കൊച്ചി: തൃപ്പൂണിത്തുറയില്‍ മുപ്പതിനായിരത്തിനടുത്ത് വോട്ടുകള്‍ നേടാനായതില്‍ അഭിമാനമുണ്ടെന്ന് ട്വന്റി ട്വന്റി സ്ഥാനാര്‍ഥിയായിരുന്ന നടി അഞ്ജലി നായര്‍. കോണ്‍ഗ്രസിന്റെ ദീപക് ജോയ് പതിനെണ്ണായിരത്തിനു മുകളില്‍ ഭൂരിപക്ഷത്തിനു വിജയിച്ചപ്പോള്‍ 29471 വോട്ടുകള്‍ നേടി അഞ്ജലി മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു.
”കേരളത്തില്‍ ആഞ്ഞടിച്ച ഭരണവിരുദ്ധ തരംഗത്തില്‍ മാറ്റത്തിന്റെ ശംഖൊലി മുഴക്കി വിടര്‍ത്തിയ മൂന്ന് താമരകള്‍ അഭിമാനം നല്‍കുന്നതാണ്. ഈ അവസരത്തില്‍ തൃപ്പൂണിത്തുറയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി എന്ന നിലയില്‍ മുപ്പതിനായിരത്തിനടുത്ത് വോട്ടുകള്‍ നേടാനായത് എനിക്ക് കൂടുതല്‍ അഭിമാനം തോന്നുന്ന സന്ദര്‍ഭമാണ്.
പ്രബുദ്ധരായ എല്ലാ വോട്ടര്‍മാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.. ഇതില്‍ നിന്നും ഊര്‍ജം കണ്ടെത്തി എന്നും എപ്പോഴും ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാവും. സ്വന്തം അഞ്ജലി നായര്‍.”നടിയുടെ വാക്കുകള്‍.
മുപ്പതിനായിരത്തിനടുത്ത് വോട്ടുകള്‍ നേടാനായതില്‍ അഭിമാനം; അഞ്ജലി നായര്‍
സി പി എം, സി പി ഐ സെക്രട്ടറിയറ്റുകൾ നാളെ, എം വി ഗോവിന്ദനും ബിനോയ് വിശ്വത്തിനുമെതിരെ പടയൊരുക്കം, ജനങ്ങളെ പരിഹസിച്ച് എം എം മണി; വയനാട് ദുരന്ത മേഖലയും ഇടതിനെ കൈവിട്ടു, ഗോവിന്ദനെതിരെ പോസ്റ്റർ
തിരുവനന്തപുരം: പാര്‍ട്ടി കോട്ടകള്‍ തകര്‍ന്നടിഞ്ഞതു കണ്ടു നടുങ്ങി സിപിഎം. നാളെ നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കു സാധ്യത. കണ്ണൂരിലെ കേഡര്‍ വോട്ടുകളില്‍ ഉണ്ടായത് വന്‍ ചോര്‍ച്ച. പ്രാദേശിക നേതാക്കള്‍ പോലും സിപിഎമ്മിന് വോട്ടു ചെയ്തില്ലെന്നാണു തളിപ്പറമ്പ്, പയ്യന്നൂര്‍, ഉദുമ, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ തോല്‍വി നല്‍കുന്ന സൂചന. ധര്‍മ്മടത്തും പാര്‍ട്ടി വോട്ടു ചോര്‍ന്നത് പിണറായിക്കെതിരായ വികാരമാണെന്നും വിലയിരുത്തലുണ്ട്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേയും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനങ്ങളുണ്ട്. ധർമ്മശാലയിൽ എം വി ഗോവിന്ദനും കെ കെ രാഗേഷിനുമെതിരെ പോസ്റ്ററും പ്രത്യക്ഷപ്പെട്ടു.
കെ കെ രാഗേഷിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിനിടയിലും രൂക്ഷ വിമർശനങ്ങൾ ഉയരുന്നു.
ഇടുക്കിയിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എം എം മണി കോൺഗ്രസിന് വോട്ടു ചെയ്ത ജനങ്ങളെ ‘പൊട്ടൻന്മാർ ‘ എന്നാണ് വിളിച്ചത്.
