Home Blog Page 51

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 100% വരെ താരിഫ് ,ട്രംപിന് അധികാരം നൽകുന്ന ബിൽ യുഎസ് ജനപ്രതിനിധി സഭ പാസാക്കി

ന്യൂയോര്‍ക്ക്.റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 100% വരെ താരിഫ് ചുമത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അധികാരം നൽകുന്ന ബിൽ യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 214 നെതിരെ 211 വോട്ടുകൾക്കാണ് ബിൽ ആദ്യ ഘട്ടത്തിൽ പാസായത്. സെനറ്റ് നേരത്തെ പാസാക്കിയ ഈ ബിൽ ട്രംപിന്റെ ഒപ്പിനായി അയയ്ക്കും.

നവംബറിൽ നടക്കാനിരിക്കുന്ന നിർണായക തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിൽ അവതരിപ്പിച്ചത്.. ഇന്ത്യ, ചൈന, സ്ലോവാക്യ, ഹംഗറി, അസർബെജാൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ബിൽ. പാസായാൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കുമേൽ 100% വരെ തീരുവ ചുമത്താനോ വേണ്ടയോ എന്ന് ട്രംപിന് തീരുമാനിക്കാം .

പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരെ ഇഡിക്ക് നല്‍കിയ നിര്‍ണായക മൊഴികള്‍ ശശിധരന്‍ കര്‍ത്ത പിന്‍വലിച്ചു

കൊച്ചി. എക്‌സാലോജിക് കേസിൽ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരെ ഇഡിക്ക് നല്‍കിയ നിര്‍ണായക മൊഴികള്‍ പിന്‍വലിച്ച് സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത. ആദായനികുതി വകുപ്പിന് നല്‍കിയ മൊഴികള്‍ക്ക് താഴെ ഇഡി ഉദ്യോഗസ്ഥര്‍ ബലംപ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചുവെന്നാണ് ആരോപണം. ഗുരുതരരോഗബാധിതനായ കര്‍ത്തയെ ഡോക്ടറുടെ നിര്‍ദേശം ലംഘിച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്ത് ദ്രോഹിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലം.


ഹൃദ്രോഗം, പാര്‍ക്കിസണ്‍സ്, ഡെംനീഷ്യ തുടങ്ങി ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന ശശിധരന്‍ കര്‍ത്തയ്ക്ക് വേണ്ടി സഹോദരന്‍ അജിത് കര്‍ത്തയാണ് പിന്‍വലിക്കല്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. 2024 ഏപ്രില്‍ പതിനേഴിനാണ് കര്‍ത്തയെ ഇഡി ചോദ്യം ചെയ്തത്. ആലുവയിലെ വീട്ടിലെത്തി നടന്ന ചോദ്യംചെയ്യലില്‍ നല്‍കിയ മൊഴികളാണ് കര്‍ത്ത പിന്‍വലിച്ചത്. സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ ഉന്നയിച്ച അതേ ആരോപണങ്ങളാണ് ഇഡിക്കെതിരെ കര്‍ത്തയുടെ സത്യവാങ്മൂലത്തിലും ഉന്നയിക്കുന്നത്. മോശം ആരോഗ്യാവസ്ഥ കാരണം ശശിധരന്‍ കര്‍ത്തയ്ക്ക് നേരിട്ട് മൊഴി നല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സഹോദരന്‍ മൊഴി പിന്‍വലിക്കാന്‍ ഇഡിയെ സമീപിപിച്ചത്.

