Home News Kerala മുപ്പതിനായിരത്തിനടുത്ത് വോട്ടുകള്‍ നേടാനായതില്‍ അഭിമാനം; അഞ്ജലി നായര്‍

മുപ്പതിനായിരത്തിനടുത്ത് വോട്ടുകള്‍ നേടാനായതില്‍ അഭിമാനം; അഞ്ജലി നായര്‍

Advertisement

കൊച്ചി: തൃപ്പൂണിത്തുറയില്‍ മുപ്പതിനായിരത്തിനടുത്ത് വോട്ടുകള്‍ നേടാനായതില്‍ അഭിമാനമുണ്ടെന്ന് ട്വന്റി ട്വന്റി സ്ഥാനാര്‍ഥിയായിരുന്ന നടി അഞ്ജലി നായര്‍. കോണ്‍ഗ്രസിന്റെ ദീപക് ജോയ് പതിനെണ്ണായിരത്തിനു മുകളില്‍ ഭൂരിപക്ഷത്തിനു വിജയിച്ചപ്പോള്‍ 29471 വോട്ടുകള്‍ നേടി അഞ്ജലി മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു.
”കേരളത്തില്‍ ആഞ്ഞടിച്ച ഭരണവിരുദ്ധ തരംഗത്തില്‍ മാറ്റത്തിന്റെ ശംഖൊലി മുഴക്കി വിടര്‍ത്തിയ മൂന്ന് താമരകള്‍ അഭിമാനം നല്‍കുന്നതാണ്. ഈ അവസരത്തില്‍ തൃപ്പൂണിത്തുറയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി എന്ന നിലയില്‍ മുപ്പതിനായിരത്തിനടുത്ത് വോട്ടുകള്‍ നേടാനായത് എനിക്ക് കൂടുതല്‍ അഭിമാനം തോന്നുന്ന സന്ദര്‍ഭമാണ്.
പ്രബുദ്ധരായ എല്ലാ വോട്ടര്‍മാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.. ഇതില്‍ നിന്നും ഊര്‍ജം കണ്ടെത്തി എന്നും എപ്പോഴും ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാവും. സ്വന്തം അഞ്ജലി നായര്‍.”നടിയുടെ വാക്കുകള്‍.

Advertisement