Home Blog Page 881

കുതിച്ചുകയറി സ്വര്‍ണവില…  ഇന്ന് കൂടിയത് 1440 രൂപ

കുതിച്ചുകയറുകയാണ് സ്വര്‍ണവില. ഇന്ന് 1440 രൂപയാണ് കൂടിയത്. 1,10,680 രൂപയാണ് ഒരു പവന്‍റെ ഇന്നത്തെ വില. 24 കാരറ്റ് ഒരു പവൻ സ്വർണത്തിന് ഇന്ന് 1,20,744 രൂപയാണ് വില.കഴിഞ്ഞ ദിവസത്തെ ഇടിവിന് പിന്നാലെയാണ് ഇന്ന് വില ഉയർന്നത്.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ആഗോള വിപണിയിലെ അനിശ്ചിതത്വവുമാണ് സ്വർണവില വീണ്ടും ഉയരാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് ഏകദേശം 4800 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നത് വില ഉയരാൻ കാരണമായി.രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 105 ഡോളറിന് മുകളിൽ തുടരുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുകയും ഇത് സ്വർണ്ണവിലയെ സ്വാധീനിക്കുകയും ചെയ്യുന്നു.

നടപ്പിലാക്കുന്ന കാര്യങ്ങൾ മാത്രമാണ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

കോഴിക്കോട്: നടപ്പിലാക്കുന്ന കാര്യങ്ങൾ മാത്രമാണ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തെ ദാരിദ്ര്യ മുക്ത സംസ്ഥാനമാക്കുമെന്നും തൊഴിൽ ഇല്ലാത്തവർക്ക് തൊഴിൽ നൽകുമെന്നും അദ്ദേഹം കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോൺഗ്രസും ബിജെപിയുമൊക്കെ കാലാകാലം പാർലമെന്റ് തിരഞ്ഞെടുപ്പിനും നിയമസഭാ തിര‌ഞ്ഞെടുപ്പിനുമെല്ലാം പ്രകടനപത്രിക അവതരിപ്പിക്കാറുണ്ട്. അതൊന്നും നടപ്പിലാക്കുന്ന പരിപാടികളായിട്ടല്ല, പ്രചാരണായുധമായാണ് ഉപയോഗിക്കുന്നതെന്ന് അവർതന്നെ എല്ലാക്കാലത്തും പറഞ്ഞിട്ടുള്ളതാണ്. നടപ്പാക്കുന്ന കാര്യങ്ങളെക്കുറിച്ച് ജനങ്ങൾക്ക് മുന്നിൽ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച ഇന്ത്യയിലെ ഏക സർക്കാർ കേരളത്തിലെ എൽഡിഎഫ് സർക്കാരാണ്.

പറയുന്നതെല്ലാം നടപ്പിലാക്കും എന്നതാണ് അതിന്റെ ഗ്യാരന്റി.കേരളത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടാകാൻ പോകുന്നത്. യുഡിഎഫിന് വേണ്ടി നടത്തിയ സർവേ പോലും ഇടതുപക്ഷത്തിന് അനുകൂലമാണെന്ന് പറയേണ്ടിവരുന്ന പുതിയ സാഹചര്യമാണ് യഥാർത്ഥത്തിൽ കേരളത്തിലുള്ളത്. എൽഡിഎഫ് പ്രകടന പത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അതിദാരിദ്ര്യം അവസാനിപ്പിച്ച കേരളത്തിൽ ദാരിദ്ര്യം തന്നെ അവസാനിപ്പിക്കും എന്നതാണ്.

തൊഴിലില്ലായ്‌മ പരിഹരിക്കും എന്നുള്ളത് കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉന്നമാണ്. പഠിച്ചിറങ്ങുന്ന ഓരോരുത്തർക്കും തൊഴിൽ നൽകുന്ന പദ്ധതി എൽഡിഎഫ് നടപ്പാക്കാൻ പോവുകയാണ്. ജോലിയില്ലാതിരിക്കുന്ന സ്‌ത്രീകളിൽ അൻപത് ശതമാനത്തിലധികം ആളുകൾക്കും ജോലി നൽകാൻ പോവുകയാണ്. ക്ഷേമപെൻഷൻ 3000 ആക്കി വർദ്ധിപ്പിക്കാൻ പോവുകയാണ്.
പോവുകയാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഇത് 600 രൂപയായിരുന്നു ‘- എം വി ഗോവിന്ദൻ പറഞ്ഞു.

