കരുനാഗപ്പള്ളി . ടൗൺ ക്ലബ്ബിൽ പ്രവർത്തിക്കുന്ന സി എസ് സുബ്രഹ്മണ്യൻപോറ്റി ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പെൺവായന മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനവിതരണവും കവയത്രിമാർ പങ്കെടുത്ത കാവ്യാലാപനവും നടന്നു.
പരിപാടിയോടനുബന്ധിച്ച് പെണ്ണരങ്ങ് എന്ന പേരിൽ സംഘടിപിച്ച കാവ്യാലാപനത്തിൽ അശ്വതി അജി അധ്യക്ഷയായി പ്രമുഖ കവയത്രിമാർ പങ്കെടുത്തു. തുടർന്ന് നടന്ന വായനാക്കുറിപ്പ് മത്സര വിജയികളെ പ്രഖ്യാപിക്കലും ആദരിക്കൽ ചടങ്ങും സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ആർ കെ ദീപ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. എൻ എസ് അജയകുമാർ അധ്യക്ഷത വഹിച്ചു.
അവാർഡ് പ്രഖ്യാപനവും അവലോകനവും ദിവ്യ ദേവകി നിർവഹിച്ചു.ഇടക്കുളങ്ങര ഗോപൻ ആമുഖ പ്രഭാഷണം നടത്തി. എസ് ശിവകുമാർ, സജിത ബി.നായർ എന്നിവർ സംസാരിച്ചു.
പെൺവായന മത്സരത്തിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലഭ്യമായ 37 എൻട്രികളിൽ ജഡ്ജിങ് പാനൽ വിജയികളായി കണ്ടെത്തിയ മായാദേവി, സ്മിതാ ദേവി,ഡി സുമംഗല എന്നിവർക്ക് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കായി 5000,3000, 2000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. സുപ്രീം സൂപ്പർമാർക്കറ്റ് ഉടമ വി ശ്രീകുമാറാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. ടൗൺ ക്ലബ്ബിലെ മുതിർന്ന അംഗവും അധ്യാപകനുമായ സിദ്ദിഖിനെ ചടങ്ങിൽ ആദരിച്ചു. അദ്ദേഹത്തിന്റെ ഹോം ലൈബ്രറിയിൽ നിന്നുള്ള പുസ്തകങ്ങൾ ഗ്രന്ഥശാലയ്ക്ക് ചടങ്ങിൽ വച്ചു കൈമാറി. പ്രൊഫ ആർ അരുൺകുമാർ പുസ്തകങ്ങൾ ഏറ്റുവാങ്ങി





































