Home Blog Page 483

കടിച്ച പാമ്പേതെന്ന് ചോദിച്ചപ്പോള്‍, പോക്കറ്റില്‍ നിന്നും അസലൊരു മൂര്‍ഖന്‍ കുഞ്ഞിനെ പുറത്തെടുത്ത് ഓട്ടോ ഡ്രൈവര്‍

പാമ്പ് കടിച്ചതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ യുവാവിനോട് ഏത് പാമ്പാണ് കടിച്ചതെന്നു ചോദിച്ചു. ഉടന്‍ തന്നെ യുവാവ് തന്റെ ജാക്കറ്റിന്റെ പോക്കറ്റില്‍ നിന്നും അസലൊരു മൂര്‍ഖന്‍ കുഞ്ഞിനെ പുറത്തെടുത്ത് കാണിച്ചു. ഇത് കണ്ട് ഡോക്ടര്‍മാരും നേഴ്‌സുമാരും മറ്റ് ആശുപത്രി ജീവനക്കാരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. യുപിയിലെ മഥുരയിലെ ജില്ലാ ആശുപത്രിയിലെത്തിയിലാണ് ഇ റിക്ഷാ ഡ്രൈവര്‍ ഡോക്ടര്‍മാരെയും മറ്റ് ആശുപത്രി ജീവനക്കാരെയും അമ്പരപ്പിച്ചത്.
ദീപക് എന്ന മഥുരയിലെ ഒരു ഇ റിക്ഷാ ഡ്രൈവറാണ് ഇത്തരമൊരു അസാധാരണ പ്രവര്‍ത്തി ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇ റിക്ഷ ഓടിക്കുന്നതിനിടെ വണ്ടിയിലുണ്ടായിരുന്ന പാമ്പ് ദീപക്കിനെ കടിക്കുകയായിരുന്നു. പിന്നാലെ പരിഭ്രമിക്കാതെ ഇയാള്‍ പാമ്പിനെ എടുത്ത് തന്റെ ജാക്കറ്റിന്റെ പോക്കറ്റിലിട്ടു. പിന്നാലെ നേരെ ജില്ലാ ആശുപത്രിയിലേക്ക് വച്ച് പിടിക്കുകയായിരുന്നു.

സംസ്ഥാനത്തിന്റെ പേര് മാറ്റാന്‍ സര്‍ക്കാരിന് ബിജെപി പിന്തുണ, രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് കേരള എന്നത് മാറ്റി ‘കേരളം’ എന്നാക്കുന്നതില്‍ പ്രധാനമന്ത്രിയുടെ പിന്തുണ തേടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് രാജീവ് ചന്ദ്രശേഖര്‍ കത്തയച്ചു.

സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കുന്നതിനായി 2024 ജൂണില്‍ കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തെ ബിജെപി അനുകൂലിക്കുന്നതായും രാജീവ് ചന്ദ്രശേഖര്‍ കത്തില്‍ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ കത്തിലൂടെ അറിയിച്ചതായും രാജീവ് ചന്ദ്രശേഖര്‍ കത്തില്‍ അറിയിച്ചു.

1,000 വര്‍ഷത്തെ പാരമ്പര്യവും പൈതൃകയും സംസ്‌കാരവും ഉള്‍കൊള്ളുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ പാരമ്പര്യവും ഭാഷാസംസ്‌കാരവും സംരക്ഷിക്കുന്ന നയമാണ് ബിജെപിക്കുള്ളത്. ഒരു ‘വികസിത സുരക്ഷിത കേരളം’ നിര്‍മ്മിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളൂം സന്നദ്ധരാകും എന്ന് താന്‍ കരുതുന്നതായും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മതാടിസ്ഥാനത്തില്‍ കൂടുതല്‍ ജില്ലകള്‍ വേണമെന്ന് പറയുന്ന പ്രവണതകള്‍ക്കെതിരെ നിന്നുകൊണ്ട് മലയാളികളുടെ ഭാവിയും അഭിവൃദ്ധിയും ഉറപ്പാക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ കത്തിലൂടെ ആവശ്യപ്പെട്ടു.

