കാട്ടാക്കട : ലഹരിക്കെതിരായ പോരാട്ടത്തിന് ജാതിയോ മതമോ ഇല്ലന്ന് എം.ആർ ബൈജു എം എൽ എ പറഞ്ഞു. മാനവരാശിയെ ലഹരിയിൽ നിന്ന് വിടുവിക്കുവാനുള്ള ഉത്തരവാദിത്വം ഓരോരുത്തരും ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സാൽവേഷൻ ആർമി സഭ സ്ഥാപിതമായതിൻ്റെ162-മത് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി കാട്ടാക്കട ഡിവിഷൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവല്ക്കരണ റാലി ഇന്ന് കുളത്തുമ്മേൽ സെൻട്രൽ ചർച്ചിൽ ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. ഡിവിഷണൽ കമാൻഡർ മേജർ സിജെ സൈമൺ നേതൃത്വം നൽകിയ റാലി 22 കേന്ദ്രങ്ങളിൽ പര്യടനം നടത്തി വൈകിട്ട് ചെമ്പൂരിൽ സമാപിച്ചു.
മേജർ കെ രാജൻ, മേജർ ജോൺ കെ സൈലസ്, മേജർ പി ജെ മത്തായി, മേജർ ഡി മോസസ്, മേജർറ്റി.ഇ സ്റ്റീഫൻസൺ,മേജർ മേഴ്‌സി സൈമൺ, മേജർ സാം ജെ
സെൽവിസ്റ്റർ, മേജർ റെനി , മേജർ ബി തങ്കച്ചൻ മേജർ എസ് ബാബു കോർ ഹെൽപ്പർമാരായ സോമൻ,ബിജു, സെൽവരാജ് ,ഷാജി തുടങ്ങിയവർ വിവിധ ഇടങ്ങളിൽ പ്രസംഗിച്ചു.




























