Home News പത്രം മലയാള ദിനപ്പത്രങ്ങളിലൂടെ | ജൂലൈ 17, 2026 | വെള്ളി | കര്‍ക്കടകം 1

പത്രം മലയാള ദിനപ്പത്രങ്ങളിലൂടെ | ജൂലൈ 17, 2026 | വെള്ളി | കര്‍ക്കടകം 1

മ്യാന്‍മര്‍ തീരത്ത് അഭയാര്‍ഥി ബോട്ട് ദുരന്തം

മ്യാന്‍മര്‍ തീരത്ത് അഭയാര്‍ഥികളുമായി പോയ രണ്ടു ബോട്ടുകള്‍ മുങ്ങി അഞ്ഞൂറിലധികം പേര്‍ മരിച്ചു. രോഹിംഗ്യന്‍ അഭയാര്‍ഥികളാണു മരിച്ചത്. ഒരു മാസം മുമ്പുണ്ടായ ദുരന്തം ഇപ്പോഴാണ് ലോകം അറിയുന്നത്. മ്യാന്‍മറിലെ റാഖേം സംസ്ഥാനത്ത് നിന്ന് പുറപ്പെട്ട രണ്ട് ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടതെന്ന് ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു.

സിബിഎസ്ഇ ത്രിഭാഷാ പഠനം: ഇടപെട്ട് സുപ്രീംകോടതി

പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒമ്പതാം ക്ലാസില്‍ പുതിയൊരു ഭാഷ കൂടി നിര്‍ബന്ധമാക്കുന്നത് അധിക മാനസിക സമ്മര്‍ദം സൃഷ്ടിക്കുമെന്നു ജസ്റ്റിസ് ബി വി നാഗരത്ന വ്യക്തമാക്കി. ആവശ്യമെങ്കില്‍ ആറാം ക്ലാസ് മുതല്‍ പഠനം നടത്തുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു.

നീറ്റ് പുന:പരീക്ഷ ഫലം പ്രഖ്യാപിച്ചു

നീറ്റ് പുന:പരീക്ഷ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ 11 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടി. പഞ്ചാബില്‍ നിന്നുള്ള ആര്യന്‍ ഗുപ്ത, ഹരിയാനയിലെ പന്‍ഷുല്‍ ബെന്‍സാല്‍ എന്നിവര്‍ 715 മാര്‍ക്ക് നേടി ടോപ് സ്‌കോറര്‍മാരായി. യോഗ്യത നേടിയതില്‍ 58 ശതമാനവും പെണ്‍കുട്ടികളാണ്.

പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ക്കെതിരായ കേസ്

ആലപ്പുഴയില്‍ പിണറായി വിജയന്റെ ഗണ്‍മാന്മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസ് അട്ടിമറിച്ചതില്‍ എഡിജിപി എംആര്‍ അജിത് കുമാറിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കി എസ്ഐടി തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കി. ഡിജിപി ആരാഞ്ഞ അഞ്ചു സംശയങ്ങളിലും വ്യക്തത വരുത്തിയാണു പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. എന്‍. പ്രശാന്തിനെ യുവജന-കായിക വകുപ്പുകളുടെ സ്‌പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു. കൃഷിവകുപ്പ് ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സ്‌കില്‍സ് എക്‌സലന്‍സ് അക്കാഡമി എംഡിയാക്കി. പ്രേംകൃഷ്ണന്‍ വാട്ടര്‍ അതോറിറ്റി എംഡിയാകും. എസ്. സുഹാസ് കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ സ്‌പെഷ്യല്‍ സെക്രട്ടറിയാകും.

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. ഉപഭോഗം കൂടിയതും പവര്‍ എക്സ്ചേഞ്ചില്‍ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതുമാണ് പ്രതിസന്ധിക്ക് കാരണം. 400 മുതല്‍ 500 മെഗാവാട്ട് വൈദ്യുതി കുറവാണെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്.

കേരളത്തില്‍ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനാല്‍ കേരളത്തില്‍ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ചിലയിടങ്ങളില്‍ താപനില സാധാരണയേക്കാള്‍ 3 മുതല്‍ 4 ഡിഗ്രി വരെ കൂടാനും സാധ്യതയുണ്ട്.