ഒരു ദുരൂഹ സാഹചര്യത്തിൽ” എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന “ഒരു ദുരൂഹ സാഹചര്യത്തിൽ” എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. വയനാട് ജില്ലയിലെ വിവിധ ലൊക്കേഷനുകളിലായി ഷൂട്ടിങ് പൂർത്തിയാക്കിയ ഈ ചിത്രം ഏപ്രിൽ 15-ന് തിയേറ്ററുകളിൽ എത്തും. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.




തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിലുള്ള ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനും റേഡിയോയുടെ സ്ഥിരം ശ്രോതാവുമായ ‘സേതു’ എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ എത്തുന്നത്. പ്രേമവും ആക്ഷനും ഇടിയും വെടിയും പുകയും എല്ലാം ഉൾപ്പെടുന്ന ഒരു ‘ഫുൾ പാക്ക്ഡ്’ ചിത്രമായിരിക്കും ഇതെന്നാണ് മാസ് ഓഡിയൻസിനെ ആകർഷിക്കുന്ന രീതിയിലുള്ള ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തിന്റെ പേരുപോലെ തന്നെ ട്രെയിലറിലും ദുരൂഹത നിലനിർത്തുന്നുണ്ട്; കൂടാതെ വിപ്ലവകാരികളെക്കുറിച്ചുള്ള സേതുവിന്റെ സംഭാഷണവും മിലിട്ടറി രംഗങ്ങളും ട്രെയിലറിന്റെ മാറ്റുകൂട്ടുന്നു. റേഡിയോയും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാകുന്നുണ്ട്.


കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്, രാജേഷ് മാധവൻ, ഷാഹി കബീർ, പി.പി. കുഞ്ഞികൃഷ്ണൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

എൽഡിഎഫ് സ്ഥാനാർഥി ടി.പി രാമകൃഷ്ണന് നോട്ടീസ്

പേരാമ്പ്രയിൽ ഫാത്തിമ തഹിലിയക്ക് വേണ്ടി നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക് എന്ന രീതിയിൽ യുഡിഎഫ് പ്രചാരണം നടത്തുന്നുവെന്ന അനൗൺസ്മെൻ്റിൽ എൽഡിഎഫ് സ്ഥാനാർഥി ടി.പി രാമകൃഷ്ണന് നോട്ടീസ്.

അനൗൺസ്മെൻറ് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമെന്ന പരാതിയിലാണ് വിശദീകരണം തേടിയത്. മാതൃകാ പെരുമാറ്റചട്ടത്തിൻ്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് നോട്ടീസ് അയച്ചത്. സംഭവത്തില്‍ തെറ്റുപറ്റിയെങ്കില്‍ തിരുത്തുമെന്നും മതം പറഞ്ഞ് വോട്ടു പിടിക്കുന്നത് എല്‍ഡിഎഫ് രീതിയല്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞിരുന്നു.

പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹിലിയക്ക് വേണ്ടി മതം പറഞ്ഞ് വോട്ട് ചോദിക്കുന്നുവെന്ന എല്‍ഡിഎഫിന്റെ അനൗണ്‍സ്‌മെന്റാണ് വിവാദമായത്. മുസ്‍ലിം ലീഗ് നടത്തുന്ന സ്വകാര്യ പ്രചാരണം നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക് എന്നാണ്. മത ഏകീകരണത്തിന്‍റെ ചിന്നം വിളിയാണ് മുസ്‍ലിം ലീഗ് നടത്തുന്നത്. മത വർഗീയതയുടെ തന്ത്രമാണ് പേരാമ്പ്രയുടെ തെരഞ്ഞെടുപ്പ് ഗോദയിൽ അവർ നടത്തുന്നത്. സമത്വബോധമുള്ള മനുഷ്യർ മുസ്‍ലിം ലീഗിന്‍റെ മതരാഷ്ട്രീയ ധ്രുവീകരണത്തെ ചെറുത്തുതോൽപിക്കേണ്ടതുണ്ട്. നമ്മൾ മനുഷ്യർ ജാതിക്കും മതത്തിനും അപ്പുറത്താണ്. മതസഹോദര്യത്തെ ഊട്ടി വളർത്തേണ്ടവരാണ്. എൽ.ഡി.എഫ് മതരാഷ്ട്രീയത്തിന്‍റെ പക്ഷത്തല്ല, മനുഷ്യപക്ഷത്താണ്. പേരാമ്പ്രയുടെ മണ്ണ് മനുഷ്യപക്ഷത്താണ് എന്ന് തെളിയിക്കാൻ നിങ്ങളുടെ വോട്ടുകൾ ഇടതുപക്ഷത്തിന് രേഖപ്പെടുത്തുക’ -എന്നാണ് ദൃശ്യങ്ങളിലുള്ള, എൽ.ഡി.എഫ് സ്ഥാനാർഥിയുടെ ബോർഡ് വെച്ച വാഹനത്തിൽനിന്ന് അനൗൺസ് ചെയ്യുന്നത്. വര്‍ഗീയ വിഭജനം ലക്ഷ്യമിട്ടാണ് എല്‍ഡിഎഫ് പ്രചാരണം നടത്തുന്നതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

