Home Blog Page 848

എലിവിഷം ഉള്ളില്‍ചെന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

പാലക്കാട്: ആലത്തൂരില്‍ എലിവിഷം ഉള്ളില്‍ചെന്ന് പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഗാര്‍ഹിക പീഡന കുറ്റം ചുമത്തിയാണ് ഇരട്ടക്കുളം നെല്ലിയാംകുന്നം എടത്തില്‍ ഉന്നതി അബ്ദുല്‍ റഹ്മാനെ (29) അറസ്റ്റ് ചെയ്തത്. അബ്ദുല്‍ റഹ്മാന്റെ ഭാര്യ അസ്‌ന (20) ഈ മാസം 7ന് ആണ് മരിച്ചത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20ന് ആയിരുന്നു ഇവരുടെ വിവാഹം. മാര്‍ച്ച് 27ന് ആണ് ഭര്‍തൃഗൃഹത്തില്‍ വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയില്‍ അസ്‌നയെ കണ്ടെത്തിയത്. തുടര്‍ന്ന് ആലത്തൂര്‍, എറണാകുളം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഈ മാസം 7ന് മരണം സംഭവിച്ചു.

സ്‌കൂളില്‍ പോകുന്നതിനു മുന്‍പ് വീട്ടുജോലി ചെയ്യിപ്പിക്കുന്നത് പഠിത്തത്തെ ബാധിക്കുന്നതില്‍ പെണ്‍കുട്ടിക്ക് മാനസിക ബുദ്ധിമുട്ടുണ്ടായിരുന്നു എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഭര്‍തൃഗൃഹത്തില്‍ മാനസിക പ്രയാസങ്ങള്‍ ഉണ്ടായിരുന്നതായി കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. അസ്‌നയുടെ മരണമൊഴി പ്രകാരം ആദ്യം അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്. മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ആലത്തൂര്‍ ഡിവൈഎസ്പി എ ജെ ജോണ്‍സന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് അബ്ദുല്‍ റഹ്മാനെ അറസ്റ്റ് ചെയതത്. ആലത്തൂര്‍ കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.

എന്തൊരു ചൂട്….ചുട്ടുപൊള്ളി കേരളം

കടുത്ത വേനലിൽ ചുട്ടുപൊള്ളി കേരളം. ചൊവ്വാഴ്‌ച പാലക്കാട്‌ 40 ഡിഗ്രിയും കൊല്ലത്ത്‌ 38 ഡിഗ്രിയും താപനില രേഖപ്പെടുത്തി. ശനിവരെ കനത്ത ചൂട്‌ തുടരുമെന്നാണ്‌ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 വരെയും കൊല്ലം ജില്ലയിൽ 38 വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ 37 ഡിഗ്രിവരെയും ഉയരും. സാധാരണയെക്കാൾ മൂന്നു ഡിഗ്രിവരെ അധികമാണിത്‌.




ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ട്. ഉയർന്ന അൾട്രാ വയലറ്റ്‌ സൂചികയും രേഖപ്പെടുത്തുന്നുണ്ട്‌. ചൊവ്വാഴ്‌ച പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിൽ ഉയർന്ന അൾട്രാ വയലറ്റ്‌ സൂചിക (ഓറഞ്ച്‌ അലർട്ട്‌ 8–10) രേഖപ്പെടുത്തി. ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ സാധാരണയേക്കാൾ കുറഞ്ഞ മഴയാണ്‌ പ്രവചനം. ജൂൺ,-ജൂലൈ മാസങ്ങളിൽ എൽനിനോ പ്രതിഭാസം രൂപപ്പെടാം.

