Home News Local മത്സ്യത്തൊഴിലാളി ഇന്‍ഷുറന്‍സ്: മെയ് 15 വരെ അപേക്ഷിക്കാം

മത്സ്യത്തൊഴിലാളി ഇന്‍ഷുറന്‍സ്: മെയ് 15 വരെ അപേക്ഷിക്കാം

Advertisement

മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യഫെഡ് നല്‍കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് മെയ് 15 വരെ അപേക്ഷിക്കാം. അപകടമരണം സംഭവിക്കുകയോ പൂര്‍ണ്ണമായി അംഗവൈകല്യം വരികയോ ചെയ്താല്‍ 10 ലക്ഷം രൂപ ലഭിക്കും. ചികിത്സാ ചെലവിനായി ഒരു ലക്ഷം രൂപ വരെയും ഭാഗിക അംഗവൈകല്യത്തിന് ശതമാനക്കണക്കില്‍ തുകയും ലഭിക്കും. മരണപ്പെട്ട തൊഴിലാളികളുടെ 25 വയസ്സില്‍ താഴെയുള്ള മക്കളുടെ പഠനത്തിനായി ഒരു ലക്ഷം രൂപ വരെ ധനസഹായവും ലഭിക്കും. 18 മുതല്‍ 70 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. മത്സ്യഫെഡ് അഫിലിയേറ്റഡ് സംഘങ്ങളില്‍ അംഗങ്ങളായവര്‍ക്കും സ്വയംസഹായ ഗ്രൂപ്പ് അംഗങ്ങള്‍ക്കും 478 രൂപ പ്രീമിയം അടച്ച് മെയ് 15-നകം പദ്ധതിയില്‍ ചേരാം. സംഘങ്ങളില്‍ അംഗങ്ങളല്ലാത്തവര്‍ക്കും താല്‍ക്കാലിക അംഗത്വമെടുത്ത് പദ്ധതിയുടെ ഭാഗമാകാം. എല്ലാ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളും തങ്ങളുടെ വള്ളത്തിലെയും ബോട്ടിലെയും മുഴുവന്‍ തൊഴിലാളികളെയും, എല്ലാ സ്വയംസഹായ ഗ്രൂപ്പുകളും അവരുടെ മുഴുവന്‍ അംഗങ്ങളെയും ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : ജില്ലാ ഓഫീസ് – 9526 041 317, ക്ലസ്റ്റര്‍ ഓഫീസുകള്‍: വാടി- 9526 042 211 , നീണ്ടകര – 9526 041 325, ചെറിയഴീക്കല്‍, അഴീക്കല്‍ – 9526 041 324, ഉള്‍നാടന്‍- 9526 041 072.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here