Home Blog Page 469

മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവൽ നടൻ മധുപാൽ ഉദ്ഘാടനം ചെയ്തു

ശാസ്‌താംകോട്ട:പതിനൊന്നാമത് മൈനാഗപ്പള്ളി മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിന് തുടക്കമായി.ചലച്ചിത്ര നടനും സംവിധായകനുമായ മധുപാൽ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾക്കും, കലാപ്രതിഭകൾക്കുമുള്ള അവാർഡുദാനം ഉല്ലാസ് കോവൂർ എംഎൽഎ.നിർവ്വഹിച്ചു.സി.ആർ മഹേഷ്‌ എംഎൽഎ. മുഖ്യപ്രഭാഷണം നടത്തി.ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രവി മൈനാഗപ്പള്ളി അധ്യക്ഷത വഹിച്ചു.പി.രാജേന്ദ്രപ്രസാദ്,പി.കെ ഗോപൻ,രാജി പ്രസാദ്,എസ്.അജയൻ,വൈ.ഷാജഹാൻ,സന്ധ്യാ മധു,എ.എസ് അമൽ,കലാമണ്ഡലം പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.സെക്രട്ടറി സുരേഷ് ചാമവിള സ്വാഗതവും പ്രസാദ് മണ്ണൂർക്കാവ് നന്ദിയും പറഞ്ഞു.വെള്ളിയാഴ്ച വൈകിട്ട് 3ന് കേളികൊട്ട്,തുടർന്ന് മുഖമൊഴി, വിഷയം:കഥകളി ചരിത്ര വഴികളിലൂടെ,കുരുമ്പോലിൽ ശ്രീകുമാർ വിഷയം അവതരിപ്പിക്കും.4.30 ന് മണ്ണൂർക്കാവ് കഥകളി പഠനകേന്ദ്രം മേളം വിഭാഗത്തിലെ 8 വിദ്യാർത്ഥികളുടെ അരങ്ങേറ്റം,6 ന് കഥകളി,കഥ:നളചരിതം ഒന്നാം ദിവസം എന്നിവയാണ് പരിപാടികൾ.

ഇന്ത്യൻ നേവിയിൽ അഗ്‌നിവീർ അപ്രന്റിസ്: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി

ഇന്ത്യൻ നേവിയിലെ 2026 വർഷത്തെ അഗ്‌നിവീർ അപ്രന്റിസ് റിക്രൂട്ട്മെന്റിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലായ് അഞ്ചിന് വൈകുന്നേരം അഞ്ചു മണിവരെ നീട്ടി. അഗ്‌നിവീർ (അപ്രന്റിസ്) ആയി ഇന്ത്യൻ നാവിക സേനയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന യോഗ്യരായ അവിവാഹിതരായ പുരുഷ ഉദ്യോഗാർഥികൾക്ക് അവസാന തീയതിക്ക് മുമ്പായി ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

01/2027, 02/2027 ബാച്ചുകളിലേക്കുള്ള റിക്രൂട്ട്മെന്റിൽ വിവിധ എൻജിനീയറിങ്, ഇലക്ട്രിക്കൽ വിഭാഗങ്ങളിൽ ഡിപ്ലോമ നേടിയവർക്ക് അപേക്ഷിക്കാം.

യോഗ്യതാ മാനദണ്ഡങ്ങൾ

ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് 50% മാർക്കോടെ 10-ാം ക്ലാസ് (മെട്രിക്കുലേഷൻ) പരീക്ഷ പാസ്സായിരിക്കണം. ഇതുകൂടാതെ, AICTE അംഗീകരിച്ച പോളിടെക്‌നിക് സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് 50% മാർക്കോടെ മൂന്ന് വർഷത്തെ ഡിപ്ലോമ നേടിയിരിക്കണം.

യോഗ്യമായ ഡിപ്ലോമ സ്ട്രീമുകളിൽ മെക്കാനിക്കൽ എൻജിനീയറിങ്, മെറൈൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഓട്ടോമൊബൈൽ എൻജിനീയറിങ്, മെക്കാട്രോണിക്‌സ്, പ്രൊഡക്ഷൻ എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ, മെറ്റലർജി, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, മാനുഫാക്ചറിങ് ടെക്‌നോളജി, പവർ പ്ലാന്റ് എൻജിനീയറിങ്, മറ്റ് അനുബന്ധ ശാഖകൾ എന്നിവ ഉൾപ്പെടുന്നു.