ഇഡി സമന്‍സ് അയച്ചതിന് പിന്നാലെ ശശിധരന്‍ കര്‍ത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. കടുത്ത നടപടികളുണ്ടാകില്ലെന്ന് ഇഡി കോടതിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഡോക്ടറുടെ നിര്‍ദേശം അവഗണിച്ച് മണിക്കൂറുകളോളം രോഗകിടക്കയില്‍ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവെന്നാണ് പ്രധാന ആരോപണം. ചോദ്യങ്ങളടക്കം കൃത്യമായി മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നിട്ടും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. നേരത്തെ ആദായനികുതി വകുപ്പിന് നല്‍കി പിന്നീട് പിന്‍വലിച്ച അതേ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും താഴെ ഉദ്യോഗസ്ഥര്‍ കര്‍ത്തയുടെ വിരലടയാളം ബലംപ്രയോഗിച്ച് പതിപ്പിച്ചു. സേവനം ഒന്നും നല്‍കാതെയാണ് വീണയ്ക്ക് സിഎംആര്‍എലില്‍ നിന്ന് പണം നല്‍കിയത്. ഈ പണം നല്‍കിയത് അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുമായുള്ള ബന്ധത്തിന്റെ പേരിലാണെന്നുമുള്ള മൊഴികളും ഇതില്‍ ഉള്‍പ്പെടും. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ വീട്ടിലേക്ക് വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഇവരുടെ മൊഴിയുടെ താഴെയും സാക്ഷിയെന്ന നിലയില്‍ കര്‍ത്തയുടെ വിരലടയാളം പതിപ്പിച്ചു. ഇതിന് രണ്ട് ദിവസം മുന്‍പ് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ മൊഴിയിലും വായിച്ചുപോലും കേള്‍പ്പിക്കാതെ സാക്ഷിയാക്കി. ഇങ്ങനെ നീളുന്നു സത്യവാങ്മൂലത്തില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങള്‍.

ഉദ്യോഗസ്ഥരെ കര്‍ത്തയുടെ വീട്ടില്‍ ചോദ്യം ചെയ്യുന്നത് ബന്ധുക്കളും ഡോക്ടറും എതിര്‍ത്തുവെന്നും സത്യവാങ്മൂലത്തിലുണ്ട്. ഉദ്യോഗസ്ഥരുടെ പെരുമാറ്റവും ചോദ്യം ചെയ്യലും ശശിധരന്‍ കര്‍ത്തയുടെ ആരോഗ്യത്തെ സാരമായി ബ്ാധിച്ചുവെന്ന ഡോക്ടറുടെ റിപ്പോര്‍ട്ട് സഹിതമാണ് മൊഴി പിന്‍വലിക്കല്‍ സത്യവാങ്മൂലം. ചോ്ദ്യം ചെയ്യല്‍ കഴിഞ്ഞ ഒരു മാസം കഴിഞ്ഞാണ് മറ്റ് സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ശശിധരന്‍ കര്‍ത്തയുടെയും മൊഴി പിന്‍വലിക്കല്‍.

ഗണേശ വിഗ്രഹ നിമഞ്ജനത്തിനിടെ ആറ് കുട്ടികള്‍ മുങ്ങി മരിച്ചു

ഹൈദരബാദ്: ഗണേശ വിഗ്രഹ നിമഞ്ജനത്തിനിടെ ആറ് കുട്ടികള്‍ മുങ്ങി മരിച്ചു. ശിരീഷ അനാഥാലയത്തിലെ അന്തേവാസികളായ കുട്ടികളാണ് മുങ്ങി മരിച്ചത്. തെലങ്കാനയിലെ സംഘറെഡ്ഡി ജില്ലയിലെ ഗ്രാമത്തില്‍ ഇന്നലെ രാത്രിയിലാണ് അപകടം.

അനാഥാലയത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കുളത്തിലേക്ക് എട്ട് പേര്‍ അടങ്ങുന്ന സംഘം വിഗ്രഹ നിമജ്ജനത്തിനായി പോയപ്പോഴായിരുന്നു അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ശിരീഷ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിലെ വാര്‍ഡനെ അറസ്റ്റ് ചെയ്തു. വിഗ്രഹ നിമജ്ജനത്തിന് ട്രസ്റ്റ് മാനേജ്‌മെന്റ് അനുമതി വാങ്ങിയിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യാനായി എട്ട് വിദ്യാര്‍ഥികളാണ് കുളത്തില്‍ ഇറങ്ങിയത്. വിഗ്രഹവുമായി കുളത്തിലിറങ്ങിയ വിദ്യാര്‍ഥികള്‍ ആഴത്തില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരും സമീപത്തുണ്ടായിരുന്ന തൊഴിലാളികളും എത്തിയാണ് രണ്ടുപേരെ രക്ഷപ്പെടുത്തിയത്.



