കഴിഞ്ഞ വർഷത്തെ വിൽപ്പന മറികടന്നിരിക്കുകയാണ്. കഴിഞ്ഞ വർഷം നറുക്കെടുപ്പ് ദിവസം വരെ 75 ലക്ഷം ടിക്കറ്റുകൾ ആണ് വിറ്റത്. സെപ്റ്റംബർ 26നാണ് ഈ വർഷത്തെ ഓണം ബംപർ നറുക്കെടുപ്പ്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം.
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായത്തിനായി സംസ്ഥാന സർക്കാർ 9.96 കോടി രൂപ അനുവദിച്ചു. കോവിഡ് മൂലം കുടുംബത്തിലെ പ്രധാന വരുമാന സ്രോതസ്സ് നഷ്ടപ്പെട്ട ബി.പി.എൽ (BPL) കുടുംബങ്ങൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. പ്രതിമാസം 5,000 രൂപ വീതം മൂന്ന് വർഷത്തേക്ക് ബാങ്ക് അക്കൗണ്ട് വഴിയാണ് ധനസഹായം നൽകുന്നത്.
കോഴിക്കോട്, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ കളക്ടർമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ഈ സാമ്പത്തിക സഹായം അനുവദിച്ചത്.
സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ച രണ്ടുവിവാഹങ്ങൾ ആയിരുന്നു. അഹാന കൃഷ്ണയുടെയും അനുമോളുടെയും വിവാഹങ്ങൾ. വർഷങ്ങൾ നീണ്ട പ്രണയത്തിന് ഒടുവിൽ ആണ് അഹാനയും നിമിഷും ഇക്കഴിഞ്ഞ ദിവസം വിവാഹിതരായത്. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ കൂടി ആയിട്ടും അഹാനയുടെ വിവാഹം വളരെ രഹസ്യമായിരുന്നു. റിസെപ്ഷ്യനും ഓൺലൈൻ മീഡിയാസിന്റെ കടന്നുകയറ്റം നിയന്ത്രിച്ചിരുന്നു. ഇതേപോലെ തന്നെ ഒരു ചടങ്ങിൽ ആയിരുന്നു അനുമോൾക്കും വിവാഹം. ആദ്യം തമിഴ് നാട്ടിൽ വച്ച് ആരും അറിയാതെ ഒരു വിവാഹം. പിന്നാലെ ഏവരെയും ക്ഷണിച്ചുകൊണ്ട് കേരളത്തിൽ വിവാഹം. ഗുരുവായൂരിലെ ചടങ്ങുകളും പിന്നീട് നടന്ന വിവാഹ റിസപ്‌ഷനും എല്ലാം ഏവരുടെയും മനസ്സ് കവർന്ന ചടങ്ങുകൾ ആയിരുന്നു. ഇവരുടെ വിവാഹത്തിന് പൊരുത്തങ്ങളും ഏറെയാണ്, ഒരേ നിറത്തിലുള്ള വിവാഹ വേഷം ധരിച്ചതും, ട്രഡീഷണൽ ടച്ചുകൾ വിവാഹത്തിൽ ഉൾപ്പെടുത്താൻ ശ്രമിച്ചതും ഇവരുടെ പ്രത്യേകതകൾ ആണ്. ഒപ്പം ഇവർ അണിഞ്ഞ ആഭരണങ്ങൾ, മേക്കപ്പ് എവിടെയും സമാനതകൾ ഏറെയുണ്ട്. എന്നാൽ മേക്കപ്പിന്റെ കാര്യത്തിൽ അഹാനയുടേത് അൽപ്പം പൊരുത്തക്കേടുകൾ കണ്ടെത്താനും സോഷ്യൽ മീഡിയ മറന്നില്ല.
