Home Blog Page 468

പറങ്കി പടയോട്ടം… ക്രോയേഷ്യയെ അവസാന നിമിഷം തകർത്തു

പോര്‍ച്ചുഗല്‍-ക്രൊയേഷ്യനോക്കൗട്ട് മത്സരത്തിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ക്രൊയേഷ്യയെ 2–1 ന് തകര്‍ത്ത് പോര്‍ച്ചുഗല്‍ പ്രീ -ക്വാർട്ടറിൽ. ഇഞ്ചുറി ടൈമിൽ ഗോൺസാലോ റാമോസിന്റെ ഹെഡർ ഗോൾ! ആണ് ക്രൊയേഷ്യയെ തകർത്തത്.
മല്‍സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു പോര്‍ച്ചുഗലിന്‍റെ മടങ്ങിവരവ്. പ്രീ–ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ സ്പെയിനെ നേരിടും. 53–ാം മിനിറ്റില്‍ ക്രോയേഷ്യൻ താരം പെരിസിച്ചിന്റെ സൂപ്പർ ഫിനിഷിങ് ക്രൊയേഷ്യയെ മുന്നിലെത്തിച്ചു. ബോക്സിനുള്ളിലേക്ക് വന്ന പന്ത് അതിവിദഗ്ധമായാണ് പെരിസിച്ച് വലയിലാക്കിയത്. 

അറ്റാക്കിങ്ങിനിടെ ക്രൊയേഷ്യൻ ബോക്സിനുള്ളിൽ വെച്ച് പോർച്ചുഗീസ് താരത്തെ ക്രൊയേഷ്യൻ ഡിഫൻഡർ ഫൗൾ ചെയ്തതോടെ ലഭിച്ച പെനാല്‍റ്റി 68-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളാക്കി.  അധികസമയത്ത് ഗൊണ്‍സാലോ റാമോസ് പോര്‍ച്ചുഗലിനെ മുന്നിലെത്തിക്കുകയായിരുന്നു. 

ഒർജിനലിനെ വെല്ലുന്ന വ്യാജനെ വച്ച് ബാങ്കില്‍ നിന്നും യുവാവ് തട്ടിയത് 16,33,000 രൂപ

കോഴിക്കോട്.ഒർജിനലിനെ വെല്ലുന്ന വ്യാജനെ വച്ച് താമരശ്ശേരി സർവീസ് സഹകരണ ബാങ്ക് ചുങ്കം, തച്ചംപൊയിൽ ബ്രാഞ്ചുകളിൽ നിന്നായി യുവാവ് തട്ടിയത് 16,33,000 രൂപ. ഈർപ്പോണ സ്വദേശി അബ്ദുൾ മുനീർ മുക്കുപണ്ടം വച്ച് ആവർത്തിച്ച് നടത്തി വിജയിച്ച തട്ടിപ്പ് പൊളിഞ്ഞത് ഇതേ പരീക്ഷണത്തിനായി വീണ്ടും ബാങ്കിൽ എത്തിയപ്പോഴാണ്.

കഴിഞ്ഞ മെയ് എട്ടിന് തുടങ്ങിയതാണ് അബ്ദുൾ മുനീറിന്റെ വ്യാജനെ വച്ചുള്ള പരീക്ഷണം. കണ്ടാൽ സ്വർണമല്ലെന്ന് ആരും പറയില്ലാത്ത മുക്കുപണ്ടവുമായി ബാങ്കിലെത്തി പണയം വയ്ക്കും. സർവീസ് സഹകരണ ബാങ്കിന്റെ മുക്കം ശാഖയിൽ ജൂൺ 27 വരെ അഞ്ച് തവണയായി മുക്കുപണ്ടം പണയപ്പെടുത്തി പത്തരലക്ഷം തട്ടി. ഇതേ ബാങ്കിന്റെ തച്ചംപൊയിൽ ശാഖയിൽ ഒരു മാസത്തിനിടെ പല തവണയായി 5,53,300രൂപയും കൈക്കലാക്കി.

കൊള്ളാമല്ലോ പരിപാടി. പണിക്കൊന്നും പോണ്ട. നല്ലൊരു വരുമാനമായെന്ന് വച്ച മുനീർ ഇന്നലെ വ്യാജനുമായി വീണ്ടും തച്ചംപൊയിൽ ബ്രാഞ്ചിലെത്തി, പക്ഷേ അതിൽ പിഴച്ചു. ജീവനക്കാർ തന്ത്രപൂർവം പ്രതിയെ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചു. ചെയ്തത് തട്ടിപ്പെങ്കിലും അതിലെ മുനീറിന്റെ പെർഫക്ഷനിസത്തിലാണ് ബാങ്ക് വീണ് പോയത്. ഓരോ തവണയും പണയം വച്ചത് BlS HALL MARK മുദ്രയടക്കം കൊത്തിവെച്ച ആഭരണങ്ങളാണ്. പക്ഷേ, പലനാൾ മുനീർ ഒരു നാൾ പിടിയിലായിപ്പോയി. ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ കേസെടുത്ത താമരശ്ശേരി പൊലീസ് ഇയാൾ സമാന രീതിയിൽ മറ്റെവിടെയെങ്കിലും തട്ടിപ്പ് നടത്തിയോ എന്ന് പരിശോധിച്ച് വരികയാണ്.