മൂന്ന് അടിയിലധികം ഉയരമുള്ള ഏതൊരു വിഗ്രഹം നിമജ്ജനം ചെയ്യുമ്പോഴും പൊലീസില്‍ വിവരം അറിയിക്കണം. ക്രമീകരണങ്ങളും സഹായങ്ങളും നല്‍കുന്നതിനായി ഒരു വെബ്‌സൈറ്റ് തന്നെ സജ്ജീകരിച്ചതായും പൊലീസ് പറഞ്ഞു. ട്രസ്റ്റിന്റെ ക്യാംപസില്‍ വിഗ്രഹം സ്ഥാപിച്ചിരുന്നെങ്കിലും നിമജ്ജനത്തിന് അനുമതി തേടിയിരുന്നില്ല. വിദ്യാര്‍ഥികള്‍ക്കൊപ്പം നിമഞ്ജന സമയത്ത് വാര്‍ഡന്‍ ഉണ്ടായിരുന്നെങ്കിലും അയാള്‍ വെള്ളത്തില്‍ ഇറങ്ങിയിരുന്നില്ലെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച നിർമ്മിത ബുദ്ധി ക്യാമറകളുടെ പ്രവർത്തനം കെൽട്രോൺ താൽക്കാലികമായി നിർത്തിവെച്ചു

തിരുവനന്തപുരം.സംസ്ഥാനത്ത് റോഡുകളിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച നിർമ്മിത ബുദ്ധി ക്യാമറകളുടെ പ്രവർത്തനം കെൽട്രോൺ താൽക്കാലികമായി നിർത്തിവെച്ചു. സർക്കാരിൽ നിന്ന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക വൈകുന്നതാണ് പദ്ധതിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കെൽട്രോണിന് ഏകദേശം 60 കോടിയോളം രൂപയാണ് സർക്കാർ നൽകാനുള്ളത്. മാസങ്ങളായി ഗഡുക്കൾ മുടങ്ങിയതോടെ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് കെൽട്രോൺ.
ധനസഹായം ലഭിക്കാത്തതിനെത്തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ വിവിധ കൺട്രോൾ റൂമുകളിലേക്കുള്ള ഇന്റർനെറ്റ് സേവനദാതാക്കൾ കണക്ഷനുകൾ വിച്ഛേദിച്ചു. ഇതിനുപുറമെ, ജീവനക്കാർക്ക് ശമ്പളം നൽകാൻ സാധിക്കാതെ വന്നതോടെ പദ്ധതിക്കായി നിയമിച്ചിരുന്ന നിരവധി കരാർ ജീവനക്കാരെ കെൽട്രോൺ പിരിച്ചുവിട്ടു.

ക്യാമറ ദൃശ്യങ്ങൾ കൺട്രോൾ റൂമുകളിലേക്ക് എത്താതായതോടെ നിയമലംഘനങ്ങൾ കണ്ടെത്താനും ചലാൻ അയക്കാനുമുള്ള നടപടികൾ പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. കുടിശ്ശിക തുക സർക്കാർ അടിയന്തരമായി അനുവദിച്ചാൽ മാത്രമേ സേവനങ്ങൾ പുനഃസ്ഥാപിക്കാൻ സാധിക്കൂ എന്നാണ് കെൽട്രോൺ അധികൃതർ വ്യക്തമാക്കുന്നത്

എന്താവും ആ നീക്കം,സിഎംആർഎൽ എക്സാലോജിക്ഇടപാട് കേസിൽ ഇഡി റിപ്പോര്‍ട്ടിന്മേൽ സർക്കാരിനുള്ള നിയമോപദേശം മറ്റന്നാൾ