പഴയ നോട്ട് നൽകിയെന്ന കാരണത്താൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരനെ ജീവനക്കാർ മർദിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് കെഎസ്ആർടിസി

പഴയ നോട്ട് നൽകിയെന്ന കാരണത്താൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരനെ ജീവനക്കാർ മർദിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു കെഎസ്ആർടിസി . തൃശൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിൽ ഇന്നലെയായിരുന്നു സംഭവം . ടിക്കറ്റ് എടുക്കാനായി യാത്രക്കാരൻ പഴകി കീറിയ 100 രൂപ നോട്ട് നൽകിയതാണ് തർക്കം ഉണ്ടാകാൻ കാരണം . ബസിൽ നിന്നും ഇറങ്ങാൻ പറഞ്ഞിട്ടും യാത്രക്കാരൻ തയ്യാറാവാതെ വന്നതോടെ ബസ് നിർത്തിയ ശേഷം ഡ്രൈവർ ഇറങ്ങി മർദിക്കുകയായിരുന്നു . അതേസമയം, മൂവാറ്റുപുഴയിൽ നിന്ന് കയറുന്ന യാത്രക്കാരന് ആദ്യ ഫെയർ സ്റ്റേജായ ആറൂർ ടോപ്പിന് മുൻപ് ടിക്കറ്റ് നൽകണമെന്നാണ് ചട്ടം. എന്നാൽ കൂത്താട്ടുകുളം എത്താറായപ്പോഴാണ് കണ്ടക്ടർ ടിക്കറ്റ് നൽകാൻ എത്തിയതെന്നുമാണ് ആരോപണം . യാത്രക്കാരൻ ടിക്കറ്റ് എടുക്കാത്തത് സംബന്ധിച്ച് കൂത്താട്ടുകുളം ഡിപ്പോയിൽ റിപ്പോർട്ട് ചെയ്തട്ടുമില്ല . നിലവിൽ മർദ്ദനം ഏറ്റയാൾ പരാതി നൽകാത്തതിനാൽ പോലീസ് കേസ് എടുത്തിട്ടില്ല.

വിനോദയാത്രയ്ക്ക് എത്തിയ വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചു

കല്പറ്റ: വയനാട് ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.

Also Read:

കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ അദിനാൻ (17) ആഷിഖ് (15) എന്നിവരാണ് മരിച്ചത്. വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു വിദ്യാർഥികൾ.

കേരളം വിധിയെഴുതാന്‍ ഇനി ആറു ദിവസങ്ങൾ മാത്രം…. പ്രധാനമന്ത്രി പ്രചരണത്തിന് നാളെ വീണ്ടും എത്തും

തിരുവനന്തപുരം: കേരളം വിധിയെഴുതാന്‍ ഇനി ആറു ദിവസങ്ങൾ മാത്രം. അടുത്ത ചൊവ്വാഴ്ച പരസ്യപ്രചാരണം അവസാനിക്കും. തങ്ങളുടെ താരപ്രചാരകരെ കഴിയുന്നത്ര എല്ലാ മണ്ഡലങ്ങളിലുമെത്തിച്ച് പ്രചാരണം കൊഴുപ്പിക്കാനാണ് മുന്നണികളുടെ നീക്കം. എന്‍ഡിഎയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നാളെ വീണ്ടും കേരളത്തിലെത്തും. പാലായിലും തിരുവനന്തപുരത്തും മോദി പ്രചാരണം നടത്തും.


ഭരണം നിലനിര്‍ത്തുക ലക്ഷ്യമിട്ട് ഇടതുമുന്നണി തീവ്ര പ്രചാരണത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് എല്‍ഡിഎഫിന്റെ പ്രചാരണം നയിക്കുന്നത്. സംസ്ഥാനത്തെ ഒട്ടുമിക്ക മണ്ഡലങ്ങളിലും പിണറായി വിജയന്‍ എത്തിയിരുന്നു. സംസ്ഥാന പര്യടനം പൂര്‍ത്തിയാക്കി, പത്തു ദിവസത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് ഇന്ന് പ്രചാരണത്തിനെത്തും. മുഖ്യമന്ത്രി വീണ്ടും പ്രചാരണത്തിനെത്തുന്നതോടെ, മണ്ഡലത്തിലെ എല്‍ഡിഎഫ് പ്രവർത്തകർ ആവേശത്തിലാണ്.

യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു തേടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പ്രചാരണത്തില്‍ സജീവമായിട്ടുണ്ടായിരുന്നു. പ്രിയങ്കാഗാന്ധിയും, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പ്രചാരണത്തിനെത്തി.

രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ കേസെടുത്ത് പോലീസ്

പാലക്കാട്‌ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ കേസെടുത്ത് പോലീസ്.

Also Read:

പാലക്കാട് മുനിസിപ്പാലിറ്റിയിലെ ബിജെപി അംഗം സിന്ധു രാജനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസ് എടുത്തത്. സിന്ധുവിന് പുറമെ മറ്റ് രണ്ട് പേർക്ക് എതിരെയും കേസെടുത്തു.
പാലക്കാട് ടൗൺ നോർത്ത് പോലീസാണ്  എഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ കൂടുതൽ പ്രതിഷേധങ്ങൾക്കില്ലെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും യുഡിഎഫ് വ്യക്തമാക്കിയിരുന്നു.
കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് നടപടി.

വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ പരിഹരിക്കണം: ടി.കെ. ഗോവിന്ദൻ മാസ്റ്റർ ഹൈക്കോടതിയിൽ

തളിപ്പറമ്പ് മണ്ഡലത്തിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ പരിഹരിക്കണമെന്നും കള്ളവോട്ട് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് പിന്തുണങ്ങുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ മാസ്റ്റർ ഹൈക്കോടതിയിൽ.. മണ്ഡലത്തിലെ വോട്ടർ പട്ടികയിലുള്ള മരിച്ചവർ, സ്ഥലത്തില്ലാത്തവർ, താമസം മാറിയവർ എന്നിവരുടെ പ്രത്യേക പട്ടിക തയ്യാറാക്കി പ്രിസൈഡിംഗ് ഓഫീസർമാർക്കും സ്ഥാനാർത്ഥികൾക്കും നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ആന്തൂർ നഗരസഭയുൾപ്പെടെയുള്ള ഇടത് കേന്ദ്രങ്ങളിൽ വ്യാപകമായി കള്ളവോട്ട് നടക്കാൻ സാധ്യതയുണ്ടെന്നും, ഇത് തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ എ.ഡി.എസ് പട്ടിക ബൂത്തുകളിൽ ലഭ്യമാക്കണമെന്നുമാണ് പ്രധാന ആവശ്യം. സ്വതന്ത്രവും നീതിപൂർവ്വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ കോടതിയുടെ അടിയന്തര ഇടപെടൽ വേണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹരജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിച്ചേക്കും

കണ്ണനല്ലൂരിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ കോൺക്രീറ്റ് ഭാഗം തകർന്നു വീണ് ഇലക്ട്രീഷ്യൻ മരിച്ചു

കൊല്ലം: കണ്ണനല്ലൂരിൽ നിർമ്മാണത്തിലിരുന്ന വീട് ന്റെ കോൺക്രീറ്റ് ഭാഗം തകർന്നു വീണ് ഇലക്ട്രീഷ്യൻ മരിച്ചു. ഇടുക്കി വാഗമൺ സ്വദേശിയും നിലവിൽ അഷ്ടമുടിയിൽ താമസക്കാരനുമായ രാധാകൃഷ്ണൻ (50) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കുണ്ടറ അമ്പിളിപ്പൊയ്ക സ്വദേശി സലീമിന് (49) പരിക്കേറ്റു.
ഇന്നലെ വൈകിട്ട് 4 മണിയോടെ കണ്ണനല്ലൂർ പള്ളിക്ക് സമീപം വാലിമുക്കിലായിരുന്നു അപകടം. ഇവിടെ ഒരു പറമ്പിൽ ഒട്ടേറെ വീടുകളുടെ നിർമ്മാണം നടന്നുവരികയാണ്. അതിൽ ഒരു വീട്ടിലാണ് അപകടമുണ്ടായത്. വീടിന്റെ മുകളിലത്തെ നിലയിൽ കൂരയുടെ മാതൃകയിൽ നിർമ്മാണം പൂർത്തിയായ ഭാഗത്ത് വയറിങ് ജോലികളുടെ ഭാഗമായി ഡ്രില്ലിങ് ചെയ്തുകൊണ്ടിരിക്കെ സ്ലാബ് തകർന്നു വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാധാകൃഷ്ണന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദ്ദേഹം ശങ്കേഴ്സ് ആശുപത്രി മോർച്ചറിയിൽ.പരിക്കേറ്റ സലീം നിലവിൽ ചികിത്സയിലാണ്. സംഭവത്തിൽ കൊട്ടിയം പൊലീസ് കേസെടുത്തു.