Also Read:

നന്മയുടെ പ്രതീക്ഷയിലേക്ക് കണി കണ്ടുണർന്ന്… വിഷു ആഘോഷിച്ച് മലയാളികൾ

കാർഷിക സമൃദ്ധിയുടെ ഓർമ പുതുക്കി ഇന്ന് മലയാളികൾ വിഷു ആഘോഷിക്കുന്നു. വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന നന്മയുടെ പ്രതീക്ഷയിലേക്കാണ് ഒരോ മലയാളിയും ഇന്ന് കണി കണ്ടുണരുന്നത്. മലയാളികൾക്ക് പുത്തൻ പ്രതീക്ഷകളുടെ പുതുവർഷപ്പുലരി കൂടിയാണ് വിഷു.



കാർഷിക സമൃദ്ധിയുടെ ഓർമപ്പെടുത്തലുകളുമായി കണിവെള്ളരിയും ഫലങ്ങളും നിറഞ്ഞ ഓട്ടുരുളിയടക്കം കണ്ണിന് ചാരുതയാർന്ന ഐശ്വര്യ കാഴ്ചയുമായി വിഷുപ്പുലരിയിലേക്ക് കണി കണ്ടുണരുകയാണ് മലയാളി. പലരും ഗൃഹാതുരത്വത്തിന്റെ ഓർമകൾ തലമുറകളിലേക്ക് കൈമാറുകയാണ് മേടമാസപ്പുലരിയിൽ. വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ് വിഷു. കണി കണ്ട ശേഷം മുതിർന്നവരിൽ നിന്നും കൈ നീട്ടം ലഭിച്ചാൽ പിന്നെ ആഘോഷങ്ങളുടെ തുടക്കമായി. പിന്നെ വിഷു സദ്യയും. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച ദിവസമാണ് വിഷുവെന്നതടക്കമുള്ള ഐതിഹ്യങ്ങൾ ഏറെയുണ്ട്. എല്ലാവർക്കും News@net-യും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ….

നിതിൻ രാജിന്റെ മരണം; ഡോ. റാമിനെ പുറത്താക്കാനൊരുങ്ങി കോളേജ് മാനേജ്‌മെന്റ്

കണ്ണൂർ: അ‌ഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. കെ റാമിനെ കോളേജിൽ നിന്ന് പുറത്താക്കും. ഇന്ന് ചേർന്ന കോളേജ് മാനേജ്‌മെന്റ് യോഗത്തിലാണ് ഡോ. റാമിനെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്. എന്നാൽ, ഇക്കാര്യം കോളേജ് മാനേജ്‌മെന്റ് ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.കണ്ണൂർ ഡെന്റൽ കോളേജിലെ അദ്ധ്യാപകനും ഓറൽ പതോളജി വിഭാഗം മേധാവിയുമാണ് ഡോ. കെ റാം.

നിതിൻ രാജിന്റെ ആത്മഹത്യയ്‌ക്ക് മുമ്പും ഇയാൾക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. നിതിന്റെ ആത്മഹത്യയ്‌ക്ക് പിന്നാലെ കൂടുതൽ വിദ്യാർത്ഥികൾ റാമിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റാമിനെ സ്ഥാപനത്തിൽ നിന്ന് സ്ഥിരമായി പുറത്താക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചത്.നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനൊപ്പം ആരോപണവിധേയയായ ഡോ. സംഗീത നമ്പ്യാർക്കെതിരെ അന്വേഷണത്തിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിച്ചാൽ മതിയെന്നും മാനേജ്‌മെന്റ് യോഗത്തിൽ ധാരണയായിട്ടുണ്ട്.

ഡോ. റാമും ഡോ. സംഗീതയും നിലവിൽ സസ്‌പെൻഷനിലാണ്. നിതിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്‌ത രണ്ട് കേസുകളിൽ ഡോ. റാം പ്രതിയാണ്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയും പട്ടികജാതി – പട്ടികവർഗ അതിക്രമനിരോധന നിയമപ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.ആന്ധ്രാപ്രദേശ് സ്വദേശിയായ ഡോ. റാം ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ കണ്ണൂർ പാലയോടുള്ള ഡോ. റാമിന്റെ ഡെന്റൽ ക്ലിനിക്കിലേക്ക് ഡിവൈഎഫ്‌ഐ പ്രവർത്തകർ മാർച്ച് സംഘടിപ്പിച്ചു. ക്ലിനിക്ക് അടച്ചുപൂട്ടിയെന്ന ബോർഡും സ്ഥാപിച്ചു.

കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് വിലയിരുത്തി സിപിഎം പോളിറ്റ് ബ്യൂറോ

ന്യൂഡല്‍ഹി: കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് വിലയിരുത്തി സിപിഎം പോളിറ്റ് ബ്യൂറോ. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ നേരിയ ഭൂരിപക്ഷത്തിന് എല്‍ഡിഎഫ് അധികാരത്തില്‍ തുടരുമെന്നാണ് പി.ബി വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ഓണ്‍ലൈനായിട്ടാണ് യോഗം ചേര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെന്നും പാര്‍ട്ടി വിലയിരുത്തുന്നു. ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിനും യുഡിഎഫിനും അനുകൂലമായി ഏകീകരിക്കപ്പെട്ടിട്ടില്ല. ചില മണ്ഡലങ്ങളില്‍ ക്രൈസ്തവ, മുസ്ലീം വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായിട്ടുണ്ട്. എന്നാല്‍ ഇത് ഒരു ട്രെന്‍ഡായി രൂപപ്പെട്ടിട്ടില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ചില മണ്ഡലങ്ങളില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഇടത് മുന്നണിക്ക് അനുകൂലമായും പോള്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് പി.ബി വിലയിരുത്തുന്നത്.

സിപിഎം നേതൃത്വത്തിലുള്ള ഇടത് മുന്നണി 75 സീറ്റില്‍ അധികം നേടി അധികാരത്തില്‍ വരാനുള്ള സാദ്ധ്യതയാണുള്ളതെന്നും നേതൃത്വം കണക്ക് കൂട്ടുന്നു. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2011ലേതിന് സമാനമായിരിക്കുമെന്നും സിപിഎം കണക്കുകൂട്ടുന്നു. നേരിയ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്താനുള്ള സാദ്ധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവയ്ക്കുന്നുണ്ട്. പല മണ്ഡലങ്ങളിലും ജയപരാജയങ്ങള്‍ നേരിയ ഭൂരിപക്ഷത്തിലായിരിക്കുമെന്നാണ് പ്രീ പോള്‍ സര്‍വേകളിലും നേരത്തെ അഭിപ്രായം ഉയര്‍ന്നത്.

നിയമസഭയിൽ ഏഴ് സീറ്റുകൾ വരെ; അട്ടിമറി വിജയ പ്രതീക്ഷയിൽ ബിജെപി കോർ കമ്മിറ്റി വിലയിരുത്തൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനം സംബന്ധിച്ച് നിർണ്ണായകമായ പ്രാഥമിക വിലയിരുത്തലുമായി ബിജെപി സംസ്ഥാന കോർ കമ്മിറ്റി. നിയമസഭയിൽ ഇത്തവണ അഞ്ച് മുതൽ ഏഴ് സീറ്റുകൾ വരെ നേടാനാകുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.

നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, പാലക്കാട്, കാട്ടാക്കട എന്നീ അഞ്ച് മണ്ഡലങ്ങളിൽ പാർട്ടി വിജയം ഉറപ്പിക്കുന്നു. ഇതിന് പുറമെ തൃശ്ശൂർ, തിരുവല്ല, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിൽ അട്ടിമറി വിജയം നേടാൻ സാധ്യതയുണ്ടെന്നും കോർ കമ്മിറ്റി വിലയിരുത്തി. തിരഞ്ഞെടുപ്പ് ഫലത്തിന്റെ കൃത്യമായ ചിത്രം ലഭിക്കാൻ ബൂത്ത് തലത്തിലുള്ള കണക്കുകൾ നേരിട്ട് ശേഖരിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സംസ്ഥാന ഭാരവാഹികൾ ഉൾപ്പെട്ട പ്രത്യേക സമിതി ജില്ലകളിലെത്തി വിവരങ്ങൾ ശേഖരിക്കും.

