26.4 C
Kollam
Thursday 15th October, 2026 | 07:57:18 PM
Home News Local വിജയന്‍പിളള ഫൗണ്ടേഷന്‍ പ്രതിഭാസംഗമം നടന്നു

വിജയന്‍പിളള ഫൗണ്ടേഷന്‍ പ്രതിഭാസംഗമം നടന്നു

ചവറ.വിജയന്‍പിളള ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഭാസംഗമം പ്രശസ്ത പ്രഭാഷകന്‍ വി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാവിഷയത്തിനും എ പ്ലസ് വാങ്ങി വിജയികളായ വിദ്യാർത്ഥികളെയും എസ് പി സി ഔദ്യോഗിക ഗാനമായി അംഗീകരിച്ച ‘ഉണർവ് ‘എന്ന ഗാനത്തിന്റെ രചയിതാവും കവിയും അധ്യാപകനുമായ അരുൺ കോളശ്ശേരിയെയും കേരള യൂണിവേഴ്സിറ്റി ബി എ മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ജെ. ആർ. മീരയെയും അനുമോദിച്ചു.


ചവറ മടപ്പളളി, എംഎസ്എന്‍ഐഎംറ്റി കോളേജില്‍ വച്ചുനടന്ന ചടങ്ങിൽ
. എം.എസ്.എന്‍ ട്രസ്റ്റ് ഭാരവാഹികളായ എൻ. ചന്ദ്രൻപിള്ള, പ്രൊഫ. എൻ. ഗോപാലകൃഷ്ണപിള്ള, മാനേജിംഗ് ട്രസ്റ്റി ഡോ. സുജിത് വിജയന്‍പിളള, ശ്രീലക്ഷ്മി സുമാദേവി, പ്രിൻസിപ്പൽ ഡോ. മധു. ആർ, ചവറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ആർ. ജയപ്രകാശ്, ജി. ആർ. ഗീത, തുടങ്ങിയവര്‍ പങ്കെടുത്തു.