കരുനാഗപ്പള്ളി. നിയോജകമണ്ഡലത്തിലെ കിഫ്ബി വഴി നടപ്പിലാക്കുന്ന പ്രധാന പ്രവർത്തികളുടെ അവലോകന യോഗം സി .ആർ.മഹേഷ് എം.എൽ.എ-യുടെ അദ്ധ്യക്ഷതയിൽ കിഫ്ബിയുടെ ആസ്ഥാന മന്ദിരത്തിൽ വച്ച് നടന്നു .
1.താലൂക്ക് ആശുപത്രി കെട്ടിട നിർമാണം
75 കോടി രൂപ ചെലവഴിച്ചു നിർമാണം നടക്കുന്ന താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ 95 ശതമാനം പൂർത്തിയായിട്ടുണ്ട് .മെഡിക്കൽ ഉപകരണങ്ങളിൽ ആകെയുള്ള 379 എന്നതിൽ 170 എണ്ണം വാങ്ങി കഴിഞ്ഞതായും ബാക്കിയുള്ളവ കെ എം സി സി വഴി വാങ്ങുന്നതിനുള്ള നടപടി നടന്നുവരുന്നതായും അറിയിച്ചു .പുരോഗതി വിലയിരുത്തുന്നതിനായി ജൂലൈ 17നു കിഫ്ബി അധികൃതരും മറ്റും സ്ഥലം സന്ദർശിക്കും .കൂടാതെ ജൂലൈ 20ന് ബ ആരോഗ്യ വകുപ്പ് മന്ത്രിയുടെ യോഗത്തിൽ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുക്കണമെന്ന് എം എൽ എ ആവശ്യപ്പെട്ടു .മുനിസിപ്പൽ ചെയർമാനെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു മീറ്റിംഗ് പ്രാദേശിക തലത്തിൽ വിളിക്കാനും നിർദേശിച്ചു .
2.കുലശേഖരപുരം ഫിഷ് മാർക്കറ്റ് .
കരുനാഗപ്പള്ളി കുലശേഖരപുരം വള്ളിക്കാവ് മാർക്കറ്റ് നവീകരണത്തിനായി കിഫ്ബി ഫണ്ട് വഴി 3.30 കോടി രൂപയ്ക്കു ഭരണാനുമതി ലഭിക്കുകയും 13-3-2026 നു ശിലാസ്ഥാപനം നടത്തിയിട്ടുള്ളതുമാണ് .എന്നാൽ ആയതിനു ശേഷം തുടർ നടപടികൾ നടന്നിട്ടില്ല ആയതിനാൽ നിർമാണ പ്രവർത്തി വേഗത്തിൽ ആരംഭിക്കാൻ നടപടി സ്വീകരിക്കാൻ എം എൽ എ ആവശ്യപ്പെട്ടു. കരാറുകാരന് സെലക്ഷൻ നോട്ടീസ് നല്കിയിട്ടുണ്ടെന്നും ബാക്കി നടപടികൾ വേഗത്തിൽ ആക്കാമെന്നും കിഫ്ബി സി ഇ ഒ അറിയിച്ചു
3.തഴവ ഗവണ്മെന്റ് കോളേജ്
നിലവിലുള്ള ഷെഡ് പൊളിച്ച ഐ എച്ച് ആർ ഡി കോളേജിന്റെ സ്ഥലത്ത് മാറ്റി സ്ഥാപിക്കുന്നതിന് വേണ്ട തുക അധികമായി അനുവദിക്കുന്നതിന് 65 ലക്ഷം എസ്റ്റിമേറ്റ് തയാറാക്കി സർക്കാരിലേക്ക് അയച്ചിട്ടുണ്ടെന്നും ആയതു കിഫ്ബി ബോർഡിൽ അംഗീകാരത്തിനായി സമർപ്പിക്കുവാനും കിറ്റ്ക്കോ -യോട് കിഫ്ബി സി ഇ ഒ നിർദേശിച്ചു . കൂടാതെ ഇതിന്റെ പേരിൽ നിർമാണം തടസപ്പെടാതെ മറ്റു പ്രവർത്തികൾ വേഗത്തിൽ തടസമില്ലാതെ തുടരാനും എം എൽ എ ആവശ്യപെട്ടതനുസരിച്ചു അധിക്രതർക്ക് നിർദേശം നൽകി .
4.ചിറ്റുമൂല റെയിൽവേ മേൽപ്പാലം
30.01.2025-ന് 45 കോടി രൂപയുടെ ചിറ്റുമൂല മേൽപാലം നിർമിക്കുന്നതിനുള്ള പ്രവൃത്തിയുടെ നിർമ്മാണത്തിനായി ടെണ്ടർ ക്ഷണിക്കുകയും 6% അധിക തുകയ്ക്ക് പ്രസ്തുത പ്രവൃത്തിയുടെ കരാര് രാജ് കുമാര് & കമ്പനി ഏറ്റെടുക്കുകയും ചെയ്തു
ചിറ്റുമൂല റെയിൽവേ മേൽപ്പാലത്തിന്റെ നിര്മ്മാണോദ്ഘാടനം 20/02/2026 ന് മുൻ പൊതുമരാമത്ത് വകുപ്പ് നിർവഹിച്ചിട്ടുള്ളതാകുന്നു .4 മാസം കഴിഞ്ഞിട്ടും നിർമാണം ആരംഭിച്ചിട്ടില്ലയെന്നും ഉടൻ പ്രവർത്തി ആരംഭിക്കണമെന്നുംഎം എൽ എ ആവശ്യപ്പട്ടു .മണ്ണ് പരിശോധന കഴിഞ്ഞ ശേഷം 3 മാസം പാലത്തിന്റെ ഡിസൈൻ രൂപീകരിക്കുന്നതിനുള്ള സമയമാണെന്നും കെ എസ് ഇ ബി യുടെയും വാട്ടർ അതോറിറ്റിയുടെയും യൂട്ടിലിറ്റി ഷിഫ്റ്റിംഗിനുള്ള നടപടി ടെൻഡർ സ്റ്റേജിലാണെന്നും രണ്ടു മാസത്തിനുള്ളിൽ നിർമാണ പ്രവർത്തി ആരംഭിക്കാമെന്നും റെയിൽവേ ബ്രിഡ്ജസ് ആൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ അറിയിച്ചു.
