Home Blog Page 393

ദിവസവും 16 മുതൽ 17 മണിക്കൂർ വരെ പഠനസമയം, ആര്യൻ്റെ വിജയ രഹസ്യം ,നീറ്റ് യു.ജി ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി:ദിവസവും 16 മുതൽ 17 മണിക്കൂർ വരെയായിരുന്നു  പഠനസമയം. കഠിനമായി പരിശ്രമിച്ച നാളുകളിൽ ഉറക്കം പോലും പലപ്പോഴും വേണ്ടെന്ന് വെക്കേണ്ടി വന്നിട്ടുണ്ടെന്ന് നീറ്റ് ഒന്നാം സ്ഥാന ക്കാരൻ ആര്യൻ ഗുപ്ത.

  ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മാറ്റി നടത്തിയ മെഡിക്കൽ എൻട്രൻസ് യോഗ്യത പരീക്ഷ നീറ്റ് യു.ജിയുടെ ഫലം പ്രസിദ്ധീകരിച്ചു. 11.21 ലക്ഷം വിദ്യാർഥികൾ യോഗ്യത നേടിയതായി പരീക്ഷ നടത്തിയ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) അറിയിച്ചു.

ഇതിൽ 58 ശതമാനം പെൺകുട്ടികളാണ്. 720ൽ 715 മാർക്കുമായി പഞ്ചാബിൽനിന്നുള്ള ആര്യൻ ഗുപ്തയും ഹരിയാനയിൽനിന്നുള്ള പൻഷുൽ ബൻസാളുമാണ് ടോപ്പർമാർ. 19 പേർ 700ലധികം മാർക്ക് സ്കോർ ചെയ്തപ്പോൾ 138 പേർ 690ലധികം മാർക്ക് നേടി. 1,492 പേർ 650ലധികവും 10,160 പേർ 600ൽ കൂടുതലും സ്കോർ ചെയ്തു.

മേയ് ഒമ്പതിന് നടന്ന നീറ്റ് യു.ജി പരീക്ഷ ചോദ്യപേപ്പർ ചോർച്ച ആരോപണത്തെ തുടർന്ന് മേയ് 12ന് റദ്ദാക്കുകയായിരുന്നു. കേസ് സി.ബി.ഐ അന്വേഷണത്തിലാണ്. തുടർന്ന് ജൂൺ 21നാണ് വീണ്ടും പരീക്ഷ നടത്തിയത്. വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് (https://neet.nta.nic.in/)സന്ദർശിച്ച് ഫലമറിയാം.

റെയിൽവേ ക്രോസിന്റെ ​ഗേറ്റ് അടച്ചില്ല; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ചു, 2 കുട്ടികൾ ഉൾപ്പടെ 3 മരണം

കൊൽക്കത്ത: ട്രെയിൻ സ്കൂൾ വാനിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പടെ 3 പേർക്ക് ദാരുണാന്ത്യം. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. രാവിലെ ഏഴ് മണിയോടെ ബം​ഗാളിലെ മുർഷിദാബാദിലെ ബഹരംപുർ മേഖലയിലുള്ള കർണസുബർണ റെയിൽവേ ക്രോസിങ്ങിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

കുട്ടികളുമായി പോവുകയായിരുന്ന സ്‌കൂൾ വാനിലേക്ക് നിംതിത-കത്വ പാസഞ്ചർ ട്രെയിൻ ഇടിക്കുകയായിരുന്നു. അപകടസമയത്ത് റെയിൽവേ ക്രോസിന്റെ ഗേറ്റ് തുറന്നു കിടക്കുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. ഒരു വശത്തുനിന്നുള്ള ട്രെയിൻ കടന്നുപോകുന്നതുവരെ ഗേറ്റ് അടച്ചിട്ടിരുന്നതായും, എന്നാൽ തൊട്ടടുത്ത ട്രാക്കിലൂടെ മറ്റൊരു ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നുകൊടുത്തതാണ് വലിയ ദുരന്തത്തിന് കാരണമായത്.

കത്വയിൽ നിന്ന് 48 കിലോമീറ്റർ അകലെയുള്ള കർണ സുബർണ സ്റ്റേഷനു സമീപമുള്ള ലെവൽ ക്രോസിങ് മുറിച്ചുകടക്കുകയായിരുന്നു സ്‌കൂൾ വാനെന്ന് റെയിൽവേ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

അപകടത്തിൽ സ്കൂൾ വാൻ പൂർണമായും തകർന്നു. പരിക്കേറ്റ വിദ്യാർഥികളെ ഉടൻ മുർഷിദാബാദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും റെയിൽവേ അധികൃതരും അപകട സ്ഥലം സന്ദർശിച്ചു. ഗേറ്റ്‌മാന്റെ ഭാഗത്തുനിന്നുണ്ടായ ​​ഗുരുതര വീഴ്ച ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു.