01/2027 ബാച്ചിലേക്കുള്ള ഉദ്യോഗാർഥികൾ 2004 ഡിസംബർ ഒന്നിനും 2009 മെയ് 31 നും ഇടയിൽ ജനിച്ചവരായിരിക്കണം. 02/2027 ബാച്ചിന്, ജനന തീയതി 2005 മെയ് ഒന്നിനും 2009 ഒക്ടോബർ 31 നും ഇടയിലായിരിക്കണം.

എങ്ങനെ അപേക്ഷിക്കാം?

joinindiannavy.gov.in എന്ന ഔദ്യോഗിക ഇന്ത്യൻ നാവിക റിക്രൂട്ട്മെന്റ് വെബ്‌സൈറ്റ് സന്ദർശിക്കുക.
അപ്രന്റിസായി രജിസ്റ്റർ ചെയ്യുക (ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ).
ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
അഗ്‌നിവീർ (അപ്രന്റിസ്) INET 2/2026 അപേക്ഷ ഫോം തുറക്കുക.
ആവശ്യമുള്ള വിശദാംശങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുക.
ഓൺലൈൻ പേയ്‌മെന്റ് മാർഗങ്ങളിലൂടെ അപേക്ഷ ഫീസ്(550 രൂപ + 18% ജിഎസ്ടി) അടയ്ക്കുക.
അപേക്ഷാ ഫോം സമർപ്പിച്ച് ഭാവിയിലെ റഫറൻസിനായി സ്ഥിരീകരണ പേജിന്റെ ഒരു പകർപ്പ് എടുത്തുവെക്കുക.
തിരഞ്ഞെടുപ്പ് പ്രക്രിയ

ഇന്ത്യൻ നേവി പ്രവേശന പരീക്ഷ (INET) 2/2026 യോടുകൂടി ആരംഭിക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ 2026 ഓഗസ്റ്റിൽ നടക്കുമെന്നാണ് കരുതുന്നത്. ഇംഗ്ലീഷ്, GK, സയൻസ്, ഗണിതശാസ്ത്രം, ഡിപ്ലോമ ട്രേഡ്-നിർദിഷ്ട വിഷയങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ 100 ഒബ്ജക്റ്റീവ് ചോദ്യങ്ങൾ ഉണ്ടാകും.

എഴുത്തുപരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർഥികളെ ശാരീരികക്ഷമത പരീക്ഷ (PFT), മറ്റൊരു എഴുത്തുപരീക്ഷ, മെഡിക്കൽ പരിശോധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ഘട്ടത്തിലേക്ക് ക്ഷണിക്കും.

PFT യിൽ ഉദ്യോഗാർത്ഥികൾ 1.6 കിലോമീറ്റർ ഓട്ടം 6 മിനിറ്റ് 30 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കണം, കൂടാതെ 20 സ്‌ക്വാട്ടുകൾ, 15 പുഷ്-അപ്പുകൾ, 15 ബെൻഡ്-നീ സിറ്റ്-അപ്പുകൾ എന്നിവയും ചെയ്യണം.

ഭക്ഷണക്രമത്തിലെ ഈ തെറ്റുകൾ ഇരുമ്പിന്റെ അളവ് കുറയ്ക്കാം

ഇരുമ്പ് നിരവധി ശാരീരിക പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു അവശ്യ ധാതുവാണ്. ശ്വാസകോശത്തിൽ നിന്ന് ശരീരത്തിലുടനീളമുള്ള ടിഷ്യുകളിലേക്ക് ഓക്സിജൻ എത്തിക്കുന്ന ചുവന്ന രക്താണുക്കളിലെ പ്രോട്ടീനായ ഹീമോഗ്ലോബിന്റെ ഒരു പ്രധാന ഘടകമാണിത്. കൂടാതെ, പേശികളിലേക്ക് ഓക്സിജൻ എത്തിക്കാൻ സഹായിക്കുന്ന മയോഗ്ലോബിന്റെ ഉത്പാദനത്തിന് ഇരുമ്പ് അത്യന്താപേക്ഷിതമാണ്.