ഏറ്റവും വലിയ മറ്റൊരു പ്രത്യേകത ഇവരുടെ വിവാഹത്തിന്റെ എല്ലാ ചിലവുകളും സ്വന്തം വീട്ടുകാരെ കൊണ്ട് നടത്തിക്കാതെ സ്വന്തമായി അധ്വാനിച്ച കാശുകൊണ്ട് ഇവർ നടത്തി എന്നുള്ളത് തന്നെ ആണ്, സ്വന്തം കാലിൽ നിന്ന ശേഷം കുടുംബത്തെ ഏറ്റവും സേഫെസ്റ്റ് പോയിന്റിൽ എത്തിച്ച ശേഷം ആണ് ഈ പെൺകുട്ടികൾ രണ്ടും വിവാഹം കഴിച്ചത് എന്ന് എടുത്തുപറയാതെ വയ്യ. മാത്രവും അല്ല ഇരുപതാം വയസിൽ തന്റെ പങ്കാളിയെ കണ്ടെത്തുകയും തന്റെ മുപ്പതാം വയസിലേക്ക് കടന്നപ്പോൾ വിവാഹം കഴിക്കുകയും ചെയ്തും അഹാന ഏവർക്കും മാതൃകയായി. തന്റെ പെണ്മക്കളുടെ വിവാഹം, അവരുടെ ചിലവിൽ നടത്തുന്നു എന്നത് അഭിമാനത്തോടുകൂടിയാണ് കൃഷ്ണകുമാറും പറഞ്ഞത്.
അനുമോളുടെ കാര്യവും ഇങ്ങനെ തന്നെ ആയിരുന്നു. സീരിയൽ സെറ്റുകൾ മുതൽ ബിഗ് ബോസ് വരെയുള്ള വളർച്ച ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. എന്നാൽ എല്ലാ വിധ പ്രതിസന്ധികളെയും അതിജീവിച്ചാണ് അനുമോൾ തന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയത്.
കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാലുവര്‍ഷം തടവ്. മുന്‍ ഡിജിപിയെ ഉടന്‍ ജയിലിലേക്ക് മാറ്റും. കോട്ടയം വിജിലൻസ് കോടതിയുടേതാണ് വിധി. എന്തെങ്കിലും പറയാൻ ഉണ്ടോ എന്ന് ആരാഞ്ഞ കോടതിയോട് ടോമിൻ തച്ചങ്കരി ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി. രണ്ട് ദിവസം മുൻപ് നെഞ്ചുവേദന ഉണ്ടായെന്നും ശാരീരികമായി സുഖമില്ലെന്നും തച്ചങ്കരി പറഞ്ഞു. എന്നാൽ പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ വാദം. 31ലക്ഷത്തോളം രൂപ പിഴകെട്ടുകയും വേണം
വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 2007ൽ ആണ് ടോമിൻ തച്ചങ്കരിക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസ് രജിസ്റ്റർ ചെയ്തത്. 2003 മുതൽ 2007 വരെയുള്ള കാലയളവിൽ ജോലിയിലിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നതാണ് കേസ്. വരുമാനത്തേക്കാൾ ഏകദേശം 135 ശതമാനത്തോളം അധിക സ്വത്ത് സമ്പാദനം നടത്തിയതായി കണ്ടെത്തിയിരുന്നു. വരവ് തെളിയിക്കാനായി ടോമിൻ തച്ചങ്കരിക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ, ഇതുമായി ബന്ധപ്പെട്ട ചെലവുകളുടെ രേഖകൾ കണ്ടെത്താൻ വിജിലൻസിന് കഴിഞ്ഞു. പിന്നീട് 2013ലാണ് കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്. അന്ന് എഡിജിപി ആയിരുന്ന ടോമിൻ തച്ചങ്കരിക്കെതിരെ നിരവധി ക്രമക്കേടുകളും പുറത്തുവന്നിരുന്നു. ഇപ്പോൾ വിജിലൻസ് സമർപ്പിച്ച രേഖകളെല്ലാം ശരിയാണെന്നുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
തൃശൂര്‍: റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസിലെ റെയ്ഡില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. പൊലീസ് എവിടെയായാലും കയറും. മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചോദ്യത്തിന് അവരും സാധാരണ പൗരന്‍മാര്‍ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. ചോദ്യങ്ങള്‍ക്കിടെ മുഖ്യമന്ത്രി വിഡി സതീശനെ സുരേഷ് ഗോപി പുകഴ്ത്തുകയും ചെയ്തു. കേന്ദ്രമന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രി പൂര്‍ണപിന്തുണയാണ് നല്‍കുന്നത്. മൂന്ന് വമ്പന്‍ പദ്ധതികള്‍ക്ക് മുഖ്യമന്ത്രി പിന്തുണ അറിയിച്ചതായും അത് ഏതൊക്കെയാണെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും, കഴിഞ്ഞ പത്തുവര്‍ഷം എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്ന് പിന്തുണ കിട്ടിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