രാത്രി വൈകി ഉറങ്ങുന്നവരാണോ നിങ്ങൾ? ഈ ദൈനംദിന ശീലങ്ങൾ ശരീരത്തിന്റെ ജൈവഘടികാരത്തെ താളംതെറ്റിക്കും

ജോലി തീർക്കാൻ വേണ്ടി രാത്രി വൈകിയിരുന്ന് ഉണർന്നിരിക്കുക, ഉറക്കമില്ലാത്ത രാത്രിക്ക് ശേഷം പിറ്റേന്ന് നേരം വൈകി ഉണരുക, അല്ലെങ്കിൽ തിരക്കുകൾ കാരണം അർദ്ധരാത്രിയിൽ അത്താഴം കഴിക്കുക എന്നിവയൊക്കെ ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ പലർക്കും ഒരു സാധാരണ ശീലമായി മാറിയിട്ടുണ്ട്. എന്നാൽ ഇത്തരം നിസ്സാരമായ ശീലങ്ങൾ നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക താളത്തെ അഥവാ ജൈവഘടികാരത്തെ ഇല്ലാതാക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.

എന്താണ് സർക്കാഡിയൻ റിഥം?

നമ്മുടെ ശരീരത്തിന്റെ സ്വാഭാവികമായ 24 മണിക്കൂർ ജൈവഘടികാരമാണ് സർക്കാഡിയൻ റിഥം. ഇത് ഉറക്കത്തെ മാത്രമല്ല നിയന്ത്രിക്കുന്നത്. ശരീരത്തിലെ ഹോർമോൺ ഉത്പാദനം, ദഹനം, ശരീരതാപനില, വിശപ്പ്, നമ്മൾ കഴിക്കുന്ന ഭക്ഷണം ശരീരം എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്ന പ്രക്രിയ എന്നിവയെയെല്ലാം ഈ ആന്തരിക ഘടികാരം സ്വാധീനിക്കുന്നുണ്ട്. കരൾ, കുടൽ, മസ്തിഷ്കം എന്നിവയെല്ലാം പ്രവർത്തിക്കുന്നത് ഈ ഘടികാരത്തിന്റെ താളത്തിലാണ്.

നമ്മുടെ ജൈവഘടികാരത്തെ തെറ്റിക്കുന്നത് എന്തൊക്കെയാണ്?

ദൈനംദിന ജീവിതത്തിലെ ചില അശ്രദ്ധകളാണ് പ്രധാനമായും നമ്മുടെ ശരീരത്തിന്റെ താളം തെറ്റിക്കുന്നത്. അവ എന്തൊക്കെയാണെന്ന് അറിയാം.

  1. രാവിലെയുള്ള പ്രകൃതിദത്തമായ സൂര്യപ്രകാശം ഏൽക്കാതിരിക്കുന്നത്.
  2. അർദ്ധരാത്രിയിൽ അത്താഴം കഴിക്കുന്നത്.
  3. ഉറക്കം വരാൻ വേണ്ടി മെലാടോണിൻ ഗുളികകളെ ആശ്രയിക്കുന്നത്.

ശരീരത്തിന്റെ ജൈവഘടികാരം വീണ്ടെടുക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

ശരീരത്തിന്റെ സ്വാഭാവിക താളം വീണ്ടെടുക്കാനും മികച്ച ആരോഗ്യം നിലനിർത്താനും താഴെ പറയുന്ന ശീലങ്ങൾ പിന്തുടരാം.

കൃത്യമായ ഉറക്കസമയം- പ്രവൃത്തിദിവസങ്ങളിലും അല്ലാത്ത ദിവസവും ഒരേ സമയത്ത് തന്നെ ഉണരാൻ ശ്രമിക്കുക.

