Home Blog Page 484

വേങ്ങ ഐ സി എസ് ജംഗ്ഷൻ, നജീർ മൻസിലിൽ ഇസ്മയിൽ കുഞ്ഞ് നിര്യാതനായി

ശാസ്താംകോട്ട. വേങ്ങ – ഐ സി എസ് ജംഗ്ഷൻ, നജീർ മൻസിലിൽ ഇസ്മയിൽ കുഞ്ഞ് (73) നിര്യാതനായി.ഖബറടക്കം: ഇന്ന് വൈകിട്ട് നാലിന് ഐ സി എസ് – വേങ്ങ മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ: നജുമത്ത്.

മക്കൾ: നജീർ ഇ (സഊദി), നാസിം ഇ (കളക്‌ട്രേറ്റ് – കൊല്ലം).മരുമക്കൾ: ജാസ്മി, അമീന

അക്കികാവിൽ അപകടം,കെഎസ്ആർടിസി ലോ ഫ്ലോർ ബസ് കടയിൽ ഇടിച്ചു കയറി,ഡ്രൈവർക്ക് ദാരുണാന്ത്യം

തൃശ്ശൂർ. അക്കികാവിൽ അപകടം.കെഎസ്ആർടിസി ലോ ഫ്ലോർ ബസ് കടയിൽ ഇടിച്ചു കയറി,ഡ്രൈവർക്ക് ദാരുണാന്ത്യം. എറണാകുളം പള്ളുരുത്തി സ്വദേശി ജോർജ് ജോസഫ് ആണ് മരിച്ചത്. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോകുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു
അക്കിക്കാവ് വാഹനാപകടത്തിൽ ബസ് ഡ്രൈവർക്ക് ദാരുണ അന്ത്യം.

ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ഡ്രൈവറെ പുറത്തെടുത്തത്.ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു

തിമിരത്തിന്റെ അവഗണിക്കാൻ പാടില്ലാത്ത 5 ലക്ഷണങ്ങൾ

പ്രായം കൂടുന്തോറും കാഴ്ച മങ്ങുന്നത് സ്വാഭാവികമാണെന്ന് കരുതി പലരും അവഗണിക്കുന്ന ഒന്നാണ് തിമിരം. വേദനയില്ലാതെ, വളരെ പതുക്കെ കാഴ്ച കുറയുന്ന ഈ അവസ്ഥ സാധാരണയായി പ്രായമായവരിലാണ് കണ്ടുവരുന്നതെങ്കിലും ഏത് പ്രായത്തിലുള്ളവർക്കും ഇത് വരാം.

Also Read: പാക് അതിർത്തിയിൽ ഡ്രോൺ ആക്രമണവുമായി അഫ്ഗാനിസ്ഥാൻ, തകർത്തത് ഐഎസ് താവളമെന്ന് താലിബാൻ

തിമിരത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ വാർദ്ധക്യസഹജമായ കാഴ്ചക്കുറവായി തെറ്റിദ്ധരിക്കാറുള്ളതിനാൽ പലരും ചികിത്സ തേടാൻ വൈകാറുണ്ട്. എന്നാൽ ഈ ലക്ഷണങ്ങളെ അവഗണിക്കരുത്.

  1. മങ്ങിയ കാഴ്ച

കണ്ണടയിലെ ഗ്ലാസിൽ മൂടൽമഞ്ഞ് പടർന്നതുപോലെ വസ്തുക്കൾ വ്യക്തതയില്ലാതെ കാണപ്പെടുക എന്നതാണ് തിമിരത്തിന്റെ പ്രധാന ലക്ഷണം. ഒന്നിനും മുൻപത്തെപ്പോലെ മൂർച്ചയോ തിളക്കമോ ഉള്ള വ്യക്തത ഉണ്ടാകില്ല.

  1. രാത്രികാലങ്ങളിലെ കാഴ്ചക്കുറവ്

തിമിര ബാധിതർക്ക് രാത്രികാലങ്ങളിൽ വാഹനം ഓടിക്കുന്നത് കഠിനമായിരിക്കും. സ്ട്രീറ്റ് ലൈറ്റുകളുടെയും മറ്റ് വാഹനങ്ങളുടെയും ഹെഡ്‌ലൈറ്റുകളുടെയും വെളിച്ചം കണ്ണിലേക്ക് അമിതമായി അടിക്കുന്നതായും റോഡ് വ്യക്തമല്ലാത്തതായും തോന്നും. കൂടാതെ ദൂരം കൃത്യമായി കണക്കാക്കാനും ബുദ്ധിമുട്ട് നേരിടും.

