25.8 C
Kollam
Sunday 18th October, 2026 | 03:15:13 AM
Home Lifestyle Entertainment നടൻ ജോജു ജോർജ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ആക്ഷൻ ചിത്രം ‘വരവി’ൻെറ സെക്കന്റ് ലുക്ക് പോസ്റ്റർ...

നടൻ ജോജു ജോർജ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ആക്ഷൻ ചിത്രം ‘വരവി’ൻെറ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

നടൻ ജോജു ജോർജ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ആക്ഷൻ ചിത്രം ‘വരവി’ൻെറ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആക്ഷൻ സിനിമകളിലൂടെ പ്രേക്ഷക മനസിൽ ഇടംനേടിയ ഷാജി കൈലാസ് ആണ് ചിത്രത്തിന്റെ സംവിധാനം. അടുത്തിടെ ആക്ഷൻ ചിത്രങ്ങളിലൂടെ തിളങ്ങുന്ന ജോജു ഇത്തവണയും പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് തീപാറും ആക്ഷൻ ചിത്രമാണെന്ന സൂചനയാണ് സെക്കന്റെ ലുക്ക് പോസ്റ്ററിലൂടെ നൽകുന്നത്.

മലയോര മേഖലയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ പോളി എന്ന് വിളിപ്പേരുള്ള പോളച്ചൻ എന്ന കഥാപാത്രമായാണ് ജോജു ജോർജ് എത്തുന്നത്. പോളച്ചന്റെ ജീവിത പോരാട്ടങ്ങളും പ്രതികാരവും ഇഴ ചേർന്ന് നിൽക്കുന്ന കംപ്ലീറ്റ് ആക്ഷൻ ചിത്രമാണ് “വരവ്” ജോജു ജോർജ്-ഷാജി കൈലാസ് കോമ്പിനേഷൻ തന്നെ ഇതാദ്യമായാണ്. ആദ്യ “വരവ് “ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് ഷാജി കൈലാസും ജോജുവും.


ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി ചിത്രം നിർമിക്കുന്നു. ജോമി ജോസഫ്, രാഹുൽ റെജി തോമസ് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. “വരവ്” ന്റെ ആക്ഷൻ രംഗങ്ങൾ ഗംഭീരമാക്കാൻ മലയാളത്തിന്റെ ആക്ഷൻ റാണിയായ വാണി വിശ്വനാഥ് കൂടി ജോജുവിനൊപ്പം ചിത്രത്തിലുണ്ട്. ആക്ഷൻ സിനിമകളിലുള്ള ഷാജി കൈലാസിൻ്റെ സംവിധാന പാടവത്തിനു വീണ്ടും കരുത്താകാൻ സ്റ്റണ്ട് മാസ്റ്റർമാരുടെ ഒരു വലിയ നിര തന്നെയുണ്ട് ചിത്രത്തിൽ. ദക്ഷിണേന്ത്യയിലെ മുൻനിര സ്റ്റണ്ട് മാസ്റ്റർമാരായ സ്റ്റണ്ട് സിൽവ, കലൈ കിംഗ്സൺ, ഫീനിക്സ് പ്രഭു, രാജശേഖർ മാസ്റ്റർ, തവ്സി മാസ്റ്റർ, മാഫിയ ശശി, ജാക്കി ജോൺസൺ എന്നിങ്ങനെ ഏഴ് മാസ്റ്റേഴ്സ് ചിത്രത്തിനായി ഒന്നിക്കുന്നു.