30.1 C
Kollam
Tuesday 20th October, 2026 | 01:41:13 PM
Home News Breaking News നാലു പവന്റെ താലിമാലയ്ക്കായി സഹപ്രവർത്തകയെ കൊലപ്പെടുത്തി; 23കാരനായ നഴ്സ് അറസ്റ്റിൽ

നാലു പവന്റെ താലിമാലയ്ക്കായി സഹപ്രവർത്തകയെ കൊലപ്പെടുത്തി; 23കാരനായ നഴ്സ് അറസ്റ്റിൽ

ഈറോഡ്: നാലു പവന്റെ താലിമാല മോഷ്ടിക്കാനായി സഹപ്രവർത്തകയെ കൊലപ്പെടുത്തിയ കേസിൽ 23കാരനായ നഴ്സ് അറസ്റ്റിൽ. തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലാണ് സംഭവം. രാമനാഥപുരം സ്വദേശിനിയും 26കാരിയുമായ ഉതിരയാണ് കൊല്ലപ്പെട്ടത്.

ഉതിരയെ കാണാതായതിനെ തുടർന്ന് ഒക്ടോബർ 15ന് ഭർത്താവ് പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെരുന്തുറൈയിലെ വിജയമംഗലം ടോൾ ഗേറ്റിന് സമീപത്തുനിന്ന് ഉതിരയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഉതിരയുടെ സഹപ്രവർത്തകനായ ശരവണനെ പൊലീസ് പിടികൂടി.

ആഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു കൊലപാതകത്തിന് പിന്നിലെ ലക്ഷ്യമെന്ന് ഈറോഡ് ജില്ലാ പൊലീസ് അറിയിച്ചു. മോഷ്ടിച്ച ആഭരണങ്ങൾ പൊലീസ് വീണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here