കരുനാഗപ്പള്ളി. നിയോജകമണ്ഡലത്തിലെ കിഫ്‌ബി വഴി നടപ്പിലാക്കുന്ന പ്രധാന പ്രവർത്തികളുടെ അവലോകന യോഗം സി .ആർ.മഹേഷ് എം.എൽ.എ-യുടെ അദ്ധ്യക്ഷതയിൽ കിഫ്ബിയുടെ ആസ്ഥാന മന്ദിരത്തിൽ വച്ച് നടന്നു .
1.താലൂക്ക് ആശുപത്രി കെട്ടിട നിർമാണം
75 കോടി രൂപ ചെലവഴിച്ചു നിർമാണം നടക്കുന്ന താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ 95 ശതമാനം പൂർത്തിയായിട്ടുണ്ട് .മെഡിക്കൽ ഉപകരണങ്ങളിൽ ആകെയുള്ള 379 എന്നതിൽ 170 എണ്ണം വാങ്ങി കഴിഞ്ഞതായും ബാക്കിയുള്ളവ കെ എം സി സി വഴി വാങ്ങുന്നതിനുള്ള നടപടി നടന്നുവരുന്നതായും അറിയിച്ചു .പുരോഗതി വിലയിരുത്തുന്നതിനായി ജൂലൈ 17നു കിഫ്‌ബി അധികൃതരും മറ്റും സ്ഥലം സന്ദർശിക്കും .കൂടാതെ ജൂലൈ 20ന് ബ ആരോഗ്യ വകുപ്പ് മന്ത്രിയുടെ യോഗത്തിൽ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുക്കണമെന്ന് എം എൽ എ ആവശ്യപ്പെട്ടു .മുനിസിപ്പൽ ചെയർമാനെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു മീറ്റിംഗ് പ്രാദേശിക തലത്തിൽ വിളിക്കാനും നിർദേശിച്ചു .
2.കുലശേഖരപുരം ഫിഷ് മാർക്കറ്റ് .
കരുനാഗപ്പള്ളി കുലശേഖരപുരം വള്ളിക്കാവ് മാർക്കറ്റ് നവീകരണത്തിനായി കിഫ്‌ബി ഫണ്ട് വഴി 3.30 കോടി രൂപയ്ക്കു ഭരണാനുമതി ലഭിക്കുകയും 13-3-2026 നു ശിലാസ്ഥാപനം നടത്തിയിട്ടുള്ളതുമാണ് .എന്നാൽ ആയതിനു ശേഷം തുടർ നടപടികൾ നടന്നിട്ടില്ല ആയതിനാൽ നിർമാണ പ്രവർത്തി വേഗത്തിൽ ആരംഭിക്കാൻ നടപടി സ്വീകരിക്കാൻ എം എൽ എ ആവശ്യപ്പെട്ടു. കരാറുകാരന് സെലക്ഷൻ നോട്ടീസ് നല്കിയിട്ടുണ്ടെന്നും ബാക്കി നടപടികൾ വേഗത്തിൽ ആക്കാമെന്നും കിഫ്‌ബി സി ഇ ഒ അറിയിച്ചു
3.തഴവ ഗവണ്മെന്റ് കോളേജ്
നിലവിലുള്ള ഷെഡ് പൊളിച്ച ഐ എച്ച് ആർ ഡി കോളേജിന്റെ സ്ഥലത്ത് മാറ്റി സ്ഥാപിക്കുന്നതിന് വേണ്ട തുക അധികമായി അനുവദിക്കുന്നതിന് 65 ലക്ഷം എസ്റ്റിമേറ്റ് തയാറാക്കി സർക്കാരിലേക്ക് അയച്ചിട്ടുണ്ടെന്നും ആയതു കിഫ്ബി ബോർഡിൽ അംഗീകാരത്തിനായി സമർപ്പിക്കുവാനും കിറ്റ്ക്കോ -യോട് കിഫ്‌ബി സി ഇ ഒ നിർദേശിച്ചു . കൂടാതെ ഇതിന്റെ പേരിൽ നിർമാണം തടസപ്പെടാതെ മറ്റു പ്രവർത്തികൾ വേഗത്തിൽ തടസമില്ലാതെ തുടരാനും എം എൽ എ ആവശ്യപെട്ടതനുസരിച്ചു അധിക്രതർക്ക് നിർദേശം നൽകി .