ഇരുമ്പിന്റെ കുറവ് വിളർച്ചയ്ക്ക് കാരണമാകും. ഇത് ക്ഷീണം, ബലഹീനത, വിളറിയ ചർമ്മം എന്നിവയ്ക്ക് ഇടയാക്കും. ആരോഗ്യകരമായ ജീവിതശൈലിക്ക് നാം കഴിക്കുന്ന ഭക്ഷണത്തിനൊപ്പം അത് കഴിക്കുന്ന രീതിയും വളരെ പ്രധാനമാണ്. നിത്യജീവിതത്തിൽ നാം അറിയാതെ വരുത്തുന്ന ചില പ്രധാന ഭക്ഷണ അബദ്ധങ്ങൾ ഇരുമ്പിന്റെ അളവ് കുറയ്ക്കുന്നതിന് കാരണമാകുന്നു.

ഭക്ഷണത്തോടൊപ്പം ചായയോ കാപ്പിയോ കുടിക്കുന്നത് ഒഴിവാക്കുക

ചായ, കാപ്പി തുടങ്ങിയ പാനീയങ്ങളിൽ ടാനിനുകളും പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തോടൊപ്പം കഴിക്കുമ്പോൾ ഇരുമ്പിന്റെ ആഗിരണം തടയും. സസ്യഭക്ഷണങ്ങളിൽ നിന്നുള്ള ഇരുമ്പിന്റെ ആഗിരണം 90% വരെ കുറയ്ക്കാൻ കഴിയും.

അമിതമായ കാൽസ്യം അളവ് നല്ലതല്ല

ഒരേസമയം അമിതമായി കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഇരുമ്പിന്റെ ആഗിരണത്തെ സാരമായി ബാധിക്കും. ഇരുമ്പ് സമ്പുഷ്ടമായ ഭക്ഷണത്തോടൊപ്പം പാലുൽപ്പന്നങ്ങളോ കാൽസ്യം സപ്ലിമെന്റുകളോ കഴിക്കുന്നത് ഇരുമ്പിന്റെ ആഗിരണം തടയും.

ഫൈറ്റേറ്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കരുത്

ഫൈറ്റേറ്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ, അതായത് തവിടുപൊടി ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, ചില നട്സ് എന്നിവ ഇരുമ്പുമായി ബന്ധിപ്പിക്കുകയും അതിന്റെ ആഗിരണം കുറയ്ക്കുകയും ചെയ്യും. ഈ ഭക്ഷണങ്ങൾ പാചകം ചെയ്യുകയോ കുതിർക്കുകയോ ചെയ്യുന്നത് ഫൈറ്റേറ്റ് അളവ് കുറയ്ക്കാൻ സഹായിക്കും.

വിറ്റാമിൻ സിയുടെ അമിത ഉപയോ​ഗം

വിറ്റാമിൻ സി നോൺ-ഹീം ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കുന്നു. സിട്രസ് പഴങ്ങൾ, തക്കാളി, കുരുമുളക് തുടങ്ങിയ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താത്തത് മൊത്തം ഇരുമ്പിന്റെ അളവ് കുറയ്ക്കും.

നാരുകൾ അടങ്ങിയ സപ്ലിമെന്റുകൾ

നാരുകൾ അടങ്ങിയ സപ്ലിമെന്റുകൾ അമിതമായി കഴിക്കുകയോ തവിട് അടങ്ങിയ അമിത ഭക്ഷണക്രമം ദഹനത്തെ വളരെയധികം വേഗത്തിലാക്കുകയോ ചെയ്യുന്നു. ഇത് കുടലുകൾക്ക് ധാതുക്കൾ ആഗിരണം ചെയ്യാനുള്ള സമയം കുറയ്ക്കുന്നു.

ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് പൊതുമാപ്പിൽ പുറത്തിറങ്ങിയ പ്രതിയെ ഇരയായ യുവതി തെരുവിൽ വെടിവെച്ചുകൊന്നു

ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് പൊതുമാപ്പിൽ പുറത്തിറങ്ങിയ പ്രതിയെ ഇരയായ യുവതി തെരുവിൽ വെടിവെച്ചുകൊന്നു…!!