  1. രാവിലെയുള്ള സൂര്യപ്രകാശം- ഉറക്കമുണർന്ന് ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ കുറച്ചു സമയം വെയിൽ കൊള്ളുക.
  2. ഭക്ഷണസമയം ക്രമീകരിക്കുക- എല്ലാ ദിവസവും ഏകദേശം ഒരേ സമയത്തുതന്നെ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും കഴിക്കാൻ ശ്രദ്ധിക്കുക.
  3. രാത്രിയിലെ വെളിച്ചം കുറയ്ക്കുക- ഉറങ്ങാൻ കിടക്കുന്നതിന് മുൻപായി മുറിയിലെ പ്രകാശതീവ്രത കുറയ്ക്കുക
  4. ഫോൺ മാറ്റിവെക്കുക- ഉറങ്ങാൻ പോകുന്നതിന് കുറഞ്ഞത് ഒരു മണിക്കൂർ മുൻപെങ്കിലും മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയവ ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക.

ഇക്കാര്യങ്ങൾ കൃത്യമായി ശീലമാക്കുന്നതിലൂടെ നിങ്ങളുടെ ശരീരം സ്വാഭാവിക താളത്തിലേക്ക് മടങ്ങിയെത്തുകയും ദഹനക്കേട്, ഉറക്കമില്ലായ്മ പോലുള്ള സാധാരണ ആരോഗ്യപ്രശ്നങ്ങൾ തനിയെ മാറാൻ തുടങ്ങുകയും ചെയ്യും.

അയയിൽ ഉണക്കാനിട്ട സ്ത്രീകളുടെ അടിവസ്ത്രങ്ങൾ രാത്രി കാണാതാകും, രാവിലെ തിരികെ എത്തും, പിന്നിലെ വിചിത്ര സംഭവം മറനീക്കിയത് സിസിടിവി

ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന ഒരു വിചിത്ര മോഷണത്തിന്റെ കഥയാണ് ഇപ്പോൾ ചർച്ചയാകുന്നത്. സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുകയും രാത്രി മുഴുവൻ ധരിച്ച ശേഷം പിറ്റേന്ന് രാവിലെ അതേ സ്ഥലത്ത് തിരികെ കൊണ്ടിടുകയും ചെയ്യുന്ന ഒരാളാണ് ഒടുവിൽ ക്യാമറയിൽ കുടുങ്ങിയത്.

Also Read: മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് മടങ്ങുന്നതിനിടെ യുവാവ് തൃശൂരിൽ അപകടത്തിൽപ്പെട്ടു

ഒരു ഒളിക്യാമറ സ്ഥാപിച്ചതോടെയാണ് ഈ വിചിത്ര കള്ളന്റെ ചെയ്തികൾ പുറത്തുവന്നത്. തുടർച്ചയായി അടിവസ്ത്രങ്ങൾ മോഷണം പോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് താമസക്കാർ ഈ നീക്കത്തിന് മുതിർന്നത്. ഇതോടെയാണ് മോഷണത്തിന്റെ പിന്നിലെ വിചിത്രമായ രീതി വ്യക്തമായത്. സംഭവം പൊലീസിനെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്.

കുടുക്കിയത് ഒളിക്യാമറ

സ്ഥിരമായി അയയിൽ വിരിക്കുന്ന അടിവസ്ത്രങ്ങൾ കാണാതാവുന്നത് പതിവായതോടെയാണ് വീട്ടുകാർക്ക് സംശയം തോന്നിയത്. എന്നാൽ, പിറ്റേദിവസം രാവിലെ ഇവയെല്ലാം അതേ സ്ഥാനത്ത് തിരികെ കാണുന്നതും അവരെ കുഴപ്പിച്ചു. ഈ ദുരൂഹത നീക്കാനാണ് ഇവർ ഒരു സിസിടിവി ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്. ക്യാമറയിലെ ദൃശ്യങ്ങൾ എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. രാത്രിയിൽ വീട്ടിലെത്തുന്ന ഒരാൾ അയയിൽ കിടക്കുന്ന അടിവസ്ത്രങ്ങൾ എടുക്കുന്നു. പിറ്റേന്ന് രാവിലെ അതേയാൾ വന്ന് അവ തിരികെ വയ്ക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞിരുന്നു. ഇതോടെയാണ് മാസങ്ങളായി തുടരുന്ന ഈ വിചിത്ര മോഷണത്തിന് പിന്നിലെ രഹസ്യം പുറത്തുവന്നത്.

