27.1 C
Kollam
Saturday 3rd October, 2026 | 10:54:31 PM
Home News Breaking News പറങ്കി പടയോട്ടം… ക്രോയേഷ്യയെ അവസാന നിമിഷം തകർത്തു

പറങ്കി പടയോട്ടം… ക്രോയേഷ്യയെ അവസാന നിമിഷം തകർത്തു

പോര്‍ച്ചുഗല്‍-ക്രൊയേഷ്യനോക്കൗട്ട് മത്സരത്തിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ക്രൊയേഷ്യയെ 2–1 ന് തകര്‍ത്ത് പോര്‍ച്ചുഗല്‍ പ്രീ -ക്വാർട്ടറിൽ. ഇഞ്ചുറി ടൈമിൽ ഗോൺസാലോ റാമോസിന്റെ ഹെഡർ ഗോൾ! ആണ് ക്രൊയേഷ്യയെ തകർത്തത്.
മല്‍സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു പോര്‍ച്ചുഗലിന്‍റെ മടങ്ങിവരവ്. പ്രീ–ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ സ്പെയിനെ നേരിടും. 53–ാം മിനിറ്റില്‍ ക്രോയേഷ്യൻ താരം പെരിസിച്ചിന്റെ സൂപ്പർ ഫിനിഷിങ് ക്രൊയേഷ്യയെ മുന്നിലെത്തിച്ചു. ബോക്സിനുള്ളിലേക്ക് വന്ന പന്ത് അതിവിദഗ്ധമായാണ് പെരിസിച്ച് വലയിലാക്കിയത്. 

അറ്റാക്കിങ്ങിനിടെ ക്രൊയേഷ്യൻ ബോക്സിനുള്ളിൽ വെച്ച് പോർച്ചുഗീസ് താരത്തെ ക്രൊയേഷ്യൻ ഡിഫൻഡർ ഫൗൾ ചെയ്തതോടെ ലഭിച്ച പെനാല്‍റ്റി 68-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളാക്കി.  അധികസമയത്ത് ഗൊണ്‍സാലോ റാമോസ് പോര്‍ച്ചുഗലിനെ മുന്നിലെത്തിക്കുകയായിരുന്നു.