ശൂരനാട്:
രാഹുൽ ഗാന്ധി ശരിയായ രാഷ്ട്രീയ നിലപാടില്ലാത്ത കോൺഗ്രസ് നേതാവാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ചക്കുവള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്സഭയിൽ പ്രതിപക്ഷ നേതാവിന്റെ കസേരയിലിരിക്കുന്നത് ഇടതുപക്ഷം കൂടി പിന്തുണക്കുന്ന ഇന്ത്യാ സഖ്യം ഉള്ളതു കൊണ്ടാണ്. ഇക്കാര്യം മറന്ന് കേരളത്തിലെത്തി ഇടതുപക്ഷ സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിക്കുന്നത് രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയ നിലപാട് ഇല്ലാത്തതു കൊണ്ടാണ്. നേരത്തെ മൻമോഹൻസിങ്ങ് പ്രധാനമന്ത്രി കസേരയിൽ ഇരുന്നതും ഇടതുപക്ഷത്തിന്റെ പിന്തുണയിലാണെന്നത് രാഹുൽ മറക്കുന്നു. കേരളത്തിന്റെ എല്ലാ മാറ്റങ്ങൾക്ക് മുന്നിലും ഇടതുപക്ഷമാണ്. കേരളത്തിന്റെ കരുത്തിലും നൻമയിലുമാണ് രാഹുൽ ഗാന്ധി പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനൊപ്പം സൈക്കിൾ ചവിട്ടിയത്. ഈ സാമൂഹ്യ സുരക്ഷ രാഹുലിന് മറ്റൊരു സംസ്ഥാനത്തും കിട്ടില്ല. യുഡിഎഫ് വർഗീയ ഐക്യമുന്നണി ആണ്. എല്ലാ വർഗീയതയുമായും യുഡിഎഫ് സന്ധിചെയ്യുന്നു. മതന്യൂനപക്ഷങ്ങൾക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാൻ കഴിയുന്ന നാടാണ് കേരളം. എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ എല്ലാവർക്കും പരിരക്ഷ ഉറപ്പാക്കിയ ഒരു ദശാബ്ദമാണ് കടന്നുപോകുന്നത്. ഏറ്റവും കൂടുതൽ നുണ പറയുന്നയാളാണ് കേരളത്തിലെ പ്രതിപക്ഷ നേതാവ്. നുണ ആവർത്തിച്ച് പറഞ്ഞ് സത്യത്തെ മറയ്ക്കുന്നു. ഇതുകൊണ്ടൊന്നും എൽഡിഎഫിന്റെ വിജയത്തെ തടയാനാവില്ല. എല്ലാ മേഖലയിലും വികസനം നടപ്പാക്കിയ സർക്കാരാണ് കേരളത്തിലേത് – വിജയ രാഘവൻ പറഞ്ഞു. എൽഡിഎഫ് കുന്നത്തൂർ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് കെ ശിവശങ്കരൻ നായർ അധ്യക്ഷനായി. സെക്രട്ടറി പി കെ ഗോപൻ ,എം ഗംഗാധരകുറുപ്പ്, ടി ആർ ശങ്കരപിള്ള, ബി ശശി, ഉഷാലയം ശിവരാജൻ, ദിലീപ് കുമാർ, സാബു ചക്കുവള്ളി എന്നിവർ സംസാരിച്ചു.
രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയ നിലപാടില്ല: എ വിജയരാഘവൻ
സംവിധായകൻ രഞ്ജിത്തിൻ്റെ വക്കാലത്തൊഴിഞ്ഞ് അഭിഭാഷകൻ
കൊച്ചി:
ലൈംഗികഅതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന്റെ വക്കാലത്തൊഴിഞ്ഞ് അഭിഭാഷകൻ.
മുഹമ്മദ് സിയാദാണ് വക്കാലത്തൊഴിഞ്ഞത്. രഞ്ജിത്തും പരാതിക്കാരിയും ഉൾപ്പെട്ട സിനിമയിലെ ICC അംഗമായിരുന്നു മുഹമ്മദ്സിയാദ്. സിയാദ് രഞ്ജിത്തിന് വേണ്ടി ഹാജരായതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. പരാതി ഒതുക്കിതീർക്കാൻ ശ്രമമുണ്ടായെന്ന ആരോപണങ്ങൾക്കിടെയാണ് സിയാദിന്റെ പിന്മാറ്റം. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് വക്കാലത്തൊഴിഞ്ഞതെന്നാണ് സിയാദിന്റെ വിശദീകരണം. രഞ്ജിത്തിന് വേണ്ടി ജാമ്യപേക്ഷ സമർപ്പിച്ചത് സിയാദാണ്.