പൊലീസുകാര്‍ക്ക് നേരെ ആക്രമണം

തട്ടിപ്പു കേസ് പ്രതിയെ പിടികൂടാന്‍ പോയ പൊലീസ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. നെയ്യാറ്റിന്‍കരയിലാണ് സംഭവം. എസ്.ഐ അക്ഷയ് കുമാര്‍, സി.പി.ഒമാരായ ആന്റണി മിറാണ്ട, നിതിന്‍ സുകുമാരന്‍ എന്നിവര്‍ക്ക് പരിക്കേറ്റു.

യൂട്യൂബര്‍ രാജന്‍ ജോസഫിനെതിരെ പരാതി

പത്തനംതിട്ട ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന കേസില്‍ കസ്റ്റഡിയിലെടുത്ത യൂട്യൂബര്‍ രാജന്‍ ജോസഫിനെതിരെ ശ്രീനാദേവി കുഞ്ഞമ്മ വീണ്ടും പരാതി നല്‍കി. ജാമ്യത്തില്‍ ഇറങ്ങിയശേഷവും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് നടപടി.

റേഷന്‍ കാര്‍ഡ് തര്‍ക്കം: ഹൈക്കോടതി ഇടപെടല്‍

ശ്രീനാദേവി കുഞ്ഞമ്മ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡ് തര്‍ക്കത്തില്‍ അനാവശ്യ ഇടപെടല്‍ അരുതെന്ന് പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. വീട്ടുടുമയായിരുന്ന സ്ത്രീയുടെ മകന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ആഭ്യന്തര വകുപ്പ് സെക്രട്ടറി അടക്കമുള്ളവര്‍ക്ക് കോടതി നോട്ടീസ് അയച്ചു.

കൊലപാതക കേസ് പ്രതി കാപ്പ ചുമത്തി ജയിലില്‍

നെടുമ്പാശ്ശേരി ചെറിയ വാപ്പാലശ്ശേരി സ്വദേശി മനു മണി (27) യെ കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. കൊലപാതകം, കൊലപാതക ശ്രമം, മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.

ചാലിയാറില്‍ വിഷം കലക്കി മീന്‍ പിടുത്തം: നാലംഗ സംഘം പിടിയില്‍

ചാലിയാറില്‍ വിഷം കലക്കി മീന്‍ പിടിക്കുന്ന നാലംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി ഫറോക്ക് പൊലീസിനെ ഏല്‍പിച്ചു. മലപ്പുറം സ്വദേശി മുര്‍ഷിദ്, അരീക്കോട് സ്വദേശി മുഹമ്മദ് അനീസ്, എടവണ്ണപ്പാറ സ്വദേശികളായ ഹംസ, അബ്ദുല്‍ ജലീല്‍ എന്നിവരാണ് പിടിയിലായത്.

എംഎ യൂസഫലിക്ക് കുവൈറ്റ് ഗോള്‍ഡന്‍ റെസിഡന്‍സി

കുവൈറ്റ് പുതുതായി ആരംഭിച്ച ദീര്‍ഘകാല റെസിഡന്‍സി പ്രോഗ്രാമിലെ ആദ്യത്തെ 15 വര്‍ഷത്തെ ‘ഗോള്‍ഡന്‍ റെസിഡന്‍സി’ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എംഎ യൂസഫലിക്ക് ലഭിച്ചു.

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ മാറ്റി

ഗള്‍ഫിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങളുടെ ഇന്നലെ രാത്രിയിലെ യാത്ര ഇന്നത്തേക്കു മാറ്റി.

മുസ്ലീം ലീഗ് മന്ത്രിമാരുടെ യോഗം

മന്ത്രിമാര്‍ പാര്‍ട്ടിയെ അവഗണിക്കുന്നു എന്ന പരാതിക്കിടെ മുസ്ലീം ലീഗ് മന്ത്രിമാരുടെ യോഗം പാണക്കാട് വിളിച്ച് ലീഗ് നേതൃത്വം.

എംവിഐ ബിജു അറസ്റ്റില്‍

വടക്കാഞ്ചേരി പൊലീസിന്റെ വാഹനം പിടികൂടി പിഴയിട്ട എംവിഐ വി ബിജുവിനെ അറസ്റ്റുചെയ്തു വിട്ടയച്ചു. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇദ്ദേഹം സ്റ്റേഷനില്‍ ഹാജരായത്.