‘ഇവിടുത്തെ സാധാരണപൗരന്റെ വീട്ടില്‍ കയറുമ്പോള്‍ അയാളുടെ മുറ്റത്ത് മാത്രമാണല്ലോ കയറുന്നത് അല്ലേ?. അയാളുടെ ഫോണ്‍ ഒന്നും വാങ്ങിച്ചുവെക്കാറില്ലല്ലോ? നിങ്ങളാരാ.. മാധ്യമപ്രവര്‍ത്തകരോട് ഞാന്‍ നെഞ്ചുവിരിച്ച് ചോദിക്കുന്നു. നിങ്ങളും പൗരന്‍മാര്‍ മാത്രമേയുള്ളു. ഇവിടുത്തെ വമ്പന്‍ മുതലാളിയുടെ വീട്ടില്‍ കയറിയാലും ആദ്യം ഫോണ്‍ പിടിച്ചുവാങ്ങിച്ച് വയ്ക്കും. അവരുടെ അടുക്കള വരെ കയറും, അടുക്കളയില്‍ കയറും, ഫോള്‍ സീലിങ്ങ് ഉണ്ടെങ്കില്‍ കുത്തിപ്പൊളിച്ച് നോക്കും അതിനകത്ത് ഉണ്ടോയെന്ന്. ഇതൊന്നും സോണിയ ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും കാലത്ത് തുടങ്ങിയതല്ല. എന്ന് ഈ സിസ്റ്റം ഇന്ത്യയില്‍ വന്നിട്ടുണ്ടോ? അന്ന് തുടങ്ങിയതാണ് ഇത്. ഇന്‍കംടാക്‌സ് റെയ്ഡുകളില്‍ താന്‍ എന്റെ കുട്ടിക്കാലം മുതല്‍ കണ്ടതാണ്.അതിലൊന്നും ഒരുമാറ്റവും വന്നിട്ടില്ല. അത് ഇനിയും തുടരും. അത് ആരായാലും’ സുരേഷ് ഗോപി പറഞ്ഞു
റെഡ് ബുക്കിനെ കുറിച്ച് എന്താണ് അഭിപ്രായമെന്ന് ചോദിച്ചപ്പോള്‍; പുതിയ ഭരണം വന്ന ശേഷം രക്ഷപ്പെട്ട് നടക്കുന്നയാളാണ് താന്‍. വീണ്ടും എന്നെ പിടിച്ച് ആ സ്ലോട്ടിലേക്ക് ഇടാതെ. നിങ്ങള്‍ക്ക് വലിയ പുതിയ പ്ലാനും ഉണ്ടോ?. പുതിയ സര്‍ക്കാര്‍ വന്ന ശേഷം മുഖ്യമന്ത്രി നല്ല സഹകരണമാണ്. കഴിഞ്ഞ പത്തുവര്‍ഷം കിട്ടാത്തതതാണ് കിട്ടുന്നത്. ഇക്കാര്യം പറയുമ്പോള്‍ ദുര്‍വ്യംഗ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കരുത്. റെഡ് ബുക്കുകാര്‍ പറയുന്ന വഴിക്ക് വളച്ചൊടിച്ച് മാധ്യമങ്ങള്‍ വഴി മാറരുതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍.തെറ്റുതിരുത്തിയാൽ തിരിച്ചെടുക്കുമെന്ന എം എ ബേബിയുടെ പ്രസ്താവനയെ തള്ളാതെ ടികെ ഗോവിന്ദൻ. അതേസമയം വർഗ്ഗ വഞ്ചകർ പിണറായിയും എം വി ഗോവിന്ദനുമാണെന്നും ഗോവിന്ദന് എതിരായ നടപടി താനും കുഞ്ഞികൃഷ്ണനും പറഞ്ഞത് ശരിയെന്ന് തെളിയിക്കുന്നുവെന്നും ടികെ ഗോവിന്ദൻ
നിങ്ങളാണ് ശരി’ എന്ന് പാർട്ടി അംഗീകരിച്ചാൽ തിരിച്ചുപോകുന്നത് ആലോചിക്കാമെന്നന്നാണ് ടി കെ ഗോവിന്ദൻ്റെ നിലപാട്. പുറത്താക്കിയത് തെറ്റായിപ്പോയെന്ന് ബേബി തുറന്നുപറയണമെന്നാണ് ഗോവിന്ദന്റെ ആവശ്യം
പാർട്ടി താൽപര്യത്തിന് പകരം വ്യക്തിതാൽപര്യം ഉയർത്തിയ വഞ്ചകനാണ് പാർട്ടി സെക്രട്ടറിയെന്നും ടി.കെ. ഗോവിന്ദൻ ആരോപിച്ചു. പിണറായി വിജയനെതിരെയുള്ള ഇ ഡി നടപടിയിൽ നിലപാടിൽ നിന്ന് മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിപദം ഉപയോഗിച്ച് മകൾ ബിസിനസ് നടത്തിയെന്നും അത് മനസ്സിലാക്കാൻ പിണറായിക്ക് കഴിയണമായിരുന്നുവെന്നും കുറ്റപ്പെടുത്തി. അതേസമയം പിണറായിയെയും എംവി ഗോവിന്ദനെയും കുറ്റപ്പെടുത്തുമ്പോഴും ടി കെ ഗോവിന്ദൻ പാർട്ടി നിലപാടിനോട് ചേർന്നാണ് നിൽക്കുന്നത്. റിപ്പോർട്ടർ ടി.വി.യിലെ പൊലീസ് റെയ്ഡിനെയും ടി.കെ. ഗോവിന്ദൻ വിമർശിച്ചതും സിപിഎമ്മിന്റെ നിലപാടിനോട് ഒപ്പം നിന്നുകൊണ്ടാണ്.