മോഷണത്തിന്റെ വിചിത്ര രീതി

പിടിയിലായ ആൾ സ്ഥിരമായി ഇങ്ങനെ ചെയ്തിരുന്നതായാണ് വിവരം. രാത്രിയിൽ മോഷ്ടിക്കുന്ന അടിവസ്ത്രങ്ങൾ ഇയാൾ ധരിക്കുകയും പിറ്റേന്ന് രാവിലെ ആരും കാണാതെ തിരികെ കൊണ്ടിടുകയുമായിരുന്നു രീതി. മോഷണം പോയെന്ന് പരാതിപ്പെടാൻ പോലും കഴിയാത്ത സാഹചര്യമായിരുന്നു വീട്ടുകാർക്ക്. ഒടുവിൽ സിസിടിവി ദൃശ്യങ്ങൾ തെളിവായി ലഭിച്ചതോടെയാണ് ഈ പ്രശ്നത്തിന് ഒരു പരിഹാരമായത്. അടിവസ്ത്രങ്ങൾ മോഷ്ടിച്ച് ധരിച്ച് തിരികെ വയ്ക്കുന്ന ഈ രീതി എന്തിനാണെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്തായാലും, സിസിടിവി ദൃശ്യങ്ങൾ കേസ് തെളിയിക്കുന്നതിൽ നിർണായകമായി.

‘മന്ത്രിപദവി’ വിവാദ ഫോൺ വിളി മറച്ചുവച്ച്‌ എംപിമാരും

കോഴിക്കോട്‌: മന്ത്രിക്കോഴയിൽ വിളിയെത്തിയ എംപിമാരും വിവരം മറച്ചുവച്ചു. ഷാഫി പറമ്പിൽ എംപിയും ഡീൻ കുര്യാക്കോസുമാണ്‌ ഇക്കാര്യം മറച്ചുവച്ചത്‌. എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണന് മന്ത്രിസ്ഥാനം വാഗ്ദാനംചെയ്ത്‌ മൂന്നുകോടി രൂപ ആവശ്യപ്പെട്ടത്‌ വിവാദമായതോടെയാണ്‌ പ്രിയങ്ക ഗാന്ധിയുടെ പ്രെൈവറ്റ്‌ സെക്രട്ടറി ഡി എസ്‌ രാജ്‌കുമാർ വയനാട്‌ പൊലീസ്‌ മേധാവിക്ക്‌ പരാതി നൽകിയത്‌. പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽനിന്ന്‌ രാജ്‌കുമാർ എന്ന്‌ പരിചയപ്പെടുത്തിയാണ്‌ എംപിമാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ്‌, വിദ്യ ബാലകൃഷ്‌ണൻ എംഎൽഎ എന്നിവർക്ക്‌ വിളിയെത്തിയത്‌.

സംഭവമുണ്ടായി ദിവസങ്ങളോളം എംപിമാരും എംഎൽഎയും ഇക്കാര്യം പൊതുശ്രദ്ധയിൽ വരാതിരിക്കാൻ ശ്രമിച്ചു. വിദ്യ പരാതി നൽകിയശേഷവും പൊലീസിൽ പരാതിപ്പെടാൻ ഷാഫിയും ഡീൻ കുര്യാക്കോസും തയ്യാറായില്ല. ഇത്തരത്തിൽ തട്ടിപ്പ്‌ നടക്കുന്നതായി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായി വിദ്യ ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തന്റെ പേരിൽ തട്ടിപ്പ്‌ നടക്കുന്നതായി അറിഞ്ഞിട്ടും പരാതി നൽകാൻ രാജ്‌കുമാറും തയ്യാറായിരുന്നില്ല. വിദ്യ നൽകിയ പരാതിയിൽ കോൺഗ്രസിനുള്ളിൽ അസ്വാരസ്യം പടർന്നുതുടങ്ങിയതോടെയാണ്‌ രാജ്‌കുമാർ ബുധനാഴ്ച പരാതി നൽകാൻ തയ്യാറായത്‌. അതേസമയം, തട്ടിപ്പുകാർ ലക്ഷ്യമിട്ടതായി പറയുന്ന ഷാഫിയോ ഡീൻ കുര്യാക്കോസോ പരാതി നൽകിയിട്ടുമില്ല.

മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് മടങ്ങുന്നതിനിടെ യുവാവ് തൃശൂരിൽ അപകടത്തിൽപ്പെട്ടു

കൊച്ചി: മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് മടങ്ങുന്നതിനിടെ യുവാവ് തൃശൂരിൽ അപകടത്തിൽപ്പെട്ടു. ചികിത്സയ്ക്കെത്തിയ ആശുപത്രിയിൽ പരാതിയില്ലെന്ന് അറിയിച്ച് കടന്ന് കളഞ്ഞെങ്കിലും ദിവസങ്ങൾക്കകം കടവന്ത്ര പൊലീസിന്‍റെ അന്വേഷണത്തിൽ പൊന്നാനിയിൽ നിന്ന് പിടിയിലായി. നിരവധി കേസുകളിൽ പ്രതിയായ എടപ്പാൾ സ്വദേശി സുരേഷ് ബാബു (20) ആണ് അറസ്റ്റിലായത്.

Also Read: പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും; പരീക്ഷാ ഫലം ഈ ലിങ്കിലൂടെ അറിയാം, പരിശോധിക്കേണ്ടത് ഇങ്ങനെ

ഈ മാസം ആറിന് സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് ബൈക്ക് മോഷണം പോയിരുന്നു. അർധരാത്രിയിൽ താക്കോലില്ലാതെ വാഹനം സ്റ്റാർട്ട് ചെയ്ത് പ്രതി എടപ്പാളിലേക്ക് യാത്ര തിരിച്ചു. യാത്രയ്ക്കിടെ തൃശൂർ മതിലകത്ത് ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട ഇയാൾക്ക് കൈയ്ക്ക് പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരാതിയില്ലെന്ന് അറിയിച്ച് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.

അപകടത്തിൽപ്പെട്ട ബൈക്ക് വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് അന്വേഷണം ശക്തമാക്കിയ കടവന്ത്ര പൊലീസ് പ്രതിയെ പൊന്നാനിയിൽ നിന്ന് പിടികൂടി. പൊലീസ് എത്തുമ്പോൾ പ്രതി കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തിയ ഉദ്യോഗസ്ഥർ ഇയാളെ കീഴടക്കി അറസ്റ്റ് ചെയ്തു.

പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും; പരീക്ഷാ ഫലം ഈ ലിങ്കിലൂടെ അറിയാം, പരിശോധിക്കേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഫലം ലഭ്യമാകും. ഇക്കഴിഞ്ഞ മാർച്ച് മാസം നടന്ന പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിക്കുന്നത്. പരീക്ഷാ ഫലം results.hse.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാകും. മുൻവർഷം ജൂൺ രണ്ടിനായിരുന്നു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിരുന്നത്. ഈ വർഷം ജൂൺ മാസം പത്താം തീയതി പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും പശ്ചിമേഷ്യയിൽ പരീക്ഷ മാറ്റിവെച്ചതിനെ തുടർന്ന് ഫലപ്രഖ്യാപനവും നീളുകയായിരുന്നു.

Also Read: മുണ്ട് ചുരുട്ടിയെറിഞ്ഞു… സ്റ്റീൽ മൊന്ത മുണ്ടിൽ പൊതിഞ്ഞ് സഹ തടവുകാരന്റെ തലയ്ക്കടിച്ചു

കേരളത്തിൽ മാർച്ച് അഞ്ചുമുതൽ 27 വരെ ആണ് പരീക്ഷ നടന്നത്. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളിലായി ആകെ നാലുലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്. എഴുത്തുപരീക്ഷ 80 മാർക്കിലും ഇൻ്റേണൽ അസസ്മെൻ്റ്/പ്രാക്ടിക്കൽ 20 മാർക്കിലുമാണ് നടത്തിയത്. പരീക്ഷയിൽ വിജയിക്കാൻ ഓരോ വിഷയങ്ങൾക്കും കുറഞ്ഞത് 35 ശതമാനം മാർക്ക് വേണം. ഓരോ വിഷയങ്ങളിലും വിജയിക്കാൻ ആവശ്യമായ മാർക്ക് നേടാൻ കഴിയാത്തവർക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം.

പരീക്ഷാ ഫലം എങ്ങനെ പരിശോധിക്കാം?
ഔദ്യോഗിക വെബ്സൈറ്റായ results.hse.kerala.gov.in ൽ പ്രവേശിക്കുക.
Kerala Plus One Result 2026 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
രജിസ്ട്രേഷൻ നമ്പരും ജനനത്തീയതിയും നൽകുക.
ആവശ്യമായ മറ്റ് വിവരങ്ങളും നൽകുക.
സ്ക്രീനിൽ ലഭ്യമാകുന്ന പരീക്ഷാ ഫലം തുടർ ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.
ഈ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം
dhsekerala.gov.in
results.hse.kerala.gov.in
keralaresults.nic.in
results.kite.kerala.gov.in
results.kerala.gov.in
DigiLocker
PRD Live
Saphalam KITE mobile app