4.ചിറ്റുമൂല റെയിൽവേ മേൽപ്പാലം
30.01.2025-ന് 45 കോടി രൂപയുടെ ചിറ്റുമൂല മേൽപാലം നിർമിക്കുന്നതിനുള്ള പ്രവൃത്തിയുടെ നിർമ്മാണത്തിനായി ടെണ്ടർ ക്ഷണിക്കുകയും 6% അധിക തുകയ്ക്ക് പ്രസ്തുത പ്രവൃത്തിയുടെ കരാര്‍ രാജ് കുമാര്‍ & കമ്പനി ഏറ്റെടുക്കുകയും ചെയ്തു
ചിറ്റുമൂല റെയിൽവേ മേൽപ്പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം 20/02/2026 ന് മുൻ പൊതുമരാമത്ത് വകുപ്പ് നിർവഹിച്ചിട്ടുള്ളതാകുന്നു .4 മാസം കഴിഞ്ഞിട്ടും നിർമാണം ആരംഭിച്ചിട്ടില്ലയെന്നും ഉടൻ പ്രവർത്തി ആരംഭിക്കണമെന്നുംഎം എൽ എ ആവശ്യപ്പട്ടു .മണ്ണ് പരിശോധന കഴിഞ്ഞ ശേഷം 3 മാസം പാലത്തിന്റെ ഡിസൈൻ രൂപീകരിക്കുന്നതിനുള്ള സമയമാണെന്നും കെ എസ് ഇ ബി യുടെയും വാട്ടർ അതോറിറ്റിയുടെയും യൂട്ടിലിറ്റി ഷിഫ്‌റ്റിംഗിനുള്ള നടപടി ടെൻഡർ സ്റ്റേജിലാണെന്നും രണ്ടു മാസത്തിനുള്ളിൽ നിർമാണ പ്രവർത്തി ആരംഭിക്കാമെന്നും റെയിൽവേ ബ്രിഡ്ജസ് ആൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ അറിയിച്ചു.
5.കാട്ടിൽ കടവ് പാലം .
കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ കാട്ടിൽ കടവു പാലത്തിന്റെ നിർമാണത്തിന് 44 .89 കോടി രൂപയ്ക്കു ഭരണാനുമതി ലഭിക്കയ്കയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി കരാർ ഏറ്റെടുത്തു ടി പാലത്തിന്റെനിര്‍മ്മാണോദ്ഘാടനം 21/02/2026 ന് മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി നിർവഹിച്ചിട്ടുള്ളതാകുന്നു . 4 മാസം കഴിഞ്ഞിട്ടും നിർമാണം ആരംഭിച്ചിട്ടില്ലയെന്നും ഉടൻ പ്രവർത്തി ആരംഭിക്കണമെന്നുംഎം എൽ എ ആവശ്യപ്പട്ടു . ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി -യുമായി ബന്ധപ്പടാമെന്നും ഉടൻ നിർമാണ പ്രവർത്തികൾ ആരംഭിക്കാമെന്നും കിഫ്‌ബി സിഇഒ അറിയിച്ചു.കൂടാതെ മണ്ണ് പരിശോധന കഴിഞ്ഞപ്പോൾ പാലത്തിന്റെ സ്പാനുകൾ 16 ൽ നിന്നും 20 ആയിട്ടുണ്ടെന്നും ആയതിനാൽ എസ്റ്റിമേറ്റ് തുകയേക്കാൾ അധികരിക്കുമെന്നും കെ ആർ എഫ് ബി അറിയിച്ചു .10 ശതമാനത്തേക്കാൾ കുറവായതിനാൽ ബോർഡിൽ വെക്കേണ്ട കാര്യമില്ലെന്നും ആയതിനു അംഗീകാരം നൽകാമെന്നും സി ഇ ഒ അറിയിച്ചു
6.കൊറ്റമ്പള്ളി ഗവ. എൽപിഎസ് കെട്ടിട നിർമാണം
മറ്റു തടസങ്ങളില്ല വർക്ക് നടക്കുന്നുഅടുത്ത ജനുവരിക്കുള്ളിൽ പൂർത്തിയാക്കാമെന്ന് അറിയിച്ചു .


































