Home Blog Page 523

സത്യപ്രതിഞ്ജ വിവാദം:തിരുവനന്തപുരം കോർപ്പറേഷനിൽ 19ബിജെപി കൗൺസിലർമാർ ഇന്ന് വൈകിട്ട് വീണ്ടും സത്യപ്രതിഞ്ജ ചെയ്യും

തിരുവനന്തപുരം: കോർപ്പറേഷനിൽ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ നടത്തിയ 20 ബിജെപി കൗൺസിലർമാർരുടെ സത്യപ്രതിഞ്ജ ഹൈക്കോടതി അസാധുവാക്കിയ നടപടിയെ തുടർന്ന് 19 ബിജെപി കൗൺസിലർമാർ ഇന്ന് വൈകിട്ട് 4.30 ന് വീണ്ടും സത്യപ്രതിഞ്ജ ചെയ്യും. കോർപ്പറേഷൻ കൗൺസിൽ ഹാളിൽ മേയർ വിവി രാജേഷ് സത്യവാചകം ചൊല്ലി കൊടുക്കും. കാപ്പ കേസിലകപ്പെട്ട് വിയ്യൂർ ജയിലിലായിരിക്കുന്ന വാഴോട്ട് കോണം കൗൺസിലർ ആർ സുഗതന് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട്ഹൈക്കോടതിയെ സമീപിക്കാനും ബിജെപി തീരുമാനിച്ചു.

20 കൗൺസിലർമാർ നാല് ആഴ്ചയ്ക്കുള്ളിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ദൈവനാമത്തിൽ എന്നതിന് പകരം അവരവർക്ക് ഇഷ്ടമുള്ള പല ദൈവങ്ങളുടെ പേരിലും ബലിദാനികളുടെ പേരിലുമായിരുന്നു ഇവർ സത്യപ്രതിജ്ഞ ചൊല്ലിയത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് 20 കൗൺസിലർമാരുടെയും സത്യപ്രതിജ്ഞ അസാധുവാക്കി കൊണ്ടുള്ള വിധി പറഞ്ഞത്.

സി​പി​എം കൗ​ൺ​സി​ല​ർ എ​സ്.​പി.​ദീ​പ​ക്കാ​ണ് ദൈ​വ​ങ്ങ​ളു​ടെ പേ​രെ​ടു​ത്ത് പ​റ​ഞ്ഞു​ള്ള സ​ത്യ​പ്തി​ജ്ഞ​യ്ക്കെ​തി​രേ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഈ ​കൗ​ൺ​സി​ല​ർ​മാ​രു​ടെ അം​ഗ​ത്വം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹ​ർ​ജി.

കേ​ര​ള മു​ൻ​സി​പ്പാ​ലി​റ്റി നി​യം, 1994ന്‍റെ ലം​ഘ​ന​മാ​ണു​ണ്ടാ​യ​ത്. ഇ​ത​നു​സ​രി​ച്ച് ദൈ​വ​നാ​മ​ത്തി​ലോ, സ​ഗൗ​ര​വ​മോ ആ​വ​ണം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യേ​ണ്ട​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹ​ർ​ജി. എ​ന്നാ​ൽ ബി​ജെ​പി കൗ​ൺ​സി​ല​ർ‍​മാ​ർ‌ ഗു​രു​ദേ​വ നാ​മ​ത്തി​ൽ, ഉ​ദി​യ​ന്നൂ​ർ ദേ​വി​യു​ടെ നാ​മ​ത്തി​ൽ, കാ​വി​ല​മ്മ​യു​ടെ നാ​മ​ത്തി​ൽ, ഭ​ഗ​വ​ത് നാ​മ​ത്തി​ൽ, ശ്രീ​പ്ത​മ​നാ​ഭ സ്വാ​മി​യു​ടെ നാ​മ​ത്തി​ൽ‍, ഭാ​ര​താം​ബ​യു​ടെ നാ​മ​ത്തി​ൽ, പ്ര​സ്ഥാ​ന​ത്തി​ലെ ബ​ലി​ദാ​നി​ക​ളു​ടെ പേ​രി​ൽ, ഭാ​ര​ത മാ​താ​വി​ന്‍റെ നാ​മ​ത്തി​ൽ, തി​രു​വ​ല്ലം പ​ര​ശു​രാ​മ​ന്‍റെ നാ​മ​ത്തി​ൽ, ആ​റ്റു​കാ​ൽ അ​മ്മ​യു​ടെ നാ​മ​ത്തി​ൽ, ശ്രീ ​ഇ​രും​കു​ള​ങ്ങ​ര ദു​ർ‍​ഗ ഭ​ഗ​വ​തി​യു​ടെ നാ​മ​ത്തി​ൽ, പ​ത്മ​നാ​ഭ​ന്‍റെ​യും ശ്രീ ​മ​ഹാ​വി​ഷ്ണു​വി​ന്‍റെ​യും നാ​മ​ത്തി​ൽ, ശ്രീ​ക​ണ്ഠേ​ശ്വ​ര​ൻ അ​മ്മ​യ​പ്പ​ൻ നാ​മ​ത്തി​ൽ, അ​യ്യ​പ്പ നാ​മ​ത്തി​ൽ, കാ​ര്യ​വ​ട്ടം ശ്രീ ​ധ​ർ​മ ശാ​സ്താ​വി​ന്‍റെ നാ​മ​ത്തി​ൽ എ​ന്നി​ങ്ങ​നെ​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തെ​ന്ന് ഹ​ർ​ജി​യി​ൽ പ​റ​ഞ്ഞി​രു​ന്നു.