മുണ്ട് ചുരുട്ടിയെറിഞ്ഞു… സ്റ്റീൽ മൊന്ത മുണ്ടിൽ പൊതിഞ്ഞ് സഹ തടവുകാരന്റെ തലയ്ക്കടിച്ചു

കാക്കനാട്: ജില്ലാ ജയിലിൽ റിമാൻഡ് തടവുകാരന് സഹ തടവുകാരന്റെ ക്രൂര മർദനം. ആക്രമണത്തിൽ ഒറ്റപ്പാലം തൃക്കുമുറി സ്വദേശി അബ്ദുൽ റഹ്മാൻ (28) ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. തലയ്ക്ക് 10 തുന്നലുകളുണ്ട്. സംഭവത്തിൽ സഹ തടവുകാരനായ രഞ്ജിത്ത്(25)നെതിരെ പൊലീസ് കേസെടുത്തു.

Also Read: അതിവേഗ റെയിൽപാത ,പുതിയ പഠനം നടത്താൻ ഒരുങ്ങി സർക്കാർ

കഴിഞ്ഞ ദിവസം രാവിലെ ജയിലിലെ ലോക്കപ്പിലായിരുന്നു സംഭവം. ലോക്കപ്പിൽ വിശ്രമിക്കുകയായിരുന്ന അബ്ദുൽ റഹ്മാന്റെ മുഖത്തേക്ക് രഞ്ജിത് മുണ്ട് ചുരുട്ടിയെറിഞ്ഞതോടെയാണ് തർക്കം തുടങ്ങിയത്. ഇത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ രഞ്ജിത്, ലോക്കപ്പിലുണ്ടായിരുന്ന സ്റ്റീൽ മൊന്ത മുണ്ടിൽ പൊതിഞ്ഞ് അബ്ദുൽ റഹ്മാന്റെ തലയ്ക്ക് ശക്തമായി അടിക്കുകയായിരുന്നു. ആക്രമണത്തിൽ തലയ്ക്കും വലത് തോളിനും പരിക്കേറ്റ അബ്ദുൽ റഹ്മാനെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. സൈബർ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് അബ്ദുൽ റഹ്മാന് ആക്രമണം നേരിടേണ്ടി വന്നത്. അതേസമയം, അടിപിടി കേസുമായി ബന്ധപ്പെട്ടാണ് രഞ്ജിത് ജയിലിൽ റിമാൻഡിൽ കഴിയുന്നത്.

അതിവേഗ റെയിൽപാത ,പുതിയ പഠനം നടത്താൻ ഒരുങ്ങി സർക്കാർ

തിരുവന്ത പുരം. അതിവേഗ റെയിൽപാത
പുതിയ പഠനം നടത്താൻ ഒരുങ്ങി സർക്കാർ..
സമിതിയെ ഉടൻ നിയമിക്കും

സാധ്യത പഠനത്തിൽ സർക്കാർ ഏറ്റവും അധികം പരിഗണിക്കുക സാമ്പത്തിക വിജയസാധ്യത…


യാത്രക്കാരെ കൊണ്ട് മാത്രം അതിവേറെ ഉത്പാദ വിജയിപ്പിക്കാൻ ആകില്ലെന്ന് വിമാനത്തിൽ സർക്കാർ..

ചരക്ക് നീക്കം കൂടി സാധ്യമാകുന്ന അതിവേഗ റെയിൽപാതയ്ക്ക് പ്ലാൻ..

ഇതേക്കുറിച്ച് സമിതി പഠനം നടത്തും…

പദ്ധതിയുടെ ചെലവ് എങ്ങനെ കണ്ടെത്താനാകും എന്നതും പഠിക്കും..

ശ്രീധരന്റെ ഫിനാൻഷ്യൽ മോഡൽ സ്വീകാര്യമല്ലെന്ന് ഉറപ്പിച്ച് സർക്കാർ..


കേന്ദ്രത്തിൽ നിന്നും 20,000 കോടി ലഭിക്കാൻ സാധ്യതയില്ല..

അതുകൊണ്ടുതന്നെ ശ്രീധരന്റെ ഫിനാൻഷ്യൽ മോഡൽ ഗുണം ചെയ്യില്ല..