ക്രൈസ്തവ സഭകളെ വിമർശിച്ചതുമായി ബന്ധപ്പെട്ട് ഷോൺ ജോർജിനെതിരെ യോഗത്തിൽ വിമർശനമുയർന്നു. എന്നാൽ താൻ സഭയെ അല്ല, കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിച്ച ദീപിക പത്രത്തെയാണ് വിമർശിച്ചതെന്ന് ഷോൺ വിശദീകരിച്ചു. സഭാ നേതൃത്വത്തിനെതിരായ പരസ്യ വിമർശനങ്ങൾ തൽക്കാലം ഒഴിവാക്കണമെന്ന് പാർട്ടി നേതൃത്വം നിർദ്ദേശം നൽകി.

സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെതിരെ നടപടി വേണമെന്ന ആവശ്യവും യോഗത്തിൽ ശക്തമായി. മറ്റൊരു നേതാവായ കെ. സോമനെ കുറിച്ച് ശോഭാ സുരേന്ദ്രൻ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നതാണ് വിവാദമായത്. ഈ പരാമർശങ്ങൾ തനിക്കും കുടുംബത്തിനും നാണക്കേടുണ്ടാക്കിയെന്ന് സോമൻ യോഗത്തിൽ ആരോപിച്ചു.

നീതിന് നീതി ലഭിച്ചില്ലെങ്കില്‍ ഞങ്ങളും ഈ ലോകത്ത് കാണില്ല, സഹോദരി

തിരുവനന്തപുരം. ലോണ്‍ ആപ്പിന്റെ ഭീഷണിയിലല്ല നിതിന്‍ മരിച്ചതെന്ന് സഹോദരി. ലോണ്‍ ആപ്പിന്റെ കാര്യം വീട്ടില്‍ അറിയാവുന്നതാണ്. പെയ്‌മെന്റ് അടച്ചതാണ്. റഫറന്‍സായി വെച്ചിരിക്കുന്ന നമ്പറുകള്‍ ചേച്ചിയുടേയും തന്റെയും അച്ഛന്റെയും അമ്മയുടേതുമാണ്. അല്ലാതെ ടീച്ചറിന്റെ നമ്പര്‍ വെച്ചിട്ടില്ല. കോളജില്‍ വെച്ച് എന്തോ നടന്നിട്ടുണ്ട്. അവരെല്ലാം ചേര്‍ന്ന് അവനെ കൊന്നതാണെന്നും സഹോദരി നിഖിത പറയുന്നു.

നിതിന്‍ വളരെ ദേഷ്യത്തില്‍ ഓഫീസിലേക്ക് കയറിപ്പോകുന്നത് കണ്ടുവെന്ന് ഒരുപാട് കുട്ടികള്‍ പറഞ്ഞിരുന്നു. ലോണ്‍ ആപ്പിന്റെ പേരില്‍ മരണം ചുരുക്കാനാണ് ശ്രമമെങ്കില്‍ അതു സമ്മതിക്കില്ല. അതിനെതിരെ പോകാന്‍ പറ്റുന്ന ഇടം വരെ പോകും. നീതിന് നീതി ലഭിച്ചില്ലെങ്കില്‍ ഞങ്ങളും ഈ ലോകത്ത് കാണില്ലെന്നും സഹോദരി പറയുന്നു. അന്ന് റാമിന്റെ കാര്യവും അവന്‍ വിളിച്ചു പറഞ്ഞതാണ്. എന്തു കാര്യവും നിതിന്‍ തുറന്നു പറയുമായിരുന്നുവെന്നും നിഖിത പറഞ്ഞു.