കൊല്ലം. ജില്ലയില്‍ ശക്തി നഷ്ടമായ പാർട്ടിയെ നന്നാക്കാൻ ജനറൽ സെക്രട്ടറി എം എ ബേബി . പാർട്ടി പ്രവർത്തനങ്ങളിലും നേതൃതലത്തിലും സമൂല അഴിച്ചുപണി ഉണ്ടായേക്കും . വിഭാഗീയത അവസാനിപ്പിക്കാൻ നേതാക്കൾ നേരിട്ട് ഇറങ്ങും. കൊല്ലത്ത് സി പി ഐ എമ്മിനെ ശക്തിപ്പെടുത്താനുള്ള ചുമതല കെ എൻ ബാലഗോപാലിന് നൽകിയേക്കു൦.
സിപിഐഎമ്മിന് സംസ്ഥാനത്ത് ഏറ്റവും അധികം സംഘടനാ സംവിധാനം ഉള്ള ജില്ലയാണ് കൊല്ലം. 2016 ൽ 11 നിയമസഭാ മണ്ഡലങ്ങളിൽ പതിനൊന്നിടത്തും ജയിച്ചതും അതേ സംഘടനാ കരുത്തുകൊണ്ട് തന്നെ.പക്ഷേ സമീപകാലത്ത് സിപിഐഎമ്മിനെ ബാധിച്ച വിഭാഗീയത ഏറ്റവും ആദ്യം പ്രകടമായത് കൊല്ലത്ത്.പ്രാദേശിക വിഭാഗീയത മാത്രമെന്ന് പറഞ്ഞ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ അതിനെ തള്ളിയെങ്കിലും , ജില്ലയിൽ പാർട്ടിക്ക് ഉണ്ടായത് കനത്ത പ്രഹരം. ഒടുവിൽ സംസ്ഥാന കമ്മിറ്റിയംഗം സൂസൻ കോടിയേയും , DYFI മുൻ സംസ്ഥാന പ്രസിഡൻ്റും , ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന പി ആർ വസന്തനെയും വിഭാഗീയതയുടെ ഭാഗമായി തരംതാഴ്ത്തിയെങ്കിലും ഉദ്ദേശിച്ച ഫലം ഉണ്ടായില്ല.
2026 ൽ ജില്ലയിൽ ഇടതുപക്ഷത്തിന് കൊല്ലത്ത് ആകെ ജയിക്കാൻ ആയത് 2 ഇടത്ത് മാത്രം. ഇടത് കോട്ടയായ ചാത്തന്നൂർ ബിജെപി പിടിച്ചെടുത്തത് ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചു. മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ കഷ്ടിച്ച് ജയിച്ചതും, ജില്ലയിൽ പാർട്ടിയുടെ മുഖമായിരുന്ന വനിത നേതാവ് ഐഷ പോറ്റി കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചതും എല്ലാം ജില്ലയിലെ സിപിഐഎമ്മിലെ ദൗർബല്യങ്ങളുടെ തെളിവായിരുന്നു. വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് പിന്നാലെയാണ് പാർട്ടി വിട്ടുപോയവരെയും നടപടി നേരിട്ട് മാറി നിൽക്കുന്നവരെയും തിരികെ എത്തിക്കാൻ സി പി ഐ എം തീരുമാനിക്കുന്നത്. സൂസൻ കോടിയെ സംസ്ഥാന കമ്മിറ്റിയിൽ തിരികെ എത്തിച്ചത് ഇതിൻ്റെ ഇതിൻ്റെ ആദ്യപടിയായിയാണ്. പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബിയുടെ നിർദ്ദേശ പ്രകാരമാണ് സൂസൻ കോടിയെ തിരിച്ചെടുക്കുന്നത്.ഐഷ പോറ്റി തിരിച്ചെത്താൻ താല്പര്യം കാണിച്ചാൽ സ്വീകരിക്കാൻ തന്നെയാണ് സി പി ഐ എം തിരുമാനം.