കനത്ത തോല്‍വിക്കു പിറകേ, സിപിഐയിലും നേതൃത്വത്തിനെതിരേ വിമര്‍ശനം. എക്സിക്യൂട്ടീവ്, സെക്രട്ടേറിയറ്റ് യോഗങ്ങള്‍ നാളെ ചേരാനിരിക്കേ സ്ഥാനാര്‍ത്ഥി നിര്‍ണയം പോലും പാളിയെന്ന വിമര്‍ശനമുണ്ട്. നാദാപുരം, തൃശ്ശൂര്‍, അടൂര്‍, പീരുമേട്, ചാത്തന്നൂര്‍ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചതിനെതിരേയാണു വിമര്‍ശനം ഉയരുന്നത്.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയില്‍ എല്‍ഡിഎഫിനെ ജനം തള്ളി. ദുരന്തമേഖലയിലെ ബൂത്തുകളില്‍ യുഡിഎഫ് മുന്നേറ്റം. ചൂരല്‍മലയില്‍ 239 വോട്ടിന്റേയും മുണ്ടക്കൈയില്‍ 289 വോട്ടിന്റേയും അട്ടമലയില്‍ 327 വോട്ടിന്റേയും ഭൂരിപക്ഷമാണ് യുഡിഎഫിനു ലഭിച്ചത്. ദുരന്തബാധിതര്‍ക്കു പുനരധിവാസം ഒരുക്കിയെന്നായിരുന്ന എല്‍ഡിഎഫിന്റെ പ്രചാരണം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചൂരല്‍മല, അട്ടമല വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചിരുന്നു.
എൻ.ടി.പി.സി. ലിമിറ്റഡിൽ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് ആകാം, അപേക്ഷ ക്ഷണിച്ചു
ഡൽഹി ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എൻ.ടി.പി.സി. ലിമിറ്റഡിൽ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് (ഓപ്പറേഷൻ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 250 ഒഴിവുണ്ട്. കരാർ നിയമനമാണ്. മൂന്നുവർഷത്തേക്കാണ് കരാർ. പ്രവർത്തനം തൃപ്തികരമെങ്കിൽ, രണ്ടുവർഷംകൂടി നീട്ടിനൽകും.
യോഗ്യത
മെക്കാനിക്കൽ/ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ബി.ഇ./ബി.ടെക്കും 40 മെഗാവാട്ടോ അതിനുമുകളിലോ ശേഷിയുള്ള പവർസ്റ്റേഷനുകളിൽ ഓപ്പറേഷൻ/മെയിന്റനൻസിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 7. വിവരങ്ങൾക്ക്: ntpc.co.in
രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങള്‍
ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് രാത്രി ഉറക്കത്തിന് സഹായിക്കും. അത്തരത്തില്‍ രാത്രി നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ബദാം
ബദാമിലെ മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം കൂട്ടും. അതിനാല്‍ ബദാം കഴിക്കുന്നത് ഉറക്കം ലഭിക്കാന്‍ സഹായിക്കും.
വാള്‍നട്സ്
രാത്രി വാള്‍നട്സ് കഴിക്കുന്നതും രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.
മത്തങ്ങാ വിത്ത്
മത്തങ്ങ വിത്തുകളില്‍ അടങ്ങിയിരിക്കുന്ന ട്രിപ്‌റ്റോഫാന്‍, മഗ്നീഷ്യം, സിങ്ക് എന്നിവ മെലാറ്റോണിന്റെ ഉത്പാദനം കൂട്ടാനും രാത്രി നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.
കിവി
സെറാടോണിന്‍, ഫോളേറ്റ്, വിറ്റാമിനുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ കിവിയും ഉറക്കം ലഭിക്കാന്‍ സഹായിക്കും. അതിനാല്‍ രാത്രി രണ്ട് കിവി കഴിക്കുന്നത് നല്ലതാണ്.
ചെറി
ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിൻ ചെറിപ്പഴത്തിൽ ധാരാളം ഉണ്ട്. അതിനാല്‍ രാത്രി ചെറി ജ്യൂസ് കുടിക്കുന്നതും ഉറക്കം ലഭിക്കാന്‍ സഹായിക്കും.
വാഴപ്പഴം
മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ വാഴപ്പഴം രാത്രി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.
ഓട്സ്
ഓട്സ് കഴിക്കുന്നതും രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.
മഞ്ഞള്‍ പാല്‍
പാലില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് രാത്രി കുടിക്കുന്നതും നല്ല ഉറക്കത്തിന് സഹായിക്കും. മഞ്ഞളിലെ കുര്‍കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്.