വിപ്ലവത്തിൻ്റെ നാട്ടിൽ ഉദയസൂര്യനായി ഉല്ലാസ് കോവൂർ
ശാസ്താംകോട്ട:വിപ്ലവത്തിൻ്റെ നാടായ ശൂരനാട്ട് ഉദയസൂര്യനെ പോലെ ഉദിച്ചുയർന്ന് കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ.രാവിലെ കൂരിക്കുഴിയിൽ നിന്നായിരുന്നു ശൂരനാട് വടക്ക് പഞ്ചായത്തുതല പര്യടനത്തിൻ്റെ തുടക്കം.ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.യുഡിഎഫ് മണ്ഡലം ചെയർമാൻ അനിൽ വയ്യാങ്കര അധ്യക്ഷത വഹിച്ചു.തുടർന്ന് കൂരിക്കുഴി കശുവണ്ടി ഫാക്ടറിയിലെത്തിയ ഉല്ലാസിന് തൊഴിലാളികൾ നൽകിയ വരവേൽപ്പ് ഹൃദയസ്പർശിയായി.തെന്നല യു.പി.എസ്,പന്ത്രണ്ടാം മുറി,പുലിക്കുളം ഉന്നതി,മറ്റത്ത് ജംഗ്ഷൻ ഉൾപ്പെടെ 40 ഓളം കേന്ദ്രങ്ങളിൽ സ്വീകരണം ലഭിച്ചു.സ്ഥാനാർത്ഥിയുടെ വരവറിയിച്ച് അനൗൺസ്മെൻ്റ് വാഹനം എത്തുന്നതോടെ വീടുകളിൽ നിന്നും സ്ത്രീകളും കുട്ടികളുമടക്കം പാതയോരത്തേക്ക് ഓടിയെത്തി.തുറന്ന വാഹനത്തിൽ പിന്നാലെയെത്തിയ സ്ഥാനാർത്ഥി വാഹനം നിർത്തി അവർക്കരികിലേക്ക് … കുടിക്കാൻ ഒരു തുള്ളി വെള്ളമില്ലെന്നതായിരുന്നു വീട്ടമ്മമാരുടെ പ്രധാന പരാതി.വിജയിച്ചു വരുമ്പോൾ തീർച്ചയായും പരിഹാരം കാണാമെന്ന ഉറപ്പും നൽകി,അവരുടെ ഐക്യദാർഡ്യവും ഏറ്റുവാങ്ങി വീണ്ടും അടുത്ത സ്വീകരണ സ്ഥലത്തേക്ക്.പുലിക്കുളം ഉന്നതി,പറങ്കിമാംവിള ഉന്നതി,കളത്തൂർ ഉന്നതി,ലക്ഷം വീട് ഉന്നതി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വലിയ വരവേൽപ്പാണ് ലഭിച്ചത്.രാത്രിയോടെ തെക്കേമുറിയിൽ സമാപിച്ചു.സണ്ണികുട്ടി എബ്രഹാം,ഇടവനശേരി സുരേന്ദ്രൻ,എസ്.സുഭാഷ്, വി.വേണുഗോപാല കുറുപ്പ്, ആർ.നളിനാഷൻ,പ്രസന്നൻ വില്ലാടൻ,എസ്.ശ്രീകുമാർ,അനിൽ വയ്യാങ്കര,ചേനല്ലൂർ അഷ്റഫ്,ശ്രീലക്ഷ്മി ബിജു,അരുൺ ഗോവിന്ദ് എന്നിവർ നേതൃത്വം നൽകി.ദു:ഖ വെള്ളി ദിനത്തിൽ പര്യടനം ഉണ്ടായിരിക്കില്ല.വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ഉല്ലാസ് കോവൂർ സന്ദർശനം നടത്തും.ശനിയാഴ്ച മൈനാഗപ്പള്ളിയിലും ഞായറാഴ്ച ശൂരനാട് തെക്കും പര്യടനം നടക്കും.ഇതോടെ പഞ്ചായത്തുതല സ്വീകരണ പരിപാടികൾക്ക് സമാപനമാകും.
കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡൻ്റ് പള്ളിശ്ശേരിക്കൽ മുല്ലപ്പള്ളിൽ അബ്ദുൽ റഷീദ് നിര്യാതനായി
ശാസ്താംകോട്ട: കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റും കോൺഗ്രസ് ബ്ലോക്ക് ട്രഷററും ആയിരുന്ന പള്ളിശേരിക്കൽ മുല്ലപ്പള്ളിൽ അബ്ദുൽ റഷീദ് (74) നിര്യാതനായി.
പള്ളിശേരിക്കൽ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡൻ്റ്, പള്ളിശേരിക്കൽ മുസ്ലിം ജമാഅത്ത് പരിപാലന സമിതിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
കബറടക്കം നാളെ ( വെള്ളി) 11 ന് പള്ളിശേരിക്കൽ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: ഹാജ്റബീവി.
മക്കൾ: എ.ഷിഹാബുദീൻ (യൂനസ് കോളേജ് കൊല്ലം), എ.നിസ്സാമുദീൻ, സുഹ്ർ ബാൻ. മരുമക്കൾ: നിസ്സ, ജസ്സിയ, നിസാം.
പ്രഥമ കോൺവക്കേഷൻ സെറിമണിയും എഡ്യൂക്കേഷണൽ കോൺഫറൻസും നടന്നു
കൊല്ലം : റാഹ സെന്റർ ഫോർ എഡ്യൂക്കേഷനൽ റിസർച്ച് ട്രെയിനിങ് ആൻഡ് കൺസൾട്ടിംഗിന്റെ ആഭിമുഖ്യത്തിൽ, ഡിപ്ലോമ ഇൻ എഡ്യൂക്കേഷനൽ സൈക്കോളജി കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള പ്രഥമ സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് കൊല്ലൂർവിള മുസ്ലിം ജമാഅത്ത് കോൺഫറൻസ് ഹാളിൽ നടന്നു.
ജമാഅത്ത് പ്രസിഡന്റ് അൻസാരി ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഇർഷാദ് ഹികമി അധ്യക്ഷത വഹിച്ചു. റാഹ റിസർച്ച് സെന്റർ ഡയറക്ടർ ജുനൈദ് മന്നാനി വിഷയാവതരണവും, ഡോ. ഇല്യാസ് കുട്ടി സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ചു.
ചടങ്ങിൽ അബ്ദുൽ റഹ്മാൻ, അറഫാത്ത് ഹബീബ്, മുബാറക്ക് മന്നാനി, നാസിറുദീൻ, സിദ്ധീഖ് മന്നാനി, ഇർഷാദ് മന്നാനി, സുമയ്യ ഷരീഫ് തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചതായും, താത്പര്യമുള്ളവർ 85906 06094 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും സംഘാടകർ അറിയിച്ചു.
പോരുവഴിയുടെ ഹൃദയം കവർന്ന് രാജി പ്രസാദ്
ശാസ്താംകോട്ട:തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എൻഡിഎ സ്ഥാനാർത്ഥി രാജി പ്രസാദ് പോരുവഴി പഞ്ചായത്തിൽ നടത്തിയ പര്യടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ഗിരിപുരത്ത് നിന്നാരംഭിച്ച സ്വീകരണ പരിപാടികൾക്ക് വിവിധ കേന്ദ്രങ്ങളിൽ ഉജ്ജ്വല വരവേൽപ്പാണ് ലഭിച്ചത്.വാദ്യമേളങ്ങളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ ഓരോ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിയെ സ്വീകരിച്ചു.ഉച്ചക്ക് 1:30-ഓടെ ശാസ്താംനടയിൽ വിശ്രമം.വൈകിട്ട് ഭരണിക്കാവിൽ നടന്ന ‘യുവശക്തി സംഗമ’ത്തിൽ പ്രശസ്ത ഗായിക മൈഥിലി താക്കൂറിനൊപ്പം രാജി പ്രസാദ് വേദി പങ്കിട്ടു.യുവ ജനങ്ങളുടെ വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഈ പരിപാടിക്ക് ശേഷം ആറരയോടെ വീണ്ടും പോരുവഴിയിലേക്ക്.കടവിൽ ജംഗ്ഷനിൽ നിന്നാരംഭിച്ച രാത്രികാല പര്യടനം ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കൊച്ചുതെരുവ് മുക്കിൽ സമാപിച്ചു.വരും ദിവസങ്ങളിൽ കൂടുതൽ ആവേശത്തോടെ പ്രചാരണ പരിപാടികൾ തുടരുമെന്ന് നേതൃത്വം അറിയിച്ചു.വെള്ളിയാഴ്ച ശൂരനാട് തെക്ക് പഞ്ചായത്തിലാണ് പര്യടനം.