 സത്യപ്രതിജ്ഞയ്ക്ക് ശേഷം ബിജെപി പ്രവർത്തകർ കോർപ്പറേഷൻ‌ കൗൺസിൽ ഹാളിൽ ആർഎസ്എസ് ഗണഗീതം പാടിയതും വിവാദമായിരുന്നു.
‌29 ന് കൗൺസിൽ യോഗം വിളിക്കുമെന്ന് മേയർ വിവി രാജേഷ് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പ്രോട്ടീന്റെ കുറവ് ; ശരീരം മുൻകൂട്ടി കാണിക്കുന്ന 8 ലക്ഷണങ്ങൾ

പ്രോട്ടീന്റെ ശരീരത്തിന് വേണ്ട പ്രധാനപ്പെട്ടൊരു പോഷകമാണ് പ്രോട്ടീൻ. പേശികളെ വളർത്താനും, പ്രതിരോധശേഷിയെ പിന്തുണയ്ക്കാനും, കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാനുമെല്ലാം പ്രോട്ടീൻ സഹായിക്കുന്നു. പലപ്പോഴും ഭക്ഷണശീലത്തിലെ പാളിച്ചകള്‍ കൊണ്ട് ഒരു വ്യക്തിയ്ക്ക് ‌ദിവസവും ആവശ്യമായ പ്രോട്ടീൻ ലഭിക്കാറില്ല. ശരീരത്തിന് ആവശ്യത്തിന് പ്രോട്ടീന്‍ ലഭിക്കാതെ വരുമ്പോൾ ചില ലക്ഷണങ്ങൾ പ്രകടമാകും.

പൊട്ടുന്ന നഖങ്ങൾ അല്ലെങ്കിൽ അമിതമായ മുടി കൊഴിച്ചിൽ ‌അവ​ഗണിക്കരുത്

മുടിയും നഖങ്ങളും പെട്ടെന്ന് പൊട്ടുന്നതാണ് ആദ്യത്തെ ലക്ഷണം. മുടിയും നഖങ്ങളും പ്രധാനമായും പ്രോട്ടീൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ദുർബലമായ, പൊട്ടുന്ന നഖങ്ങൾ അല്ലെങ്കിൽ അമിതമായ മുടി കൊഴിച്ചിൽ ശരീരത്തിന് പ്രോട്ടീൻ ആവശ്യത്തിന് ലഭിക്കുന്നില്ല എന്നതിന്റെ സൂചനയായിരിക്കാം.

നിരന്തരമായ ക്ഷീണമോ ഊർജ്ജക്കുറവോ പല കാരണങ്ങളാൽ ഉണ്ടാകാം

നിരന്തരമായ ക്ഷീണമോ ഊർജ്ജക്കുറവോ പല കാരണങ്ങളാൽ ഉണ്ടാകാം. പക്ഷേ പ്രോട്ടീൻ ആവശ്യത്തിന് കഴിക്കാത്തതിന് കാരണമായേക്കാം. പേശികളുടെ അളവ് നിലനിർത്തുന്നതിനും നിങ്ങളെ ഊർജ്ജസ്വലമായി നിലനിർത്താൻ സഹായിക്കുന്ന വിവിധ ശാരീരിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനും പ്രോട്ടീൻ അത്യാവശ്യമാണ്.

എപ്പോഴും വിശപ്പ് തോന്നുന്ന അവസ്ഥയാണ് ആദ്യത്തെ ലക്ഷണം

എപ്പോഴും വിശപ്പ് തോന്നുന്ന അവസ്ഥയാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്. നന്നായി ഭക്ഷണം കഴിച്ചതിന് ശേഷവും അമിത വിശപ്പ് അനുഭവപ്പെട്ടാൽ ഒരിക്കലും അവ​ഗണിക്കരുത്. കുറഞ്ഞ പ്രോട്ടീൻ ഉപഭോഗമാകാം കാരണം. പ്രോട്ടീൻ അമിത വിശപ്പ് തടയുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താനും കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കാനും സഹായിക്കുന്നു.

മുറിവുകൾ ഉണങ്ങാൻ കൂടുതൽ സമയമെടുക്കുന്നതാണ് മറ്റൊരു ലക്ഷണം

മുറിവുകൾ ഉണങ്ങാൻ കൂടുതൽ സമയമെടുക്കുന്നതാണ് മറ്റൊരു ലക്ഷണം. സാവധാനം സുഖപ്പെടുന്നതായി തോന്നുന്ന മുറിവുകൾ, ചതവുകൾ അല്ലെങ്കിൽ പരിക്കുകൾ ശരീരത്തിന് വീണ്ടെടുക്കലിനെ പിന്തുണയ്ക്കാൻ കൂടുതൽ പ്രോട്ടീൻ ആവശ്യമാണെന്ന് സൂചിപ്പിക്കുന്നു.

