Home Blog Page 268

പി.എസ് ബാനർജി അനുസ്‌മരണവും പുരസ്‌കാര സമർപ്പണവും ഞായറാഴ്ച

ശാസ്‌താംകോട്ട:പ്രശസ്‌ത നാടൻപാട്ട് കലാകാരനും ചിത്രകാരനുമായിരുന്ന പി.എസ് ബാനർജിയുടെ അഞ്ചാം ഓർമ്മദിനം ഞായറാഴ്ച ‘ഓർമ്മയിൽ ബാനർജി’ എന്ന പേരിൽ നടക്കും.പി.എസ് ബാനർജി അക്കാദമി ഓഫ് ഫോക് ലോർ ആൻ്റ് ഫൈൻ ആർട്‌സ് ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.ഭരണിക്കാവ് തറവാട് ആഡിറ്റോറിയത്തിൽ വൈകിട്ട് 6ന് നടക്കുന്ന അനുസ്മരണ സമ്മേളനം സാംസ്‌കാരിക- ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും.

അക്കാദമി പ്രസിഡൻ്റ് ജി.സഞ്ജയ് പണിക്കർ അധ്യക്ഷത വഹിക്കും.ചലച്ചിത്രതാരം സാജു നവോദയ (പാഷാണം ഷാജി) വിശിഷ്ടാതിഥി ആയിരിക്കും.കലാരംഗത്ത് മികവ് തെളിയിച്ചവർക്കായി ഏർപ്പെടുത്തിയ പി.എസ് ബാനർജി പുരസ്കാരം സി.ജെ കുട്ടപ്പന് കൊടിക്കുന്നിൽ സുരേഷ് എം.പി സമ്മാനിക്കും.എംഎൽഎമാരായ ഉല്ലാസ് കോവൂർ,സി.ആർ മഹേഷ് എന്നിവർ സമ്മാനദാനം നിർവഹിക്കും.നാടൻപാട്ടു ഗവേഷകൻ പുന്നപ്ര ജ്യോതികുമാർ അനുസ്‌മരണ പ്രഭാഷണം നടത്തും.

അനുസ്മരണത്തിൻ്റെ ഭാഗമായി രാവിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന,ഉച്ചയ്ക്ക് 2 മുതൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം,3 മുതൽ നാടൻ പാട്ട് മത്സരം,5ന് ബാനർജിയുടെ പാട്ടുകളുടെ അവതരണം പാട്ടോളം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിട്ടുള്ളതായി ഭാരവാഹികളായ ജി.സഞ്ജയ് പണിക്കർ,ബിജു.ജി,ഗിരീഷ് ഗോപിനാഥ്,ജി.ശങ്കരൻ കുട്ടി,സി.കെ പ്രേം,മത്തായി സുനിൽ എന്നിവർ അറിയിച്ചു.

’26: കൊല്ലം ജില്ലാ രാമായണസംഗമം നാളെ മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രസന്നിധിയിൽ

സനാതനം ധർമ്മ പാഠശാലയുടെ നേതൃത്വത്തിൽ കേരളത്തിലെ 14 ജില്ലകളിലായി നടന്നുവരുന്ന ‘ശ്രീരാമരാജ്യം ’26’ രാമായണസംഗമത്തിന്റെ കൊല്ലം ജില്ലാ പരിപാടി നാളെ (ഓഗസ്റ്റ് 9, ഞായറാഴ്ച) മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രസന്നിധിയിൽ നടക്കും.

രാവിലെ 8.30-ന് ഉദ്ഘാടനസഭയോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് രാവിലെ 9 മുതൽ 12 വരെ അഞ്ഞൂറിലധികം സജ്ജനങ്ങളുടെ നേതൃത്വത്തിൽ ബാലകാണ്ഡം, അയോദ്ധ്യാ കാണ്ഡം എന്നിവ ഉൾക്കൊള്ളുന്ന രാമായണ പാരായണം നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് രാമായണത്തെ അധികരിച്ചുള്ള വിവിധ കലാപരിപാടികളും ഒന്നിന് ഉച്ചഭക്ഷണവും ഉണ്ടായിരിക്കും.

കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർക്ക് പുറമെ നാരായണീയ, ഭഗവത്ഗീത, രാമായണ പഠനസമിതികളുടെ നേതൃത്വത്തിലുള്ളവരും ഈ മഹായാജ്ഞത്തിൽ പങ്കെടുക്കും. സുകൃതികളായ എല്ലാ ഭക്തജനങ്ങളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

ശ്രദ്ധിക്കുക: ഭക്ഷണം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ മുൻകൂട്ടി തയ്യാറാക്കേണ്ടതിനാൽ, പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി വിളിച്ച് വിവരമറിയിക്കണമെന്ന് സംഘാടകർ അറിയിച്ചു . പാരായണ സംബന്ധമായ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം:

ഗീതാ ബാബു: 8848059466

വി.ഡി സർവർക്കറെപ്പറ്റി ചോദ്യം, LP സ്കൂൾ വിദ്യാർഥികൾക്ക് ക്വിസ് മത്സരം നടത്തിയതിൽ വിവാദം

കാസർകോട് .വി.ഡി സർവർക്കറെപ്പറ്റി ചോദ്യം ഉന്നയിച്ച് LP സ്കൂൾ വിദ്യാർഥികൾക്ക് ക്വിസ് മത്സരം നടത്തിയതിൽ വിവാദം.കാസർകോട് മഞ്ചേശ്വരം, കുമ്പള ഉപജില്ലയിലെ സോഷ്യൽ സയൻസ് അസോസിയേഷൻ ആണ് വിവാദ ക്വിസ് മത്സരം സംഘടിപ്പിച്ചത്. വിദ്യാഭ്യാസ വകുപ്പിനെയും, സർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്താനാണ് ശ്രമമെന്ന് മഞ്ചേശ്വരം എംഎൽഎയുടെ പ്രതികരണം. വിവാദമായതോടെ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി വിശദീകരണം തേടി.

‘ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമരസേനാനി ആര് ‘ ശരിയുത്തരം വി.ഡി സവർക്കർ.മഞ്ചേശ്വരം കുമ്പള വിദ്യാഭ്യാസ ഉപജില്ലക്ക് കീഴിലെ എൽപി സ്കൂൾ വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ സംഘടിപ്പിച്ച ക്വിസ് മത്സരത്തിലാണ് വിവാദ ചോദ്യം. ശ്രദ്ധയിൽപ്പെട്ടയുടൻ ഭരണകക്ഷി എംഎൽഎയായ എ കെ എം അഷ്റഫ് പ്രതികരണവുമായി രംഗത്തെത്തി.. സർക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും അപമാനിക്കാനും പ്രതിക്കൂട്ടിൽ നിർത്താനും മനപ്പൂർവ്വം ഉൾപ്പെടുത്തിയ ചോദ്യമാണെന്ന് സംശയമുണ്ടെന്ന് എംഎൽഎ. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് മാപ്പപേക്ഷ നൽകി പെൻഷൻ കൈപ്പറ്റി ജയിൽ മോചിതനായ വ്യക്തിയെ വിപ്ലവകാരിയായി കുട്ടികളിലേക്ക് എത്തിക്കാൻ ശ്രമമെന്നും മഞ്ചേശ്വരം എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശനമുന്നയിച്ചു.

BJP ഭരിക്കുന്ന ഗവൺമെൻറ് അല്ല ബിജെപിക്ക് വേണ്ടി ഭരിക്കുന്ന ഗവൺമെൻ്റ് എന്ന് എം.വി.ഗോവിന്ദന്റെ പ്രതികരണം. സമഗ്ര ദേശീയസ്നേഹിയാക്കുന്നത് ആർഎസ്എസ് ബിജെപി അജണ്ട എന്ന് ലീഗ് നേതാവ് എംകെ മുനീറും നിലപാട് വ്യക്തമാക്കി.

വിവാദമായതോടെ വിഷയത്തിൽ മന്ത്രിയുടെ ഇടപെടൽ. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ വിശദീകരണം തേടി. വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രനയം ഉൾപ്പെടുത്തേണ്ടി വരും എന്ന വിമർശനം നേരിടുന്ന
പിഎംശ്രീ പദ്ധതി നടപ്പാക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ ഭരണകക്ഷിയിൽ നിന്ന് തന്നെ വിമർശനം ഉയരുന്നത്.