SFI അഖിലേന്ത്യ പ്രസിഡൻ്റ് ആദർശ് എം സജി , ഡി വൈ എഫ് ഐെ സംസ്ഥാന പ്രസിഡൻ്റ് ചിന്താ ജെറോം , ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡൻ്റ് സൂസൻ കോടിയും അടക്കം 10 പേരാണ് നിലവിൽ കൊല്ലത്ത് നിന്ന് സംസ്ഥാന കമ്മിറ്റിയിൽ. ജില്ലയിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റിയംഗം കെ എൻ ബാഗോപാലിൻ്റെ നേതൃത്വത്തിൽ സംഘടന സംവിധാനം ഉടച്ച് വാർക്കാനാണ് തീരുമാനം. കൊല്ലത്ത് ജില്ലാ സെക്രട്ടറിയെ തന്നെ മാറ്റിയുള്ള തിരുത്തലിലേക്ക് സി പി ഐ എം കടന്നേക്കുമെന്നും സൂചനയുണ്ട്.
മലപ്പുറം വഴിക്കടവിനടുത്ത് തേൻ പാറക്ക് സമീപം കിട്ടാന റോഡിലിറങ്ങി. ആനയെ കണ്ട് ഭയന്ന ബൈക്ക് യാത്രക്കാർ ബൈക്ക് റോഡിൽ നിർത്തി ഓടി രക്ഷപ്പെട്ടു. രാവിലെ ഏഴു മണിയോടെയാണ് കാട്ടാന റോഡിലെത്തിയത്. കാട്ടാന ആക്രമണത്തിൽ നിന്ന് ബൈക്ക് യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. യാത്രക്കാർ രക്ഷപെട്ടതോടെ അരിശം പൂണ്ട ആന ബൈക്കിൽ ചവിട്ടിയ ശേഷം സമീപത്തെ വനത്തിലേക്ക് കയറി പോയി. ഒരു മണിക്കൂറോളം റോഡിൽ ഗതാഗതം തടസപ്പെട്ടു.
മൈനാഗപ്പള്ളി. എക്സ്ട്രീം ഫൈറ്റ് ക്ലബ്ബിൽ വച്ച് സംഘടിപ്പിച്ച സ്കൂൾ ഗെയിംസ് സബ്ജില്ല കരാത്തെ ചാമ്പ്യൻഷിപ്പിൽ കരുനാഗപ്പള്ളി
മൈനാഗപ്പള്ളി എക്സ്ട്രീം ഫൈറ്റ് ക്ലബ്ബിൽ വച്ച് സംഘടിപ്പിച്ച സ്കൂൾ ഗെയിംസ് സബ്ജില്ല കരാത്തെ ചാമ്പ്യൻഷിപ്പിൽ കരുനാഗപ്പള്ളി, ചവറ, ശാസ്താംകോട്ട എന്നീ സബ് ജില്ലകളിൽ നിന്നായി ഏകദേശം 165 ഓളം കുട്ടികൾ പങ്കെടുത്തു. ഇതിൽ വിവിധ കാറ്റഗറികളിലായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ 62 കുട്ടികൾ കൊല്ലം ജില്ല സ്കൂൾ ഗെയിംസ് കരാത്തെ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി.