  1. നിറങ്ങളുടെ മങ്ങൽ

കണ്ണിലെ ലെൻസിന്റെ സുതാര്യത നഷ്ടപ്പെടുന്നതോടെ ചുറ്റുമുള്ള നിറങ്ങളുടെ ഭംഗി കുറഞ്ഞതായി തോന്നും. വെള്ള നിറത്തിന് നേരിയ മഞ്ഞനിറം കലർന്നതായും, മറ്റ് തിളക്കമുള്ള നിറങ്ങൾക്ക് മങ്ങലേറ്റതായും അനുഭവപ്പെടാം.

  1. ഇടയ്ക്കിടെയുള്ള കണ്ണ് ചിമ്മൽ

കൂടുതൽ വെളിച്ചമുള്ള സ്ഥലങ്ങളിലേക്ക് നോക്കുമ്പോൾ കണ്ണിന് അസ്വസ്ഥത തോന്നുകയും കണ്ണ് ചിമ്മുകയും ചെയ്യും. അമിതമായ പ്രകാശം പലപ്പോഴും തലവേദനയ്ക്കും കാരണമാകാറുണ്ട്.

  1. കണ്ണടയുടെ പവറിൽ അടിക്കടിയുണ്ടാകുന്ന മാറ്റം

തിമിരത്തിന്റെ ഏറ്റവും പൊതുവായ ലക്ഷണങ്ങളിൽ ഒന്നാണിത്. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ കണ്ണടയുടെ പവർ ഇടയ്ക്കിടെ മാറ്റേണ്ടി വരുന്നത് തിമിരത്തിന്റെ ലക്ഷണമാകാം.

  1. ശ്രദ്ധിക്കേണ്ടത്

ലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടമല്ലെങ്കിൽ പോലും 40 വയസ്സ് കഴിഞ്ഞവർ ചുരുങ്ങിയത് രണ്ട് വർഷത്തിലൊരിക്കലെങ്കിലും കൃത്യമായ നേത്രപരിശോധന നടത്തേണ്ടത് ആവശ്യമാണ്. തിമിരം നേരത്തെ തിരിച്ചറിയുന്നത് കാഴ്ച പൂർണ്ണമായി സംരക്ഷിക്കാൻ സഹായിക്കും.

പെട്രോൾ ഡീസൽ വില കുറച്ചു

ന്യൂഡെല്‍ഹി. പെട്രോൾ ഡീസൽ വില കുറച്ചു. സ്വകാര്യ ഇന്ധന കമ്പനിയായ നയാര എനർജി പെട്രോൾ, ഡീസൽ വില കുറച്ചു

പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയും കുറച്ചു

പാക് അതിർത്തിയിൽ ഡ്രോൺ ആക്രമണവുമായി അഫ്ഗാനിസ്ഥാൻ, തകർത്തത് ഐഎസ് താവളമെന്ന് താലിബാൻ

ബലൂചിസ്ഥാൻ: പാക് അതിർത്തിയിലേക്ക് ഡ്രോൺ ആക്രമണം നടത്തിയതായി അഫ്ഗാനിസ്ഥാൻ. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറസാൻ താവളങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് താലിബാൻ സേന അവകാശപ്പെടുന്നത്. ബലൂചിസ്ഥാനിലും പക്തൂൺഖ്വാ പ്രവിശ്യകളിലും ആക്രമണം നടന്നതായാണ് താലിബാൻ സേന വിശദമാക്കുന്നത്.