ഫേസ്ബുക്ക് പോസ്റ്റ് കേസ്

വി ഡി സതീശനെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട പുത്തന്‍വേലിക്കര സ്വദേശി രാജുവിനെതിരെ പൊലീസ് കേസെടുത്തു.

എന്‍എസ്എസ് തിരുവനന്തപുരത്ത് പ്രകടനം

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തിരുവനന്തപുരത്ത് പ്രകടനം സംഘടിപ്പിച്ചു.

റേഷന്‍ കാര്‍ഡ് മാറ്റാനുള്ള തീയതി നീട്ടി

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ (വെള്ള, നീല) മുന്‍ഗണനാ വിഭാഗത്തിലേക്ക് (പിങ്ക്) മാറ്റുന്നതിനുള്ള അപേക്ഷാ തീയതി ജൂലൈ 20 വരെ നീട്ടി.

കെ എസ് യു പ്രസിഡന്റിനെതിരായ വിമര്‍ശനം

കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ചക്ക് അനുമതി നല്‍കിയില്ലെന്ന് ആരോപിച്ച് സതീശനെതിരെ വി ആര്‍ അനൂപ് രംഗത്തെത്തി.

കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതി

കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി പദ്ധതിയിലൂടെ ഒരു മാസം കൊണ്ട് 3.81 കോടി യാത്രകള്‍ നടന്നതായി ഗതാഗത മന്ത്രി സി.പി. ജോണ്‍.

കെപിസിസി അധ്യക്ഷ പദവി: രാജ്മോഹന്‍ ഉണ്ണിത്താന്‍

കെപിസിസി പ്രസിഡന്റാകാന്‍ താന്‍ യോഗ്യനെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍.

പീഡനക്കേസ് പ്രതി പിടിയില്‍

മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പുളിക്കീഴ് ചാത്തങ്കേരി സ്വദേശി ജെയിംസ് ചാക്കോ (48) യെ പത്തു വര്‍ഷത്തിനുശേഷം പൊലീസ് പിടികൂടി.

ഫോണ്‍ തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമം

കോഴിക്കോട്-മംഗലാപുരം ട്രെയിനില്‍ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവ് കണ്ണൂര്‍ റെയില്‍വേ പൊലീസിന്റെ പിടിയിലായി.

മാട്രിമോണിയല്‍ സ്ഥാപനത്തിന് പിഴ

അനുയോജ്യമായ വിവാഹാലോചനകള്‍ കണ്ടെത്താനായില്ലെന്ന് ആരോപിച്ച് മാട്രിമോണിയല്‍ സ്ഥാപനത്തിനെതിരെ പരാതിയുമായി നഴ്സിംഗ് കോളേജ് പ്രൊഫസര്‍. സ്ഥാപനത്തിന് 8000 രൂപ പിഴയിട്ട് കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ കോടതി.

ആമിര്‍ ഖാനെതിരേ വധഭീഷണി

ബോളിവുഡ് താരം ആമിര്‍ ഖാനെ കൊലപ്പെടുത്തുന്നവര്‍ക്ക് അഞ്ചു കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച് അയോധ്യയിലെ പീഠാധീശ്വര്‍ ജഗദ്ഗുരു പരമഹംസ് ആചാര്യ.

തൃണമൂല്‍ കോണ്‍ഗ്രസ് എംപി രാജിവച്ചു

തൃണമൂല്‍ കോണ്‍ഗ്രസ് മമതാ ബാനര്‍ജി പക്ഷത്തെ രാജ്യസഭാ എംപി കോയല്‍ മല്ലിക് രാജിവച്ചു.

ജഗന്നാഥ രഥയാത്ര: തിക്കിലും തിരക്കിലും പെട്ട് പരിക്ക്

ഒഡിഷയിലെ പുരിയില്‍ ജഗന്നാഥ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 120 പേര്‍ക്കു പരിക്ക്.

എഥനോള്‍ കേടുപാട്: നഷ്ടപരിഹാര ഉത്തരവ്

എഥനോള്‍ പെട്രോള്‍ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയില്‍ ഛത്തീസ് ഘട്ടിലെ ഉപഭോക്താവിന് പുതിയ വാഹനം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവ്.

ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍

രാജ്യത്തെ ആദ്യത്തെ തദ്ദേശ ഹൈഡ്രജന്‍ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ളാഗ് ഓഫ് ചെയ്യും.