ഇടയ്ക്കിടെ നിരന്തരമായി ജലദോഷമോ അണുബാധയോ വരുന്നുണ്ടെങ്കിൽ

ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നതിനും ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനും പ്രോട്ടീനുകൾ ആവശ്യമാണ്. ഇടയ്ക്കിടെ നിരന്തരമായി ജലദോഷമോ അണുബാധയോ വരുന്നുണ്ടെങ്കിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുക.

കാലുകൾ, കണങ്കാലുകൾ എന്നിവിടങ്ങളിൽ വീക്കം ഉണ്ടാക്കുക ചെയ്യും

കഠിനമായ പ്രോട്ടീൻ കുറവ് കാലുകൾ, കണങ്കാലുകൾ എന്നിവിടങ്ങളിൽ വീക്കം ഉണ്ടാക്കുക ചെയ്യും. അസാധാരണമാണെങ്കിലും, സ്ഥിരമായി വീക്കം വരുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ കാണിക്കണം.

മധുരമുള്ള ഭക്ഷണങ്ങളോട് അമിതമായി ആ​ഗ്രഹം തോന്നുന്നതാണ് മറ്റൊരു ലക്ഷണം

മധുരപലഹാരങ്ങൾക്കോ ​​സംസ്കരിച്ച കാർബോഹൈഡ്രേറ്റുകൾക്കോ ​​വേണ്ടിയുള്ള അമിത താൽപര്യം ‌ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഇല്ലെന്നതിന്റെ സൂചനയായിരിക്കാം. പ്രോട്ടീൻ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാതെയും നോക്കുന്നു.

അമ്മയിൽ നിന്നുള്ള ഇറങ്ങിപ്പോക്ക്; ‘വരവ് ചെലവ് കണക്കുകളിൽ ആകെ കള്ളക്കളി, ശാസ്ത്രീയ ഓഡിറ്റിം​ഗ് നടത്തണം’: പാവയാകാനില്ലെന്ന് ആവർത്തിച്ച് ശ്വേത

കൊച്ചി: താരസംഘടന അമ്മയിൽ നിന്നുള്ള ഇറങ്ങിപ്പോക്കിൽ വിശദീകരണവുമായി മുൻ പ്രസിഡന്റ് ശ്വേത മേനോൻ. പാവയാകാൻ താനില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ ശ്വേത കഴിഞ്ഞ വർഷം അമ്മ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ തനിക്ക് എതിരെ വ്യാജ പ്രചരണങ്ങൾ നടത്തിയെന്നും ആരോപിച്ചു. വ്യക്തിഹത്യക്ക് ശ്രമിച്ചു. മുൻ കമ്മറ്റിയിലെ ചിലരുടെ തെറ്റായ പ്രവർത്തനങ്ങൾപോലും അന്വേഷിക്കാൻ സാധിച്ചില്ല. ചില സ്വാർത്ഥതാത്പര്യക്കാർ അതിൽ ഇടപെട്ടു. അമ്മയിലെ വരവ് ചെലവ് കണക്കുകളിൽ ആകെ കള്ളക്കളിയെന്നും ശ്വേത ചൂണ്ടിക്കാട്ടി.

Also Read: ആൺകുഞ്ഞിന് 9 ലക്ഷം, പെൺകുഞ്ഞിന് 4 ലക്ഷം, പലചരക്ക് സാധനം പോലെ വിലയിട്ട് നവജാത ശിശുക്കളെ വിറ്റു, ഞെട്ടിക്കുന്ന കണ്ടെത്തൽ

കഴിഞ്ഞ രണ്ട് ഭരണ സമിതികളുടെയും കണക്കുകൾ സമഗ്രമായി പരിശോധിക്കണമെന്നും ശാസ്ത്രീയ ഓഡിറ്റിംഗ് നടത്തണമെന്നും ശ്വേത ആവശ്യപ്പെട്ടിരിക്കുകയാണ്. മുൻകാല കണക്കുകളുമായി ബന്ധപെട്ട് തന്റെ രാജിക്ക് ശേഷവും സംശയങ്ങളുണ്ടെന്ന് പറഞ്ഞ ശ്വേത താൻ ബിജെപിയും അല്ല കമ്മ്യൂണിസ്റ്റും അല്ലെന്നും വ്യക്തമാക്കി. ബി ജെ പി സർക്കാരിന്റെയോ മുൻ എൽഡിഎഫ് സർക്കാരിന്റെയോ ഒരു പരിപാടിയിലും താൻ പങ്കെടുത്തിട്ടില്ല. ‘പിക്ച്ചർ അബിബാക്കി ഹേ. ബാക്കി വെളിപ്പെടുത്തൽ 26നു മാധ്യമങ്ങളെ കാണുമ്പോഴെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു.