തിരുവനന്തപുരം.സിഎംആർഎൽ എക്സാലോജിക്
ഇടപാട് കേസിൽ ഇഡി റിപ്പോര്‍ട്ടിന്മേൽ സർക്കാരിനുള്ള നിയമോപദേശം മറ്റന്നാൾ ലഭിക്കും. ഇതിൻ്റെ ഭാഗമായി അഡ്വക്കേറ്റ് ജനറൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി നാളെ കൂടിക്കാഴ്ച നടത്തിയേക്കും. നിയമോപദേശം ലഭിച്ച ശേഷമാകും തുടർ നടപടിയെന്നാണ് ആഭ്യന്തര മന്ത്രിയും വ്യക്തമാക്കുന്നത്.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മകൾ T വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് DGP ക്ക് കത്ത് ലഭിച്ചിട്ട് ഒരാഴ്ച പിന്നിടുകയാണ്. DGP സർക്കാരിന് കൈമാറിയ കത്തിൽ നിയമോപദേശം ലഭിച്ചിട്ട് മാത്രം മതി തീരുമാനം എന്ന നിർദേശത്തെ തുടർന്നാണ് നടപടി വൈകുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ നാളെ അഡ്വക്കേറ്റ് ജനറൽ ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. നിയമോപദേശത്തിന് പിന്നാലെ നടപടിയെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആവർത്തിക്കുന്നത്.

എജിക്ക് പുറമെ DGP യും ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വിജിലൻസ് കേസ് ആവശ്യമോ അതിനുള്ള തെളിവുകൾ ഉണ്ടോ എന്നുളളതാണ് ആദ്യ ഘട്ടത്തിൽ പരിശോധിക്കുക. മുൻ മുഖ്യമന്ത്രിക്ക് എതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കുമ്പോൾ വേണ്ട മുൻ കൂർ അനുമതികളും വിലയിരുത്തും. കൂടാതെ ഇഡിക്ക് മുന്നിലുള്ള മൊഴികളുടെ വിശ്വാസിയതയും കേസിനെ അത് എങ്ങനെ ബാധിക്കും എന്നതിൻ്റെ നിയമവശങ്ങളും സർക്കാർ തേടും.

മെസിതട്ടിപ്പിൽ മുൻ കായിക മന്ത്രി വി അബ്ദുറഹ്മാനെ ചോദ്യം ചെയ്യാനൊരുങ്ങി SIT

കൊച്ചി.അർജൻ്റീന ഫുഡ്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കാമെന്ന പേരിലെ തട്ടിപ്പിൽ മുൻ കായിക മന്ത്രി വി അബ്ദുറഹ്മാനെ ചോദ്യം ചെയ്യാനൊരുങ്ങി SIT. ആർ ബി സി ഓഫീസിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷമാകും ചോദ്യം ചെയ്യൽ. സർക്കാരിനെ വഞ്ചിച്ചെന്ന കേസിൽ മുൻ കായിക മന്ത്രിക്ക് പങ്കുണ്ട് എന്നതാണ് രേഖകളുടെ അടിസ്ഥാനത്തിൽ SIT യുടെ സംശയിക്കുന്നത്.

മെസ്സിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടന്ന തട്ടിപ്പിൽ അന്വേഷണത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ റിപ്പോർട്ട്, ജിഎസ്ടി എസ്ഐടിയുടെ റിപ്പോർട്ട് എന്നിവ ഇതിനോടകം സംഘം പരിശോധിച്ചു. ഇതിന് പിന്നാലെയാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഓഫീസിലും പരിശോധന നടത്തിയത്. പരിശോധനയിൽ കൃത്യമായ തെളിവുകൾ ലഭിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