അമിത് ഷാ ബംഗാളിലേക്ക്, നദ്ദ അസമിലേക്ക്; സർക്കാർ രൂപീകരിക്കാൻ നീക്കങ്ങളാരംഭിച്ച് ബിജെപി
ന്യൂഡൽഹി: മിന്നും വിജയം നേടിയ പശ്ചിമ ബംഗാളിലും അസമിലും സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളിലേക്ക് കടന്ന് ബിജെപി. ബംഗാളിലേക്കുള്ള കേന്ദ്ര നിരീക്ഷകനായി കേന്ദ്രമന്ത്രി അമിത് ഷായെയും സഹ നിരീക്ഷകനായി ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയെയും നിയമിച്ചു. അസമിലേക്ക് കേന്ദ്രമന്ത്രി ജെപി നദ്ദയെ നിരീക്ഷകനായും ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനിയെ സഹ നിരീക്ഷകനായും നിയമിച്ചു. ബംഗാളിൽ മെയ് ഒൻപതിന് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റേക്കുമെന്ന റിപ്പോർട്ടുണ്ട്.
Also Read: ആകാംക്ഷാഭരിതം! ആരൊക്കെയാകും പുതിയ മന്ത്രിമാർ? അണിയറയിൽ ഒരുങ്ങുന്നത് ആരൊക്കെ?
ബംഗാളിൽ ഒന്നരപ്പതിറ്റാണ്ട് നീണ്ട മമത ബാനർജി സർക്കാരിന് അന്ത്യംകുറിച്ചാണ് ബിജെപി 294ൽ 206 സീറ്റുകൾ പിടിച്ച് മുന്നേറ്റം നടത്തിയത്. മുഖ്യമന്ത്രി മമത ബാനർജി അടക്കം ബിജെപിയുടെ മുന്നേറ്റത്തിനിടെ പരാജയം രുചിച്ചു. ഭവാനിപുർ സീറ്റിൽ ബിജെപിയുടെ സുവേന്ദു അധികാരിയോട് ആണ് മമത പരാജയപ്പെട്ടത്. മുൻ പ്രതിപക്ഷ നേതാവ് കൂടിയായ സുവേന്ദ്ര അധികാരിക്ക് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യതയേറുന്നത്. മുതിർന്ന നേതാക്കളായ ദിലിപ് ഘോഷ്, സമിക് ഭട്ടാചാര്യ, രൂപ ഗാംഗുലി, അഗ്നിമിത്ര പോൾ, സ്വപൻ ദാസ്ഗുപ്ത എന്നിവരുടെ പേരും പാർട്ടിയുടെ പരിഗണനയിലുണ്ട്.
അസമിൻ ബിജെപി സഖ്യം ഇക്കുറി 126ൽ 102 സീറ്റുകൾ പിടിച്ചാണ് ഹാട്രിക് വിജയം നേടിയത്. മത്സരിച്ച 90 സീറ്റുകളിൽ 82 ഇടത്തും ബിജെപിക്ക് വിജയിക്കാനായി. സഖ്യകക്ഷികളായ ബോഡോ ലാൻഡ് പീപ്പിൾസ് ഫ്രണ്ടും അസം ഗണ പരീഷത്തും 10 വീതം സീറ്റുകൾ പിടിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഭരണത്തിലിരിക്കുന്ന മുന്നണി 100ലധികം സീറ്റുകൾ നേടുന്നത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിൽ മത്സരത്തിനിറങ്ങിയ ബിജെപി സഖ്യത്തിന് മികച്ച വിജയം നേടാനായതോടെ ഹിമന്ത തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയേക്കും.
ആകാംക്ഷാഭരിതം! ആരൊക്കെയാകും പുതിയ മന്ത്രിമാർ? അണിയറയിൽ ഒരുങ്ങുന്നത് ആരൊക്കെ?