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്. പി. പ്രസാദ് കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസ്, വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ തള്ളി. മന്ത്രിസഭാ ഉപസമിതി ഉണ്ടാക്കിയത് കരാർ നടപ്പാക്കാനാണെന്ന നോട്ടീസിലെ വാദം വസ്തുതാവിരുദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. കരാറിൽ ഒപ്പിടാൻ തയ്യാറാണെന്ന് കാണിച്ച് മുൻ ഇടതുപക്ഷ സർക്കാർ 2024-ൽ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇരുട്ടിന്റെ മറവിൽ ഒപ്പിട്ട കരാറിൽ നിന്ന് പിന്മാറാൻ അവകാശം കേന്ദ്ര സർക്കാരിന് മാത്രമാണെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

സംസ്ഥാന താൽപര്യം ബലികഴിച്ചാണ് അന്ന് എൽഡിഎഫ് കരാർ ഒപ്പിട്ടത്. എൽഡിഎഫ് കാലത്തെപ്പോലെ നിഗൂഢമായ പ്രവർത്തനങ്ങളൊന്നും യുഡിഎഫ് നടത്തുന്നില്ല. നിലവിൽ എൽഡിഎഫ് വിവാദമുണ്ടാക്കുന്നത് തങ്ങളുടെ ജാള്യത മറയ്ക്കാനാണ്. കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടല്ല എൽഡിഎഫ് അന്ന് കത്ത് നൽകിയത്. അത് നീട്ടിവെക്കണം എന്ന് മാത്രമാണ് അറിയിച്ചിരുന്നത്. കേരളത്തിന്റെ എല്ലാ അവകാശവും ബലികഴിച്ചാണ് എൽഡിഎഫ് കരാർ വെച്ചത്. ഉപസമിതി തീരുമാനം വരും മുൻപ് ഊഹത്തിന്റെ പേരിലാണ് ഇപ്പോൾ പ്രതിപക്ഷം നോട്ടീസ് നൽകിയിരിക്കുന്നത്. പദ്ധതിയിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. മേയ് 8-ന് കാവൽ സർക്കാരിന്റെ കാലത്താണ് കേന്ദ്രത്തിന്റെ കത്ത് വന്നത്. സംഘപരിവാർ അജണ്ടയ്ക്ക് കീഴ്പെടാത്ത നടപടികളേ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകൂ എന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

ആൺകുഞ്ഞിന് 9 ലക്ഷം, പെൺകുഞ്ഞിന് 4 ലക്ഷം, പലചരക്ക് സാധനം പോലെ വിലയിട്ട് നവജാത ശിശുക്കളെ വിറ്റു, ഞെട്ടിക്കുന്ന കണ്ടെത്തൽ

ന്യൂഡൽഹി: പലചരക്കു കടയിൽ സാധനങ്ങൾ വിൽക്കുന്നത് പോലെ വിലയിട്ട് കുട്ടികളെ വിൽപനയ്ക്ക് വച്ച് മനുഷ്യക്കടത്ത് റാക്കറ്റ്. ഡൽഹിയിൽ നഴ്സിംഗ് ഹോമിന്റെ മറവിൽ നടന്ന മനുഷ്യക്കടത്ത് സംഘം തട്ടിക്കൊണ്ട് വന്നിരുന്ന നവജാത ശിശുക്കളെ വിൽപന നടത്തിയിരുന്നത് കുട്ടികൾക്ക് പ്രൈസ് ടാഗ് നൽകിയെന്ന് ഡൽഹി പൊലീസ്.

Also Read: ഒരുമിച്ച് ജീവിതം സ്വപ്നം കണ്ട കമിതാക്കളെ കത്തിരുന്ന വിധി മറ്റൊന്ന്, വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും ഒന്നിക്കാനായില്ല; തീപിടിത്തത്തിൽ ജീവൻ നഷ്ടമായി

ഡൽഹിയിൽ അഞ്ച് ദിവസം മാത്രമായ കുഞ്ഞിനെ രക്ഷിതാക്കളിൽ നിന്ന് ലക്ഷങ്ങൾ നൽകിയാണ് സംഘം വാങ്ങിയത്. ഇതിന് ശേഷം കുട്ടികൾ ഇല്ലാത്ത മാതാപിതാക്കൾക്ക് ലക്ഷങ്ങൾ വാങ്ങിയായിരുന്നു വിൽപന നടത്തിയിരുന്നത്. പെൺകുഞ്ഞിന് മൂന്ന് മുതൽ നാല് ലക്ഷം വരെയും ആൺകുഞ്ഞിന് ആറ് മുതൽ എട്ട് ലക്ഷം വരെയായിരുന്നു സംഘം വിലയിട്ടിരുന്നത്. പതിവായി വേറെ വേറെ കുട്ടികളുമായി ഡൽഹിയിലെ പഹാർഗഞ്ചിലെത്തിയിരുന്ന യുവതിയേക്കുറിച്ചുള്ള രഹസ്യ വിവരമാണ് വൻ മനുഷ്യക്കടത്ത് സംഘത്തിലേക്ക് പൊലീസ് എത്തുന്നതിന് കാരണമായത്. ജ്യോതി എന്ന കമലേഷ് എന്ന യുവതിയെ പൊലീസ് കണ്ടെത്തുകയും ഒരു കുട്ടിയെ വാങ്ങാനായി ദമ്പതികളെന്ന രീതിയിൽ സമീപിക്കുകയുമായിരുന്നു.