കേരള സ്പോർട്സ് കൗൺസിലിന്റെയും , ഒളിമ്പിക് അസ്സോസിയേഷന്റെയും അംഗീകാരത്തോട് കൂടി പ്രവർത്തിക്കുന്ന കൊല്ലം ജില്ലാ കരാത്തെ അസോസിയേഷൻ ജനറൽ സെക്രട്ടറിയും, റഫറി കമ്മീഷൻ ചെയർമാനുമായ ശ്രീ.എസ്. വിജയൻ, റഫറി കമ്മീഷൻ സെക്രട്ടറി ശ്രീ.വികാസ് ഫിലിപ്പ്, RC മെമ്പർ ശ്രീ.കെ കെ സോമരാജൻ, റഫറിമാരായ ശ്രീ.പ്രകാശൻ, അഡ്വക്കേറ്റ് ശ്രീലാൽ, രേവതി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ഫിസിക്കൽ എജുക്കേഷൻ അധ്യാപകരായ സിനു പി ബാബു, കുര്യൻ എ വൈദ്യൻ, ജിഷ്ണു വി ഗോപാൽ, സ്റ്റാൻലിൻ, സാബു ജൻ,സ്റ്റെഫിൻ, നന്ദു, കോച്ചസ് സെൻസായി : ജി.ഗോപകുമാർ, സെൻസായി:തൽഹത്ത് എന്നിവർ സന്നിഹിതരായിരുന്നു.
ചവറ, ശാസ്താംകോട്ട എന്നീ സബ് ജില്ലകളിൽ നിന്നായി ഏകദേശം 165 ഓളം കുട്ടികൾ പങ്കെടുത്തു. ഇതിൽ വിവിധ കാറ്റഗറികളിലായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ 62 കുട്ടികൾ കൊല്ലം ജില്ല സ്കൂൾ ഗെയിംസ് കരാത്തെ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. കേരള സ്പോർട്സ് കൗൺസിലിന്റെയും , ഒളിമ്പിക് അസ്സോസിയേഷന്റെയും അംഗീകാരത്തോട് കൂടി പ്രവർത്തിക്കുന്ന കൊല്ലം ജില്ലാ കരാത്തെ അസോസിയേഷൻ ജനറൽ സെക്രട്ടറിയും, റഫറി കമ്മീഷൻ ചെയർമാനുമായ എസ്. വിജയൻ, റഫറി കമ്മീഷൻ സെക്രട്ടറി വികാസ് ഫിലിപ്പ്, RC മെമ്പർ കെ കെ സോമരാജൻ, റഫറിമാരായ പ്രകാശൻ, അഡ്വക്കേറ്റ് ശ്രീലാൽ, രേവതി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ഫിസിക്കൽ എജുക്കേഷൻ അധ്യാപകരായ സിനു പി ബാബു, കുര്യൻ എ വൈദ്യൻ, ജിഷ്ണു വി ഗോപാൽ, സ്റ്റാൻലിൻ, സാബു ജൻ,സ്റ്റെഫിൻ, നന്ദു, കോച്ചസ് സെൻസായി : ജി.ഗോപകുമാർ, സെൻസായി:തൽഹത്ത് എന്നിവർ സന്നിഹിതരായിരുന്നു.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരി കുറ്റക്കാരന്‍. കോട്ടയം വിജിലന്‍സ് കോടതിയുടേതാണ് വിധി. ഇന്ന് ഉച്ചയ്ക്ക് രണ്ടരക്ക് ശേഷം ശിക്ഷാവിധി ഉണ്ടാകുമെന്നാണ് വിവരം.
2003 മുതല്‍ 2007 വരെയുള്ള കാലയളവില്‍ ഔദ്യോഗിക പദവിയിലിരിക്കെ 64.70 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് കേസ്.
2013ല്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ച കേസാണിത്. വിചാരണ നീണ്ടുപോയതിനെ തുടര്‍ന്ന് എത്രയും വേഗം കേസ് തീര്‍പ്പാക്കാന്‍ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കോട്ടയം വിജിലന്‍സ് കോടതി കേസ് അതിവേഗം പരിഗണിച്ചത്.
അതേസമയം തനിക്കുള്ളത് പാരമ്പര്യമായി ലഭിച്ച സമ്പാദ്യമാണെന്നും അനധികൃതമായി ഒന്നും നേടിയിട്ടില്ലെന്നുമാണ് തച്ചങ്കരിയുടെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം നല്‍കിയ വിടുതല്‍ ഹരജി കോടതി തള്ളിയിരുന്നു.
കെഎസ്ആര്‍ടിസി എംഡി, ഫയര്‍ഫോഴ്‌സ് മേധാവി ഉള്‍പ്പെടെ കേരള പൊലീസില്‍ നിരവധി ഉന്നത പദവികള്‍ വഹിച്ച ഉദ്യോഗസ്ഥനാണ് ടോമിന്‍ തച്ചങ്കരി.