മുക്കത്തെ ചിക്കൻ കടയിലെ മോഷണത്തിൽ ട്വിസ്റ്റ്, ഗിരീഷിന്റെ ലക്ഷ്യം മോഷണം മാത്രമല്ല; കൊലപാതകവും

കോഴിക്കോട്. മുക്കത്തെ ചിക്കൻ കടയിലെ മോഷണത്തിൽ ട്വിസ്റ്റ്. പ്രതി നെയ്യാറ്റിൻകര സ്വദേശി ഗിരീഷിന്റെ ലക്ഷ്യം മോഷണം മാത്രമല്ല; കൊലപാതകവുമായിരുന്നു. ജോലിക്ക് ഒപ്പമുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി യാമിനെ മുറിക്കുള്ളിലാക്കി വാതിൽ പൂട്ടി ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടാണ് പ്രതി സ്ഥലം വിട്ടത്. യാമിൻ രക്ഷപ്പെട്ടത് തലനാരിഴക്ക്…

കൂത്താട്ടുകുളത്ത് മറ്റൊരു കടയിൽ ജോലിക്ക് ശ്രമിക്കുന്നതിനിടെയാണ് മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ച പൊലീസ് സ്ഥലത്തെത്തുന്നതും ഗിരീഷിനെ പിടികൂടുന്നതും. ഇതോടെയാണ് വെറുമൊരു ചിക്കൻ കടയിലെ കളവിനപ്പുറത്തേക്കുള്ള കാര്യങ്ങളുടെ ചുരുളഴിഞ്ഞത്. ഇന്നലെ പുലർച്ചെയാണ് മുക്കത്തെ ഫെയ്മസ് എന്ന് പേരുള്ള ചിക്കൻ കടയിലെ ജോലിക്കാരനായിരുന്ന ഗിരീഷ് ഒപ്പമുണ്ടായിരുന്ന പശ്ചിമബംഗാൾ സ്വദേശി യാമിനെ മർദിച്ച് മുറിയിൽ പൂട്ടിയിട്ടത്. പോകുന്ന വഴി വീട്ടിലെ ഗ്യാസ് സിലിണ്ടറും തുറന്നുവിട്ടു.

നേരെ കടയിൽ പോയി അവിടെയുണ്ടായിരുന്ന 32000 രൂപയും പേഴ്സും ഫോണും കയ്യിലെടുത്ത് നാടുവിട്ടു. മുറിയിൽ അകപ്പെട്ട യാമിൻ ഉടനെ കടയുടമയെ വിളിച്ചുവരുത്തി. മുറി തുറന്ന് ഇയാളെ പുറത്തിറക്കിയതോടെയാണ് വലിയ അപകടം ഒഴിവായത്. പിന്നീട് ഇരുവരും കടയിലെത്തി സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണവിവരവും അറിയുന്നത്. കടയുടമ ആബിദ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.

ബൈക്കിൽ എത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ താലിമാല പൊട്ടിച്ചു കടന്നു

വെഞ്ഞാറമൂട്. ബൈക്കിൽ എത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ താലിമാല പൊട്ടിച്ചു കടന്നു കളഞ്ഞു.
പൊയ്കമുക്ക് സ്വദേശിനി പ്രശോഭയുടെ രണ്ടരപ്പവന്റെ താലിമാലയാണ് പൊട്ടിച്ചു കടന്നു കളഞ്ഞത്. ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് സംഭവം നടന്നത്.

വെഞ്ഞാറമൂട് ആനകുടി സ്കൂളിൽ റീസർവ്വേ ആവശ്യങ്ങൾക്ക് പോയി തിരികെ വരുകയായിരുന്ന പ്രശോഭയുടെ താലിമാലയാണ് രണ്ടംഗ സംഘം പൊട്ടിച്ചത്.

ആനമുടി പോസ്റ്റോഫീസിന് സമീപം രണ്ടുപേർ ബൈക്കിൽ എത്തുകയും
വെള്ളു മണ്ണടി പോകുന്ന വഴി ചോദിക്കുകയും ചെയ്തു.
വഴി പറഞ്ഞു കൊടുത്തശേഷം മുന്നോട്ട് നടന്ന പ്രശോഭയുടെ പിന്നിലൂടെ ബൈക്കിൽ എത്തിയ സംഘം മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.

