25.6 C
Kollam
Friday 14th August, 2026 | 10:52:32 PM
Home News Kerala പഴയ നോട്ട് നൽകിയെന്ന കാരണത്താൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരനെ ജീവനക്കാർ മർദിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച്...

പഴയ നോട്ട് നൽകിയെന്ന കാരണത്താൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരനെ ജീവനക്കാർ മർദിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് കെഎസ്ആർടിസി

പഴയ നോട്ട് നൽകിയെന്ന കാരണത്താൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരനെ ജീവനക്കാർ മർദിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു കെഎസ്ആർടിസി . തൃശൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിൽ ഇന്നലെയായിരുന്നു സംഭവം . ടിക്കറ്റ് എടുക്കാനായി യാത്രക്കാരൻ പഴകി കീറിയ 100 രൂപ നോട്ട് നൽകിയതാണ് തർക്കം ഉണ്ടാകാൻ കാരണം . ബസിൽ നിന്നും ഇറങ്ങാൻ പറഞ്ഞിട്ടും യാത്രക്കാരൻ തയ്യാറാവാതെ വന്നതോടെ ബസ് നിർത്തിയ ശേഷം ഡ്രൈവർ ഇറങ്ങി മർദിക്കുകയായിരുന്നു . അതേസമയം, മൂവാറ്റുപുഴയിൽ നിന്ന് കയറുന്ന യാത്രക്കാരന് ആദ്യ ഫെയർ സ്റ്റേജായ ആറൂർ ടോപ്പിന് മുൻപ് ടിക്കറ്റ് നൽകണമെന്നാണ് ചട്ടം. എന്നാൽ കൂത്താട്ടുകുളം എത്താറായപ്പോഴാണ് കണ്ടക്ടർ ടിക്കറ്റ് നൽകാൻ എത്തിയതെന്നുമാണ് ആരോപണം . യാത്രക്കാരൻ ടിക്കറ്റ് എടുക്കാത്തത് സംബന്ധിച്ച് കൂത്താട്ടുകുളം ഡിപ്പോയിൽ റിപ്പോർട്ട് ചെയ്തട്ടുമില്ല . നിലവിൽ മർദ്ദനം ഏറ്റയാൾ പരാതി നൽകാത്തതിനാൽ പോലീസ് കേസ് എടുത്തിട്ടില്ല.

1 COMMENT

  1. നോട്ട് എത്ര പഴകിയതായാലും കീറി ഒട്ടിച്ചതായാൽ പോലും ഗവണ്മെന്റ് സ്ഥാപനങ്ങൾ എടുക്കണം… പഴകുന്നതോ കീറുന്നതോ പൊതുജനത്തിന്റെ കുഴപ്പമല്ലല്ലോ… GCC യിലൊക്കെ അങ്ങനെയാണ്. അപ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാം….

Comments are closed.