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ പുതിയ മന്ത്രിസഭയടക്കം രൂപീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുകയാണ് യുഡിഎഫ്. മുഖ്യമന്ത്രി ചർച്ചകളും നടക്കുന്നുണ്ടെന്നാണ് വിവരം. വി ഡി സതീശനും, കെ സി വേണുഗാപാലും, രമേശ് ചെന്നിത്തലയുമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് പരിഗണിക്കുന്ന നേതാക്കൾ. എന്നാൽ, ആദ്യത്തെ മൂന്ന് പേരുകൾ കഴിഞ്ഞാൽ സീനിയോരിറ്റി കൊണ്ടും സ്ഥാനം കൊണ്ടും വരുന്ന പേരുകൾ സണ്ണി ജോസഫിന്റെയും തിരുവഞ്ചൂർ രാധാകൃഷ്ണനും ആയിരിക്കും. മുൻപ് രണ്ട് തവണ മന്ത്രിയായിരുന്ന ആളാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.
Also Read: വിജയ് ഏത് സീറ്റിൽനിന്ന് രാജിവെക്കും? ആകാംക്ഷ; ടിവികെയുടെ അടുത്ത തീരുമാനം കാത്ത് തമിഴകം
കെ മുരളീധരനും കോൺഗ്രസിലെ മുതിർന്ന നേതാവാണ്. എംഎൽഎ ആകാതെ മന്ത്രിയായി തുടർന്നയാളാണ് കെ മുരളീധരൻ. പിന്നീട് അദ്ദേഹത്തിന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നിരുന്നു. തിരുവനന്തപുരത്ത് നിന്നും മന്ത്രി സ്ഥാനത്തേക്ക് സാധ്യതയുള്ള ഒരു നേതാവ് കെ മുരളീധരനാണ്. മുൻ സ്പീക്കറും മുൻ ഗതാഗത മന്ത്രിയുമായ എൻ ശക്തനും സാധ്യതാ പട്ടികയിൽ ഉണ്ട്. കൊല്ലം കുണ്ടറയിൽ നിന്ന് വിജയിച്ച് കയറിയ പി സി വിഷ്ണുനാഥും സാധ്യതാ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. വണ്ടൂർ എംഎൽഎയും മുൻ മന്ത്രിയുമായിരുന്ന എ പി അനിൽ കുമാറും കൂട്ടത്തിലുണ്ട്.
പാർട്ടിയിൽ സീനിയറാണ്, 2021ൽ എംഎൽഎമാരുടെ ഭൂരിപക്ഷം ഉണ്ടായിട്ടും പ്രതിപക്ഷ നേതാവാക്കിയില്ലെന്ന് രമേശ് ചെന്നിത്തല
സാധ്യതാ പട്ടികയിൽ വളരെ സർപ്രൈസിംഗ് ആയി എടുത്തു പറയേണ്ടത് ചാണ്ടി ഉമ്മന്റെ പേരാണ്. കോട്ടയത്ത് നിന്നും മികച്ച ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ വിജയിച്ചത്. കോട്ടയത്തു നിന്നും തിരുവഞ്ചൂരിനൊപ്പം ഉയർന്നു കേൾക്കുന്ന പേര് കൂടിയാണിത്. കഴിഞ്ഞ 5 വർഷം കൊണ്ട് പ്രതിപക്ഷമായിരുന്ന യുഡിഎഫിൽ നിന്ന് ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ചയാളാണ് മാത്യു കുഴൽനാടൻ. കേരളത്തിലെ പുതിയ മന്ത്രിസഭാ ചർച്ചകൾ നടക്കുമ്പോൾ മാത്യു കുഴൽ നാടന്റെ പേരും ഉയർന്നു കേൾക്കുന്നു.
മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ ടി സിദ്ദീഖും ലിസ്റ്റിലുണ്ട്. കൽപ്പറ്റയിൽ രണ്ടാം ടേമിലും ടി സിദ്ധീഖ് എംഎൽഎ ആയി വിജയിച്ചിട്ടുണ്ട്. കായംകുളത്ത് നിന്ന് യു പ്രതിഭയെ തോൽപ്പിച്ച എം ലിജുവും പരിഗണനയിലുണ്ട്. മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും മുതിർന്ന നേതാവുമാണ് എം. ലിജു. എറണാകുളത്തു നിന്നുള്ള ടി ജെ വിനോദും സാധ്യതാപ്പട്ടികയിലുണ്ട്. രമേഷ് ചെന്നിത്തലയുടെ ഏറ്റവും അടുത്ത അനുയായി കൂടെയാണ് ടി ജെ വിനോദ്. ഇത്തവണത്തോടെ ഹാട്രിക് അടിച്ച എം വിൻസെന്റ്, പാലക്കാട് നിന്ന് വി ടി ബൽറാം, ഇടുക്കിയിൽ നിന്ന് റോയി കെ പൗലോസ്, കൊല്ലത്ത് നിന്ന് ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാനും സാധ്യതകളുണ്ട്. ആരൊക്കെയാകും മന്ത്രിമാർ എന്നത് സംബന്ധിച്ച് പ്രാഥമികമായ സാധ്യതാ പട്ടികയാണിത്.
മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരാണ് പട്ടികയിൽ ഉണ്ടാകുക. ഇതിൽ മുസ്ലീം ലീഗിൽ നിന്ന് 5 മന്ത്രിമാർ ഇത്തവണ ഉണ്ടാകുമെന്നാണ് കരുതുന്നത്. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് രണ്ട് മന്ത്രി സ്ഥാനമാണ് ഇത്തവണ ആവശ്യപ്പെടുന്നത്. ഇവിടെ ഒരു സീറ്റ് നൽകാനാണ് സാധ്യത. ആർ എസ് പിക്കും ഒരു മന്ത്രി സ്ഥാനം നൽകും.
മുഖ്യമന്ത്രി ചർച്ചകൾക്ക് പിന്നാലെ കെ മുരളീധരനും കെ സുധാകരനും കൂടികാഴ്ച നടത്തി
തിരുവനന്തപുരം: കെ.മുരളീധരനെ കാണാനെത്തി കെ.സുധാകരൻ. കൂടിക്കാഴ്ചയ്ക്ക് ഒരു കാരണവുമില്ല, മുഖ്യമന്ത്രി ആരെന്ന് പാർട്ടി ചർച്ച ചെയ്യുമെന്നും ഹൈകമാൻഡാണ് തീരുമാനിക്കുന്നതെന്നും കെ.സുധാകരൻ പറഞ്ഞു. അത് കെ.മുരളീധരനും കെ.സുധാകരനും ചർച്ച ചെയ്യേണ്ടത് അല്ല. കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയാകണം എന്ന് പറഞ്ഞ അന്നത്തെ സാഹചര്യം ഇപ്പോഴും ഉണ്ട്. ഉറച്ച് നിൽക്കാൻ ഞാൻ പൂഴിയിൽ അല്ല ഉള്ളതെന്നും കെ സുധാകരൻ പറഞ്ഞു. ആര് മുഖ്യമന്ത്രിയാകണം എന്നാഗ്രഹം ഇപ്പോൾ പറയാനാവില്ല. നമുക്ക് എപ്പോഴും പുതിയ നിലപാടാണ്. മുഖ്യമന്ത്രി ചർച്ച ആരുമായും നടത്തിയിട്ടില്ലെന്നും കെ.സുധാകരൻ പറഞ്ഞു.
അതേസമയം വൻതരംഗമായ വിജയത്തിന് ശേഷം മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള നീക്കങ്ങൾ കോൺഗ്രസ്സിൽ അതിശക്തം. വോട്ടെണ്ണലിന് മുന്‍പ് ആരംഭിച്ച ചര്‍ച്ചയും പ്രതികരണങ്ങളും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും തുടരുകയാണ്. ഒരാഴ്ചക്കകം മുഖ്യമന്ത്രിയെ പ്രഖ്യാപനത്തിനാണ് ഹൈക്കമാന്‍ഡിന്‍റെ ശ്രമം. മുഖ്യമന്ത്രിയാകാൻ മൂന്നു നേതാക്കൾക്കിടയിലെ മത്സരം ശക്തമായി തുടരവെ പാർട്ടിയിൽ പൊട്ടിത്തെറി ഒഴിവാക്കുക എന്ന ദൗത്യമാണ് ഹൈക്കമാൻഡിനെ കാത്തിരിക്കുന്നത്.
സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന് എംഎൽഎമാർക്കൊപ്പം കേന്ദ്ര നേതാക്കളുടെയും പിന്തുണയുണ്ട്. എന്നാൽ, വിഡി സതീശനെ മുസ്ലിം ലീഗ് അടക്കം പിന്തുണയ്ക്കുകയും രമേശ് ചെന്നിത്തല തൻറെ സീനിയോറിറ്റി ഉയർത്തികാട്ടുകയും ചെയ്യുന്നതിനാൽ കരുതലോടെ നീങ്ങാനാണ് പാർട്ടി തീരുമാനം. തർക്കം തെരുവിലേക്ക് നീങ്ങി രംഗം വഷളാകുമോ എന്ന ആശങ്കയും പാർട്ടി നേതാക്കൾക്കുണ്ട്.
മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ഇന്ന് ചേരുന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധിയും കെ സി വേണുഗോപാലും പങ്കെടുക്കും. നേതൃത്വത്തിന് വിശ്വസ്തരായ നേതാക്കളെയാകും നിരീക്ഷകരായി കേരളത്തിലേക്കയക്കുക. കേരളത്തിലെത്തുന്ന സംഘം ഓരോ എംഎല്‍എയുടെയും നിലപാട് തേടും. അക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കും. തുടര്‍ന്ന് നേതൃത്വം എംപിമാരോട് സംസാരിക്കും. മുന്‍ കെപിസിസി അധ്യക്ഷന്മാരടക്കം മുതിര്‍ന്ന നേതാക്കളുടെയും നിലപാട് തേടാം. ഘടകക്ഷികളുടെ നിലപാടടെടുക്കുമെങ്കിലും 63 സീറ്റുള്ള സാഹചര്യത്തില്‍ സമ്മര്‍ദ്ദത്തി്ന വഴങ്ങില്ല. സംഖ്യ നോക്കാതെ കേരളത്തിൽ തുടക്കത്തിൽ തന്നെ രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ട് സമവായം ഉണ്ടാക്കണം എന്ന നിർദ്ദേശം വയ്ക്കുമെന്ന് ചില മുതിർന്ന നേതാക്കൾ അറിയിച്ചു.
വിജയ് ഏത് സീറ്റിൽനിന്ന് രാജിവെക്കും? ആകാംക്ഷ; ടിവികെയുടെ അടുത്ത തീരുമാനം കാത്ത് തമിഴകം
ചെന്നൈ: തമിഴ്നാട്ടിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചു വിജയിച്ച ടിവികെ നേതാവും നടനുമായ വിജയ് ഏത് സീറ്റ് ഒഴിയുമെന്ന കാര്യത്തിൽ ആകാംക്ഷ. പേരമ്പൂർ, തൃച്ചി ഈസ്റ്റ് മണ്ഡലങ്ങളിലാണ് വിജയ് മത്സരിച്ചതും ജയിച്ചുകയറിയതും. ഇതിൽ പേരമ്പൂർ സീറ്റ് വിജയ് നിലനിർത്തിയേക്കുമെന്ന് റിപ്പോർട്ട്. ദേശീയ മാധ്യമമായ എൻഡിടിവിയുടെ റിപ്പോർട്ട് പ്രകാരം, തൃച്ചി ഈസ്റ്റ് സീറ്റിൽനിന്ന് വിജയ് രാജിവെച്ചേക്കും.
തൃച്ചി ഈസ്റ്റിൽ 27,416 വോട്ടുകളുടെ ഭൂരിപക്ഷത്തിലും പേരമ്പൂരിൽ 53,715 വോട്ടുകളുടെ ഭൂരിപക്ഷത്തിലുമാണ് വിജയ്‍യുടെ വിജയം. ഭരണകക്ഷിയായിരുന്ന ഡിഎംകെയുടെ സ്ഥാനാർഥികളെയാണ് വിജയ് ഇരുമണ്ഡലങ്ങളിലും പരാജയപ്പെടുത്തിയത്. ചെന്നൈയുടെ വടക്കൻ മേഖലയിൽ സ്ഥിതിചെയ്യുന്ന പേരമ്പൂർ ഡിഎംകെയ്ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമായിരുന്നു.