കുട്ടിയെ തിരഞ്ഞെടുപ്പ് നടത്തുന്നതിനായി കാണാൻ ടോക്കൺ തുകയായി 20000 രൂപയാണ് സംഘം വാങ്ങിയിരുന്നത്. വേഷം മാറിയെത്തിയ പൊലീസുകാർക്ക് ജൂൺ 5ന് കുട്ടിയെ കൈമാറുന്നതിനിടയിലാണ് യുവതി അറസ്റ്റിലായത്. പിന്നാലെ നടന്ന ചോദ്യം ചെയ്യലിലാണ് അന്തർ സംസ്ഥാന മനുഷ്യക്കടത്ത് പുറത്തായത്. രാജസ്ഥാനിൽ നിന്നും ഗുജറാത്തിൽ നിന്നുമാണ് കുട്ടികളെ സംഘം ശേഖരിച്ചിരുന്നത്. രക്ഷിതാക്കൾക്ക് പണം നൽകിയും രക്ഷിതാക്കളിൽ നിന്ന് തട്ടിയെടുത്ത കുട്ടികൾ വരെയും മനുഷ്യക്കടത്ത് സംഘത്തിന്റെ കൈവശമുണ്ടായിരുന്നു. മധ്യപ്രദേശിലും ഹരിയാനയിലുമായിരുന്നു പ്രധാനമായും കുട്ടികളെ സംഘം വിറ്റിരുന്നത്. റോഹിണിയിലെ ബീഗംപൂരിലെ ഹിരാസ് മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയായിരുന്നു കുട്ടികളെ വിൽക്കുന്നതിന്റെ കേന്ദ്രമായി നിന്നിരുന്നത്. ഈ ആശുപത്രി ഉടമയായ ഡോ. വിവേകിയായിരുന്നു മനുഷ്യക്കടത്തിന്റെ സൂത്രധാര. പലയിടങ്ങളിൽ നിന്ന് എത്തിക്കുന്ന കുട്ടികളെ വിൽപന പൂർത്തിയാവുന്നത് വരെ ഈ ആശുപത്രിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റും പ്രസവ രേഖകളും അടക്കം ഇവർ തയ്യാറാക്കി നൽകിയിരുന്നു.

മൂന്ന് ലക്ഷത്തിന് വാങ്ങുന്ന കുട്ടികളെ നാല് ലക്ഷം രൂപയ്ക്ക് മുകളിൽ വാങ്ങിയായിരുന്നു വിൽപന. ആൺകുട്ടികൾക്കായിരുന്നു വില അധികം. കഴിഞ്ഞ ഒരു വർഷത്തിൽ മാത്രം 30 നവജാത ശിശുക്കളെയാണ് ഇത്തരത്തിൽ വിറ്റയച്ചിട്ടുള്ളത്. കുട്ടികൾക്കായി വിവേകിയെ സമീപിച്ച ദമ്പതികൾക്ക് 9 ലക്ഷം രൂപ വാങ്ങി ഇരട്ടക്കുട്ടികളെന്ന പേരിൽ രണ്ടിടത്ത് നിന്ന് കൊണ്ടുവന്ന കുഞ്ഞുങ്ങളെയും സംഘം വിറ്റിരുന്നു. പൊലീസിന്റെ കൃത്യമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ അഞ്ച് കുഞ്ഞുങ്ങളിൽ ഒരാൾക്ക് നാല് മാസം മാത്രമാണ് പ്രായം. ബാക്കിയുള്ളവരിൽ രണ്ട് കുഞ്ഞുങ്ങൾക്ക് 27 ദിവസം വീതവും, ഒരു കുഞ്ഞിന് 20 ദിവസവും, ഏറ്റവും ചെറിയ കുഞ്ഞിന് വെറും അഞ്ച് ദിവസവുമാണ് പ്രായം. ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

വൃദ്ധസദനത്തിലെ പീഡനം, സ്ഥാപന നടത്തിപ്പുകാരെ ഹിയറിംഗിന് വിളിപ്പിക്കുമെന്ന് ഓർഫനേജ് കൺട്രോൾ ബോർഡ്

പത്തനംതിട്ട. എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിനു കീഴിലെ വൃദ്ധസദനത്തിലെ പീഡനത്തിൽ സ്ഥാപന നടത്തിപ്പുക്കാരെ ഹിയറിംഗിന് വിളിപ്പിക്കുമെന്ന് ഓർഫനേജ് കൺട്രോൾ ബോർഡ്. സ്ഥാപനത്തിന്റെ
ലൈസൻസ് റദ്ദാക്കുന്നതിൽ അടക്കമുള്ള തീരുമാനം ഹിയറിങ്ങിന് ശേഷമേ ഉണ്ടാകു.
അതേസമയം എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിലേക്ക് മാർച്ച്‌ നടത്തിയ ആക്ഷൻ കൗൺസിൽ പ്രവർത്തകർക്ക് എതിരെ പത്തനംതിട്ട പോലീസ് കേസെടുത്തു.