ബെംഗളൂരുവില്‍ പ്രണയപ്പകയില്‍ കൊലപാതകം

പ്രണയാഭ്യര്‍ത്ഥന നിരസിച്ച നിയമ വിദ്യാര്‍ത്ഥിനിയെ ആണ്‍സുഹൃത്തിന്റെ സഹോദരന്‍ കുത്തിക്കൊന്നു.

ഡൊണാള്‍ഡ് ട്രംപിനെതിരെ നഷ്ടപരിഹാരം

ഡ്രസിംഗ് റൂമില്‍വച്ച് അപമാനിച്ചെന്ന കേസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎസ് എഴുത്തുകാരിയായ ഇ. ജീന്‍ കരോളിന് നഷ്ടപരിഹാരമായി 54 കോടി 24 ലക്ഷം രൂപ നല്‍കിയെന്ന് റിപ്പോര്‍ട്ട്.

അമേരിക്കയില്‍ വിസ നിയന്ത്രണം

അമേരിക്കയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള വിസകളുടെ കാലാവധി നാല് വര്‍ഷമാക്കി കുറച്ചു.

യുദ്ധവിമാനം താഴ്ന്നു പറന്നു

അമേരിക്കയിലെ ഫ്ളോറിഡയില്‍ യുഎസ് നാവികസേനയുടെ യുദ്ധവിമാനം പ്രോട്ടോക്കോള്‍ ലംഘിച്ച് താഴ്ന്നു പറന്നത് ജനങ്ങളെ പരിഭ്രാന്തരാക്കി.

നായ വീടിന് തീവെച്ചു

അമേരിക്കയിലെ മേരിലാന്‍ഡ് സംസ്ഥാനത്ത് വളര്‍ത്തു നായ അബദ്ധത്തില്‍ ടോസ്റ്റര്‍ പ്രവര്‍ത്തിപ്പിച്ചതിനെത്തുടര്‍ന്ന് വീടിന് തീപിടിച്ചു.

ഇംഗ്ലണ്ടിനെതിരായ തോല്‍വി

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് നാല് വിക്കറ്റിന്റെ തോല്‍വി.

ലോകകപ്പ് ഗോള്‍ഡന്‍ ബൂട്ട്

ലോകകപ്പില്‍ ലിയോണല്‍ മെസി ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ഒന്നാമതെത്തി.

എയര്‍ ഇന്ത്യ നേട്ടം

കൃത്യനിഷ്ഠയുടെ കാര്യത്തില്‍ ലോകത്തെ നാലാമത്തെ വിമാന കമ്പനിയായി എയര്‍ ഇന്ത്യ.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേധാവികള്‍ക്ക് ഭീഷണി

ലോകത്തെ മുന്‍നിര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനികളുടെ മേധാവികള്‍ കടുത്ത സുരക്ഷാ ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍.

വിസില്‍ – സിനിമ ടൈറ്റില്‍ റിലീസ്

മലപ്പുറത്തിന്റെ സെവന്‍സ് ഫുട്ബോള്‍ സംസ്‌കാരത്തെ പശ്ചാത്തലമാക്കി ഒരുക്കുന്ന ‘വിസില്‍’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.

പ്രഭാസിന്റെ ‘ഫൗസി’

പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ‘ഫൗസി’ 2026 ഡിസംബര്‍ 3 ന് റിലീസ് ചെയ്യും.

സൈറോസ് ഇവി പ്രീ ബുക്കിങ്

ഇലക്ട്രിക് എസ്യുവി സൈറോസ് ഇവി അവതരിപ്പിക്കുന്നതിന് മുന്നോടിയായി പ്രീ ബുക്കിങ് ആരംഭിച്ച് കിയ.

ഇന്ത്യയുടെ മനസ്സാക്ഷികള്‍ – പുസ്തകം

രാമചന്ദ്ര ഗുഹ രചിച്ച ‘ഇന്ത്യയുടെ മനസ്സാക്ഷികള്‍’ എന്ന ലേഖനസമാഹാരം മാതൃഭൂമി പ്രസിദ്ധീകരിച്ചു.

ചായ കുടിക്കുമ്പോള്‍ ശ്രദ്ധിക്കുക

ചായ ആറി തണുത്ത ശേഷം കുടിക്കുന്ന ശീലം ആരോഗ്യത്തിന് ദോഷകരമാണെന്ന് ആരോഗ്യ വിദഗ്ധര്‍.

LEAVE A REPLY

Please enter your comment!
Please enter your name here