കരുനാഗപ്പള്ളി ബിവ്റേജസ് ഔട്ട്ലറ്റുൾപ്പെടെ നിരവധി കടകളിൽ മോഷണം

കരുനാഗപ്പള്ളി. ബിവ് റേജസ് ഔട്ട് ലറ്റുൾപ്പെടെ നിരവധി കടകളിൽ മോഷണം. മോഷ്ടാവ് മദ്യവും പണവും കവർന്നു. ബിവ്റെ ഇസ് ഔട്ട് ലറ്റിലും Town – ലെ ഇല്ക്ട്രിക്ക് കട, ഇരുമ്പ് കടസൂപ്പർ മാർക്കറ്റ്, പലചരക്ക് കടയുൾപ്പെടെ നിരവധി കടകളിലാണ് കഴിഞ്ഞ രാത്രിയിൽ മോഷണം നടന്നത്. മദ്യശാലയിൽ നിന്ന് മദ്യകുപ്പികളും, ഇലക്ടിക്കടയിൽ നിന്നും 7500 രൂപയും അപഹരിച്ചു. മദ്യശാലയിലെ കണക്കെടുത്തു വരുന്നു.

എല്ലാ സ്ഥാപനങ്ങളിലും സമാന രീതിയിൽ മുകളിൽ നിന്നാണ് അകത്ത് പ്രവേശിച്ചത്. ബ് വറേജസിലെ മുകളിലത്തെ ഷീറ്റ് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് കഴിഞ്ഞ ദിവസത്തെ കളക്ഷൻ അപഹരിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. മറച്ചതിനാൽ കാമറയിലും ദൃശ്യങ്ങൾ വ്യക്തമല്ല. രാത്രി ഒന്നരയോടെയാണ് സംഭവം നടന്നത്. മോഷണത്തിന് ശേഷം കാഷ് കൗണ്ടറിന്റെ ചെറിയ വാതിലിൽ കൂടിയാണ് പുറത്ത് കടന്നത്. പുലർച്ചെ 4 മണിക്ക് മുൻപാണ് മറ്റ് സ്ഥാപനങ്ങളിൽ മോഷണം നടന്നത്. ഒരു വ്യക്തി തന്നെയാണെന്നാണ് നിഗമനം പൊലീസ് അന്വേഷണംആ രം ദിച്ചു.

കരുനാഗപ്പള്ളി മാർക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളിൽ തുടർച്ചയായി നടക്കുന്ന മോഷണങ്ങളിൽ പ്രതിഷേധിച്ച് യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കൊല്ലം ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വ്യാപാരികളായ പുഷ്പൻ, നസിം, ഷാനവാസ്, ഷിജ്യ, വർക്കി എന്നിവരുടെ സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസം നടന്ന മോഷണങ്ങൾ വ്യാപാര സമൂഹത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കഷ്ടപ്പെട്ട് സമ്പാദിക്കുന്ന വ്യാപാരികളുടെ സ്ഥാപനങ്ങളും സമ്പത്തും സംരക്ഷിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സ്പോട്ട് അഡ്മിഷൻ

കാര്യവട്ടം: കേരള സർവകലാശാല അറബി വിഭാഗത്തിൽ 2026 – 28 അക്കാദമിക് വർഷത്തേക്കുള്ള എം.എ അറബിക് ലാംഗേജ് ആൻ്റ് ലിറ്ററേച്ചർ (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം) കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. നിർദ്ദിഷ്ഠ യോഗ്യതയുള്ളവർ ആഗസ്റ്റ് 10 ന് രാവിലെ 10 മണിക്ക് സർട്ടിഫിക്കറ്റുകളുമായി കാര്യവട്ടം ക്യാമ്പസിലെ അറബി വിഭാഗത്തിൽ എത്തിച്ചേരുക. വിവരങ്ങൾക്ക്: 9446827141.