ആപ്പ് ലോണിന്റെ പേരില്‍ ചുരുക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെ തന്റെ ഫോണിലും തെളിവുണ്ട്. ലത എന്ന അധ്യാപികയുടെ നമ്പര്‍ റഫറന്‍സായി നല്‍കിയിട്ടില്ല. അങ്ങനെ എടുത്തിട്ടുണ്ടെങ്കില്‍ അത് ഹാക്ക് ചെയ്തതായിരിക്കും. ബാങ്കുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഒരാളായതിനാല്‍ അതേപ്പറ്റി തനിക്ക് വ്യക്തമായി അറിയാം. അവന്റെ സിബില്‍ സ്‌കോര്‍ അടക്കം പരിശോധിച്ചതാണ്. അവന് വേറെ ലോണ്‍ ഒന്നും തന്നെയില്ല.

പ്രൊഫ. റാം, സംഗീത, ഡന്റല്‍ അനാട്ടമി ഡിപ്പാര്‍ട്ട്‌മെന്റ് ആകെത്തന്നെ കുട്ടികളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മെഡിക്കല്‍ കോളജ് ഡിപ്പാര്‍ട്ട്‌മെന്റിനെക്കുറിച്ച് വലുതായിട്ട് കംപ്ലയിന്റ്‌സില്ല. മെഡിക്കല്‍ കോളജിലെ അധ്യാപികയാണ് ലത. അവരാണ് നിതിനെ വിളിച്ച് പഠിക്കാനുള്ള പാഠഭാഗങ്ങള്‍ ഇട്ടു നല്‍കാമെന്ന് പറഞ്ഞത്. അവര്‍ നിതിനോട് മറ്റെന്തെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് അറിയില്ല. എച്ച്ഒഡിയുടെ മാനസിക പീഡനമാണോ, പ്രിന്‍സിപ്പലിന്റെ മാനസിക പീഡനമാണോ കാരണമെന്ന് അറിയില്ല.

‘മൂന്നുമാസത്തോളം സിക്ക് റൂമില്‍ ഒറ്റയ്ക്ക് ഇട്ടിട്ടുപോലും അത്രയ്ക്കും ബോള്‍ഡായി ജീവിച്ചവനാണ്. പറ്റില്ലായിരുന്നുവെങ്കില്‍ അന്നേ അവന്‍ അതെല്ലാം ഇട്ട് ഓടി വരുമായിരുന്നു. ഇത്രയും പിടിച്ചു നിന്ന അവര്‍ കുഞ്ഞുകുഞ്ഞു കാര്യങ്ങള്‍ക്ക് ആത്മഹത്യ ചെയ്യുമോയെന്നും നിഖിത ചോദിക്കുന്നു. ലക്ഷങ്ങള്‍ ലോണ്‍ ആപ്പില്‍ നിന്നും തട്ടിയെടുത്തിട്ടൊന്നുമില്ല. ആപ്പ് ലോണിന്റെ പേരില്‍ കേസ് തള്ളിക്കളയാന്‍ ശ്രമിച്ചാല്‍ ഞങ്ങളും ഈ ഭൂമിയില്‍ കാണില്ലെന്നും നിഖിത പറയുന്നു.

നിതിന്‍ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണിയില്‍ അധ്യാപികയുടെ പരാതിയില്‍ കേസ്, വായ്പ വീട്ടിലറിഞ്ഞെന്ന് കുടുംബം.

അതേസമയം ജാതി അധിക്ഷേപത്തിന് പുറമെ ലോണ്‍ ആപ്പ് ഭീഷണിയും അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യക്ക് കാരണമായെന്ന് പൊലീസ്. അധ്യാപിക ലതയെ ലോണ്‍ ആപ്പ് സംഘം നിരന്തരം വിളിച്ചത് നിതിന് മാനസിക വിഷമം ഉണ്ടാക്കി. പൊലീസില്‍ പരാതി നല്‍കാന്‍ കോളജ് അധികൃതര്‍ തീരുമാനിച്ചതും സമ്മര്‍ദം കൂട്ടിയെന്ന് പൊലീസ് പറയുന്നു.