തമിഴ്നാട് നിയമസഭയിലെ 234ൽ 108 സീറ്റുകൾ പിടിച്ചായിരുന്നു വിജയ് നേതൃത്വം നൽകുന്ന ടിവികെ വമ്പൻ മുന്നേറ്റം നടത്തിയത്. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അടക്കം നിരവധി സിറ്റിങ് എംഎൽഎമാരെ പരാജയപ്പെടുത്തിയായിരുന്നു ടിവികെയുടെ മുന്നേറ്റം. കൊളത്തൂർ സീറ്റിൽ 8,795 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ടിവികെ സ്ഥാനാർഥി എംഎസ് ബാബു, എംകെ സ്റ്റാലിനെ പരാജയപ്പെടുത്തിയത്. 2011 മുതൽ സ്റ്റാലിൻ ജയിച്ചുവരുന്ന മണ്ഡലമായിരുന്നു കൊളത്തൂർ. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കാലമായി എംഎൽഎ സ്ഥാനത്ത് തുടരുന്ന ദുരൈമുരുഗനും ടിവികെ കൊടുങ്കാറ്റിൽ കടപുഴകി. കാട്പാടിയിൽ ടിവികെ സ്ഥാനാർഥി എം സുധാകറിനോട് 7,309 വോട്ടുകൾക്കായിരുന്നു ദുരൈമുരുഗന്റെ പരാജയം.
പിണറായി പ്രതിപക്ഷ നേതാവാകുമോയെന്ന ചർച്ച സജീവം; മുഖ്യമന്ത്രിയുടെ മീഡിയ ഗ്രൂപ്പിൻ്റെ പേര് മാറ്റി, ‘ഇനി ഓപ്പോസിഷൻ മീഡിയ’
തിരുവനന്തപുരം: പിണറായി പ്രതിപക്ഷ നേതാവാകുമോയെന്ന ചർച്ചകൾക്കിടെ മുഖ്യമന്ത്രിയുടെ മീഡിയ ഗ്രൂപ്പിൻ്റെ പേര് മാറ്റി. ഓപ്പോസിഷൻ മീഡിയ എന്നാണ് ഗ്രൂപ്പിന്റെ പേര്. മുഖ്യമന്ത്രിയുടെ ചിത്രമാണ് ഗ്രൂപ്പിന് നൽകിയിരിക്കുന്നത്. അഡ്മിനായ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജാണ് പേര് മാറ്റിയത്. പിണറായി പ്രതിപക്ഷ നേതാവാകുമോയെന്ന ചർച്ചകൾക്കിടെയുള്ള പേരുമാറ്റം വലിയ ചർച്ചകൾക്ക് തുടക്കമിടും. 10 വർഷത്തെ ഭരണത്തിന് ശേഷം പിണറായി വിജയൻ പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുക്കുമോ എന്നാണ് അറിയാനുള്ളത്.
എന്നാൽ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട ശേഷം ഈ സ്ഥാനം ഏറ്റെടുക്കുമോ എന്ന് വ്യക്തമല്ല. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം പിണറായി വിജയൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. പിണറായി താത്പര്യക്കുറവ് അറിയിച്ചാൽ മാത്രമേ മറ്റൊരാളെ പരിഗണിക്കൂ. പിണറായി ഇല്ലെങ്കിൽ കെ എൻ ബാലഗോപാലിനെ ആവും പ്രതിപക്ഷ നേതാവായി പരിഗണിക്കുക.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം ഉണ്ടാവുക. തോൽവിയുടെ ഞെട്ടലിലാണ് സിപിഎം നേതാക്കൾ എന്നതിനാൽ കാര്യമായ കൂടിയാലോചനകൾ നടന്നിട്ടില്ല. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ധനകാര്യ മന്ത്രിയുമായിരുന്ന കെ എൻ ബാലഗോപാലിനെ പരിഗണിക്കുമോ അതോ ആദ്യത്തെ ഒന്നോ രണ്ടോ വർഷം പിണറായി തന്നെ ആ സ്ഥാനം ഏറ്റെടുത്ത ശേഷം ഒഴിയുമോ എന്നാണ് ഇനി അറിയാനുള്ളത്. ഭരണപക്ഷ നിലയിൽ വൻ സംഖ്യ അപ്പുറത്തുള്ളപ്പോൾ പ്രതിപക്ഷത്തെ നയിക്കേണ്ടത് കരുത്തനായ നേതാവാണെന്ന ചർച്ചക്കൊടുവിൽ പിണറായി തന്നെ പ്രതിപക്ഷ നേതാവാകാൻ സാധ്യതയുണ്ട്.