5.കാട്ടിൽ കടവ് പാലം .
കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ കാട്ടിൽ കടവു പാലത്തിന്റെ നിർമാണത്തിന് 44 .89 കോടി രൂപയ്ക്കു ഭരണാനുമതി ലഭിക്കയ്കയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി കരാർ ഏറ്റെടുത്തു ടി പാലത്തിന്റെനിര്മ്മാണോദ്ഘാടനം 21/02/2026 ന് മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി നിർവഹിച്ചിട്ടുള്ളതാകുന്നു . 4 മാസം കഴിഞ്ഞിട്ടും നിർമാണം ആരംഭിച്ചിട്ടില്ലയെന്നും ഉടൻ പ്രവർത്തി ആരംഭിക്കണമെന്നുംഎം എൽ എ ആവശ്യപ്പട്ടു . ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി -യുമായി ബന്ധപ്പടാമെന്നും ഉടൻ നിർമാണ പ്രവർത്തികൾ ആരംഭിക്കാമെന്നും കിഫ്ബി സിഇഒ അറിയിച്ചു.കൂടാതെ മണ്ണ് പരിശോധന കഴിഞ്ഞപ്പോൾ പാലത്തിന്റെ സ്പാനുകൾ 16 ൽ നിന്നും 20 ആയിട്ടുണ്ടെന്നും ആയതിനാൽ എസ്റ്റിമേറ്റ് തുകയേക്കാൾ അധികരിക്കുമെന്നും കെ ആർ എഫ് ബി അറിയിച്ചു .10 ശതമാനത്തേക്കാൾ കുറവായതിനാൽ ബോർഡിൽ വെക്കേണ്ട കാര്യമില്ലെന്നും ആയതിനു അംഗീകാരം നൽകാമെന്നും സി ഇ ഒ അറിയിച്ചു
6.കൊറ്റമ്പള്ളി ഗവ. എൽപിഎസ് കെട്ടിട നിർമാണം
മറ്റു തടസങ്ങളില്ല വർക്ക് നടക്കുന്നുഅടുത്ത ജനുവരിക്കുള്ളിൽ പൂർത്തിയാക്കാമെന്ന് അറിയിച്ചു .
കരുനാഗപ്പള്ളി നിയോജകമണ്ഡലം പദ്ധതികളുടെ അവലോകനയോഗം ചേർന്നു
പത്രം മലയാള ദിനപ്പത്രങ്ങളിലൂടെ | ജൂലൈ 17, 2026 | വെള്ളി | കര്ക്കടകം 1
മ്യാന്മര് തീരത്ത് അഭയാര്ഥി ബോട്ട് ദുരന്തം
മ്യാന്മര് തീരത്ത് അഭയാര്ഥികളുമായി പോയ രണ്ടു ബോട്ടുകള് മുങ്ങി അഞ്ഞൂറിലധികം പേര് മരിച്ചു. രോഹിംഗ്യന് അഭയാര്ഥികളാണു മരിച്ചത്. ഒരു മാസം മുമ്പുണ്ടായ ദുരന്തം ഇപ്പോഴാണ് ലോകം അറിയുന്നത്. മ്യാന്മറിലെ റാഖേം സംസ്ഥാനത്ത് നിന്ന് പുറപ്പെട്ട രണ്ട് ബോട്ടുകളാണ് അപകടത്തില്പ്പെട്ടതെന്ന് ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു.
സിബിഎസ്ഇ ത്രിഭാഷാ പഠനം: ഇടപെട്ട് സുപ്രീംകോടതി
പത്താം ക്ലാസ് ബോര്ഡ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്ത്ഥികള്ക്ക് ഒമ്പതാം ക്ലാസില് പുതിയൊരു ഭാഷ കൂടി നിര്ബന്ധമാക്കുന്നത് അധിക മാനസിക സമ്മര്ദം സൃഷ്ടിക്കുമെന്നു ജസ്റ്റിസ് ബി വി നാഗരത്ന വ്യക്തമാക്കി. ആവശ്യമെങ്കില് ആറാം ക്ലാസ് മുതല് പഠനം നടത്തുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു.
നീറ്റ് പുന:പരീക്ഷ ഫലം പ്രഖ്യാപിച്ചു
നീറ്റ് പുന:പരീക്ഷ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ 11 ലക്ഷത്തിലധികം വിദ്യാര്ത്ഥികള് യോഗ്യത നേടി. പഞ്ചാബില് നിന്നുള്ള ആര്യന് ഗുപ്ത, ഹരിയാനയിലെ പന്ഷുല് ബെന്സാല് എന്നിവര് 715 മാര്ക്ക് നേടി ടോപ് സ്കോറര്മാരായി. യോഗ്യത നേടിയതില് 58 ശതമാനവും പെണ്കുട്ടികളാണ്.