പത്തനംതിട്ട ചെന്നീർക്കരയിൽ പ്രവർത്തിക്കുന്ന സ്നേഹതണൽ എന്ന സ്ഥാപനത്തിലെ ബാലപീഡനത്തിൽ പ്രതിഷേധിച്ചയിരുന്നു ആക്ഷൻ കൗൺസിലന്റെ മാർച്ച്‌. എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിന്റെ ഓമല്ലൂരിലുള്ള പ്രാർത്ഥന കേന്ദ്രത്തിലേക്ക് ആയിരുന്നു കഴിഞ്ഞ
ഞായറാഴ്ച പ്രതിഷേധം നടന്നത്. ആക്ഷൻ കൗൺസിലന്റെ പ്രതിഷേധത്തിൽ പ്രാർത്ഥന സ്വാതന്ത്ര്യം തടസപ്പെട്ടു എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ആതിര ഉൾപ്പെടെയുള്ളവർക്കെതിരെ പത്തനംതിട്ട പോലീസ് കേസെടുത്തു. ആതിരയെ കൂടാതെ
കണ്ടാൽ തിരിച്ചറിയാവുന്ന 30 പേരും കേസിലെ പ്രതികളാണ്. അതേസമയം എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിനു കീഴിലെ സ്നേഹ തണൽ എന്ന വൃദ്ധസദനത്തിൽ നടന്നത് ഗുരുതര നിയമ ലംഘനമാണെന്നാണ് orphanage കണ്ട്രോൾ ബോർഡിന്റെ വിലയിരുത്തൽ.

വൃദ്ധസദനത്തിൽ
കുട്ടികളെ പാർപ്പിച്ചത് ഉൾപ്പെടെ നിയമലംഘന ആണെന്നും ബാലവേല ചെയ്യിപ്പിച്ചതും മർദിച്ചതും കുറ്റകൃത്യമാണെന്നും ഇന്നലെ ചേർന്ന orphanage കണ്ട്രോൾ ബോർഡിന്റെ യോഗം വിലയിരുത്തി.
ബിനു വാഴമുട്ടം ഉൾപ്പെടെയുള്ള സ്ഥാപനത്തിന്റെ നടത്തിപ്പുക്കാരെ വരും ദിവസങ്ങളിൽ ഹിയറിങ്ങിന് വിളിപ്പിക്കും. ലൈസൻസ് റദ്ദാക്കുന്നതിൽ അടക്കമുള്ള തീരുമാനം ഹിയറിങ്ങിന് ശേഷമേ ഉണ്ടാകു. കുട്ടികളെ
വൃദ്ധസധനത്തിൽ എത്തിച്ചു മർദിച്ച കേസിൽ
സ്ഥാപനത്തിലെ മാനേജർ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിലാണ്.

കൊട്ടാരക്കര അപകടം,ടിപ്പറിന് കൃത്യമായ പരിശോധന ഇല്ലാതെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊല്ലം. കൊട്ടാരക്കരയില്‍ അപകടത്തിൽപ്പെട്ട ടിപ്പറിന് കൃത്യമായ പരിശോധന ഇല്ലാതെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഫിറ്റ്നസ് പരിശോധനയ്ക്ക് ശേഷം വാഹനത്തിലെ സ്പീഡ് ഗവർണർ അഴിച്ചുമാറ്റിയതായും ടയറുകൾ മാറ്റിയതായും നിഗമനം. വാഹനത്തിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള റിപ്പോർട്ട് ആർടിഒ ബോർഡിന് കൈമാറി.ടിപ്പർ ലോറികൾക്കെതിരെ സംസ്ഥാന വ്യാപക പരിശോധന നടത്താനും ട്രാൻസ്പോർട്ട് കമ്മീഷണർ നിർദേശം നൽകി.അപകടത്തിൽ മരിച്ച പാർഥിപിൻ്റെയും ഹരിലാലിൻ്റെയും മൃതദേഹങ്ങൾ സംസ്‌കരിച്ചു.

കൊട്ടാരക്കരയിൽ അപകടത്തിൽപ്പെട്ട ടിപ്പറിന് കൃത്യമായ പരിശോധന കൂടാതെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയെന്ന കണ്ടെത്തലിനെ തുടർന്നാണ് കരുനാഗപ്പള്ളി സബ് ആർടിഒ ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുധിൻ ഗോപി, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശരത് എസ്. കുമാർ എന്നിവരെ ട്രാൻപോർട്ട് കമ്മീഷണർ ഇന്നലെ സസ്പെൻഡ് ചെയ്തത്.
അപകടത്തിൽപ്പെട്ട ടിപ്പർ ലോറിയുടെ ഡ്രൈവർക്ക് ടിപ്പർ വാഹനങ്ങൾ ഓടിക്കുന്നതിൽ മതിയായ പരിചയമില്ലായിരുന്നുവെന്നാണ് മോട്ടോർ വാഹന വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഫിറ്റ്നസ് പരിശോധനയ്ക്ക് ശേഷം വാഹനത്തിലെ സ്പീഡ് ഗവർണർ അഴിച്ചുമാറ്റിയതായും ടയറുകൾ മാറ്റിയതായുമാണ് മോർട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. വാഹനത്തിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള റിപ്പോർട്ട് ആർടിഒ ബോർഡിന് കൈമാറി.


