കൊല്ലം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില് പ്രസവത്തിനിടെ നവജാതശിശു മരിച്ചത് ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണമെന്ന് ബന്ധുക്കൾ. കൊട്ടാരക്കര ചെപ്ര സ്വദേശികളായ സുരേഷ് – ശ്രീകല ദമ്പതികളുടെ നവജാത ശിശുവാണ് മരിച്ചത്. പ്രസവവേദന അനുഭവപ്പെട്ട ശ്രീകലയ്ക്ക് കൃത്യസമയത്ത് ശസ്ത്രക്രിയ നടത്തിയില്ലെന്നാണ് ആരോപണം.
വേദന സഹിക്കാനാകുന്നില്ലെന്ന് പറഞ്ഞ ശ്രീകലയോട് നഴ്സ് മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. പരാതിയില് കൊട്ടാരക്കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അതേസമയം, വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ചികിത്സ പിഴവുണ്ടായിട്ടില്ലെന്നും ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിനെ പുറത്തെടുത്തപ്പോള് മരിച്ചിരുന്നുവെന്നും ആശുപത്രി സൂപ്രണ്ട് പറയുന്നു. സംഭവത്തിൽ കൂടുതല് അന്വേഷണം നടത്തുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.




