ക്ഷേമപെന്‍ഷന്‍ വിതരണം പൂര്‍ണമായും ബാങ്ക് അക്കൗണ്ട് വഴി; തീരുമാനം തിടുക്കത്തില്‍ നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: കിടപ്പ് രോഗികള്‍ ഒഴികെയുള്ള ഗുണഭോക്താക്കള്‍ക്ക് ക്ഷേമപെന്‍ഷന്‍ വിതരണം പൂര്‍ണമായും ബാങ്ക് അക്കൗണ്ട് വഴിയാക്കാനുള്ള തീരുമാനം തിടുക്കത്തില്‍ നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. പുതിയ സംവിധാനത്തിലേക്ക് മാറുന്നതിന് മുന്‍പായി ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന് മതിയായ സമയം അനുവദിക്കും. വരാനിരിക്കുന്ന ഓണക്കാലത്തുള്‍പ്പെടെ പെന്‍ഷന്‍ വിതരണം നിലവിലെ രീതിയില്‍ തന്നെ തുടരാനാണ് സര്‍ക്കാരിന്റെ തീരുമാനം.

ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ പുതിയ പരിഷ്‌കാരം പ്രാബല്യത്തില്‍ കൊണ്ടുവരികയുള്ളൂ. ഇതിനായി വേഗത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ എടുപ്പിക്കുന്നതിനുള്ള നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ഉടന്‍ തന്നെ വിതരണം ബാങ്ക് വഴിയാക്കാനാണ് ലക്ഷ്യമിടുന്നത്. മുന്‍പ് തീരുമാനിച്ചതുപോലെ കിടപ്പ് രോഗികളെ ഈ പരിഷ്‌കാരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഗുണഭോക്താക്കള്‍ക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. ക്ഷേമപെന്‍ഷന്‍ വിതരണം അവസാനിപ്പിക്കുന്നതിനായുള്ള സര്‍ക്കാരിന്റെ രഹസ്യ നീക്കമാണ് നടക്കുന്നതെന്ന പ്രതിപക്ഷ ആരോപണത്തെ സര്‍ക്കാര്‍ പൂര്‍ണമായും തള്ളിക്കളഞ്ഞു. അര്‍ഹരായ എല്ലാവര്‍ക്കും തടസങ്ങളില്ലാതെ പെന്‍ഷന്‍ ലഭ്യമാക്കാനാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

നിലവില്‍ സഹകരണ സൊസൈറ്റികളിലെ ഏജന്റുമാര്‍ മുഖേനയാണ് പലര്‍ക്കും ക്ഷേമപെന്‍ഷന്‍ തുക വീട്ടിലെത്തിച്ചു നല്‍കുന്നത്. എന്നാല്‍, ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യാത്ത പെന്‍ഷന്‍ തുക സര്‍ക്കാരിലേക്ക് യഥാസമയം തിരിച്ചടക്കുന്നതില്‍ ചിലയിടങ്ങളില്‍ വീഴ്ചകള്‍ കണ്ടെത്തിയിരുന്നു. ഇത്തരം സാമ്പത്തിക ക്രമക്കേടുകള്‍ പൂര്‍ണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പെന്‍ഷന്‍ വിതരണം നേരിട്ട് ബാങ്ക് അക്കൗണ്ട് വഴിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കോന്നിയിൽ ആനയുടെ ചവിട്ടേറ്റ പാപ്പാൻ മരിച്ചു

പ​ത്ത​നം​തി​ട്ട: കോ​ന്നി ആ​ന​ക്കൂ​ട്ടി​ൽ പാ​പ്പാ​നെ ആ​ന ച​വി​ട്ടി​ക്കൊ​ന്നു. മോ​ഹ​ന​ൻ എ​ന്ന പാ​പ്പാ​നാ​ണ് മ​രി​ച്ച​ത്. ആ​ന പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ൽ വ​ച്ചാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്.

പ്രി​യ​ദ​ർ​ശി​നി എ​ന്ന ആ​ന​യാ​ണ് പാ​പ്പാ​നെ ആ​ക്ര​മി​ച്ച​ത്. മീ​ന എ​ന്ന ആ​ന​യു​ടെ പാ​പ്പാ​നാ​ണ് മോ​ഹ​ന​ൻ. പ്രി​യ​ദ​ർ​ശി​നി ആ​ന​യു​ടെ തു​മ്പി​ക്കൈ​യി​ൽ പ​രി​ക്കേ​റ്റി​രു​ന്ന​തി​നാ​ൽ അ​ത് നോ​ക്കാ​നാ​യി എ​ത്തി​യ​താ​ണ് മോ​ഹ​ന​ൻ. അ​പ്പോ​ഴാ​ണ് ആ​ന ഇ​യാ​ളെ ആ​ക്ര​മി​ച്ച​ത്. മൃ​ത​ദേ​ഹം കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ.