പിണറായി വിജയന്റെ ഗണ്മാന്മാര്ക്കെതിരായ കേസ്
ആലപ്പുഴയില് പിണറായി വിജയന്റെ ഗണ്മാന്മാര് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരെ മര്ദിച്ച കേസ് അട്ടിമറിച്ചതില് എഡിജിപി എംആര് അജിത് കുമാറിന്റെ പങ്ക് കൂടുതല് വ്യക്തമാക്കി എസ്ഐടി തുടരന്വേഷണ റിപ്പോര്ട്ട് നല്കി. ഡിജിപി ആരാഞ്ഞ അഞ്ചു സംശയങ്ങളിലും വ്യക്തത വരുത്തിയാണു പുതിയ റിപ്പോര്ട്ട് സമര്പ്പിച്ചത്.
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. എന്. പ്രശാന്തിനെ യുവജന-കായിക വകുപ്പുകളുടെ സ്പെഷ്യല് സെക്രട്ടറിയായി നിയമിച്ചു. കൃഷിവകുപ്പ് ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സ്കില്സ് എക്സലന്സ് അക്കാഡമി എംഡിയാക്കി. പ്രേംകൃഷ്ണന് വാട്ടര് അതോറിറ്റി എംഡിയാകും. എസ്. സുഹാസ് കേരള ഇന്ഡസ്ട്രിയല് ഇന്ഫ്രാസ്ട്രക്ചര് ഡെവലപ്മെന്റ് കോര്പറേഷന്റെ സ്പെഷ്യല് സെക്രട്ടറിയാകും.
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. ഉപഭോഗം കൂടിയതും പവര് എക്സ്ചേഞ്ചില് നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതുമാണ് പ്രതിസന്ധിക്ക് കാരണം. 400 മുതല് 500 മെഗാവാട്ട് വൈദ്യുതി കുറവാണെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്.
കേരളത്തില് മഴയ്ക്ക് സാധ്യത
ബംഗാള് ഉള്ക്കടലില് ന്യൂനമര്ദ്ദം ശക്തിപ്പെട്ടതിനാല് കേരളത്തില് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ചിലയിടങ്ങളില് താപനില സാധാരണയേക്കാള് 3 മുതല് 4 ഡിഗ്രി വരെ കൂടാനും സാധ്യതയുണ്ട്.
പൊലീസുകാര്ക്ക് നേരെ ആക്രമണം
തട്ടിപ്പു കേസ് പ്രതിയെ പിടികൂടാന് പോയ പൊലീസ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താന് ശ്രമം. നെയ്യാറ്റിന്കരയിലാണ് സംഭവം. എസ്.ഐ അക്ഷയ് കുമാര്, സി.പി.ഒമാരായ ആന്റണി മിറാണ്ട, നിതിന് സുകുമാരന് എന്നിവര്ക്ക് പരിക്കേറ്റു.
യൂട്യൂബര് രാജന് ജോസഫിനെതിരെ പരാതി
പത്തനംതിട്ട ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന കേസില് കസ്റ്റഡിയിലെടുത്ത യൂട്യൂബര് രാജന് ജോസഫിനെതിരെ ശ്രീനാദേവി കുഞ്ഞമ്മ വീണ്ടും പരാതി നല്കി. ജാമ്യത്തില് ഇറങ്ങിയശേഷവും സമൂഹമാധ്യമങ്ങളിലൂടെ അപകീര്ത്തികരമായ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് നടപടി.
റേഷന് കാര്ഡ് തര്ക്കം: ഹൈക്കോടതി ഇടപെടല്
ശ്രീനാദേവി കുഞ്ഞമ്മ ഉള്പ്പെട്ട റേഷന് കാര്ഡ് തര്ക്കത്തില് അനാവശ്യ ഇടപെടല് അരുതെന്ന് പൊലീസിന് ഹൈക്കോടതിയുടെ നിര്ദേശം. വീട്ടുടുമയായിരുന്ന സ്ത്രീയുടെ മകന്റെ ഹര്ജിയിലാണ് കോടതി ഉത്തരവ്. ആഭ്യന്തര വകുപ്പ് സെക്രട്ടറി അടക്കമുള്ളവര്ക്ക് കോടതി നോട്ടീസ് അയച്ചു.
കൊലപാതക കേസ് പ്രതി കാപ്പ ചുമത്തി ജയിലില്
നെടുമ്പാശ്ശേരി ചെറിയ വാപ്പാലശ്ശേരി സ്വദേശി മനു മണി (27) യെ കാപ്പ ചുമത്തി വിയ്യൂര് സെന്ട്രല് ജയിലിലടച്ചു. കൊലപാതകം, കൊലപാതക ശ്രമം, മോഷണം തുടങ്ങി നിരവധി കേസുകളില് പ്രതിയാണ് ഇയാള്.
ചാലിയാറില് വിഷം കലക്കി മീന് പിടുത്തം: നാലംഗ സംഘം പിടിയില്
ചാലിയാറില് വിഷം കലക്കി മീന് പിടിക്കുന്ന നാലംഗ സംഘത്തെ നാട്ടുകാര് പിടികൂടി ഫറോക്ക് പൊലീസിനെ ഏല്പിച്ചു. മലപ്പുറം സ്വദേശി മുര്ഷിദ്, അരീക്കോട് സ്വദേശി മുഹമ്മദ് അനീസ്, എടവണ്ണപ്പാറ സ്വദേശികളായ ഹംസ, അബ്ദുല് ജലീല് എന്നിവരാണ് പിടിയിലായത്.
എംഎ യൂസഫലിക്ക് കുവൈറ്റ് ഗോള്ഡന് റെസിഡന്സി
കുവൈറ്റ് പുതുതായി ആരംഭിച്ച ദീര്ഘകാല റെസിഡന്സി പ്രോഗ്രാമിലെ ആദ്യത്തെ 15 വര്ഷത്തെ ‘ഗോള്ഡന് റെസിഡന്സി’ ലുലു ഗ്രൂപ്പ് ഇന്റര്നാഷണല് ചെയര്മാന് എംഎ യൂസഫലിക്ക് ലഭിച്ചു.
