പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. സിനിമയിൽ ഒരുമിച്ച് അഭിനയിച്ചുകൊണ്ടിരിക്കെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദം പതിയെ പ്രണയമായി വളർന്നത്. ഒരുമിച്ചുള്ള ഓരോ സിനിമയിലൂടെയും അടുത്തറിഞ്ഞ ഇരുവരും പിന്നീട് ജീവിതത്തിലും പരസ്പരം താങ്ങും തണലുമായി മാറുകയായിരുന്നു. അടുത്തിടെ 20-ാം വിവാഹ വാർഷികത്തോടനുബന്ധിച്ച് സൂര്യയും ജ്യോതികയും വിദേശത്ത് വെച്ച് വീണ്ടും ക്രിസ്ത്യൻ ആചാര പ്രകാരം വിവാഹവാഗ്ദാനങ്ങൾ പുതുക്കിയിരുന്നു. ഇപ്പൊ; അതിലെ വിശേഷങ്ങൾ ആണ് വൈറൽ ആകുന്നത്.
ജ്യോതിക യുടെ വാക്കുകൾ ‘എന്റെ അവസാന ശ്വാസവും നിനക്കൊപ്പം വേണമെന്ന് ആഗ്രഹിക്കുന്നു. കാരണം നീ ഇല്ലാതെ എങ്ങനെ ഉറങ്ങാൻ കഴിയുമെന്ന് എനിക്ക് അറിയില്ല. നീ എനിക്ക് മുന്നേ ഈ ലോകം വിട്ടു പോയാൽ, ഞാൻ അവിടെയും നിന്നെ പിന്തുടരും. കാരണം എനിക്കറിയാം, നീ സ്വർഗത്തിലെ എല്ലാവരെയും ബോറടിപ്പിക്കും എന്ന്’! പുഞ്ചിരിയോടെയാണ് എല്ലാവരും ഈ വാക്കുകൾ സ്വീകരിച്ചത്.
എല്ലാവരിലും ഒരു പൊട്ടിച്ചിരി ഉയർന്നു. പള്ളിയിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തവരെ എല്ലാം ജ്യോതികയുടെ വാക്കുകൾ ആഴത്തിൽ സ്പർശിച്ചു. ജ്യോതികയുടെ ശബ്ദം ഇടറിയെന്നും കണ്ണുകൾ നിറഞ്ഞുവെന്നും മനസിലായ സൂര്യ ഉടനെ അടുത്തെത്തി ചേർത്ത് പിടിച്ചു. ഇനി മുന്നോട്ടും ഒരുമിച്ച് ജീവിക്കാൻ നിങ്ങൾ തയ്യാറാണോ? എന്ന് പുരോഹിതൻ ചോദിച്ചപ്പോൾ ജ്യോതിക ആദ്യം തന്റെ സ്വതസിദ്ധമായ തമാശയോടെ ഞാൻ ഒന്ന് ആലോചിക്കട്ടെ എന്നായിരുന്നു മറുപടി പറഞ്ഞത്.
‘ഞാൻ നിന്റെ കൂടെ എന്നും ചിരിക്കുമെന്നും ഇനിയും ഒരുമിച്ച് വളരാമെന്നും ഒരുമിച്ച് വയസ്സാകാമെന്നും പ്രതിജ്ഞ ചെയ്യുന്നു. ആളുകൾ എന്നും പറയും സീക്വൽ (രണ്ടാം ഭാഗം) ഒരിക്കലും ഒറിജിനലിനെ പോലെ ആകില്ലെന്ന്. എന്നാൽ ഈ രണ്ടാം ഭാഗത്തിന് യെസ് പറഞ്ഞതിന് നന്ദി. ഈ ബോറിങ് ഭർത്താവിനെ വീണ്ടും തിരഞ്ഞെടുത്തതിന് നന്ദി. 20 വർഷങ്ങൾക്കു ശേഷം ഞാൻ പറയുന്നു, ഐ ലവ് യു, ഇനി 20 വർഷം കഴിഞ്ഞാലും ഞാൻ ഇതുതന്നെ പറയും,’ സൂര്യയുടെ വാക്കുകൾ.
അടുത്ത 20 വർഷം ഏറ്റവും നല്ല അമ്മയായി ഇരിക്കാൻ പ്രതിജ്ഞ ചെയ്യുന്നു എന്നു പറഞ്ഞാണ് ജ്യോതിക സംസാരിച്ചു തുടങ്ങിയത്. ‘ഏറ്റവും നല്ല അമ്മയാകാൻ ശ്രമിക്കുന്നത് ഞാൻ നന്നായി പാചകം ചെയ്യുന്നതു കൊണ്ടോ, വൃത്തിയാക്കുന്നതുകൊണ്ടോ അല്ല, ഞാൻ എന്റെ മക്കളോട് പുഞ്ചിരിക്കുന്നത് കൊണ്ടാണ്. കാരണം എന്റെ മക്കൾ അവരുടെ അമ്മയും അച്ഛനും ജീവിച്ച ലവ് സ്റ്റോറിയിൽ വീണ്ടും ജീവിക്കാൻ ഇഷ്ടപ്പെടുന്നതു കൊണ്ടാണ്. ഞാൻ എന്റെ സൂര്യയോട് സത്യം ചെയ്യുന്നു എന്നും ആ ഇംപെർഫക്ട് ഭാര്യയായി തുടരുമെന്ന്’. ജ്യോതിക പറഞ്ഞു.



