അപകടം പിടിച്ച റൺവേ, ലാൻഡിംഗിനിടെ വിമാനം തട്ടിയത് വിളക്കുകാലിൽ, ഇരുമ്പ് തൂൺ പതിച്ചത് സമീപത്ത് റോഡിലെ ട്രെക്കിലേക്ക്
ന്യൂജേഴ്സി:ലാൻഡ് ചെയ്യാനൊരുങ്ങുന്നതിനിടെ വിമാനം തട്ടിയിട്ട ഇരുമ്പ് തൂൺ പതിച്ചത് സമീപത്തെ റോഡിലുള്ള ട്രെക്കിന് മുകളിലേക്ക്. അമേരിക്കയിലെ നെവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഇറ്റലിയിലെ വെനീസിൽ നിന്ന് നെവാർക്കിലേക്ക് എത്തിയ യുണൈറ്റഡ് എയർലൈനിന്റെ 767-400 ബോയിംഗ് വിമാനമാണ് ലാൻഡ് ചെയ്യുന്നതിനിടെ വിളക്കുകാലിൽ തട്ടിയത്.
ഒടിഞ്ഞ വിളക്കുകാൽ സമീപ റോഡിലുണ്ടായിരുന്ന ട്രെക്കിന് മുകളിലേക്ക് വീഴുകയായിരുന്നു. 221 യാത്രക്കാരും 10 ക്രൂ അംഗങ്ങളുമായിരുന്നു സംഭവ സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. വിളക്കുകാലിൽ തട്ടിയതിന് പിന്നാലെ വിമാനം ഒരു ട്രാക്ടർ ട്രെയിലറും ഇടിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ട്രെക്ക് ഡ്രൈവർക്ക് പരിക്കേറ്റതല്ലാതെ മറ്റ് അപകടങ്ങളില്ല. വിമാനത്തിലേക്ക് ഭക്ഷണ സാധനങ്ങൾ എത്തിക്കാനായി എത്തിയ ട്രെക്ക് ഡ്രൈവർക്കാണ് പരിക്കേറ്റത്.
ഈ റൂട്ട് അങ്ങേയറ്റം അപകടകരമാണെന്ന് വ്യോമയാന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വിമാനം ഏതാനും അടി കൂടി താഴ്ന്നിരുന്നെങ്കിൽ വലിയൊരു ദുരന്തം സംഭവിക്കുമായിരുന്നുവെന്ന് സുരക്ഷാ വിദഗ്ധനായ സ്റ്റീവ് അറോയോ പറഞ്ഞു. വിമാനം അഞ്ചോ പത്തോ അടി കൂടി താഴെയായിരുന്നെങ്കിൽ അത് ഹൈവേയിലെ വാഹനങ്ങൾക്ക് മുകളിലേക്ക് വീഴുമായിരുന്നു. നെവാർക്ക് വിമാനത്താവളത്തിലെ റൺവേ 29ലേക്കുള്ള വിമാനങ്ങളുടെ ലാൻഡിംഗ് പാത ഹൈവേയ്ക്ക് തൊട്ടുമുകളിലൂടെയായതിനാൽ ഈ ഭാഗം ഡ്രൈവർമാർക്കും പൈലറ്റുമാർക്കും ഒരുപോലെ പേടിസ്വപ്നമാണ്. സാധാരണയായി കനത്ത കാറ്റുള്ളപ്പോഴാണ് വിമാനത്താവളത്തിലെ ഏറ്റവും ചെറിയ റൺവേയായ റൺവേ 29 ഉപയോഗിക്കുന്നത്. അപകടം നടന്ന സമയത്ത് മണിക്കൂറിൽ 31 മൈൽ വേഗതയിൽ കാറ്റ് വീശുന്നുണ്ടായിരുന്നു.
വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ ഇടിച്ച് ട്രക്ക് മറിഞ്ഞതായും വിമാനത്തിന്റെ വശത്ത് വലിയ കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകൾ വിശദമാക്കുന്നത്. നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഈ സംഭവത്തെ ഒരു അപകടമായി കണക്കാക്കി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൈലറ്റുമാർക്ക് സംഭവിച്ച പിഴവാണോ അതോ മോശം കാലാവസ്ഥയാണോ ഇതിന് കാരണമെന്ന് അധികൃതർ പരിശോധിച്ച് വരികയാണ്. മുൻകരുതൽ നടപടിയായി വിമാനത്തിലെ പൈലറ്റുമാരെ ജോലിയിൽ നിന്ന് താൽക്കാലികമായി മാറ്റിനിർത്തിയിട്ടുണ്ട്.




