എയര് ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള് മാറ്റി
ഗള്ഫിലെ സംഘര്ഷത്തിന്റെ പശ്ചാത്തലത്തില് എയര് ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങളുടെ ഇന്നലെ രാത്രിയിലെ യാത്ര ഇന്നത്തേക്കു മാറ്റി.
മുസ്ലീം ലീഗ് മന്ത്രിമാരുടെ യോഗം
മന്ത്രിമാര് പാര്ട്ടിയെ അവഗണിക്കുന്നു എന്ന പരാതിക്കിടെ മുസ്ലീം ലീഗ് മന്ത്രിമാരുടെ യോഗം പാണക്കാട് വിളിച്ച് ലീഗ് നേതൃത്വം.
എംവിഐ ബിജു അറസ്റ്റില്
വടക്കാഞ്ചേരി പൊലീസിന്റെ വാഹനം പിടികൂടി പിഴയിട്ട എംവിഐ വി ബിജുവിനെ അറസ്റ്റുചെയ്തു വിട്ടയച്ചു. മുന്കൂര് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇദ്ദേഹം സ്റ്റേഷനില് ഹാജരായത്.
ഫേസ്ബുക്ക് പോസ്റ്റ് കേസ്
വി ഡി സതീശനെ അപകീര്ത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട പുത്തന്വേലിക്കര സ്വദേശി രാജുവിനെതിരെ പൊലീസ് കേസെടുത്തു.
എന്എസ്എസ് തിരുവനന്തപുരത്ത് പ്രകടനം
എന്എസ്എസ് ജനറല് സെക്രട്ടറി ജി സുകുമാരന് നായര്ക്ക് ഐക്യദാര്ഢ്യം പ്രകടിപ്പിച്ച് തിരുവനന്തപുരത്ത് പ്രകടനം സംഘടിപ്പിച്ചു.
റേഷന് കാര്ഡ് മാറ്റാനുള്ള തീയതി നീട്ടി
പൊതുവിഭാഗം റേഷന് കാര്ഡുകള് (വെള്ള, നീല) മുന്ഗണനാ വിഭാഗത്തിലേക്ക് (പിങ്ക്) മാറ്റുന്നതിനുള്ള അപേക്ഷാ തീയതി ജൂലൈ 20 വരെ നീട്ടി.
കെ എസ് യു പ്രസിഡന്റിനെതിരായ വിമര്ശനം
കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ചക്ക് അനുമതി നല്കിയില്ലെന്ന് ആരോപിച്ച് സതീശനെതിരെ വി ആര് അനൂപ് രംഗത്തെത്തി.
കെഎസ്ആര്ടിസി പ്രിയദര്ശിനി പദ്ധതി
കെഎസ്ആര്ടിസിയുടെ പ്രിയദര്ശിനി പദ്ധതിയിലൂടെ ഒരു മാസം കൊണ്ട് 3.81 കോടി യാത്രകള് നടന്നതായി ഗതാഗത മന്ത്രി സി.പി. ജോണ്.
കെപിസിസി അധ്യക്ഷ പദവി: രാജ്മോഹന് ഉണ്ണിത്താന്
കെപിസിസി പ്രസിഡന്റാകാന് താന് യോഗ്യനെന്ന് രാജ്മോഹന് ഉണ്ണിത്താന്.
പീഡനക്കേസ് പ്രതി പിടിയില്
മാനസിക വൈകല്യമുള്ള പെണ്കുട്ടിയെ പീഡിപ്പിച്ച കേസില് ഒളിവില് പോയ പുളിക്കീഴ് ചാത്തങ്കേരി സ്വദേശി ജെയിംസ് ചാക്കോ (48) യെ പത്തു വര്ഷത്തിനുശേഷം പൊലീസ് പിടികൂടി.
ഫോണ് തട്ടിയെടുത്ത് രക്ഷപ്പെടാന് ശ്രമം
കോഴിക്കോട്-മംഗലാപുരം ട്രെയിനില് യാത്രക്കാരന്റെ മൊബൈല് ഫോണ് തട്ടിയെടുത്ത് ഓടി രക്ഷപ്പെടാന് ശ്രമിച്ച മോഷ്ടാവ് കണ്ണൂര് റെയില്വേ പൊലീസിന്റെ പിടിയിലായി.
മാട്രിമോണിയല് സ്ഥാപനത്തിന് പിഴ
അനുയോജ്യമായ വിവാഹാലോചനകള് കണ്ടെത്താനായില്ലെന്ന് ആരോപിച്ച് മാട്രിമോണിയല് സ്ഥാപനത്തിനെതിരെ പരാതിയുമായി നഴ്സിംഗ് കോളേജ് പ്രൊഫസര്. സ്ഥാപനത്തിന് 8000 രൂപ പിഴയിട്ട് കണ്ണൂര് ജില്ലാ ഉപഭോക്തൃ കോടതി.
ആമിര് ഖാനെതിരേ വധഭീഷണി
ബോളിവുഡ് താരം ആമിര് ഖാനെ കൊലപ്പെടുത്തുന്നവര്ക്ക് അഞ്ചു കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച് അയോധ്യയിലെ പീഠാധീശ്വര് ജഗദ്ഗുരു പരമഹംസ് ആചാര്യ.
തൃണമൂല് കോണ്ഗ്രസ് എംപി രാജിവച്ചു
തൃണമൂല് കോണ്ഗ്രസ് മമതാ ബാനര്ജി പക്ഷത്തെ രാജ്യസഭാ എംപി കോയല് മല്ലിക് രാജിവച്ചു.
ജഗന്നാഥ രഥയാത്ര: തിക്കിലും തിരക്കിലും പെട്ട് പരിക്ക്
ഒഡിഷയിലെ പുരിയില് ജഗന്നാഥ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 120 പേര്ക്കു പരിക്ക്.
