Home News Breaking News സത്യപ്രതിഞ്ജ വിവാദം:തിരുവനന്തപുരം കോർപ്പറേഷനിൽ 19ബിജെപി കൗൺസിലർമാർ ഇന്ന് വൈകിട്ട് വീണ്ടും സത്യപ്രതിഞ്ജ ചെയ്യും

സത്യപ്രതിഞ്ജ വിവാദം:തിരുവനന്തപുരം കോർപ്പറേഷനിൽ 19ബിജെപി കൗൺസിലർമാർ ഇന്ന് വൈകിട്ട് വീണ്ടും സത്യപ്രതിഞ്ജ ചെയ്യും

Advertisement

തിരുവനന്തപുരം: കോർപ്പറേഷനിൽ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ നടത്തിയ 20 ബിജെപി കൗൺസിലർമാർരുടെ സത്യപ്രതിഞ്ജ ഹൈക്കോടതി അസാധുവാക്കിയ നടപടിയെ തുടർന്ന് 19 ബിജെപി കൗൺസിലർമാർ ഇന്ന് വൈകിട്ട് 4.30 ന് വീണ്ടും സത്യപ്രതിഞ്ജ ചെയ്യും. കോർപ്പറേഷൻ കൗൺസിൽ ഹാളിൽ മേയർ വിവി രാജേഷ് സത്യവാചകം ചൊല്ലി കൊടുക്കും. കാപ്പ കേസിലകപ്പെട്ട് വിയ്യൂർ ജയിലിലായിരിക്കുന്ന വാഴോട്ട് കോണം കൗൺസിലർ ആർ സുഗതന് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട്ഹൈക്കോടതിയെ സമീപിക്കാനും ബിജെപി തീരുമാനിച്ചു.

20 കൗൺസിലർമാർ നാല് ആഴ്ചയ്ക്കുള്ളിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ദൈവനാമത്തിൽ എന്നതിന് പകരം അവരവർക്ക് ഇഷ്ടമുള്ള പല ദൈവങ്ങളുടെ പേരിലും ബലിദാനികളുടെ പേരിലുമായിരുന്നു ഇവർ സത്യപ്രതിജ്ഞ ചൊല്ലിയത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് 20 കൗൺസിലർമാരുടെയും സത്യപ്രതിജ്ഞ അസാധുവാക്കി കൊണ്ടുള്ള വിധി പറഞ്ഞത്.

സി​പി​എം കൗ​ൺ​സി​ല​ർ എ​സ്.​പി.​ദീ​പ​ക്കാ​ണ് ദൈ​വ​ങ്ങ​ളു​ടെ പേ​രെ​ടു​ത്ത് പ​റ​ഞ്ഞു​ള്ള സ​ത്യ​പ്തി​ജ്ഞ​യ്ക്കെ​തി​രേ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഈ ​കൗ​ൺ​സി​ല​ർ​മാ​രു​ടെ അം​ഗ​ത്വം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹ​ർ​ജി.

കേ​ര​ള മു​ൻ​സി​പ്പാ​ലി​റ്റി നി​യം, 1994ന്‍റെ ലം​ഘ​ന​മാ​ണു​ണ്ടാ​യ​ത്. ഇ​ത​നു​സ​രി​ച്ച് ദൈ​വ​നാ​മ​ത്തി​ലോ, സ​ഗൗ​ര​വ​മോ ആ​വ​ണം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യേ​ണ്ട​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹ​ർ​ജി. എ​ന്നാ​ൽ ബി​ജെ​പി കൗ​ൺ​സി​ല​ർ‍​മാ​ർ‌ ഗു​രു​ദേ​വ നാ​മ​ത്തി​ൽ, ഉ​ദി​യ​ന്നൂ​ർ ദേ​വി​യു​ടെ നാ​മ​ത്തി​ൽ, കാ​വി​ല​മ്മ​യു​ടെ നാ​മ​ത്തി​ൽ, ഭ​ഗ​വ​ത് നാ​മ​ത്തി​ൽ, ശ്രീ​പ്ത​മ​നാ​ഭ സ്വാ​മി​യു​ടെ നാ​മ​ത്തി​ൽ‍, ഭാ​ര​താം​ബ​യു​ടെ നാ​മ​ത്തി​ൽ, പ്ര​സ്ഥാ​ന​ത്തി​ലെ ബ​ലി​ദാ​നി​ക​ളു​ടെ പേ​രി​ൽ, ഭാ​ര​ത മാ​താ​വി​ന്‍റെ നാ​മ​ത്തി​ൽ, തി​രു​വ​ല്ലം പ​ര​ശു​രാ​മ​ന്‍റെ നാ​മ​ത്തി​ൽ, ആ​റ്റു​കാ​ൽ അ​മ്മ​യു​ടെ നാ​മ​ത്തി​ൽ, ശ്രീ ​ഇ​രും​കു​ള​ങ്ങ​ര ദു​ർ‍​ഗ ഭ​ഗ​വ​തി​യു​ടെ നാ​മ​ത്തി​ൽ, പ​ത്മ​നാ​ഭ​ന്‍റെ​യും ശ്രീ ​മ​ഹാ​വി​ഷ്ണു​വി​ന്‍റെ​യും നാ​മ​ത്തി​ൽ, ശ്രീ​ക​ണ്ഠേ​ശ്വ​ര​ൻ അ​മ്മ​യ​പ്പ​ൻ നാ​മ​ത്തി​ൽ, അ​യ്യ​പ്പ നാ​മ​ത്തി​ൽ, കാ​ര്യ​വ​ട്ടം ശ്രീ ​ധ​ർ​മ ശാ​സ്താ​വി​ന്‍റെ നാ​മ​ത്തി​ൽ എ​ന്നി​ങ്ങ​നെ​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തെ​ന്ന് ഹ​ർ​ജി​യി​ൽ പ​റ​ഞ്ഞി​രു​ന്നു.

 സത്യപ്രതിജ്ഞയ്ക്ക് ശേഷം ബിജെപി പ്രവർത്തകർ കോർപ്പറേഷൻ‌ കൗൺസിൽ ഹാളിൽ ആർഎസ്എസ് ഗണഗീതം പാടിയതും വിവാദമായിരുന്നു.
‌29 ന് കൗൺസിൽ യോഗം വിളിക്കുമെന്ന് മേയർ വിവി രാജേഷ് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here