ഈ തെളിവുകൾ കൂടി പരിശോധിച്ച ശേഷം ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കാനാണ് SIT ഉദ്ദേശിക്കുന്നത്. മുന്നോടിയായി അന്വേഷണസംഘം വീണ്ടും യോഗം ചേർന്നേക്കും. മുൻ കായിക മന്ത്രി വി അബ്ദുറഹിമാൻ ഈ തട്ടിപ്പിന്റെ ഭാഗമായോ എന്നതാണ് ഇനി കണ്ടെത്തേണ്ടത്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തെ ചോദ്യം ചെയ്യാനാണ് എസ്ഐ ടി യുടെ നീക്കം. നിലവിൽ ലഭിച്ച രേഖകളിൽ മുൻ മന്ത്രിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നുള്ളത് വ്യക്തമാണ്. സർക്കാരിനെ വഞ്ചിച്ച കേസിൽ മന്ത്രിസഭയിലെ ഒരാൾ തന്നെ ഇടനില നിന്നോ എന്ന കാര്യവും എസ് ഐ ടി പരിശോധിക്കും. കൂടാതെ പദ്ധതിയുടെ മറവിലെ വിദേശയാത്രയും, കത്തിടപാട് അടക്കമുള്ള മറ്റുകാര്യങ്ങളും അന്വേഷണ പരിധിയിൽ ഉണ്ട്. മുൻ മന്ത്രിക്ക് പിന്നാലെ സ്പോൺസറെയും ഇടനിലക്കാരെയും ചോദ്യം ചെയ്യാനാണ് എസ്ഐടി ഉദ്ദേശിക്കുന്നത്. അടുത്ത ഘട്ടമാകും കേസ് രജിസ്റ്റർ ചെയ്യുന്നതും അറസ്റ്റ് അടക്കമുള്ള മറ്റു നടപടികളും. ക്രൈംബ്രാഞ്ചിൽ നിന്ന് കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലീകരിക്കാനും പദ്ധതിയുണ്ട്. നിലവിൽ 15 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

വാക്കേറ്റം,യുവാവിനെ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ചു

കൊച്ചി: യുവാവിനെ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ?എറണാകുളം പിറവത്താണ് സംഭവം. കക്കാട് സ്വദേശി അരുണിനാണ്? ?ഗുരുതരമായി പൊള്ളലേറ്റത്. 70 ശതമാനത്തോളം പൊള്ളലേറ്റ അരുണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജിഷ്ണു, സുഹൃത്ത് ചന്ദ്രന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ സംഘത്തില്‍ ഉള്‍പ്പെട്ട മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ജിഷ്ണുവാണ് അരുണിനെ പെട്രോളൊഴിച്ച് കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ചന്ദ്രന്‍ ജിഷ്ണുവിന് സഹായം നല്‍കി. ആക്രമണത്തിനിടെ ജിഷ്ണുവിനും നേരിയ പൊള്ളലേറ്റിട്ടുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ചെ 12.30-ന് പിറവം സ്‌നേഹഭവന്‍ റോഡിലാണ് സംഭവമുണ്ടായത്. ജിഷ്ണുവും അരുണും തമ്മിലുണ്ടായ തര്‍ക്കമാണ് പെട്രോളൊഴിച്ച് കത്തിക്കുന്നതിലേക്ക് നയിച്ചത്. കഴിഞ്ഞദിവസത്തെ വാക്കേറ്റത്തിന് പിന്നാലെ ബുധനാഴ്ച വൈകിട്ട് അരുണ്‍ ജിഷ്ണുവിനെ ഫോണില്‍ വിളിച്ചിരുന്നു. ജിഷ്ണുവിന്റെ അമ്മയാണ് ഫോണ്‍ എടുത്തത്. തുടര്‍ന്ന് അരുണ്‍ ജിഷ്ണുവിന്റെ അമ്മയോട് അസഭ്യം പറഞ്ഞു. ഇതാണ് ജിഷ്ണുവിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.

രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുന്‍ നഗരസഭാ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ സനീഷ് ജോര്‍ജ് അറസ്റ്റില്‍

തൊടുപുഴ: രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുന്‍ നഗരസഭാ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ സനീഷ് ജോര്‍ജ് അറസ്റ്റില്‍. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പ്രത്യേക സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് സനീഷ് ജോര്‍ജ് അറസ്റ്റിലായത്. ഇന്ന് രാവിലെയാണ് സംഭവം. കൈയില്‍ നിന്നും രാസലഹരി കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.

ഇന്ന് പുലര്‍ച്ചെ ആളില്ലാത്ത സ്ഥലത്തുവച്ച് ഇയാള്‍ ലഹരി ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം സ്ഥലത്ത് എത്തിയത്. അപ്പോഴെക്കും ലഹരി ഉപയോഗിച്ച് കഴിഞ്ഞിരുന്നു. സ്ഥലത്ത് വച്ച് ലഹരി സിറിഞ്ച് ഉള്‍പ്പെടെ പൊലീസ് കണ്ടെത്തി. ഇയാള്‍ക്കൊപ്പം ഒരു സുഹൃത്ത് കൂടിയുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.

നേരത്തെ കൈക്കൂലി കേസില്‍ പ്രതിയായതോടെ 2024ല്‍ തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു. യുഡിഎഫ് വിമതനായി മത്സരിച്ച് ജയിച്ച സനീഷ് എല്‍ഡിഎഫ് പിന്തുണയിലാണ് ചെയര്‍മാനായത്. സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്നസ് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയ കേസിലാണ് സനീഷ് ജോര്‍ജ് പ്രതിയായത്. കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ സനീഷിന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നല്‍കിയിരുന്നില്ല. നേരത്തെ കഞ്ചാവ് കൈവശം വച്ചതിന് ഇയാള്‍ക്കെതിരെ കേസ് ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.

കാറപകടത്തിൽ നവവധുവിന് ദാരുണാന്ത്യം

മാനന്തവാടി: ദേശീയപാതയിലുണ്ടായ കാറപകടത്തിൽ നവവധുവിന് ദാരുണാന്ത്യം. ബുധനാഴ്ച വൈകിട്ട് ബെംഗളൂരു-മൈസൂരു ദേശീയപാതയിലുണ്ടായ കാറപകടത്തിൽ വയനാട് തൊണ്ടർനാട് കുഞ്ഞോത്തെ മോന്തോൽ അഫ്രീന (23)യാണ് മരിച്ചത്. സഹോദരനെയും ഭാര്യയെയും ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രയാക്കി നാട്ടിലേക്ക് മടങ്ങവെ ബിടതിയിൽവെച്ചാണ് അപകടമുണ്ടായത്.


അഫ്രീനയുടെ ഭർത്താവ് മാനന്തവാടി ചങ്ങാടക്കടവ് സ്വദേശി ഉവൈസാണ് കാറോടിച്ചിരുന്നത്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉവൈസിനും അഫ്രീനയ്ക്കും പുറമേ ഉവൈസിന്റെ മാതാവ് സാജിദ, സഹോദരി സഹല, സഹലയുടെ രണ്ടുവയസ്സുകാരിയായ മകൾ ഖദീജ എന്നിവരും കാറിലുണ്ടായിരുന്നു. അപകടത്തിൽ മറ്റാർക്കും സാരമായ പരിക്കില്ല.


പരിക്കേറ്റവരെ ഭരത് കെമ്പണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഫ്രീനയുടെ മൃതദേഹം രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്നുമാസം മുൻപായിരുന്നു ഉവൈസിന്റെയും അഫ്രീനയുടേയും വിവാഹം. മോന്തോൽ ഹാരിസിന്റെയും സഫീറയുടെയും മകളാണ് അഫ്രീന.