അതിർത്തിയിൽ അസ്ഥിരത സൃഷ്ടിക്കാൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകും, ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്നും കരസേനാ മേധാവി

അതിർത്തിയിൽ അസ്ഥിരത സൃഷ്ടിക്കാൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്നും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി// മൂന്ന് സൈനിക വിഭാഗങ്ങൾക്കും വ്യക്തമായ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞതിൻ്റെ ഉദാഹരണമാണ് ഓപ്പറേഷൻ സിന്ദൂറിൻ്റെ വിജയം. അതിർത്തിയിലെ ഡ്രോൺ സാന്നിധ്യം അനുവദിക്കാനാകില്ലെന്ന് പാകിസ്ഥാനെ അറിയിച്ചുവെന്നും ജനറൽ ഉപേന്ദ്ര ദ്വിവേദി.

ഡെൽഹിയിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞത്. അതിർത്തിയിൽ എന്ത് ആക്രമണമുണ്ടായാലും തിരിച്ചടിയുണ്ടാകുമെന്ന് പാകിസ്ഥാന് ദ്വിവേദി മുന്നറിയിപ്പും നൽകി

ഓപ്പറേഷൻ സിന്ദൂറിൽ അതിർത്തിക്കപ്പുറത്ത് ഇന്ത്യയ്ക്ക് ഭീഷണിയായ ഭീകരകേന്ദ്രങ്ങൾ തകർത്തു: പാകിസ്ഥാൻ്റെ ആണവ കേന്ദ്രങ്ങളിലും ഇന്ത്യൻ ആക്രമണമുണ്ടായെന്നും ജനറൽ ദ്വിവേദി
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ ലക്ഷ്യമിട്ട ഒൻപത് കേന്ദ്രങ്ങളിൽ ഏഴെണ്ണം തകർത്തു., അതിർത്തിയിലെ ഡ്രോൺ സാന്നിധ്യം സംബന്ധിച്ച് ഡിജിഎംഒ തലത്തിൽ ചർച്ചകൾ നടത്തിയെന്നും ദ്വിവേദി വ്യക്തമാക്കി

മനുഷ്യര്‍ക്കൊപ്പം പോകാനാണെങ്കില്‍ യുഡിഎഫിനൊപ്പം എങ്ങനെയാണ് ഐഷാപോറ്റി പോവുക, ജെ മേഴ്സിക്കുട്ടിയമ്മ

കൊല്ലം.ഐഷ പോറ്റിക്ക് പാർട്ടി വിട്ട് പോകാനുള്ള ഒരു സാഹചര്യവുമില്ല.3 തവണ MLA, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അങ്ങനെ എല്ലാ സ്ഥാനങ്ങളും അവർക്ക് പാർട്ടി നൽകി.എല്ലാ മനുഷ്യർക്കും ഒപ്പം നില്കാൻ ആണെങ്കിൽ എങ്ങനെയാണു UDF ഇൽ പോകുക.അവർ എപ്പോഴാണ് മനുഷ്യർക്ക് ഒപ്പം നിന്നത്.സ്ഥാനമാനങ്ങൾക്കുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കും അതാണ് ഐഷ പോറ്റി കാണിച്ചിരിക്കുന്നത്.വർഗ്ഗവഞ്ചന അവർ ചെയ്തിരിക്കുന്നു. ഇതിനെ നേരിടാൻ ജില്ലയിലെ പാർട്ടിക്ക് ആകും