എഥനോള് കേടുപാട്: നഷ്ടപരിഹാര ഉത്തരവ്
എഥനോള് പെട്രോള് ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയില് ഛത്തീസ് ഘട്ടിലെ ഉപഭോക്താവിന് പുതിയ വാഹനം നല്കാന് ഉപഭോക്തൃ തര്ക്ക പരിഹാര കമ്മീഷന് ഉത്തരവ്.
ആദ്യ ഹൈഡ്രജന് ട്രെയിന്
രാജ്യത്തെ ആദ്യത്തെ തദ്ദേശ ഹൈഡ്രജന് ട്രെയിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ളാഗ് ഓഫ് ചെയ്യും.
ബെംഗളൂരുവില് പ്രണയപ്പകയില് കൊലപാതകം
പ്രണയാഭ്യര്ത്ഥന നിരസിച്ച നിയമ വിദ്യാര്ത്ഥിനിയെ ആണ്സുഹൃത്തിന്റെ സഹോദരന് കുത്തിക്കൊന്നു.
ഡൊണാള്ഡ് ട്രംപിനെതിരെ നഷ്ടപരിഹാരം
ഡ്രസിംഗ് റൂമില്വച്ച് അപമാനിച്ചെന്ന കേസില് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് യുഎസ് എഴുത്തുകാരിയായ ഇ. ജീന് കരോളിന് നഷ്ടപരിഹാരമായി 54 കോടി 24 ലക്ഷം രൂപ നല്കിയെന്ന് റിപ്പോര്ട്ട്.
അമേരിക്കയില് വിസ നിയന്ത്രണം
അമേരിക്കയില് വിദേശ വിദ്യാര്ത്ഥികള്, മാധ്യമപ്രവര്ത്തകര് എന്നിവര്ക്കുള്ള വിസകളുടെ കാലാവധി നാല് വര്ഷമാക്കി കുറച്ചു.
യുദ്ധവിമാനം താഴ്ന്നു പറന്നു
അമേരിക്കയിലെ ഫ്ളോറിഡയില് യുഎസ് നാവികസേനയുടെ യുദ്ധവിമാനം പ്രോട്ടോക്കോള് ലംഘിച്ച് താഴ്ന്നു പറന്നത് ജനങ്ങളെ പരിഭ്രാന്തരാക്കി.
നായ വീടിന് തീവെച്ചു
അമേരിക്കയിലെ മേരിലാന്ഡ് സംസ്ഥാനത്ത് വളര്ത്തു നായ അബദ്ധത്തില് ടോസ്റ്റര് പ്രവര്ത്തിപ്പിച്ചതിനെത്തുടര്ന്ന് വീടിന് തീപിടിച്ചു.
ഇംഗ്ലണ്ടിനെതിരായ തോല്വി
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില് ഇന്ത്യയ്ക്ക് നാല് വിക്കറ്റിന്റെ തോല്വി.
ലോകകപ്പ് ഗോള്ഡന് ബൂട്ട്
ലോകകപ്പില് ലിയോണല് മെസി ഗോള്ഡന് ബൂട്ട് പോരാട്ടത്തില് ഒന്നാമതെത്തി.
എയര് ഇന്ത്യ നേട്ടം
കൃത്യനിഷ്ഠയുടെ കാര്യത്തില് ലോകത്തെ നാലാമത്തെ വിമാന കമ്പനിയായി എയര് ഇന്ത്യ.
ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് മേധാവികള്ക്ക് ഭീഷണി
ലോകത്തെ മുന്നിര ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് കമ്പനികളുടെ മേധാവികള് കടുത്ത സുരക്ഷാ ഭീഷണി നേരിടുന്നതായി റിപ്പോര്ട്ടുകള്.
വിസില് – സിനിമ ടൈറ്റില് റിലീസ്
മലപ്പുറത്തിന്റെ സെവന്സ് ഫുട്ബോള് സംസ്കാരത്തെ പശ്ചാത്തലമാക്കി ഒരുക്കുന്ന ‘വിസില്’ എന്ന ചിത്രത്തിന്റെ ടൈറ്റില് പോസ്റ്റര് റിലീസായി.
പ്രഭാസിന്റെ ‘ഫൗസി’
പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ‘ഫൗസി’ 2026 ഡിസംബര് 3 ന് റിലീസ് ചെയ്യും.
സൈറോസ് ഇവി പ്രീ ബുക്കിങ്
ഇലക്ട്രിക് എസ്യുവി സൈറോസ് ഇവി അവതരിപ്പിക്കുന്നതിന് മുന്നോടിയായി പ്രീ ബുക്കിങ് ആരംഭിച്ച് കിയ.
ഇന്ത്യയുടെ മനസ്സാക്ഷികള് – പുസ്തകം
രാമചന്ദ്ര ഗുഹ രചിച്ച ‘ഇന്ത്യയുടെ മനസ്സാക്ഷികള്’ എന്ന ലേഖനസമാഹാരം മാതൃഭൂമി പ്രസിദ്ധീകരിച്ചു.
ചായ കുടിക്കുമ്പോള് ശ്രദ്ധിക്കുക
ചായ ആറി തണുത്ത ശേഷം കുടിക്കുന്ന ശീലം ആരോഗ്യത്തിന് ദോഷകരമാണെന്ന് ആരോഗ്യ വിദഗ്ധര്.