താന്‍ മദ്യപിക്കുന്ന ആളല്ലെന്നും വീട്ടില്‍ നിന്ന് വലിയ അളവില്‍ മദ്യം കണ്ടെത്തിയതിനെ കുറിച്ച് അറിയില്ലെന്നും റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്‍, കുരുക്ക് മുറുക്കാന്‍ ഇഡിയും രംഗത്തുവരുന്നു

കൊച്ചി. താന്‍ മദ്യപിക്കുന്ന ആളല്ലെന്നും വീട്ടില്‍ നിന്ന് വലിയ അളവില്‍ മദ്യം കണ്ടെത്തിയതിനെ കുറിച്ച് അറിയില്ലെന്നും റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്‍. കേസ് എന്താണെന്ന് അറിയില്ലെന്നും താന്‍ കൊച്ചിയിലല്ലേ ഉള്ളതെന്നും ആന്റോ പറഞ്ഞു. അനധികൃത മദ്യശേഖരം കണ്ടെത്തിയ കേസില്‍ എക്‌സൈസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ആന്റോ

‘മെസ്സിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കഴിഞ്ഞു. അതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊലീസിന് കൈമാറി. അതിനുശേഷം എക്‌സൈസുമായി ബന്ധപ്പെട്ട ഏതോ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. നോക്കാം. രണ്ട് മണി മുതല്‍ എന്നെ തടഞ്ഞുവച്ചിരിക്കുകയാണ്. ഞാന്‍ മദ്യപിക്കുന്ന ആളല്ല, ജീവിതത്തില്‍ മദ്യപിച്ചിട്ടില്ല. എക്‌സൈസിന്റെ കേസിനെ കുറിച്ച് അറിയില്ല. വീട്ടില്‍ മദ്യം സൂക്ഷിച്ചതായി അറിയില്ല. ഞാന്‍ ഇവിടെയല്ലേ ഉള്ളത്’ -ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടില്‍ നിന്ന് 67 ലിറ്റര്‍ മദ്യമാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. ഇതില്‍ 43 ലിറ്റര്‍ വിദേശ നിര്‍മിത വിദേശമദ്യമാണ്. നിയമപരമായി വീട്ടില്‍ സൂക്ഷിക്കാവുന്നത് 3 ലിറ്റര്‍ വിദേശമദ്യമാണെന്നിരിക്കെയാണ് ഇത്ര കൂടിയ അളവില്‍ മദ്യം കണ്ടെത്തിയത്. എസ്ഐടി അറിയിച്ചതിനെത്തുടർന്ന് എക്സൈസ് എത്തി മദ്യശേഖരം പിടിച്ചെടുക്കുകയായിരുന്നു.

10 വര്‍ഷം വരെ തടവും 1 ലക്ഷം രൂപ വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്ന അബ്കാരി നിയമത്തിലെ 51എ വകുപ്പ് പ്രകാരമാണ് എക്‌സൈസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണിത്. അറസ്റ്റിനു പിന്നാലെ ആന്റോയെ വൈദ്യപരിശോധനയ്ക്ക് ശേഷം വയനാട്ടിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് വിവരം. ബത്തേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

അതേസമയം, ആന്റോ അഗസ്റ്റിനെതിരെ കുരുക്ക് മുറുക്കാന്‍ ഇഡിയും രംഗത്തുവരുന്നുണ്ട്. കള്ളപ്പണമിടപാടില്‍ കേസെടുക്കും

നടപടി പൊലീസ് എഫ്‌ഐആറിന്റെ ചുവടുപിടിച്ചാണ്. സാമ്പത്തികയിടപാടില്‍ ഫെമ കേസ് രജിസ്റ്റര് ചെയ്തിരുന്നു. ഇതിന് പുറമെ പുതിയ കേസെടുക്കാന്‍ തീരുമാനം. ഡോളര്‍ പിടിച്ചതിലും ഇഡി അന്വേഷണം നടക്കും. വിവരങ്ങള്‍ ഇഡിക്ക് കൈമാറാന്‍ പൊലീസ്

RBC ഓഫിസില്‍ നിന്ന് പിടികൂടിയത് 6300 ഡോളര്‍. നിലവിലെ ഫെമ കേസിനൊപ്പം ഉള്‍പ്പെടുത്തി അന്വേഷണം. മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്.