വീട്ടമ്മയുടെ നിലവിളികേട്ട് നാട്ടുകാർ ഓടി കൂടിയെങ്കിലും കള്ളന്മാർ പൊട്ടിച്ച മാല പോക്കറ്റിലിട്ടു പോകുന്നതാണ് കാണാൻ കഴിഞ്ഞത്. ബൈക്കിലെത്തിയ ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നു ബൈക്കിന്റെ പിന്നിലത്തെ നമ്പർ ബോർഡ് പൂർണ്ണമായും മറച്ച നിലയിലും ആയിരുന്നു
ഉടൻതന്നെ വെഞ്ഞാറമൂട് പോലീസിൽ വിവരമറിയിക്കുകയും സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പോലീസ് സമീപത്ത് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു
സിസിടിവി ദൃശ്യങ്ങൾപരിശോധിച്ചതിൽ നിന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നും പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി എന്നും പോലീസ് പറഞ്ഞു.

മലയോര ഹൈവേയുടെ നിർമ്മാണത്തിനിടെ അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു

മലപ്പുറം. മലയോര ഹൈവേയുടെ നിർമ്മാണത്തിനിടെ അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു.നിലമ്പൂർ – മൈലാടിയിലാണ് അപകടം. ബംഗാൾ സ്വദേശി സുധീർ ബർമ്മയാണ് മരിച്ചത്.കോൺക്രീറ്റ് മിക്സിങ് മിക്സിങ് മെഷീൻ വൈദ്യുതി കമ്പിയിൽ തട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം

റോഡിന്റെ സൈഡ് ഭിത്തി കെട്ടുന്നതിന് വേണ്ടി കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ

37 വർഷങ്ങൾക്ക് ശേഷം സേതുമാധവൻ തിരിച്ചെത്തുന്നു; ‘കിരീടം’ ജൂലായ് 10ന്

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ‘കിരീടം’ വീണ്ടും എത്തുന്നു. പുത്തൻ ദൃശ്യ-ശ്രാവ്യ മികവോടെ ചിത്രം കൂടുതൽ മികവുറ്റതാക്കി വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. ജൂലായ് 10ന് ആണ് മോഹൻലാൽ-ലോഹിതദാസ്- സിബി മലയിൽ ടീമിന്റെ ഈ ക്ലാസിക് ചിത്രം റീ റിലീസിനൊരുങ്ങുന്നത്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി ഇന്നും വാഴ്ത്തപ്പെടുന്ന സേതുമാധവൻ എന്ന കഥാപാത്രത്തെ പുത്തൻ ദൃശ്യ-ശ്രാവ്യ അനുഭവത്തോടെ കാണാൻ ആരാധകർക്ക് അവസരമൊരുങ്ങുകയാണ്.


ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് 1989ൽ പുറത്തിറങ്ങിയ കിരീടം, 37 വർഷങ്ങൾക്കിപ്പുറം പുതിയ സാങ്കേതികവിദ്യയുടെ കരുത്തോടെയാണ് എത്തുന്നത്. 4K ദൃശ്യമേന്മയിലും ഡോൾബി അറ്റ്മോസ് സൗണ്ട് ക്വാളിറ്റിയിലുമായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ (NFDC)നുമായി സഹകരിച്ചുകൊണ്ട് സെവൻ ആർട്സ് ഇൻ്റർനാഷണൽ ലിമിറ്റഡ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

ലഹരി വിരുദ്ധ പോരാട്ടത്തിന് ജാതിയും മതവുമില്ലെന്ന് എം.ആർ. ബൈജു എംഎൽഎ

കാട്ടാക്കട : ലഹരിക്കെതിരായ പോരാട്ടത്തിന് ജാതിയോ മതമോ ഇല്ലന്ന് എം.ആർ ബൈജു എം എൽ എ പറഞ്ഞു. മാനവരാശിയെ ലഹരിയിൽ നിന്ന് വിടുവിക്കുവാനുള്ള ഉത്തരവാദിത്വം ഓരോരുത്തരും ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സാൽവേഷൻ ആർമി സഭ സ്ഥാപിതമായതിൻ്റെ162-മത് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി കാട്ടാക്കട ഡിവിഷൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവല്ക്കരണ റാലി ഇന്ന്  കുളത്തുമ്മേൽ സെൻട്രൽ ചർച്ചിൽ ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. ഡിവിഷണൽ കമാൻഡർ മേജർ സിജെ സൈമൺ നേതൃത്വം നൽകിയ റാലി 22 കേന്ദ്രങ്ങളിൽ പര്യടനം നടത്തി വൈകിട്ട് ചെമ്പൂരിൽ സമാപിച്ചു.
മേജർ കെ രാജൻ, മേജർ ജോൺ കെ സൈലസ്, മേജർ പി ജെ മത്തായി, മേജർ ഡി മോസസ്, മേജർറ്റി.ഇ സ്റ്റീഫൻസൺ,മേജർ മേഴ്‌സി സൈമൺ, മേജർ സാം ജെ 
സെൽവിസ്റ്റർ, മേജർ റെനി , മേജർ ബി തങ്കച്ചൻ മേജർ എസ് ബാബു കോർ ഹെൽപ്പർമാരായ സോമൻ,ബിജു, സെൽവരാജ് ,ഷാജി തുടങ്ങിയവർ വിവിധ ഇടങ്ങളിൽ പ്രസംഗിച്ചു.

