31.2 C
Kollam
Monday 28th September, 2026 | 11:16:54 AM
Home News Breaking News വയനാട്ടിൽ വീട്ടുമുറ്റത്ത് വച്ച് വയോധികയെ കാട്ടാന എടുത്തെറിഞ്ഞു, ഗുരുതര പരിക്കേറ്റ് ചികിത്സയിൽ

വയനാട്ടിൽ വീട്ടുമുറ്റത്ത് വച്ച് വയോധികയെ കാട്ടാന എടുത്തെറിഞ്ഞു, ഗുരുതര പരിക്കേറ്റ് ചികിത്സയിൽ

കല്‍പ്പറ്റ: വയനാട് സുൽത്താൻ ബത്തേരി മൂടക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് പരിക്ക്. കൈതവേലിൽ തങ്കമ്മയ്ക്കാണ് (80)പരിക്കേറ്റത്. വീടിന്‍റെ മുറ്റത്ത് വെച്ചാണ് കാട്ടാന ആക്രമണം ഉണ്ടായത്. തങ്കമ്മയെ കാട്ടാന തുമ്പിക്കൈയിൽ ചുഴറ്റി എടുത്തെറിയുകയായിരുന്നു. വീഴ്ചയിൽ കാലിന് ഗുരുതരമായി പരിക്കേറ്റ തങ്കമ്മയെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read: രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി ഹോർമുസ് കടക്കാൻ അനുമതി; കടലിടുക്കിൽ ഇനി 18 ഇന്ത്യൻ കപ്പലുകൾ