കൊട്ടാരക്കരയിൽ മുളക് പൊടി മുഖത്ത് കലക്കി ഒഴിച്ച് കവര്ച്ച; യുവതി അറസ്റ്റില്
കൊട്ടാരക്കര: മേലില നടുക്കുന്നില് വീട്ടമ്മയുടെ മുഖത്ത് മുളക് പൊടി കലക്കി ഒഴിച്ച ശേഷം മാല മോഷ്ടിച്ച യുവതിയെ കൊട്ടാരക്കര പോലീസ് പിടികൂടി. ഏഴംകുളം തെപ്പുപ്പാറ ജീവമാതാ കാരുണ്യ ചാരിറ്റബിള് സൊസൈറ്റിയില് താമസിച്ചിരുന്ന ഷമീറിന്റെ ഭാര്യ റസീന (36)യെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. നിലവില് മേലിലയിലെ നടുക്കുന്ന് ലാല് ജംഗ്ഷന് സമീപം സിന്ധു ഭവനില് വാടകയ്ക്ക് താമസിച്ചു വരുകയാണ് ഇവര്.
റസീന വാടകയ്ക്ക് താമസിച്ചിരുന്ന വീടിന് സമീപമുള്ള സ്ത്രീയായ തങ്കമ്മയെ 15ന് ഉച്ചയ്ക്ക് വീട്ടിലെ കിടപ്പുമുറിയില് ഉറങ്ങി കിടന്നപ്പോള് മുഖത്തേക്ക് പ്ലാസ്റ്റിക് മഗ്ഗില് കലക്കിയ മുളകുപൊടി ഒഴിച്ചശേഷം, അവരുടെ കഴുത്തിലുണ്ടായിരുന്ന രണ്ട് പവന് തൂക്കം വരുന്ന സ്വര്ണ്ണമാല കവര്ച്ച ചെയ്ത് കടന്നുകളയുകയായിരുന്നു.
സംഭവത്തെ തുടര്ന്ന് കൊട്ടാരക്കര പോലീസ് കേസ് രജിസ്റ്റര് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്. കൊട്ടാരക്കര എസ്എച്ച്ഒ ഇന്സ്പെക്ടര് ജിജു കുമാര്. പി.ഡി.യുടെ നേതൃത്വത്തില്, സബ് ഇന്സ്പെക്ടര്മാരായ ലയമോള്, ഹേമന്ത്, സജീവ്, ആതിര, ഗോപിക എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി ഇതിനു മുന്പും സമാന രീതിയിലുള്ള കേസുകളില് പ്രതിയായിട്ടുള്ള ആളാണെന്ന് പോലീസ് പറയുന്നു. അറസ്റ്റിലായ റസീനയെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
നിരവധി എംഡിഎംഎ കേസ് പ്രതി വീണ്ടും എംഡിഎംഎയുമായി പിടിയില്
കൊട്ടാരക്കര: നിരവധി തവണ എംഡിഎംഎ കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതി വീണ്ടും കൊട്ടാരക്കരയില് എംഡിഎംഎയുമായി പിടിയില് വില്പ്പനക്കായി കൊണ്ടു പോകും വഴി 15 ഗ്രാമോളം എംഡിഎംഎ യുമായി ചവറ പരിമണം പുലിമുഖത്ത് വീട്ടില് ഗിരീഷ് (44) ആണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. കൊല്ലം റൂറല് ജില്ലാ പോലീസ് മേധാവി ഷാജി സുഗുണന് ലഭിച്ച രഹസ്യ വിവരത്തെ തുടര്ന്ന് കൊട്ടാരക്കര എസ്എച്ച്ഒ ജിജുകുമാര്. പിയുടെ നേതൃത്വത്തില് എസ്ഐമാരായ ഹേമന്ത് മോഹന്, അനന്തു. സി, രാജന്. ബി എന്നിവര് കൊട്ടാരക്കര കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡിനു മുന്വശം നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് മുന്പ് കൊല്ലം സിറ്റി, കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന് പരിധിയില് സമാനമായ എംഡിഎംഎ കടത്തിക്കൊണ്ടുവന്ന കേസ്സുള്ള ആളാണ്.
‘അരയനും അമരക്കാരനും’ ആദ്യ പ്രദർശനംതലസ്ഥാനത്ത് നടന്നു
തിരുവനന്തപുരം: വെള്ളറട തെക്കൻ കുരിശുമല തീർത്ഥാടന കേന്ദ്രത്തിന്റെ 70-ാം തീർത്ഥാടന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച
‘അരയനും അമരക്കാരനും’ എന്ന മലയാള ചല ചിത്രത്തിൻ്റെ ആദ്യപ്രദർശനം തിരുവനന്തപുരം ലെനിൻ സിനിമാസിൽ നടന്നു.
സമന്വയ വിഷൻ, ബ്രൈറ്റ് പ്രൊഡക്ഷൻസ് എന്നിവരുടെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തെക്കൻ കുരിശുമല ഡയറക്ടറും റെക്ടറുമായ വെരി റവ. മോൺ. ഡോ. വിൻസൻ്റ് കെ. പീറ്റർ അധ്യക്ഷനായി.
പുനലൂർ രൂപതാ ബിഷപ്പ് റൈറ്റ്. റവ.ഡോ സെൽ വിസ്റ്റർ പൊന്നു മുത്തൻ അനുഗ്രഹ പ്രഭാഷണം നടത്തി. കല,കൃഷി,കളി എന്നിവ മനുഷ്യ സംസ്കാരത്തിന് ആവശ്യമാണന്ന് അദ്ദേഹം പറഞ്ഞു. നെയ്യാറ്റിൻകര രൂപതാ ബിഷപ്പ് റൈറ്റ് റവ ഡോ. സെൽവരാജൻ ദാസൻ അനുഗ്രഹ പ്രഭാഷണം നടത്തി.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല,
ട്രെയിലർ റിലീസ് നിർവ്വഹിച്ചു. എൻ ശക്തൻ എം എൽ എ പോസ്റ്റർ പ്രകാശനവും ബിഷപ്പ് ഡോ സെൽ വിസ്റ്റർ പൊന്നു മുത്തൻ ഓഡിയോ പ്രകാശനവും നിർവ്വഹിച്ചു. ഡോ ശശി തരൂർ എം പി, ജിസ്റ്റീഫൻ എം എൽ എ സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ, ഫൈസൽ ഖാൻ, മറിയ ഉമ്മൻ, പ്രണവം മധു സിബിൻഷാജി, ഫാ. സജി പോൾ, നിർമ്മാതാവ് ബ്രൈറ്റ് തോംസൺ, സംവിധായകൻ വിവി വിൽഫ്രഡ് എന്നിവർ പ്രസംഗിച്ചു.