രജനികാന്ത് ചിത്രം ‘ജയിലർ-2’…. റിലീസ് തീയതി പുറത്ത്

രജനികാന്ത് ചിത്രം ‘ജയിലറി’ന്റെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ സിനിമയുടെ റീലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഈ വർഷം ഒക്ടോബർ 15 ന് ചിത്രം ആഗോള റിലീസ് ആയി തിയേറ്ററുകളിൽ എത്തും.
2023-ൽ പുറത്ത് ഇറങ്ങിയ രജനികാന്ത് ചിത്രത്തിൽ
മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ നേടിയ ചിത്രം വിജയിച്ചത് മുതല്‍ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയതാണ് രണ്ടാം ഭാഗത്തിനായി. ഒരു പ്രൊമോ വീഡിയോയ്ക്കൊപ്പം രണ്ടാം ഭാഗത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14 ന് ആയിരുന്നു. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു.

തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിംഗ് വരാന്‍ സാധ്യതയുള്ള അപ്കമിംഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. മോഹൻലാൽ ഉൾപ്പെടെ നിരവധി താരങ്ങളുടെ കാമിയോ ചിത്രത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമ നിർമിക്കുന്നത്. ചിത്രത്തിൽ വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിലും വിനായകൻ ഉണ്ടാകുമെന്ന് നടൻ തന്നെ വ്യക്തമാക്കിയിരുന്നു.

ശൂരനാട് വടക്ക് തെക്കേമുറി കിഴക്കേ അറ്റത്തിൽ വീട്ടിൽ തുളസീധരൻ നിര്യാതനായി

ശൂരനാട്:ശൂരനാട് വടക്ക് തെക്കേമുറി കിഴക്കേ അറ്റത്തിൽ വീട്ടിൽ (തുളസി ഭവനം) തുളസീധരൻ (74) അന്തരിച്ചു.ഭാര്യ:പരേതയായ ശാന്തമ്മ.മക്കൾ:അഭിഷേക്,അഭിലാഷ്,അഭിഷ്,അദിഷ്.മരുമക്കൾ:മഞ്ജുള,സുധ,മഞ്ജു.സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ.

സ്കൂട്ടറിൽ കറങ്ങി  സ്ത്രീകളെ ശല്യം ചെയ്ത പ്രതി പിടിയിൽ

സ്കൂട്ടറിൽ കറങ്ങി  സ്ത്രീകളെ ശല്യം ചെയ്ത പ്രതി പിടിയിൽ. കുണ്ടറ പോലീസ് സ്റ്റേഷൻ പരിധിയിൽ നമ്പർ പ്ലേറ്റ്  മടക്കിയ  നിലയിലുള്ള നില ആക്ടീവ സ്കൂട്ടറിൽ കറങ്ങി നടന്ന് ആള് ഇല്ലാത്ത നേരത്ത് വീട്ടിൽ  കയറി പ്രായപൂർത്തി ആകാത്ത അതിജീവിതയെ കയറി പിടിച്ച ശേഷം  കടന്ന് കളഞ്ഞ പ്രതിയെ കുണ്ടറ പോലീസ് സ്റ്റേഷൻ SHO തൻസീം അബ്ദുൽ സമദത്തിന്റെ നേതൃത്വത്തിൽ  എസ് ഐ  ദീപു പിള്ള, എസ് ഐ വിഷ്ണു, എസ് ഐ അതുൽ വസന്ത്, എ എസ് ഐ  അനിൽ എസ് സി പി ഒ   സജിത്ത്, എസ് സി പി ഒ നിക്സൻ സി പി ഒ   ശ്രീജിത്ത്,  സി പി ഒ അരുൺ വി  രാജ് എന്നിവർ  അടങ്ങുന്ന സംഘം നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു.  പ്രതി മുൻപും സമാനമായ കുറ്റകൃത്യം നടത്തിയതായിട്ടുള്ള   ക്രിമിനൽ കേസ്സുകൾ ഉണ്ട്.