രാഹുല്‍, സൈബർ അധിക്ഷേപത്തിൽ പരാതിയുമായി അതിജീവിത മുഖ്യമന്ത്രിയെ സമീപിച്ചു

തിരുവനന്തപുരം. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതുതായി പരാതി നൽകിയ അതിജീവിത സൈബർ അധിക്ഷേപത്തിൽ പരാതിയുമായി
മുഖ്യമന്ത്രിയെ സമീപിച്ചു.രാഹുലിന്റെ അറസ്റ്റിനു പിന്നാലെ സൈബർ ഇടങ്ങളിൽ വ്യക്തി അധിക്ഷേപം നടത്തുന്നു എന്നാണ്
മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും നൽകിയിരിക്കുന്ന പരാതി.വ്യക്തി ജീവിതത്തെ ഉൾപ്പടെ ബാധിച്ചുവെന്നും,അടിയന്തിര ഇടപെടൽ വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
സംഭവത്തിൽ ഗൗരവത്തിൽ തുടർ നടപടി സ്വീകരിക്കണമെന്നു സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ
നിർദ്ദേശം നൽകി.സൈബർ പോലീസ് അതിജീവിതയുടെ പരാതി പരിശോധിച്ച് തുടങ്ങിയിട്ടുണ്ട്.

ശബരിമല സ്വർണ്ണക്കൊള്ള, ദ്വാരപാലകശില്പ കേസിൽ തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്താൻ വിജിലൻസ് കോടതി അനുമതി നൽകി

കൊല്ലം. ശബരിമല സ്വർണ്ണക്കൊള്ള ദ്വാരപാലകശില്പ കേസിൽ തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്താൻ വിജിലൻസ് കോടതി SIT ക്ക് അനുമതി നൽകി. എസ് ഐ ടി ആവശ്യം പരിഗണിച്ചാണ് കോടതി നടപടി . അതേസമയം
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ശബരിമല സ്വർണ്ണക്കൊള്ള യിൽ കട്ടിളപ്പാളി കേസിന് പിന്നാലെ തന്ത്രി കണ്ഠരര് രാജീവരെ ദ്വാരപാലകശില്പ കേസിൽ പ്രതി ചേർത്തതായി എസ് ഐ ടി കോടതിയെ ഇന്ന് അറിയിച്ചു. കേസിൽ തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്താൻ വിജിലൻസ് കോടതിയുടെ അനുമതിയും SIT തേടി. എസ് ഐ ടി ആവശ്യം പരിഗണിച്ച കോടതി തന്ത്രിയുടെ അറസ്റ്റ് രേഖടുത്താൻ അനുമതി നൽകി.കട്ടിളപ്പാളി കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 19 ലേക്ക് മാറ്റി എസ് ഐ ടി റിപ്പോർട്ടും കോടതി തേടി. അതേസമയം ശബരിമല സ്വർണ്ണക്കൊളളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിനെ
14 ദിവസത്തേക്ക് കൂടി കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തു. ജനുവരി 27ന് പത്മകുമാറിനെ വീണ്ടും ഹാജരാക്കണം

ക്ഷേമ പെന്‍ഷന്‍: വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി നീട്ടി

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കൾക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസം കൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ കാലാവധിയ്ക്കുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ പെന്‍ഷന്‍ തടയരുതെന്ന് മന്ത്രി വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ക്ഷേമ പെന്‍ഷന്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ ഒരു തവണയെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടില്ലത്തവര്‍ അത് ഹാജരാക്കണമെന്ന് 2025 മെയ് മാസത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.


ഡിസംബര്‍ 31 വരെയാണ് നേരത്തെ ഇതിനായി സമയം നല്‍കിയിരുന്നത്. 62 ലക്ഷത്തില്‍പരം വരുന്ന ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 2.53 ലക്ഷം പേര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ളത്. ഇവര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയമാണ് ആറുമാസം കൂടി നീട്ടിയത്. ആക്ഷയ കേന്ദ്രങ്ങള്‍വഴി ജൂണ്‍ 30 നകം വരുമാന സര്‍ട്ടിഫിക്കറ്റ് അപ്‍ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ടെന്ന് അറിയിച്ചു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മൂന്ന് ദിവസം എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു കോടതി. പൊലീസ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. മൂന്നു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. രാഹുലിനെ ഇന്ന് കോടതിയില്‍ നേരിട്ടു ഹാജരാക്കിയിരുന്നു. കസ്റ്റഡിയില്‍ ലഭിച്ചതോടെ രാഹുലുമായി ഉടന്‍ എസ്‌ഐടി സംഘം തെളിവെടുപ്പ് ആരംഭിക്കും. രാഹുലിന്റെ ജാമ്യാപേക്ഷ 16ന് പരിഗണിക്കും.


