ചക്കുവള്ളി:തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് ശക്തമായ ഇടപെടൽ വേണമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു.ഐഎൻടിയുസി കുന്നത്തൂർ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോരുവഴി,ശൂരനാട് വടക്ക്,ശൂരനാട് തെക്ക് മണ്ഡലങ്ങളെ ഉൾപ്പെടുത്തി ചക്കുവള്ളിയിൽ നടന്ന വടക്കൻ മേഖലാ നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശൂരനാട് വടക്ക് മണ്ഡലം പ്രസിഡന്റ് ലത്തീഫ് പെരുംകുളം അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം തുണ്ടിൽ നൗഷാദ് മുഖ്യപ്രഭാഷണം നടത്തി.വി.വേണുഗോപാലക്കുറുപ്പ്, വൈ.ഷാജഹാൻ,കാഞ്ഞിരവിള അജയകുമാർ,പി.കെ രവി,തടത്തിൽ സലീം,ചക്കുവള്ളി നസീർ, ആർ.നളിനാക്ഷൻ,വില്ലാടൻ പ്രസന്നൻ, സന്തോഷ് കൊമ്പിപ്പിള്ളി,പഞ്ചായത്ത് പ്രസിഡൻ്റുമാരായ ശ്രീലക്ഷ്മി ബിജു,ആശ രമേശ്, ജയശ്രീ രമണൻ,അനിൽകുമാർ, മോഹൻകുമാർ,എംഹരിമോഹനൻ, അബ്ദുൽ സലീം,സരസചന്ദ്രൻ പിള്ള,ഷീല,സുജാത രാധാകൃഷ്ണൻ, ഗംഗാദേവി,ബൈജു തുടങ്ങിയവർ സംസാരിച്ചു.

