വീടിനുള്ളില്‍ കടന്നു കൂടിയ നായ ഗൃഹനാഥനെയും ഗൃഹനാഥയേയും കടിച്ച ശേഷം വീടിന് മുന്നില്‍ നിലയുറപ്പിച്ചത് ആശങ്ക പരത്തി
ശാസ്താംകോട്ട: വീടിനുള്ളില്‍ കടന്നു കൂടിയ നായ ഗൃഹനാഥനെയും ഗൃഹനാഥയേയും കടിച്ച ശേഷം വീടിന് മുന്നില്‍ നിലയുറപ്പിച്ചത് ഏറെ നേരം ആശങ്ക പരത്തി. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് ഇടവനശ്ശേരി സ്വദേശിയായ കോശിവൈദ്യന്റെ വീട്ടുമുറ്റത്താണ് നായ വന്നത്. കഴുത്തില്‍ ബെല്‍റ്റ് അടക്കം വീട്ടില്‍ വളര്‍ത്തുന്ന ലക്ഷണത്തോടുകൂടി മുന്തിയ ഇനം നായ വീട്ടുമുറ്റത്ത് നിന്ന കോശി വൈദ്യനെയും ഭാര്യ സുനിലയേയും ഗുരുതരമായി കടിച്ച് പരിക്കേല്‍പ്പിച്ചു. ഇവര്‍ ഓടി വീടിനുള്ളിലേക്ക് ഓടി കയറിയെങ്കിലും ശൗര്യത്തോടെ നിന്ന നായ അവിടെ നിന്ന് മാറാന്‍ തയ്യാറാകാതെ അവിടെ തന്നെ നിന്നു.
ഇതോടെ ഇവര്‍ക്ക് ആശുപത്രിയില്‍ പോകാനും കഴിഞ്ഞില്ല. വിവരം അറിഞ്ഞ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശാന്തകുമാരി അമ്മയും ജോസ് മത്തായിയും ഇവിടെ എത്തി നായയെ പിന്തിരിപ്പിക്കാന് ശ്രമിച്ചങ്കിലും ശ്രമം വിഫലയായി. തുടര്‍ന്ന് ശാസ്താംകോട്ട പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും അവസാനം വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സഹായം തേടിയെങ്കിലും ഇവരെല്ലാം കൈയ്യൊഴിയുകയായിരുന്നു. പിന്നീട് ഏറെ പണിപ്പെട്ട് നായയെ അവിടെ നിന്ന് കുറച്ച് അകലേക്ക് മാറ്റിയ ശേഷം കോശി വൈദ്യനും ഭാര്യയും കാറില്‍ കയറി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തി ചികിത്സ തേടി. ഏറെ നേരം അവിടെ നിന്ന നായ പിന്നിട് ഓടി മറയുകയായിരുന്നു.
ജനഹൃദയങ്ങൾക്ക് ആവേശമായി അടൂരിൽ പ്രിജി കണ്ണന്റെ സ്വീകരണം
അടൂർ : അടുരിന്റെ ഹൃദയം കീഴടക്കി പ്രിജി കണ്ണൻ്റെ സ്വീകരണ പര്യടനം തുടരുന്നു.