Also Read: തുടർച്ചയായി 72 മണിക്കൂർ ഡ്യൂട്ടി, ഡോക്ടർമാർ അറിയാതെ കൊലപാതകികളാവുന്ന സിസ്റ്റത്തേക്കുറിച്ച് മുന്നറിയിപ്പുമായി ഡോ.സുൽഫി നൂഹു

അഫ്ഗാനിസ്ഥാനിലെ സാധാരണക്കാർക്ക് നേരെ ആക്രമണം നടത്താനും ഗൂഡാലോചനകൾക്കുമായി ഉപയോഗിച്ചിരുന്നതാണ് ഈ കേന്ദ്രങ്ങളെന്നാണ് താലിബാൻ ആക്രമണത്തിനെ ന്യായീകരിച്ച് അവകാശപ്പെടുന്നത്. പക്തൂൺഖ്വയിലെ സരണിലുള്ള സ്കൂളിന് നേരെയും ആക്രമണം നടന്നു. ഇവിടം ഐഎസ് പോരാളികൾ ഒളിത്താവളം ആയി ഉപയോഗിച്ചെന്നാണ് താലിബാൻ വാദം. ആക്രമണത്തിൽ നിരവധി ഐഎസ് അംഗങ്ങൾ കൊല്ലപ്പെട്ടതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സാധാരണക്കാർക്ക് ആക്രമണത്തിൽ പരിക്കില്ലെന്നാണ് താലിബാൻ അവകാശവാദം. അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതിന് ദിവസങ്ങൾക്ക് പിന്നാലെയാണ് ഈ ആക്രമണം. ഞായറാഴ്ച നടന്ന ആക്രമണത്തിൽ 28 സാധാരണക്കാരടക്കം 49 പേർ കൊല്ലപ്പെട്ടതായാണ് യുണൈറ്റഡ് നാഷൻ അസിസ്റ്റൻസ് മിഷൻ വിശദമാക്കിയത്. എന്നാൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവർ സാധാരണക്കാരല്ലെന്നും തീവ്രവാദികളാണെന്നുമാണ് പാക് സേന ഞായറാഴ്ച നടന്ന ആക്രമണത്തേക്കുറിച്ച് അവകാശപ്പെട്ടത്. പാക് ആക്രമണത്തെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ അപലപിച്ചിരുന്നു.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ, കാര്യങ്ങൾ സഭയിൽ വിശദീകരിക്കാൻ മന്ത്രി

തിരുവനന്തപുരം. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ, വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സഭയിൽ വിശദീകരിക്കാൻ മന്ത്രി.ചട്ടം 300 പ്രകാരം മന്ത്രി സണ്ണി ജോസഫ് പ്രസ്താവന ഇറക്കും.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ സാഹചര്യം, നിലവിൽ സ്വീകരിച്ച നടപടികൾ ഉൾപ്പടെ മന്ത്രി വിശദമാക്കും.ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങിയിട്ടും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ കൂടിയാണ് മന്ത്രി നിലവിലെ സാഹചര്യം വിശദമാക്കുക.

മഴ കുറഞ്ഞതും, എൽനിനോ പ്രതിഭാസം മൂലം വൈദ്യുതി ലഭ്യത കുറഞ്ഞതുമാണ് നിലവിൽ പ്രതിസന്ധിക്ക് കാരണം.കൂടുതല്‍ വില കൊടുത്ത് സംസ്ഥാനത്ത് വൈദ്യുതി വാങ്ങാന്‍ ശ്രമം നടത്തുകയാണെന്നും, കാലാവസ്ഥ ആശ്രയിച്ച് നിയന്ത്രണം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതിനിടെ ഡാമുകളില് വെള്ളമില്ല വൈദ്യുതി ഉല്പാദനം കുറയും. മുന്നറിയിപ്പുമായി കെഎസ്ഇബി. കഴിഞ്ഞ വര്ഷം 61 ശതമാനം വെള്ളമുള്ളിടത്ത് ഇത്തവണയുള്ളത് 22ശതമാനം മാത്രം. ഇപ്പോഴത്തെ ഉല്പാതനം 10.71 ദശലക്ഷം യൂണിറ്റ്

ഉപഭോഗം കൂടി. 84.69 ദശലക്ഷം യൂണിറ്റായി

തുടർച്ചയായി 72 മണിക്കൂർ ഡ്യൂട്ടി, ഡോക്ടർമാർ അറിയാതെ കൊലപാതകികളാവുന്ന സിസ്റ്റത്തേക്കുറിച്ച് മുന്നറിയിപ്പുമായി ഡോ.സുൽഫി നൂഹു