സഹ്യന്റെ നെറുകയിൽ പ്രശോഭിക്കുന്ന, രാജ്യാന്തര തീർത്ഥാടന കേന്ദ്രമായി അംഗീകരിക്കപ്പെട്ട, ലോക പൈതൃക പട്ടികയിലേക്ക് ഇടം നേടാൻ ഒരുങ്ങുന്ന വെള്ളറട തെക്കൻ കുരിശുമലയുടെ ചരിത്രം, കുടുംബജീവിതം, മത സൗഹാർദ്ദം, ലഹരി വിരുദ്ധ സന്ദേശം, സ്നേഹവും സംസ്കാരവും എന്നിവയാണ് ചിത്രത്തിന്റെ പ്രമേയം.
വിശുദ്ധ കുരിശിലൂടെ കരഗതമായ നിത്യജീവൻ വിളംബരം ചെയ്യുന്ന ഈ കലാസൃഷ്ടി മാനവരാശിയുടെ ഒരുമയ്ക്ക് മുതൽകൂട്ടാണ്. ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ മനുഷ്യ മൂല്യങ്ങളും ധാർമ്മികതയും മറക്കപ്പെടുന്ന ഈ കാലത്ത് അവ തിരികെ കൊണ്ടുവരാൻ ഈ ചിത്രം പ്രചോദനമാകുന്നു.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുക്കിയ ‘അരയനും അമരക്കാരനും’ സത്യം, നീതി, സ്വാതന്ത്ര്യം, കാരുണ്യം, സമാധാനം, സ്നേഹം എന്നീ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനൊപ്പം മനുഷ്യരിൽ സ്നേഹവും സംസ്കാരവും ശക്തിപ്പെടുത്തുന്ന ശക്തമായ ഒരു ചലചിത്ര ആവിഷ്കാരം കൂടിയാണ്
തട്ടിപ്പ് കേസ് പ്രതിയെ പിടികൂടാൻ പോയ പൊലീസ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം
നെയ്യാറ്റിൻകര: തട്ടിപ്പ് കേസ് പ്രതിയെ പിടികൂടാൻ പോയ പൊലീസ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. നെയ്യാറ്റിൻകരയിലാണ് സംഭവം. നടരാജ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതിയായ സനോജിനെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പൊലീസുകാർക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു.
നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ എസ്.ഐ അക്ഷയ് കുമാർ, സി.പി.ഒമാരായ ആൻ്റണി മിറാണ്ട, നിതിൻ സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ നിതിൻ സുകുമാരൻ്റെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഉദ്യോഗസ്ഥരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളിയാണ് സനോജ്. ഇയാളെ കണ്ടെത്താനായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിരുന്നതിനിടയിലാണ് പൊലീസിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നാലെ നെയ്യാറ്റിൻകരയിൽ വെച്ച് പ്രതി സനോജിനെ പൊലീസ് പിടികൂടി. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
ജാമ്യത്തിൽ ഇറങ്ങിയശേഷം വീണ്ടും സമൂഹമാധ്യമങ്ങൾ വഴി അപകീർത്തികരമായ വീഡിയോ,യൂട്യൂബര് രാജന് ജോസഫിനെതിരെ വീണ്ടും കേസ്
പത്തനംതിട്ട: ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന കേസില് കസ്റ്റഡിയിലെടുത്ത യൂട്യൂബര് രാജന് ജോസഫിനെതിരെ വീണ്ടും കേസ്. ജാമ്യത്തിൽ ഇറങ്ങിയശേഷം വീണ്ടും സമൂഹമാധ്യമങ്ങൾ വഴി അപകീർത്തികരമായ വീഡിയോ ചെയ്തെന്ന പരാതിയിലാണ് കേസെടുത്തത്.
ശ്രീനാദേവി കുഞ്ഞമ്മയാണ് രാജൻ ജോസഫിനെതിരെ വീണ്ടും അടൂർ പൊലീസിൽ പരാതി നൽകിയത്. രാജൻ ജോസഫിനെ ഒന്നാംപ്രതിയും സിബി തോമസിനെ രണ്ടാംപ്രതിയുമാക്കിയാണ് കേസ്. കഴിഞ്ഞദിവസം ഇതേ സ്റ്റേഷനിൽ അറസ്റ്റിലായി കോടതിയിൽ നിന്ന് ജാമ്യമെടുത്തു പോയതിന് പിന്നാലെയാണ് രാജൻ ജോസഫിനെതിരെ വീണ്ടും കേസെടുത്തത്.
ഗൾഫിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങളുടെ ഇന്ന് രാത്രിയിലെ യാത്ര നാളത്തേക്ക് മാറ്റി
കൊച്ചി: ഗൾഫിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങളുടെ ഇന്ന് രാത്രിയിലെ യാത്ര നാളത്തേക്ക് മാറ്റി. ഇന്ന് രാത്രി ഏഴ് മണിക്ക് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ദോഹയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നാളെ (17 വെള്ളിയാഴ്ച) പുലർച്ചെ 2.30 ന് പുറപ്പെടുകയുള്ളൂ എന്ന് അധികൃതര് അറിയിച്ചു. ഇന്ന് രാത്രി 10 ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ബഹ്റൈൻ വിമാനം നാളെ രാവിലെ 8 ന് കൊച്ചിയിൽ നിന്ന് പുറപ്പെടും. രാത്രി 8.30 ന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ ദമാം വിമാനം രാത്രി 10 നാണ് പുറപ്പെടുക.