തുർക്കിയിലാണ് ലോകത്തെമ്പാടും ചർച്ചയായി മാറിയ ഈ പ്രതികാര സംഭവം നടന്നത്…!! തന്നെ ക്രൂരമായി പീഡിപ്പിച്ച പ്രതിക്ക് ഭരണകൂടം മാപ്പ് നൽകിയതിൽ പ്രതിഷേധിച്ച് യുവതി നിയമം കൈയിലെടുക്കുകയായിരുന്നു.!!

കേസിൽ അറസ്റ്റിലായ യുവതിയെ കോടതിയിൽ ഹാജരാക്കിയപ്പോഴുള്ള അവരുടെ പ്രതികരണമാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഉൾപ്പെടെ വൻ വാർത്തയായിരിക്കുന്നത്…!!

കോടതിയിൽ വെച്ച്, “എന്തിനാണ് നിങ്ങൾ ഈ ക്രൂരത ചെയ്തത്..?” എന്ന് ജഡ്ജി ചോദിച്ചപ്പോഴാണ് യുവതി സിസ്റ്റത്തെ മൊത്തം ചോദ്യം ചെയ്തുകൊണ്ട് ശക്തമായ മറുപടി നൽകിയത്…!!

യുവതിയുടെ വാക്കുകൾ ഇങ്ങനെ “അയാൾ ബലാത്സംഗം ചെയ്തത് എന്നെയാണ്…!! അല്ലാതെ ഈ ഭരണകൂടത്തെയല്ല..! എന്നിട്ട് എന്നോട് ഒരിക്കൽ പോലും ചോദിക്കുകയോ എന്റെ അനുവാദം വാങ്ങുകയോ ചെയ്യാതെ, അയാൾക്ക് പൊതുമാപ്പ് നൽകി വെറുതെ വിടാൻ നിങ്ങൾക്ക് ആരാണ് അധികാരം നൽകിയിരിക്കുന്നത്…..?”

വർഷങ്ങൾക്ക് മുമ്പ് നടന്ന ക്രൂരമായ പീഡനക്കേസിൽ പ്രതിക്ക് കോടതി 20 വർഷത്തെ കഠിനതടവ് ശിക്ഷ വിധിച്ചിരുന്നു…!! എന്നാൽ, തുർക്കി സർക്കാരിന്റെ പ്രത്യേക പൊതുമാപ്പ് ആനുകൂല്യം ലഭിച്ചതിനെ തുടർന്ന് ശിക്ഷാ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ പ്രതി ജയിൽ മോചിതനായി…!!

തനിക്ക് അർഹമായ നീതി ലഭിച്ചില്ലെന്നും, ഭരണകൂടം വേട്ടക്കാരനൊപ്പമാണെന്നും തിരിച്ചറിഞ്ഞ യുവതി ഒരു തോക്ക് സംഘടിപ്പിക്കുകയായിരുന്നു. തുടർന്ന് പ്രതിയെ പരസ്യമായി തെരുവിൽ വെച്ച് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ…!!

ഇരകളുടെ മാനസികാവസ്ഥയോ നീതിയോ പരിഗണിക്കാതെ കുറ്റവാളികൾക്ക് ഭരണകൂടങ്ങൾ നൽകുന്ന പൊതുമാപ്പുകൾക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്…!

പ്രതിസന്ധി മറികടക്കുമോ? കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി നീക്കം, ഒരു വര്‍ഷത്തേയ്ക്ക് 200 മെഗാവാട്ട് വൈദ്യുതി വാങ്ങും

തിരുവനന്തപുരം: പ്രതിസന്ധി മറികടക്കാൻ കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി. ഈ മാസം 15 മുതൽ ഒരു വര്‍ഷത്തേയ്ക്ക് 200 മെഗാവാട്ട് വൈദ്യുതി രാവും പകലും വാങ്ങാൻ ടെൻഡര്‍ വിളിക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോര്‍ കമ്മിറ്റി നിര്‍ദേശം അടുത്ത ബോര്‍ഡ് യോഗത്തിൽ അവതരിപ്പിക്കും.