തിരുവനന്തപുരം: ഡ്യൂട്ടി കഴിഞ്ഞ് പോകുന്ന ഡോക്ടർമാരെ അറിയാതെ കൊലപാതകികളാക്കരുതെന്ന മുന്നറിയിപ്പുമായി സർജനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുൻ സംസ്ഥാന പ്രസിഡന്റുമായ ഡോ. സുൽഫി നൂഹു. വിശ്രമം ഇല്ലാതെ തുടർച്ചയായി 72 മണിക്കൂർ വരുന്ന ഡ്യൂട്ടി പിജി ഡോക്ടർമാരെ എങ്ങനെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഡോക്ടേഴ്സ് ദിനത്തിലെ ഡോ. സുൽഫി നൂഹുവിന്റെ കുറിപ്പ്.

Also Read: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി എ മാധവൻ അന്തരിച്ചു; അന്ത്യം വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെ

ധാരാളം രോഗികളെ നോക്കേണ്ടി വരുന്നത്, തുടർച്ചയായി ജോലി നോക്കേണ്ടി വരുന്നത് സിസ്റ്റത്തിന്റെ വൻ പാകപ്പിഴ തന്നെയാണ്. ഈ സിസ്റ്റമാണ് കേരളത്തിൽ കഴിഞ്ഞ നിരവധി നിരവധി കൊല്ലങ്ങളായി നിലനിൽക്കുന്നത്. ഡ്യൂട്ടി കഴിഞ്ഞു പോയി അപകടത്തിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ട ഡോക്ടർമാരുടെ കഥകളും വിരളമല്ല. മെഡിക്കൽ മേഖലയിൽ കൂടുതൽ കൂടുതൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കപ്പെടണം. നിശ്ചിത സമയത്ത് നിശ്ചിത രോഗികളെ മാത്രം പരിചരിക്കുവാനുള്ള സാധ്യത ഉണ്ടാവണം. അതിനാദ്യം വേണ്ടത് ആരോഗ്യ മേഖലയ്ക്ക് കൂടുതൽ ബഡ്ജറ്റ് വിഹിതം തന്നെയാണ്. ലോട്ടറിയിലും ബിവറേജസ് കോർപ്പറേഷനിലും കിട്ടുന്ന വരുമാനത്തിന്റെ ഒരു വിഹിതം ആരോഗ്യ മേഖലയിൽ തന്നെ ലഭ്യമാകണം, പണ്ട് വിഭാവന ചെയ്തത് പോലെ. അല്ലെങ്കിൽ റോഡപകടത്തിൽ മാത്രമല്ല, രോഗനിർണയത്തിലെ പിഴവിലൂടെ പോലും രോഗികളുടെയും ജീവൻ നഷ്ടപ്പെട്ടു പോയേക്കുമെന്ന മുന്നറിയിപ്പാണ് ഡോ. സുൽഫി നൂഹ് നൽകുന്നത്.

ഡോ. സുൽഫി നൂഹുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കൊല്ലിക്കരുത് ❗

ജൂലൈ 1 ഡോക്ടർസ് ഡേ!

ഈ ദിവസം അറിയാതെ കൊലപാതകിയായി പോകുന്ന ഒരു കഥ പറയാതെ വയ്യ.

ഇതൊരു തുടർക്കഥയാണ് ദശാബ്ദങ്ങളായി തുടരുന്നു.

കൊല്ലിക്കരുത് ,കൊലപാതകി ആക്കരുത്.

72 മണിക്കൂർ നീണ്ടുനിന്ന ഡ്യൂട്ടി. വളരെ ലൈറ്റായ ഡ്യൂട്ടിയൊന്നുമല്ല മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിലെ ഡ്യൂട്ടിയാണ്. സർവ്വ ഹൃദ്രോഹികളെയും കാണണം. വളരെ ഗുരുതര സ്വഭാവമുള്ള രോഗാവസ്ഥയിൽ കൃത്യമായ തീരുമാനമെടുക്കണം. രാത്രി ഒരു പോള കണ്ണടയ്ക്കാൻ കഴിയില്ല. ഒരു ദിവസമല്ല, രണ്ടു രണ്ടുദിവസമല്ല . കൃത്യമായി പറഞ്ഞാൽ 72 മണിക്കൂർ. അതുകഴിഞ്ഞ് രാവിലെ ,അർദ്ധ ബോധാവസ്ഥയിൽ കാറോടിച്ച് വീട്ടിലേക്ക് യാത്ര. രാവിലെ 9 മണി സമയം എന്നോർക്കണം ഒരു നിമിഷം അറിയാതെ കണ്ണടഞ്ഞു പോകുന്നു