കൊട്ടാരക്കര ദുരന്തത്തിന് പിന്നാലെ ടിപ്പർ ലോറികൾക്കെതിരെ സംസ്ഥാന വ്യാപക പരിശോധന നടത്താൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദേശം നൽകി. അമിതഭാരം കയറ്റി സർവീസ് നടത്തുന്ന ടിപ്പറുകളെ പ്രത്യേകമായി പരിശോധിക്കാനും നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കാനുമാണ് തീരുമാനം.
അപകടത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലം ജില്ലയിൽ ടിപ്പർ ലോറികൾക്ക് ഏർപ്പെടുത്തിയ സമയ നിയന്ത്രണവും ദീർഘിപ്പിച്ചിട്ടുണ്ട്. രാവിലെ 7 മുതൽ 10 വരെയും ഉച്ചയ്ക്ക് 3.30 മുതൽ 5 വരെയും ടിപ്പറുകൾ റോഡിലിറങ്ങാൻ പാടില്ലെന്നാണ് പുതിയ നിർദേശം. അപകടത്തിൽ മരിച്ച പാർഥിപ് സംസ്‌കാര ചടങ്ങുകൾ നീലേശ്വരത്തെ വീട്ടുവളപ്പിലും
ഹരിലാലിൻ്റെ സംസ്‌കാരം കുടവട്ടൂർ വീട്ടിവളപ്പിലുമായി നടന്നു.

എസ് എഫ് ഐ സമരം:ബാരിക്കേഡിൽ കുരുങ്ങി പോലീസുകാരൻ്റെ മോതിരവിരലിൻ്റെ മുകൾഭാഗം അറ്റുപോയി

തിരുവനന്തപുരം: എസ് എഫ് ഐ നടത്തിയ കേരള സാങ്കേതിക സർവ്വകലാശാല മാർച്ചിനിടെ ബാരിക്കേഡിനുള്ളിൽ കൈ കുരുങ്ങി പോലീസുകാരൻ്റെ കൈ വിരൽ അറ്റുപോയി. എആർ ക്യാമ്പിലെ സി പി ഒ അച്ചു (31 ) ൻ്റെ വലത് കൈയ്യിലെ മോതിരവിരലിൻ്റെ നഖം ഉൾപ്പെടെയുള്ളഭാഗമാണ് അറ്റ് പോയത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്ത് വന്നു. തിരുവനന്തപുര ത്ത് സ്വകാര്യ മെഡിക്കൽ കോളജിൽ അദ്ദേഹത്തെ ശസ്ത്രക്രീയയ്ക്ക് വിധേയനാക്കി. ഇന്നലെയായിരുന്നു സംഭവം. സാങ്കേതിക സർവ്വകലാശാലകളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഇയർ ഔട്ട് സംവിധാനം എടുത്ത് കളയണമെന്നാവശ്യപ്പെട്ടായിരുന്നു എസ് എഫ് ഐ മാർച്ച് നടത്തിയത്. സംഭവത്തിൽ ശ്രീകാര്യം പോലീസ് കേസ്സെടുത്തു

ഒരുമിച്ച് ജീവിതം സ്വപ്നം കണ്ട കമിതാക്കളെ കത്തിരുന്ന വിധി മറ്റൊന്ന്, വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും ഒന്നിക്കാനായില്ല; തീപിടിത്തത്തിൽ ജീവൻ നഷ്ടമായി

ലഖ്നൗ: ലഖ്‌നൗവിലെ അലിഗഞ്ചിൽ കോച്ചിംഗ് സെന്‍ററും ആനിമേഷൻ സ്റ്റുഡിയോയും പ്രവർത്തിച്ചിരുന്ന വാണിജ്യ സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 15 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ ഒരുമിച്ച് ജീവിക്കാൻ കൊതിച്ച രണ്ട് യുവതീയുവാക്കളുടെ ദാരുണാന്ത്യം രണ്ട് കുടുംബങ്ങളെയാണ് തീരാദുഃഖത്തിലാഴ്ത്തിയത്. അടുത്ത വർഷം വിവാഹിതരാകാൻ ഒരുങ്ങിയിരുന്ന നീലേഷ് കുമാർ (28), അനാമിക സാമന്ത് (30) എന്നിവരാണ് ആ ദുരന്തത്തിനിരയായത്.

Also Read: കുടുംബവഴക്ക് അന്വേഷിക്കാനെത്തിയപ്പോൾ യുവതിയോട് മോശമായി പെരുമാറി, പൊലീസുകാരനെതിരെ കേസ്

സൗഹൃദത്തിൽ നിന്ന് പ്രണയത്തിലേക്ക്


അലിഗഞ്ചിലെ ‘ഹെഡ് ഹോപ്പർ സ്റ്റുഡിയോസ്’ എന്ന 3D ആനിമേഷൻ സെന്‍ററിൽ ഒന്നിച്ച് ജോലി ചെയ്യുന്നതിനിടയിലാണ് നീലേഷും അനാമികയും പരിചയപ്പെടുന്നത്. അനാമിക കഴിഞ്ഞ നാല് വർഷമായി അവിടെ 3D മോഡലിംഗ് ആർട്ടിസ്റ്റായും, നീലേഷ് കഴിഞ്ഞ മൂന്ന് വർഷമായി 3D ആർട്ടിസ്റ്റായും ജോലി ചെയ്യുകയായിരുന്നു. ഇവരുടെ പരിചയം പിന്നീട് പ്രണയത്തിലേക്കും വിവാഹ നിശ്ചയത്തിലേക്കും എത്തിച്ചു. കഴിഞ്ഞ മാസമായിരുന്നു ഇവരുടെ വീട്ടിൽ വച്ച് ലളിതമായ ചടങ്ങുകളോടെ വിവാഹ നിശ്ചയം നടന്നത്.

