29.9 C
Kollam
Tuesday 20th October, 2026 | 12:59:56 PM
Home News Kerala വാക്ക് തർക്കത്തിനിടയിൽ അച്ഛൻ മകനെ അടിച്ചു കൊന്നു

വാക്ക് തർക്കത്തിനിടയിൽ അച്ഛൻ മകനെ അടിച്ചു കൊന്നു

വാക്ക് തർക്കത്തിനിടയിൽ അച്ഛൻ മകനെ അടിച്ചു കൊന്നു. കോഴിക്കോട് മീഞ്ചന്തസ്വദേശി മിസ്ഹബ് (33) ആണ് മരിച്ചത്

പിതാവ് ഉമ്മർകോയയും മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്

പന്നിയങ്കര പോലിസ് തുടർ നടപടി സ്വീകരിച്ചു.

ഇന്നുരാവിലെയാണ് സംഭവം. മകന്റെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. ഇന്നുരാവിലെയും ലഹരി ഉപയോഗത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. വീട്ടുമുറ്റത്ത് കിടന്നിരുന്ന പൈപ്പ് ഉപയോഗിച്ച് ഉമ്മര്‍കോയ മകന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഉടന്‍ തന്നെ മിസാദിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here