Also Read: എസ് സി/ എസ് ടി വകുപ്പിനെതിരെ പരാതിയുമായി കൊല്ലത്തെ ആദിവാസി ദമ്പതികൾ;`ഗർഭകാലത്ത് ആവശ്യമായ സഹായം നൽകിയില്ല, കുഞ്ഞുങ്ങൾക്ക് നൽകുന്നത് തിളപ്പിച്ചാറിയ വെള്ളം’

സെപ്തംബറിൽ കൂടുതൽ വൈദ്യതി വാങ്ങാനായി വീണ്ടും ടെൻഡര്‍ വിളിക്കും. അദ്യടെൻ‍ഡറിൽ യൂണിറ്റിന് 12 രൂപ കമ്പനികള്‍ ചോദിച്ചതിനാൽ കരാറുണ്ടാക്കിയില്ല . ജനുവരിൽ മുതൽ മേയ് 15 വരെയുള്ള വൈദ്യുതി വാങ്ങൽ കരാറുകള്‍ക്കുള്ള നടപടികള്‍ തുടങ്ങാനും കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ദീര്‍ഘകാല കരാറുകള്‍ക്ക് ടെൻഡറുകള്‍ വിളിച്ചങ്കിലും ന്യായമായ നിരക്കിൽ കിട്ടാത്തതിനാൽ കരാറായില്ല. റീ ടെന്‍ഡര്‍ നടപടികള്‍ക്ക് സര്‍ക്കാരിനോട് ആലോചിക്കുകയാണ് കെഎസ്ഇബി.

എസ് സി/ എസ് ടി വകുപ്പിനെതിരെ പരാതിയുമായി കൊല്ലത്തെ ആദിവാസി ദമ്പതികൾ;`ഗർഭകാലത്ത് ആവശ്യമായ സഹായം നൽകിയില്ല, കുഞ്ഞുങ്ങൾക്ക് നൽകുന്നത് തിളപ്പിച്ചാറിയ വെള്ളം’

കൊല്ലം: എസ് സി/ എസ് ടി വകുപ്പിനെതിരെ പരാതിയുമായി ആദിവാസി ദമ്പതികൾ. ​ഗർഭകാലത്ത് ആവശ്യമായ സഹായം നൽകിയില്ലെന്നാണ് കൊല്ലം അച്ചൻകോവിലിൽ നിന്നുള്ള ദമ്പതികളായ അഞ്ജുവിൻ്റെയും സുനിലിൻ്റെയും പരാതി. ഭാരക്കുറവുമായി ജനിച്ച ഇരട്ടക്കുഞ്ഞുങ്ങളെ പോറ്റാൻ മാർഗ്ഗമില്ലെന്നും ഇരുവരും പറയുന്നു. സംഭവത്തിൽ കുഞ്ഞുങ്ങൾക്ക് വേണ്ട ആരോഗ്യ പരിചരണം നൽകാൻ മന്ത്രി ബിന്ദു കൃഷ്ണ ഡിഎംഒയ്ക്ക് നിർദേശം നൽകി.

Also Read: അടിവയറ്റിൽ ചവിട്ടി, കൊല്ലുമെന്ന് ഭീഷണി; യൂട്യൂബർ ഖാദർ കരിപ്പൊടിയും സംഘവും പ്രവാസി യുവാവിനെ മർദ്ദിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

കൊല്ലം അച്ചൻകോവിലിൽ നിന്നുള്ള ദമ്പതികളാണ് പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. ജനിച്ച ഇരട്ടക്കുഞ്ഞുങ്ങൾക്ക് ഭാരക്കുറവുണ്ട്. മുലപ്പാൽ കുറവായതിനാൽ കുഞ്ഞുങ്ങൾക്ക് തിളപ്പിച്ചാറിയ വെള്ളമാണ് നൽകുന്നതെന്ന് അഞ്ജു പറയുന്നു. ഗർഭകാലത്ത് ലഭ്യമാക്കേണ്ട പോഷകാഹാരങ്ങൾ നൽകിയില്ല എന്നും എസ് ടി പ്രമോട്ടർ തിരിഞ്ഞു പോലും നോക്കിയിട്ടില്ലെന്നും ദമ്പതികൾ പറഞ്ഞു. പരാതിയെ തുടർന്ന് കുഞ്ഞുങ്ങൾക്ക് വേണ്ട ആരോഗ്യ പരിചരണം നൽകാൻ ഡിഎംഒയ്ക്ക് നിർദേശം നൽകിയതായി മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. എസ് സി/ എസ് ടി വകുപ്പ് മന്ത്രിയെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്ക് എതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

