28 C
Kollam
Tuesday 20th October, 2026 | 08:41:32 PM
Home News Breaking News സ്പായിൽ 15 വയസുകാരി പീഡനത്തിന് ഇരയായകേസിൽ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

സ്പായിൽ 15 വയസുകാരി പീഡനത്തിന് ഇരയായ
കേസിൽ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

തിരുവനന്തപുരം .സ്പായിൽ 15 വയസുകാരി പീഡനത്തിന് ഇരയായ
കേസിൽ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. തിരുവനന്തപുരം കോർപ്പറേഷനിലെ
ഹെൽത്ത് ഇൻസ്പെക്ടറായ അനുരൂപ് ആണ് അറസ്റ്റിലായത്.
പെൺകുട്ടി പീഡനത്തിനിരയായ കോവളത്തെ ഡ്രീം സ്പാ അനുരൂപിന്റെ ബിനാമി സ്ഥാപനം എന്ന് പോലീസ്.
സംഭവത്തിന് പിന്നാലെ അന്വേഷണ വിധേയമായി ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.

പെൺകുട്ടി പീഡനത്തിനിരയായ സ്പാകളിൽ  ഒന്ന്
കോവളത്ത് പ്രവർത്തിച്ചിരുന്ന ഡ്രീംസ്  എന്ന സ്പാ സെൻ്ററാണ്. നാലുദിവസമാണ് പെൺകുട്ടി ഇവിടെ ജോലി ചെയ്തിരുന്നത്. പിന്നീടാണ് കാണാതാവുന്നത്.
ഇതിൻറെ ഉടമസ്ഥനായ
നിശാന്തിനെ പതിനാറാം തീയതി തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൂടുതൽ ചോദ്യം ചെയ്യലിലേക്ക് കടന്നപ്പോഴാണ് സ്പായിൽ നിന്ന് വരുന്ന വരുമാനം നിശാന്തിലേക്ക് എത്തുന്നില്ലെന്ന് പോലീസിന് മനസ്സിലായത്.സ്പായിൽ വെച്ചിരുന്ന ക്യു.ആർ കോഡ്  വഴി ഇടപാടുകാർ നൽകിയിരുന്ന പണം നേരിട്ട് അനുരൂപിന്റെ അക്കൗണ്ടിലേക്കാണ് എത്തിയത്. ദിവസേന വലിയ തുക അക്കൗണ്ടിലേക്ക് എത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.


സ്ഥാപനത്തിൻ്റെ എഗ്രിമെൻറ് മാത്രമേ നിശാന്തിന്റെ പേരുള്ളൂ. സാമ്പത്തിക ഇടപാട് മുഴുവൻ കയ്യാളുന്നത് ഹെൽത്ത് ഇൻസ്പെക്ടർ ആയ അനുരൂപാണ്. അനുരൂപിന്റെ ബിനാമി സ്ഥാപനമാണെന്ന് പൊലീസിന്റെ അന്വേഷണത്തിലാണ് മനസിലായത്.
ഒപ്പം പെൺകുട്ടിയുടെ മാതൃ സഹോദരിയുമായി ഫോണിൽ ബന്ധപ്പെടാറുണ്ട് എന്നും പണം കൈമാറാണ്ടെന്നും തെളിവുകളും ശേഖരിച്ചു.സംഭവത്തിന് പിന്നാലെ
ഉള്ളൂർ സെക്ഷൻ ഓഫീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ അനുരൂപിനെ അന്വേഷണ വിധേയമായി
സസ്പെൻഡ് ചെയ്തു.കൂടുതൽ പാകളുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്ന് പോലീസ് പരിശോദിക്കുന്നുണ്ട്.
പെൺകുട്ടിയുടെ മാതൃ സഹോദരിയും ഭർത്താവും അന്തർ സംസ്ഥാന സെക്സ് റാക്കറ്റിലെ കണ്ണികൾ ആണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ണികളുമായി ഇയാൾക്ക് എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് അടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here