ചാമ്പലായ സ്വപ്നങ്ങൾ


വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി അനാമികയുടെ മാതാപിതാക്കൾ ദിവസങ്ങൾക്ക് മുൻപാണ് കൊൽക്കത്തയിൽ നിന്ന് ലഖ്‌നൗവിൽ എത്തിയത്. അടുത്ത ആഴ്ച അനാമികയുടെ കൊൽക്കത്തയിലുള്ള കുടുംബത്തെ സന്ദർശിക്കാനായി നീലേഷിന്‍റെ കുടുംബം ട്രെയിൻ ടിക്കറ്റുകൾ വരെ ബുക്ക് ചെയ്തിരുന്നു. നീലേഷിന് ജോലിയിൽ അടുത്തിടെ പ്രമോഷനും ശമ്പളവർദ്ധനവും ലഭിച്ചിരുന്നു. കുടുംബത്തിനായി പണിയുന്ന പുതിയ വീടിന്‍റെ നിർമ്മാണം പൂർത്തിയായ ശേഷം അവിടേക്ക് വിവാഹം കഴിച്ച് അനാമികയെ കൂട്ടിക്കൊണ്ടുവരാനായിരുന്നു നീലേഷ് ആഗ്രഹിച്ചിരുന്നത്. എന്നാൽ, ഒന്നിച്ച് സ്വപ്നം കണ്ട ജീവിതത്തിലേക്ക് ചുവടുവെക്കും മുൻപേ ആനിമേഷൻ സെന്ററിൽ പടർന്ന തീ ഇവരുടെ ജീവനെയെടുത്തു. അനാമികയുടെ കസിൻ സഹോദരിയായ സോമില്യയും ഇതേ തീപിടിത്തത്തിൽ മരണപ്പെട്ടു.

തീപിടിത്തം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് മോർച്ചറിയിൽ നിന്നുള്ള ഫോൺ കോളിലൂടെ നീലേഷിന്‍റെ കുടുംബം വിവരം അറിയുന്നത്. ഫയർഫോഴ്‌സ് എത്തുവാൻ വൈകിയതാണ് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടിയതെന്ന് നീലേഷിന്‍റെ സഹോദരിയും അമ്മയും ആരോപിച്ചു. ഏകദേശം 40 മിനിറ്റിലധികം വൈകിയാണ് അഗ്നിശമന സേന എത്തിയതെന്നും, കൃത്യസമയത്ത് വെള്ളമെത്തിച്ചിരുന്നെങ്കിൽ തന്‍റെ മകനടക്കം പല കുട്ടികളുടെയും ജീവൻ രക്ഷിക്കാമായിരുന്നുവെന്നും നീലേഷിന്‍റെ അമ്മ വിതുമ്പലോടെ പറഞ്ഞു.

റസിഡൻഷ്യൽ പെർമിറ്റുള്ള കെട്ടിടത്തിൽ അനധികൃതമായാണ് വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നതെന്നും, പത്തുവർഷം മുൻപ് അനധികൃതമെന്ന് കണ്ടെത്തിയിട്ടും കെട്ടിടത്തിനെതിരെ അധികൃതർ നടപടിയെടുത്തില്ലെന്നും നീലേഷിന്‍റെ സഹോദരൻ അഭിഷേക് ആരോപിച്ചു. വിവാഹ ആഘോഷങ്ങൾ ചർച്ച ചെയ്യേണ്ടിയിരുന്ന രണ്ട് കുടുംബങ്ങൾ ഒടുവിൽ പോസ്റ്റ്‌മോർട്ടം ഹൗസിന് മുന്നിൽ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾക്കായി കാത്തുനിൽക്കേണ്ടി വന്നത് കണ്ടുനിന്നവർക്കും നോവായി.

ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ മാസത്തെ ക്ഷേമ പെൻഷൻ ഇന്നു മുതൽ വിതരണം ചെയ്യും. ആകെ 51.7ലക്ഷം പേർക്കാണ് 2000 രൂപ വീതം പെൻഷൻ കിട്ടുക. ഇതിനായി 1080 കോടിയാണ് അനുവദിച്ചത്. ജൂലായ് മൂന്നിന് മുമ്പ് വിതരണം പൂർത്തിയാക്കും.

വിവിധ ക്ഷേമ നിധി ബോർഡുകളിലെ പെൻഷനും ഇന്നു മുതൽ നൽകും. ക്ഷേമനിധി ബോർഡ് പെൻഷൻ നൽകാനായി 128.59 കോടിയും സംസ്ഥാന ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്.

കര്‍ഷക തൊഴിലാളി പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍, അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന ലക്ഷക്കണക്കിന് ഗുണഭോക്താക്കളുടെ കൈകളിലേക്ക് തുക എത്രയും വേഗം എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.