26.8 C
Kollam
Wednesday 15th July, 2026 | 08:55:26 PM
Home News Breaking News കോഴിക്കോട് സ്വകാര്യ ബസിൻ്റെ ഗ്ലാസ് അടിച്ച് തകർത്തു

കോഴിക്കോട് സ്വകാര്യ ബസിൻ്റെ ഗ്ലാസ് അടിച്ച് തകർത്തു

കോഴിക്കോട്: പാളയം ബസ് സ്റ്റാൻഡിൽ സ്വകാര്യബസ് ജീവനക്കാർ തമ്മിൽ തർക്കം .
തർക്കത്തിനിടെ ഒരു ബസിന്റെ ഗ്ലാസ് മറ്റൊരു ബസിലെ ജീവനക്കാരൻ അടിച്ചു തകർത്തു .
അസാറോ ബസ് ജീവനക്കാരൻ കക്കാടം പൊയിൽ സ്വദേശി ഷാനു
അഗസ്റ്റിൻ ആണ്
കോഴിക്കോട് -മുക്കം റൂട്ടിൽ ഓടുന്ന മാധവം ബസിന്റെ ചില്ല് ആണ് അടിച്ചു തകർത്തത്.
രാവിലെ 7.15 ഓടെ ആണ് സംഭവം.
സംഭവ ശേഷം ഷാനു അഗസ്റ്റ്യൻ ഓടി രക്ഷപെട്ടു.
മാധവം ബസ് അസാറോ ബസിൽ ആദ്യം ഇടിച്ചിരുന്നു.
ഇതിൽ അസാറോ ബസിൻ്റെ ചില്ല് പൊട്ടി.
പിന്നാലെയാണ് അസാറോ ബസ് ജീവനക്കാരൻ മാധവം ബസിൻ്റെ ചില്ല് തകർത്തത്.
രണ്ട് ബസുകളും കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.