പാറശ്ശാല എസ് എ എൽ പി എസ് ലഹരി വിരുദ്ധ റാലി നടത്തി

പാറശ്ശാല :’ലഹരി അല്ല ഫുട്ബോൾ ആണ് നമ്മുടെ ഹരം’എന്ന മുദ്രാവാക്യവുമായി കുറുങ്കുട്ടി
സാൽവേഷൻ ആർമി എൽ പി എസിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി. പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാറശ്ശാല എഇഒ പ്രേമലത മുഖ്യ സന്ദേശം നൽകി.
സ്കൂൾ ഹെഡ്മിസ്ട്രസ് ജാൻസി ജോൺ,
മുൻ പ്രഥമ അധ്യാപകരായ അജിത ബി ആർ, ഗീത കുമാരി, ഫ്രണ്ട്സ് ലൈബ്രറി പ്രസിഡൻറ് സുരേന്ദ്രൻ പിടിഎ പ്രസിഡൻറ് മുനിമോൻ എന്നിവർ സംസാരിച്ചു.

അടിവയറ്റിൽ ചവിട്ടി, കൊല്ലുമെന്ന് ഭീഷണി; യൂട്യൂബർ ഖാദർ കരിപ്പൊടിയും സംഘവും പ്രവാസി യുവാവിനെ മർദ്ദിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

കാസർകോട്: പ്രവാസിയായ അബ്ദുൽ അഹദിനെ യൂട്യൂബർ ഖാദർ കരിപ്പൊടി മർദ്ദിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. അടിവയറ്റിൽ ചവിട്ടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കാസർകോട് അണങ്കൂരിൽ വെച്ചാണ് ഇയാളും കൂട്ടാളികളും അബ്ദുൽ അഹദിനെ മർദിച്ചത്. ഖാദർ കരിപ്പൊടി തനിക്കെതിരെ നടത്തിയത് ക്വട്ടേഷൻ ആക്രമണമെന്ന് അഹദ് പറഞ്ഞു. തൻ്റെ വ്യാപാര ഇടപാടുകാരനുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാട് ചോദിക്കാൻ എന്ന് പറഞ്ഞ് വിളിച്ച് തർക്കിക്കുകയും മർദിക്കുകയുമായിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാത്തത് സ്വാധീനമുള്ളത് കൊണ്ടെന്ന് സംശയമുണ്ടെനും അബ്‌ദുൽ അഹദ് പറഞ്ഞു.

Also Read: അമേരിക്കൻ പൈലറ്റിനെ വെടിവെച്ചു കൊന്നു, വിമാനത്തിന് തീയിട്ടു; ഇന്തോനേഷ്യയിലെ പാപ്പുവയിൽ വിമതരുടെ പ്രകോപനം

ഉദുമ സ്വദേശിയായ യുവാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ ഖാദർ കരിപ്പൊടിക്കെതിരെ കൂടുതൽ ആരോപണവുമായി പരാതിക്കാരൻ രംഗത്ത്. ഖാദർ കരിപ്പൊടി തനിക്കെതിരെ നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്ത ക്വട്ടേഷൻ ആക്രമണമാണെന്ന് മർദനമേറ്റ അബ്ദുൾ അഹദ് ആരോപിച്ചു. പണമിടപാടിന്റെ കാര്യം സംസാരിക്കാനെന്ന് പറഞ്ഞാണ് തന്നെ വിളിച്ചുവരുത്തിയത്. എന്നാൽ യാതൊരുവിധ പ്രകോപനവുമില്ലാതെ ഖാദറും കൂടെയുണ്ടായിരുന്ന രണ്ട് പേരും ചേർന്ന് തന്നെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകാത്തത് ഖാദറിന്റെ ഉന്നത സ്വാധീനം മൂലമാണെന്ന് സംശയിക്കുന്നതായും അഹദ് പറഞ്ഞു. ഇതിനുപുറമെ, ഇൻഫ്ലുവൻസർ എന്ന നിലയിലുള്ള തന്റെ സൈബർ സ്വാധീനം ഉപയോഗിച്ച് ഖാദർ കരിപ്പൊടി തന്നെ സോഷ്യൽ മീഡിയയിലൂടെ നിരന്തരം വ്യക്തിഹത്യ നടത്തുകയും അപമാനിക്കുകയും ചെയ്യുകയാണ്. ഇതിനെതിരെയും ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അബ്ദുൾ അഹദ് വ്യക്തമാക്കി.