അടുത്ത നിമിഷം ഒരു ബൈക്ക് യാത്രക്കാരനെയും, കൂടെ ബൈക്കിനെയും കൂട്ടിച്ചേർത്ത് വഴിയരികിൽ കൂട്ടിയിട്ടിരിക്കുന്ന കല്ലിൻ കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറ്റുന്നു. കൃത്യമായ ചികിത്സയും ഇടപെടലും കാരണം അപകടത്തിൽപ്പെട്ട 22 വയസ്സുകാരനായ യുവാവിന് ജീവൻ തിരിച്ചു കിട്ടുന്നു.

മറ്റൊരു ദിവസം, മറ്റൊരുവസരത്തിൽ അങ്ങനെ ആകണമെന്നില്ല.തുടർച്ചയായി 72 മണിക്കൂർ ജോലി ചെയ്താൽ അതുകഴിഞ്ഞ് രാവിലെ വാഹനമോടിച്ചാൽ കണ്ണടഞ്ഞു പോകും. ഭാഗ്യമില്ലെങ്കിൽ എതിരെ വരുന്നവനോ അല്ലെങ്കിൽ സ്വയം തന്നെയോ മരണ വക്രത്തിൽ. ഈ കഥ പറഞ്ഞത് എൻറെ ഒരു കുഞ്ഞനിയൻ. ഭാഗ്യം കൊണ്ട് മാത്രമാണ് അപകടത്തിൽപ്പെട്ട യുവാവ് രക്ഷപ്പെട്ടതെന്ന് കാർഡിയോളജി വിഭാഗത്തിലെ പിജി വിദ്യാർഥി എന്നോട് പറയുന്നു. ധാരാളം രോഗികളെ നോക്കേണ്ടി വരുന്നത് , തുടർച്ചയായി ജോലി നോക്കേണ്ടി വരുന്നത് സിസ്റ്റത്തിന്റെ വൻ പാകപ്പിഴ തന്നെയാണ്.

ഈ സിസ്റ്റമാണ് കേരളത്തിൽ കഴിഞ്ഞ നിരവധി നിരവധി കൊല്ലങ്ങളായി നിലനിൽക്കുന്നത്.

ഡ്യൂട്ടി കഴിഞ്ഞു പോയി അപകടത്തിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ട ഡോക്ടർമാരുടെ കഥകളും വിരളമല്ല

മെഡിക്കൽ മേഖലയിൽ കൂടുതൽ കൂടുതൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കപ്പെടണം.

നിശ്ചിത സമയത്ത് നിശ്ചിത രോഗികളെ മാത്രം പരിചരിക്കുവാനുള്ള സാധ്യത ഉണ്ടാവണം.

അതിനാദ്യം വേണ്ടത് ആരോഗ്യ മേഖലയ്ക്ക് കൂടുതൽ ബഡ്ജറ്റ് വിഹിതം തന്നെയാണ്.

ലോട്ടറിയിലും ബിവറേജസ് കോർപ്പറേഷനിലും കിട്ടുന്ന വരുമാനത്തിന്റെ ഒരു വിഹിതം ആരോഗ്യ മേഖലയിൽ തന്നെ ലഭ്യമാകണം, പണ്ട് വിഭാവന ചെയ്തത് പോലെ.

അല്ലെങ്കിൽ റോഡപകടത്തിൽ മാത്രമല്ല, രോഗനിർണയത്തിലെ പിഴവിലൂടെ പോലും രോഗികളുടെയും ജീവൻ നഷ്ടപ്പെട്ടു പോയേക്കും.

ഡോക്ടർസ് ദിനത്തിൽ ചിന്തിക്കേണ്ടതും ചർച്ച ചെയ്യപ്പെടേണ്ടതും.

സിസ്റ്റം മാറണം മാറിയേ തീരൂ.

കൊല്ലിക്കരുത് പ്ലീസ്.