പെരിങ്ങനാട്
തെക്ക്, കടമ്പനാട്, കടമ്പനാട് കിഴക്ക്, മണ്ണടിഎന്നി മേഖലകളായിരുന്നു ഇന്ന്
സ്വീകരണം . പെരിങ്ങനാട്
പുത്തൻചന്ത പാറക്കൂട്ടം, ചാങ്ങേലിൽ, തെക്കും മുറി, അട്ടക്കോട്ട്
തുണ്ടിത്തറ, ചെറുപുഞ്ച എന്നീ കേന്ദ്രങ്ങളിൽ സ്വീകരണംലിച്ചു. സി.പി ഐ ജില്ലാ അസി. സെക്രട്ടറി അരുൺ കെ .എസ് മണ്ണടി. ഉദ്ഘാടനം ചെയ്തു . എൽ.ഡി.എഫ്
മേഖല പ്രസിഡന്റ് ജി.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. എൽ.ഡി എഫ് നേതാക്കളായ
ചിറ്റയം ഗോപകുമാർ,
ഡി.സജി, റ്റി.ഡി. ബൈജു, അഡ്വ: എസ്. മനോജ്, ഏഴംകുളം നൗഷാദ്, അഡ്വ:
,,ആർ ജയൻ, എം. മധു, , സാംസൺ ഡാനിയേൽ , അനിൽ അമ്പാടി,
ശ്രീഗണേഷ്, എസ് രാധാകൃഷ്ണൻ
കെ.ആർ.ശങ്കരനാരായണൻ,
കെ.ബി രാജശേഖരകുറുപ്പ്, മുഹമ്മദ് അനസ്, ആർ.രാജേന്ദ്രൻ പിള്ള,
റോയി ഫിലിപ്പ്,
സി.രാജേന്ദ്രൻ, ജയകൃഷ്ണൻ എ.ആർ, ബൈജു മുണ്ടപ്പള്ളി,
അഡ്വ. ഷൺമുഖൻ, എസ്. ഷിബു, സന്തോഷ് പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.
രാജാ രവിവര്‍മ്മയുടെ വിഖ്യാത ചിത്രം ‘യശോദയും കൃഷ്ണനും’ ലേല ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചു
രാജാ രവിവര്‍മ്മയുടെ വിഖ്യാത ചിത്രം ‘യശോദയും കൃഷ്ണനും’ ലേല ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചു. മുംബൈയില്‍ നടന്ന സാഫ്രണ്‍ ആര്‍ട്ടിന്റെ സ്പ്രിംഗ് ലൈവ് ലേലത്തില്‍ 167.20 കോടി രൂപയ്ക്കാണ് ഈ എണ്ണച്ചായ ചിത്രം വിറ്റുപോയത്. ഏകദേശം 1.8 കോടി യുഎസ് ഡോളര്‍ മൂല്യം വരും.
ഇതോടെ ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന വില ലഭിക്കുന്ന ആധുനിക ഇന്ത്യന്‍ കലാസൃഷ്ടിയായി ഈ ചിത്രം മാറി. കഴിഞ്ഞ വര്‍ഷം 118 കോടി രൂപയ്ക്ക് വിറ്റുപോയ എം എഫ് ഹുസൈന്റെ ‘ഗ്രാം യാത്ര’ എന്ന ചിത്രത്തിന്റെ റെക്കോര്‍ഡാണ് മറികടന്നത്.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ ഡോ സൈറസ് എസ് പൂനവല്ല ആണ് ഈ ചരിത്ര ചിത്രം സ്വന്തമാക്കിയത്. 80 മുതല്‍ 120 കോടി രൂപ വരെയായിരുന്നു ലേലത്തിന് മുന്‍പ് ഈ ചിത്രത്തിന് പ്രതീക്ഷിച്ചിരുന്ന വില.
1890-കളില്‍ രാജാ രവിവര്‍മ്മയുടെ സര്‍ഗ്ഗജീവിതത്തിന്റെ ഔന്നത്യത്തില്‍ വരച്ച ചിത്രമാണ്. യശോദ പശുവിനെ കറക്കുന്നതും പിന്നിലൂടെ വന്ന് കൃഷ്ണന് പാല്പാത്രം ചോദിക്കുന്നതുമായ മനോഹരമായ രംഗമാണ് ഇതില്‍ ആവിഷ്കരിച്ചിരിക്കുന്നത്.



