അമേരിക്കൻ പൈലറ്റിനെ വെടിവെച്ചു കൊന്നു, വിമാനത്തിന് തീയിട്ടു; ഇന്തോനേഷ്യയിലെ പാപ്പുവയിൽ വിമതരുടെ പ്രകോപനം

ജക്കാർത്ത: ഇന്തോനേഷ്യയിലെ പാപ്പുവയിൽ അമേരിക്കൻ പൈലറ്റിനെ വെടിവച്ചു കൊന്നും യാത്രാ വിമാനത്തിന് തീയിട്ടും വിമതരുടെ പ്രകോപനം. പ്രാദേശിക വിഘടനവാദ സംഘടനയായ വെസ്റ്റ് പാപ്പുവ നാഷണൽ ലിബറേഷൻ ആർമി (ടിപിഎൻപിബി) ആണ് ആക്രമണം നടത്തിയത്. ആക്രമണത്തെ അമേരിക്കൻ, ഇന്തോനേഷ്യൽ ഭരണകൂടങ്ങൾക്കുള്ള സന്ദേശമെന്ന് സംഘടനാ വക്താവ് വിശേഷിപ്പിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ പൈലറ്റായ നിക്കോളാസ് എഫ് ഗോസെലിനെ ആണ് വെടിവെച്ചു കൊന്നതെന്നും ഇയാളുടെ വിമാനം കത്തിച്ചുവെന്നും ടിപിഎൻപിബി വക്താവ് പറഞ്ഞു.

Also Read: കൊല്ലത്ത് ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കിനിടയിൽ തടസ്സം പിടിക്കാൻ എത്തിയ അമ്മായി അമ്മയ്ക്ക് മരുമകന്റെ മർദ്ദനമേറ്റ് ദാരുണാന്ത്യം

ഇന്തോനേഷ്യൽ സൈനികരെ പതിവായി കൊണ്ടുവരുന്നതിലും സംഘടനയുടെ അന്ത്യശാസനം ലംഘിച്ചതിനുമുള്ള പ്രതികാരമാണെന്നാണ് ടിപിഎൻപിബിയുടെ വിശദീകരണം. ഹൈലാൻഡ് പാപ്പുവ പ്രവിശ്യയിലെ യഹുകിമോ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ഹൈലാൻഡ് പാപ്പുവയിലെ മറ്റൊരു നഗരമായ വമേനയിൽനിന്ന് യഹുകിമോയിലേക്ക് വന്ന വിമാനമാണ് ആക്രമിക്കപ്പെട്ടത്. സ്വകാര്യ ഓപ്പറേറ്ററുടെ ഉടമസ്ഥതയിലുള്ള ഈ വിമാനത്തിൽ പാപ്പുവയിലെ വിദൂര ഗ്രാമങ്ങളിലേക്ക് ഭക്ഷണം, ഇന്ധനം, കത്തുകൾ തുടങ്ങിയവ എത്തിച്ചിരുന്നു.

അതേസമയം അമേരിക്കൻ പൈലറ്റും ഏഴ് യാത്രക്കാരും ഉണ്ടായിരുന്ന വിമാനം യഹുകിമോ വിമാനത്താവളത്തിൽ കത്തിയ നിലയിൽ കണ്ടെത്തിയതായി പാപ്പുവയിലെ ഇന്തോനേഷ്യയുടെ സംയുക്ത പൊലീസ് – സൈനിക നടപടികളുടെ വക്താവ് സ്ഥിരീകരിച്ചു. എന്നാൽ ആക്രമണത്തിന് പിന്നിൽ വിമത സംഘടനയാണോ എന്നും പൈലറ്റ് കൊല്ലപ്പെട്ടോ എന്നും വ്യക്തമാക്കിയിട്ടില്ല. വിമാനത്തിൽ ഉണ്ടായിരുന്ന മുഴുവൻ യാത്രക്കാരും പാപ്പുവയിൽ നിന്നുള്ളവരാണെന്നും അദ്ദേഹം അറിയിച്ചു.