ഡോക്ടേഴ്സ് ദിനാശംസകൾ.

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി എ മാധവൻ അന്തരിച്ചു; അന്ത്യം വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെ

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പിഎ മാധവൻ അന്തരിച്ചു. 80 വയസ്സായിരുന്നു . വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ മുതിർന്ന നേതാക്കളിൽ ഒരാളായ പി എ മാധവൻ തൃശ്ശൂർ ജില്ല കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രവർത്തിച്ചിരുന്നത്.

Also Read: ഈ വർഷം ഇതാദ്യം, വാണിജ്യ സിലിണ്ടറുകളുടെ വില കുറഞ്ഞു; ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

മണലൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭാംഗമായി സേവനമനുഷ്ഠിച്ചു. തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ജില്ലയിലെ കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ ഡിസിസി പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. മാസങ്ങൾക്ക് മുൻപ് ഉണ്ടായ ഒരു വാഹനാപകടത്തിലാണ് പി എ മാധവന് ഗുരുതരമായി പരിക്കേൽക്കുന്നത്. അപകടത്തിന് പിന്നാലെ അദ്ദേഹത്തെ എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മാസങ്ങളോളം നീണ്ട വിദഗ്ധ ചികിത്സയിലായിരുന്നെങ്കിലും ഒടുവിൽ ആശുപത്രിയിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അനുശോചിച്ചു.

മൂവാറ്റുപുഴയിൽ ടൂറിസ്റ്റ് ബസ് ലോറിയിൽ ഇടിച്ചു മറിഞ്ഞു

എറണാകുളം. മൂവാറ്റുപുഴയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. ബസ് ലോറിയിൽ ഇടിച്ചു മറിഞ്ഞു. 27 പേർക്ക് പരിക്ക്

മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പ്രാഥമിക വിവരം

ഈ വർഷം ഇതാദ്യം, വാണിജ്യ സിലിണ്ടറുകളുടെ വില കുറഞ്ഞു; ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം എൽപിജി സിലിണ്ടർ വില കുറഞ്ഞു. 180 രൂപ കുറഞ്ഞ് 2951 രൂപയായി. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഈ വർഷം ആദ്യമായാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആയിരത്തോളം രൂപയുടെ വർദ്ധന ഉണ്ടായിട്ടുണ്ട് എന്നതിനാൽ ഹോട്ടൽ മേഖലയ്ക്ക് ഇന്നത്തെ വിലക്കുറവിലൂടെ നേരിയ ആശ്വാസം മാത്രമേ ലഭിച്ചിട്ടുള്ളൂ.

Also Read: വിഴിഞ്ഞത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വിവിധ നഗരങ്ങളിൽ 173 രൂപ മുതൽ 183.50 രൂപ വരെയുള്ള കുറവാണ് 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറുകൾക്ക് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഡൽഹി, ലഖ്‌നൗ എന്നീ നഗരങ്ങളിൽ വിലയിൽ 183.50 രൂപയുടെ കുറവുണ്ടായപ്പോൾ, കൊൽക്കത്തയിൽ 174 രൂപയാണ് കുറഞ്ഞത്. ചണ്ഡീഗഢിൽ 181.50 രൂപയുടെയും പട്നയിൽ 173 രൂപയുടെയും കുറവ് സിലിണ്ടറിന് രേഖപ്പെടുത്തി.

പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെയാണ് വാണിജ്യ സിലിണ്ടർ വില കുതിച്ചുയർന്ന് മൂവായിരത്തിന് മുകളിൽ എത്തിയത്. യുഎസും ഇറാനും തമ്മിൽ 60 ദിവസത്തെ പുതിയ വെടിനിർത്തൽ കരാർ വന്നതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില ഗണ്യമായി ഇടിഞ്ഞു. ആഗോള എണ്ണ – വാതക ഗതാഗതത്തിന്റെ 20 ശതമാനത്തോളം കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സജീവമായതും വിപണിക്ക് അനുകൂലമായി. എന്നാൽ ആനുപാതികമായ കുറവ് വാണിജ്യ എൽപിജി വിലയിൽ വരുത്തിയിട്ടില്ലെന്ന് പരാതിയുണ്ട്.