പീഡനം നടന്ന പത്തനംതിട്ടയിലെ ഹോട്ടലിലടക്കം രാഹുലിനെ എത്തിച്ച് തെളിവെടുക്കാനാണ് പൊലീസിന്റെ തീരുമാനം. അതിജീവിതയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈലും ലാപ്‌ടോപ്പും ഉള്‍പ്പെടെ കണ്ടെത്താനുണ്ട്. ഇതിനായി അടൂരും പാലക്കാടും രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം.

ഐഷ പോറ്റി കോൺഗ്രസിൽ

കൊട്ടാരക്കര മുന്‍ എംഎല്‍എയും സി പി ഐ എമ്മിന്റെ പ്രമുഖ വനിതാ നേതാവുമായിരുന്ന ഐഷ പോറ്റി കോണ്‍ഗ്രസില്‍. യുഡിഎഫ് രാപ്പകൽ സമര വേദിയിൽ എത്തിയ ഐഷ പോറ്റിയെ വി. ഡി. സതീശൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തുന്ന കോണ്‍ഗ്രസിന്റെ പ്രതിഷേധ വേദിയില്‍ വെച്ചാണ് ഐഷ പോറ്റിയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തത്. കഴിഞ്ഞ കുറച്ചുകാലമായി സി പി ഐ എം നേതൃത്വവുമായി അകന്നു കഴിയുന്ന ഐഷ പോറ്റി, പാര്‍ട്ടി പരിപാടികളില്‍ നിന്നെല്ലാം അകന്നു നില്‍ക്കുകയായിരുന്നു. പാര്‍ട്ടി ചുമതലകളില്‍ നിന്നും പൂര്‍ണമായും പിന്‍വാങ്ങിയിരുന്നു. ആരോഗ്യ കാരണങ്ങളാല്‍ പൊതുവേദികളില്‍ നിന്നും മാറുന്നുവെന്നായിരുന്നു അവര്‍ നേതൃത്വത്തെ അറിയിച്ചത്, എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതും, വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം പോലുള്ള ഏതെങ്കിലും പദവികള്‍ നല്‍കുമെന്ന പ്രതീക്ഷകള്‍ അസ്തമിച്ചതുമാണ് ഐഷ പോറ്റിയെ ചൊടിപ്പിച്ചത്.

രാഹുലിനെ കസ്റ്റഡിയില്‍ വിട്ടു

തിരുവല്ല. രാഹുലിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി. എസ്ഐടിക്ക് ചോദ്യം ചയ്യാനാണ് രാഹുലിനെ വിട്ടുനല്‍കുന്നത്. മൂന്നുദിവസത്തേക്കാണ് കസ്റ്റഡി. തന്‍റെ അറസ്റ്റ് ചട്ടലംഘനമാണെ എന്നതടക്കം രാഹുല്‍ ഉന്നയിച്ച് വാദമൊന്നും കോടതി പരിഗണിച്ചില്ല. രാഹലിനെ വിശദമായി ചോദ്യം ചെയ്യണമെന്നും ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെടുക്കണമെന്നും ആവശ്യപ്പെട്ടു. രാഹുലിനെ കോടതിയില്‍ എത്തിക്കുംവരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വാഹനം തടയലും മുദ്രാവാക്യം വിളിയുമായി പിന്നാലേ കൂടിയിരുന്നു. യുവമോര്‍ച്ച പ്രവര്‍ത്തകരും രംഗത്തുണ്ട്.