പാപ്പുവയിൽ ഇന്തോനേഷ്യൻ സൈന്യവും ടിപിഎൻപിബിയും തമ്മിൽ നടക്കുന്ന സംഘർഷത്തിൻ്റെ മൂലകാരണങ്ങൾ പരിഹരിക്കുന്നതിൽ ഇന്തോനേഷ്യൻ, യുഎസ് ഭരണകൂടങ്ങൾ പരാജയപ്പെടുന്നതിലുള്ള സന്ദേശമാണ് ആക്രമണമെന്ന് ടിപിഎൻപിബി വക്താവ് പറഞ്ഞു. പാപ്പുവയിലെ വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലകളിലേക്ക് യാത്രാ വിമാനങ്ങൾ അനുവദിക്കുന്നത് തുടർന്നാൽ ആക്രമണം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സംഭവത്തിൽ ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ പ്രവർത്തിക്കുന്ന യുഎസ് എംബസി പ്രതികരിച്ചിട്ടില്ല. 2024ൽ പാപ്പുവയിൽ ഇറങ്ങിയ ചെറു വാണിജ്യ വിമാനത്തിൽ ഉണ്ടായിരുന്ന ന്യൂസിലൻഡ് സ്വദേശിയായ പൈലറ്റിനെ വിമതർ തട്ടിക്കൊണ്ടുപോകുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തിരുന്നു.

ശ്രീ ബുദ്ധ സെൻട്രൽ സ്കൂളിൽ ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി നടത്തി

കരുനാഗപ്പള്ളി. ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ ബ്രാഞ്ച്, WDC-യുടെ സഹകരണത്തോടെ, ലഹരിവസ്തു ദുരുപയോഗത്തിനും അനധികൃത കടത്തിനുമെതിരായ അന്താരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി “ജാഗ്രത 2.0” എന്ന പേരിൽ ശ്രീ ബുദ്ധ സെൻട്രൽ സ്കൂളിൽ പരിപാടി സംഘടിപ്പിച്ചു.
ബോധവൽക്കരണ ക്ലാസും ദന്തപരിശോധന ക്യാമ്പും നടത്തി. കൂടാതെ 400 വിദ്യാർത്ഥികൾക്ക് സൗജന്യ ദന്തപരിശോധനയും നടത്തി.

കൺസൾട്ടന്റ് പ്രശസ്ത ദന്തിസ്റ്റായ ഡോ. ശാലിനി ലഹരിവസ്തു ദുരുപയോഗം മൂലമുണ്ടാകുന്ന വായിലെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു. അൻഷാദ് അനധികൃത ലഹരിവസ്തു കടത്തിനെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് അവതരിപ്പിച്ചു.
ദന്തപരിശോധന ക്യാമ്പിന് ഡോ. ആതിര എസ്. മോഹൻ നേതൃത്വം നൽകി.

പരിപാടിയിൽ ഡോ. ഫാത്തിമ അസ്നാർ, ഡോ. അഭിത എസ്., ഡോ. സബീന സജീദ്, ഡോ. കൗസ്തുഭ് എൻ. ദാസ്, ഡോ. രശ്മി പിള്ള, ഡോ. കാർത്തിക എം. വി., ഡോ. ശ്രീദേവി പി., ഡോ. നഷ്മിയ, ഡോ. നെസ്മൽ എസ്. എന്നിവർ പങ്കെടുത്തു.

ഡോ. ലക്ഷ്മി കെ. ആർ യും ഡോ. ജുബിന ഖാലംയും പരിപാടിയുടെ ഏകോപനവും നേതൃത്വവും മികച്ച രീതിയിൽ നിർവഹിച്ച് പരിപാടി വിജയകരമാക്കി.