പദ്ധതി സാമ്പത്തികമായി വിജയിക്കുമെന്ന് ഉറപ്പായാൽ മാത്രമേ ജനങ്ങൾ ഓഹരി വാങ്ങു.

കരുനാഗപ്പള്ളി നിയോജകമണ്ഡലം പദ്ധതികളുടെ അവലോകനയോഗം ചേർന്നു

കരുനാഗപ്പള്ളി. നിയോജകമണ്ഡലത്തിലെ കിഫ്‌ബി വഴി നടപ്പിലാക്കുന്ന പ്രധാന പ്രവർത്തികളുടെ അവലോകന യോഗം   സി .ആർ.മഹേഷ്  എം.എൽ.എ-യുടെ അദ്ധ്യക്ഷതയിൽ കിഫ്ബിയുടെ ആസ്ഥാന മന്ദിരത്തിൽ വച്ച് നടന്നു .
1.താലൂക്ക് ആശുപത്രി കെട്ടിട നിർമാണം
75 കോടി രൂപ ചെലവഴിച്ചു നിർമാണം നടക്കുന്ന താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ 95 ശതമാനം പൂർത്തിയായിട്ടുണ്ട് .മെഡിക്കൽ ഉപകരണങ്ങളിൽ ആകെയുള്ള 379 എന്നതിൽ 170 എണ്ണം വാങ്ങി കഴിഞ്ഞതായും ബാക്കിയുള്ളവ കെ എം സി സി  വഴി വാങ്ങുന്നതിനുള്ള നടപടി നടന്നുവരുന്നതായും  അറിയിച്ചു .പുരോഗതി വിലയിരുത്തുന്നതിനായി ജൂലൈ 17നു കിഫ്‌ബി അധികൃതരും മറ്റും സ്ഥലം സന്ദർശിക്കും .കൂടാതെ ജൂലൈ 20ന്  ബ ആരോഗ്യ വകുപ്പ് മന്ത്രിയുടെ യോഗത്തിൽ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുക്കണമെന്ന് എം എൽ എ ആവശ്യപ്പെട്ടു .മുനിസിപ്പൽ ചെയർമാനെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു മീറ്റിംഗ് പ്രാദേശിക തലത്തിൽ വിളിക്കാനും നിർദേശിച്ചു .
2.കുലശേഖരപുരം ഫിഷ് മാർക്കറ്റ് .
കരുനാഗപ്പള്ളി കുലശേഖരപുരം വള്ളിക്കാവ് മാർക്കറ്റ് നവീകരണത്തിനായി കിഫ്‌ബി ഫണ്ട് വഴി 3.30 കോടി രൂപയ്ക്കു ഭരണാനുമതി ലഭിക്കുകയും 13-3-2026 നു ശിലാസ്ഥാപനം നടത്തിയിട്ടുള്ളതുമാണ് .എന്നാൽ ആയതിനു ശേഷം തുടർ നടപടികൾ നടന്നിട്ടില്ല ആയതിനാൽ നിർമാണ പ്രവർത്തി വേഗത്തിൽ ആരംഭിക്കാൻ നടപടി സ്വീകരിക്കാൻ എം എൽ എ ആവശ്യപ്പെട്ടു. കരാറുകാരന് സെലക്ഷൻ നോട്ടീസ് നല്കിയിട്ടുണ്ടെന്നും ബാക്കി നടപടികൾ വേഗത്തിൽ ആക്കാമെന്നും  കിഫ്‌ബി സി ഇ ഒ അറിയിച്ചു
3.തഴവ ഗവണ്മെന്റ് കോളേജ്
നിലവിലുള്ള ഷെഡ് പൊളിച്ച ഐ എച്ച് ആർ ഡി കോളേജിന്റെ സ്ഥലത്ത് മാറ്റി സ്ഥാപിക്കുന്നതിന് വേണ്ട തുക അധികമായി അനുവദിക്കുന്നതിന് 65 ലക്ഷം  എസ്റ്റിമേറ്റ് തയാറാക്കി  സർക്കാരിലേക്ക് അയച്ചിട്ടുണ്ടെന്നും   ആയതു കിഫ്ബി ബോർഡിൽ അംഗീകാരത്തിനായി സമർപ്പിക്കുവാനും കിറ്റ്ക്കോ  -യോട്  കിഫ്‌ബി സി ഇ ഒ നിർദേശിച്ചു .   കൂടാതെ ഇതിന്റെ പേരിൽ നിർമാണം തടസപ്പെടാതെ മറ്റു പ്രവർത്തികൾ വേഗത്തിൽ  തടസമില്ലാതെ തുടരാനും  എം എൽ എ ആവശ്യപെട്ടതനുസരിച്ചു അധിക്രതർക്ക് നിർദേശം നൽകി .
4.ചിറ്റുമൂല റെയിൽവേ മേൽപ്പാലം
30.01.2025-ന്  45 കോടി രൂപയുടെ ചിറ്റുമൂല മേൽപാലം നിർമിക്കുന്നതിനുള്ള പ്രവൃത്തിയുടെ നിർമ്മാണത്തിനായി ടെണ്ടർ ക്ഷണിക്കുകയും  6% അധിക തുകയ്ക്ക്  പ്രസ്തുത പ്രവൃത്തിയുടെ കരാര്‍ രാജ് കുമാര്‍ & കമ്പനി ഏറ്റെടുക്കുകയും ചെയ്തു