ലോണ്‍ ആപ്പില്‍ നിന്നും 14,000 രൂപയാണ് നിതിന്‍ വായ്പയെടുത്തത്. ഈ മാസം 9ന് നിതിന്റെ ഫോണിലേക്ക് കോളുകളും സന്ദേശങ്ങളും ഉള്‍പ്പെടെ 98 എണ്ണം വന്നു. ടീച്ചര്‍ ലതയ്ക്കും നിരവധി കോളുകള്‍ വന്നു. തുടര്‍ന്ന് ടീച്ചര്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കി. പ്രിന്‍സിപ്പലിന്റെയും ടീച്ചറിന്റെയും സാന്നിധ്യത്തില്‍ നിതിന്‍ ലോണ്‍ ആപ്പുകാരെ വിളിച്ചു. ടീച്ചറെ വിളിക്കരുതെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍ ഒഴിവാക്കാനാകില്ലെന്ന് ലോണ്‍ ആപ്പ് സംഘം മറുപടി നല്‍കി. ടീച്ചറിന്റെ നമ്പര്‍ ലോണ്‍ ആപ്പുകാര്‍ക്ക് നല്‍കിയത് താന്‍ അല്ലെന്നും നിതിന്‍ പറഞ്ഞു. എന്നാല്‍ നിതിന്‍ തന്നെയാണ് നമ്പര്‍ റജിസ്റ്റര്‍ ചെയ്തതെന്ന് കണ്ടെത്തിയെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്. പൊലീസില്‍ പരാതി നല്‍കാന്‍ പ്രിന്‍സിപ്പല്‍ ഫോണ്‍ പിടിച്ചുവച്ചു.

തുടര്‍ന്ന് നിതിന്‍ ഓഫിസില്‍ നിന്ന് പുറത്തേക്ക് വന്നത് വളരെ വിഷമത്തോടെയാണ് എന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് പൊലീസ് അറിയിച്ചു. പണം സംഘടിപ്പിക്കാമെന്ന് പറഞ്ഞാണ് പുറത്തേക്ക് പോയതെന്നാണ് പ്രിന്‍സിപ്പലിന്റെ മൊഴിയില്‍ പറയുന്നത്. മരിച്ച ദിവസം ഉച്ചക്ക് 1.17നാണ് നിതിന്‍ കരഞ്ഞുകൊണ്ട് പുറത്തുപോകുന്നതെന്നും മൊഴിയില്‍ സൂചിപ്പിക്കുന്നു.

കർണാടകയിൽ മൂന്ന് മലയാളികൾ മരിച്ച സംഭവം…നാട്ടില്‍നിന്ന് മൈസൂരുവിലേക്ക് സഹോദരിയേയും കുട്ടികളേയും കൂട്ടി പോകുന്നതിനിടെ

ഗുണ്ടല്‍പേട്ട്: കര്‍ണാടക ചാമരാജനഗറില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ച സംഭവം നാട്ടില്‍നിന്ന് മൈസൂരുവിലേക്ക് സഹോദരിയേയും കുട്ടികളേയും കൂട്ടി പോകുന്നതിനിടെ. കോഴിക്കോട് ബേപ്പൂര്‍ സ്വദേശികളാണ് ദേശീയ പാത 766-ല്‍ ഇന്ന് ഉച്ചയോടെ അപകടത്തില്‍പെട്ടത്. അയിഷ നൂരി (41), നോഹ (19), മുഹമ്മദ് അസീര്‍ (37) എന്നിവരാണ് മരിച്ചത്.

മുഹമ്മദ് അസീര്‍ ബംഗളൂരുവില്‍ ബിഇഎംഎല്ലില്‍ ജോലി ചെയ്തുവരികയായിരുന്നു. നാട്ടില്‍നിന്ന് മൈസൂരുവിലേക്ക് സഹോദരിയേയും കുട്ടികളേയും കൂട്ടി പോകുന്നതിനിടയിലാണ് അപകടം. ഗുണ്ടല്‍പേട്ടില്‍നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറി ഇവര്‍ സഞ്ചരിച്ച കാറില്‍ ചെന്നിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ അയിഷ നൂരിയും നോഹയും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മുഹമ്മദ് അസീറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒമ്പതു വയസ്സുകാരനായ നഹിയാനെ ഗുരുതര പരിക്കുകളോടെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി.