നിവിൻ പോളി–മമിത ബൈജു കൂട്ടുകെട്ട്; ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഓഗസ്റ്റ് 21ന്

തിരുവനന്തപുരം: നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഓഗസ്റ്റ് 21ന് തിയേറ്ററുകളിലെത്തും. ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ചിത്രം ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

അജ്മൽ സാബുവാണ് ഛായാഗ്രഹണം. സംഗീതം വിഷ്ണു വിജയ്. എഡിറ്റിങ് ആകാശ് ജോസഫ് വർഗീസ്. ഗാനരചന വിനായക് ശശികുമാർ. ബെന്നി കട്ടപ്പന, ജോസ് വിജയ് എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. റിച്ചാർഡാണ് പ്രൊഡക്ഷൻ കൺട്രോളർ. കലാസംവിധാനം ആഷിക് എസ്.

പോത്തുണ്ടി കൊലപാതകം: സുധാകരന്റെയും സജിതയുടെയും മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കുമെന്ന് മന്ത്രി

പാലക്കാട്: പോത്തുണ്ടിയില്‍ കൊല്ലപ്പെട്ട സുധാകരന്റെയും ഭാര്യ സജിതയുടെയും മക്കളായ അഖിലയ്ക്കും അതുല്യയ്ക്കും സര്‍ക്കാര്‍ ജോലി ഉറപ്പാക്കുമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇക്കാര്യം മന്ത്രി കുടുംബത്തെ അറിയിച്ചു.
സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി ചെന്താമരയ്ക്ക് കഴിഞ്ഞ ജൂലൈ 20ന് പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചിരുന്നു. 20 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴത്തുക ചെന്താമരയ്ക്ക് അടയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ തുക നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് നിരീക്ഷിച്ചായിരുന്നു കോടതിയുടെ വിധി.
2025 ജനുവരിയിലാണ് നെന്മാറയെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു ഈ അരുംകൊല.
സുധാകരനെയും സജിതയെയും കൊലപ്പെടുത്തിയ ശേഷം കാട്ടിലേക്ക് രക്ഷപ്പെട്ട ചെന്താമരയെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് പിടികൂടിയത്.

രക്ഷാപ്രവർത്തകൻ്റെ മൃതദേഹം കൊണ്ട് പോകാൻ ആംബുലൻസിന് പണം ആവശ്യപ്പെട്ട പയ്യന്നൂർ തഹസീൽദാരെ സസ്പെൻഡ് ചെയ്‌തു

തിരുവനന്തപുരം: രക്ഷാപ്രവർത്തകൻ രാജേഷിന്റെ മൃതദേഹം ഫ്രീസർ ഇല്ലാത്ത ആംബുലൻസിൽ അയച്ച സംഭവത്തിലും ആംബുലൻസിനായി പണം ആവശ്യപ്പെട്ടെന്ന ആരോപണത്തിലും പയ്യന്നൂർ തഹസിൽദാർ പോൾ കെ. പിയെ സസ്പെൻഡ് ചെയ്യാൻ റവന്യൂ മന്ത്രി എ.പി. അനിൽകുമാർ ലാൻഡ് റവന്യൂ കമ്മീഷണർക്ക് നിർദ്ദേശം നൽകി. കണ്ണൂർ ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
രക്ഷാപ്രവർത്തനത്തിനിടയിൽ ജീവൻ നഷ്ടമായ രാജേഷിന്റെ മൃതദേഹം ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. മൃതദേഹം കൊണ്ടുപോകാനുള്ള ആംബുലൻസിനായി തഹസിൽദാർ പണം ആവശ്യപ്പെട്ടതായി റിവർ റാഫ്റ്റിംഗ് സൊസൈറ്റി ഭാരവാഹികൾ പരാതി ഉന്നയിച്ചു.

വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കുകയെന്നതിന്റെ ഭാഗമായി തഹസിൽദാറെ സസ്പെൻഡ് ചെയ്യാൻ മന്ത്രി ഉത്തരവിടുകയായിരുന്നു.