വിജയന്പിളള ഫൗണ്ടേഷന് പ്രതിഭാസംഗമം നടന്നു
ചവറ.വിജയന്പിളള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില് നടന്ന പ്രതിഭാസംഗമം പ്രശസ്ത പ്രഭാഷകന് വി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാവിഷയത്തിനും എ പ്ലസ് വാങ്ങി വിജയികളായ വിദ്യാർത്ഥികളെയും എസ് പി സി ഔദ്യോഗിക ഗാനമായി അംഗീകരിച്ച ‘ഉണർവ് ‘എന്ന ഗാനത്തിന്റെ രചയിതാവും കവിയും അധ്യാപകനുമായ അരുൺ കോളശ്ശേരിയെയും കേരള യൂണിവേഴ്സിറ്റി ബി എ മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ജെ. ആർ. മീരയെയും അനുമോദിച്ചു.
ചവറ മടപ്പളളി, എംഎസ്എന്ഐഎംറ്റി കോളേജില് വച്ചുനടന്ന ചടങ്ങിൽ
. എം.എസ്.എന് ട്രസ്റ്റ് ഭാരവാഹികളായ എൻ. ചന്ദ്രൻപിള്ള, പ്രൊഫ. എൻ. ഗോപാലകൃഷ്ണപിള്ള, മാനേജിംഗ് ട്രസ്റ്റി ഡോ. സുജിത് വിജയന്പിളള, ശ്രീലക്ഷ്മി സുമാദേവി, പ്രിൻസിപ്പൽ ഡോ. മധു. ആർ, ചവറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ആർ. ജയപ്രകാശ്, ജി. ആർ. ഗീത, തുടങ്ങിയവര് പങ്കെടുത്തു.
സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റത്തിന് ഒരാഴ്ചക്കിടെ പൊലീസ് 2936 പേര്ക്കെതിരെ കേസെടുത്തു,662 പേരുടെ ലൈസന്സ് പോകും
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റത്തിന് ഒരാഴ്ചക്കിടെ പൊലീസ് 2936 പേര്ക്കെതിരെ കേസെടുത്തു. കേരള പൊലീസിന്റെ ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ നേതൃത്വത്തില് സംസ്ഥാനത്തുടനീളം ‘ഡ്രൈവ് സോബര് – സ്റ്റേ എലൈവ്’ എന്ന പേരില് നടത്തിയ സ്പെഷ്യല് ഡ്രൈവില് 67,979 വാഹനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 662 പേരുടെ ലൈസന്സ് റദ്ദ് ചെയ്യുന്നതിന് ശുപാര്ശ ചെയ്തതായി സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര് അറിയിച്ചു.
ജൂലൈ എട്ട് മുതല് 13 വരെയുള്ള കാലയളവിലെ സ്പെഷ്യല് ഡ്രൈവ് കണക്കുകളാണ് ഇപ്പോള് പുറത്തുവിട്ടത്. റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിനും അവരെ റോഡപകടങ്ങളുടെ ദൂഷ്യവശങ്ങളെപ്പറ്റി ബോധവല്ക്കരിക്കുന്നതിനുമായാണ് പരിശോധന കര്ശനമാക്കിയത്. മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡപകടങ്ങള് ഉണ്ടാക്കുന്നതിനും അപകടമരണങ്ങള്ക്കും ഒരു പ്രധാന കാരണമാണ്. മാത്രമല്ല ഇതിലുടെ എല്ലാ യാത്രക്കാര്ക്കും ഗുരുതരമായ അപകടസാധ്യതയും സൃഷ്ടിക്കുന്നു.
സംസ്ഥാനത്തെ ഹൈവേ പട്രോളിങ് വിഭാഗങ്ങളോട് തുടര്ന്നുള്ള ദിവസങ്ങളിലും നിരന്തര പരിശോധന നടത്തുന്നതിനും നിയമലംഘനം ആവര്ത്തിക്കുന്നവര്ക്കെതിരെ കര്ശന നടപടിയെടുക്കുന്നതിനും നിര്ദ്ദേശം നല്കിയിട്ടുണ്ട്. ട്രാഫിക് സോണല് പൊലീസ് സൂപ്രണ്ടുമാരുടെ മേല്നോട്ടത്തില് ജില്ലാ ട്രാഫിക്ക് നോഡല് ഓഫീസര്മാര്, ട്രാഫിക് എന്ഫോഴ്സ്മെന്റ് യൂണിറ്റുകള് എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയായിരുന്നു സ്പെഷ്യല് ഡ്രൈവ് നടത്തിയത്.
ട്രാഫിക് നിയമലംഘനങ്ങള് ശ്രദ്ധയില്പ്പെട്ടാല്, ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ റോഡ് സുരക്ഷാ സംരംഭമായ ‘ശുഭയാത്ര’വാട്സ്ആപ്പ് നമ്പര് (974700 1099) മുഖേന നിയമലംഘനങ്ങളുടെ ഫോട്ടോ, ഓഡിയോ, വിഡിയോ, എന്നിവയോടൊപ്പം നിയമലംഘനം നടന്ന ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിന്റെ നമ്പര് ഉള്പ്പെടെ പൊതുജനങ്ങള്ക്ക് അറിയിക്കാവുന്നതാണ്.




