പെൺവായന മത്സരം: സമ്മാനവിതരണവും കാവ്യാലാപനവും നടന്നു

കരുനാഗപ്പള്ളി . ടൗൺ ക്ലബ്ബിൽ പ്രവർത്തിക്കുന്ന സി എസ് സുബ്രഹ്മണ്യൻപോറ്റി ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പെൺവായന മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനവിതരണവും കവയത്രിമാർ പങ്കെടുത്ത കാവ്യാലാപനവും നടന്നു.

പരിപാടിയോടനുബന്ധിച്ച് പെണ്ണരങ്ങ് എന്ന പേരിൽ സംഘടിപിച്ച കാവ്യാലാപനത്തിൽ അശ്വതി അജി അധ്യക്ഷയായി പ്രമുഖ കവയത്രിമാർ പങ്കെടുത്തു. തുടർന്ന് നടന്ന വായനാക്കുറിപ്പ് മത്സര വിജയികളെ പ്രഖ്യാപിക്കലും ആദരിക്കൽ ചടങ്ങും സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ആർ കെ ദീപ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. എൻ എസ് അജയകുമാർ അധ്യക്ഷത വഹിച്ചു.
അവാർഡ് പ്രഖ്യാപനവും അവലോകനവും ദിവ്യ ദേവകി നിർവഹിച്ചു.ഇടക്കുളങ്ങര ഗോപൻ ആമുഖ പ്രഭാഷണം നടത്തി. എസ് ശിവകുമാർ, സജിത ബി.നായർ എന്നിവർ സംസാരിച്ചു.


പെൺവായന മത്സരത്തിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലഭ്യമായ 37 എൻട്രികളിൽ ജഡ്ജിങ് പാനൽ വിജയികളായി കണ്ടെത്തിയ മായാദേവി, സ്മിതാ ദേവി,ഡി സുമംഗല എന്നിവർക്ക് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കായി 5000,3000, 2000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. സുപ്രീം സൂപ്പർമാർക്കറ്റ് ഉടമ വി ശ്രീകുമാറാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. ടൗൺ ക്ലബ്ബിലെ മുതിർന്ന അംഗവും അധ്യാപകനുമായ സിദ്ദിഖിനെ ചടങ്ങിൽ ആദരിച്ചു. അദ്ദേഹത്തിന്റെ ഹോം ലൈബ്രറിയിൽ നിന്നുള്ള പുസ്തകങ്ങൾ ഗ്രന്ഥശാലയ്ക്ക് ചടങ്ങിൽ വച്ചു കൈമാറി. പ്രൊഫ ആർ അരുൺകുമാർ പുസ്തകങ്ങൾ ഏറ്റുവാങ്ങി

ഗുണ്ടൽപേട്ടിൽ അപകടം 3കോഴിക്കോട് സ്വദേശികൾ മരിച്ചു

ബംഗളുരു.കർണാടക ഗുണ്ടൽപേട്ടിൽ അപകടം 3കോഴിക്കോട് സ്വദേശികൾ മരിച്ചു. കർണാടകയിലെ ഗുണ്ടൽപേട്ടയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ബേപ്പൂർ സ്വദേശികൾ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ.

ബേപ്പൂർ സ്വദേശിയും ബെംഗളുരു ബെൽ ലിൽ ഉദ്യോഗസ്ഥനുയമായ മുഹമ്മദ് അജീർ (37) സഹോദരി
ആയിഷ നൂറി, ഇവരുടെ മകൾ നൂഫിയ മുബാറക്ക് (18) എന്നിവരാണ് മരിച്ചത്. 9വയസുള്ള കുട്ടി നഹിയാൻ മുബാറക്ക് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ.