Home News Breaking News 37 വർഷങ്ങൾക്ക് ശേഷം സേതുമാധവൻ തിരിച്ചെത്തുന്നു; ‘കിരീടം’ ജൂലായ് 10ന്

37 വർഷങ്ങൾക്ക് ശേഷം സേതുമാധവൻ തിരിച്ചെത്തുന്നു; ‘കിരീടം’ ജൂലായ് 10ന്

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ‘കിരീടം’ വീണ്ടും എത്തുന്നു. പുത്തൻ ദൃശ്യ-ശ്രാവ്യ മികവോടെ ചിത്രം കൂടുതൽ മികവുറ്റതാക്കി വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. ജൂലായ് 10ന് ആണ് മോഹൻലാൽ-ലോഹിതദാസ്- സിബി മലയിൽ ടീമിന്റെ ഈ ക്ലാസിക് ചിത്രം റീ റിലീസിനൊരുങ്ങുന്നത്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി ഇന്നും വാഴ്ത്തപ്പെടുന്ന സേതുമാധവൻ എന്ന കഥാപാത്രത്തെ പുത്തൻ ദൃശ്യ-ശ്രാവ്യ അനുഭവത്തോടെ കാണാൻ ആരാധകർക്ക് അവസരമൊരുങ്ങുകയാണ്.


ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് 1989ൽ പുറത്തിറങ്ങിയ കിരീടം, 37 വർഷങ്ങൾക്കിപ്പുറം പുതിയ സാങ്കേതികവിദ്യയുടെ കരുത്തോടെയാണ് എത്തുന്നത്. 4K ദൃശ്യമേന്മയിലും ഡോൾബി അറ്റ്മോസ് സൗണ്ട് ക്വാളിറ്റിയിലുമായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ (NFDC)നുമായി സഹകരിച്ചുകൊണ്ട് സെവൻ ആർട്സ് ഇൻ്റർനാഷണൽ ലിമിറ്റഡ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here