ചിറ്റുമൂല റെയിൽവേ മേൽപ്പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം 20/02/2026 ന്  മുൻ പൊതുമരാമത്ത് വകുപ്പ്  നിർവഹിച്ചിട്ടുള്ളതാകുന്നു .4 മാസം കഴിഞ്ഞിട്ടും നിർമാണം ആരംഭിച്ചിട്ടില്ലയെന്നും ഉടൻ പ്രവർത്തി ആരംഭിക്കണമെന്നുംഎം എൽ എ ആവശ്യപ്പട്ടു .മണ്ണ് പരിശോധന കഴിഞ്ഞ ശേഷം 3 മാസം പാലത്തിന്റെ ഡിസൈൻ രൂപീകരിക്കുന്നതിനുള്ള സമയമാണെന്നും കെ എസ് ഇ ബി  യുടെയും വാട്ടർ അതോറിറ്റിയുടെയും യൂട്ടിലിറ്റി ഷിഫ്‌റ്റിംഗിനുള്ള നടപടി ടെൻഡർ സ്റ്റേജിലാണെന്നും രണ്ടു മാസത്തിനുള്ളിൽ നിർമാണ പ്രവർത്തി ആരംഭിക്കാമെന്നും റെയിൽവേ ബ്രിഡ്ജസ്  ആൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ  അറിയിച്ചു.
5.കാട്ടിൽ കടവ് പാലം .
കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ  കാട്ടിൽ കടവു പാലത്തിന്റെ നിർമാണത്തിന് 44 .89 കോടി രൂപയ്ക്കു ഭരണാനുമതി ലഭിക്കയ്കയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി  കരാർ ഏറ്റെടുത്തു   ടി പാലത്തിന്റെനിര്‍മ്മാണോദ്ഘാടനം 21/02/2026 ന്  മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി നിർവഹിച്ചിട്ടുള്ളതാകുന്നു  . 4 മാസം കഴിഞ്ഞിട്ടും നിർമാണം ആരംഭിച്ചിട്ടില്ലയെന്നും ഉടൻ പ്രവർത്തി ആരംഭിക്കണമെന്നുംഎം എൽ എ ആവശ്യപ്പട്ടു . ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി -യുമായി ബന്ധപ്പടാമെന്നും ഉടൻ നിർമാണ പ്രവർത്തികൾ ആരംഭിക്കാമെന്നും കിഫ്‌ബി സിഇഒ അറിയിച്ചു.കൂടാതെ മണ്ണ് പരിശോധന കഴിഞ്ഞപ്പോൾ പാലത്തിന്റെ സ്പാനുകൾ 16 ൽ നിന്നും 20 ആയിട്ടുണ്ടെന്നും ആയതിനാൽ എസ്റ്റിമേറ്റ് തുകയേക്കാൾ അധികരിക്കുമെന്നും കെ ആർ എഫ് ബി അറിയിച്ചു .10 ശതമാനത്തേക്കാൾ കുറവായതിനാൽ ബോർഡിൽ വെക്കേണ്ട കാര്യമില്ലെന്നും ആയതിനു അംഗീകാരം നൽകാമെന്നും സി ഇ ഒ അറിയിച്ചു
6.കൊറ്റമ്പള്ളി    ഗവ. എൽപിഎസ് കെട്ടിട നിർമാണം
മറ്റു തടസങ്ങളില്ല വർക്ക് നടക്കുന്നുഅടുത്ത ജനുവരിക്കുള്ളിൽ പൂർത്തിയാക്കാമെന്ന് അറിയിച്ചു .