30.2 C
Kollam
Thursday 17th September, 2026 | 12:46:45 PM
Home News Breaking News എന്താവും ആ നീക്കം,സിഎംആർഎൽ എക്സാലോജിക്ഇടപാട് കേസിൽ ഇഡി റിപ്പോര്‍ട്ടിന്മേൽ സർക്കാരിനുള്ള നിയമോപദേശം മറ്റന്നാൾ

എന്താവും ആ നീക്കം,സിഎംആർഎൽ എക്സാലോജിക്ഇടപാട് കേസിൽ ഇഡി റിപ്പോര്‍ട്ടിന്മേൽ സർക്കാരിനുള്ള നിയമോപദേശം മറ്റന്നാൾ

തിരുവനന്തപുരം.സിഎംആർഎൽ എക്സാലോജിക്
ഇടപാട് കേസിൽ ഇഡി റിപ്പോര്‍ട്ടിന്മേൽ സർക്കാരിനുള്ള നിയമോപദേശം മറ്റന്നാൾ ലഭിക്കും. ഇതിൻ്റെ ഭാഗമായി അഡ്വക്കേറ്റ് ജനറൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി നാളെ കൂടിക്കാഴ്ച നടത്തിയേക്കും. നിയമോപദേശം ലഭിച്ച ശേഷമാകും തുടർ നടപടിയെന്നാണ് ആഭ്യന്തര മന്ത്രിയും വ്യക്തമാക്കുന്നത്.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മകൾ T വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് DGP ക്ക് കത്ത് ലഭിച്ചിട്ട് ഒരാഴ്ച പിന്നിടുകയാണ്. DGP സർക്കാരിന് കൈമാറിയ കത്തിൽ നിയമോപദേശം ലഭിച്ചിട്ട് മാത്രം മതി തീരുമാനം എന്ന നിർദേശത്തെ തുടർന്നാണ് നടപടി വൈകുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ നാളെ അഡ്വക്കേറ്റ് ജനറൽ ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. നിയമോപദേശത്തിന് പിന്നാലെ നടപടിയെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആവർത്തിക്കുന്നത്.

എജിക്ക് പുറമെ DGP യും ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വിജിലൻസ് കേസ് ആവശ്യമോ അതിനുള്ള തെളിവുകൾ ഉണ്ടോ എന്നുളളതാണ് ആദ്യ ഘട്ടത്തിൽ പരിശോധിക്കുക. മുൻ മുഖ്യമന്ത്രിക്ക് എതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കുമ്പോൾ വേണ്ട മുൻ കൂർ അനുമതികളും വിലയിരുത്തും. കൂടാതെ ഇഡിക്ക് മുന്നിലുള്ള മൊഴികളുടെ വിശ്വാസിയതയും കേസിനെ അത് എങ്ങനെ ബാധിക്കും എന്നതിൻ്റെ നിയമവശങ്ങളും സർക്കാർ തേടും.

LEAVE A REPLY

Please enter your comment!
Please enter your name here