24.8 C
Kollam
Thursday 22nd October, 2026 | 08:51:10 AM
Home News Breaking News രാഹുല്‍, സൈബർ അധിക്ഷേപത്തിൽ പരാതിയുമായി അതിജീവിത മുഖ്യമന്ത്രിയെ സമീപിച്ചു

രാഹുല്‍, സൈബർ അധിക്ഷേപത്തിൽ പരാതിയുമായി അതിജീവിത മുഖ്യമന്ത്രിയെ സമീപിച്ചു

തിരുവനന്തപുരം. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതുതായി പരാതി നൽകിയ അതിജീവിത സൈബർ അധിക്ഷേപത്തിൽ പരാതിയുമായി
മുഖ്യമന്ത്രിയെ സമീപിച്ചു.രാഹുലിന്റെ അറസ്റ്റിനു പിന്നാലെ സൈബർ ഇടങ്ങളിൽ വ്യക്തി അധിക്ഷേപം നടത്തുന്നു എന്നാണ്
മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും നൽകിയിരിക്കുന്ന പരാതി.വ്യക്തി ജീവിതത്തെ ഉൾപ്പടെ ബാധിച്ചുവെന്നും,അടിയന്തിര ഇടപെടൽ വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
സംഭവത്തിൽ ഗൗരവത്തിൽ തുടർ നടപടി സ്വീകരിക്കണമെന്നു സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ
നിർദ്ദേശം നൽകി.സൈബർ പോലീസ് അതിജീവിതയുടെ പരാതി പരിശോധിച്ച് തുടങ്ങിയിട്ടുണ്ട്.