27.2 C
Kollam
Friday 11th September, 2026 | 10:38:47 PM
Home Lifestyle Entertainment നിവിൻ പോളി–മമിത ബൈജു കൂട്ടുകെട്ട്; ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഓഗസ്റ്റ് 21ന്

നിവിൻ പോളി–മമിത ബൈജു കൂട്ടുകെട്ട്; ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഓഗസ്റ്റ് 21ന്

തിരുവനന്തപുരം: നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഓഗസ്റ്റ് 21ന് തിയേറ്ററുകളിലെത്തും. ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ചിത്രം ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

അജ്മൽ സാബുവാണ് ഛായാഗ്രഹണം. സംഗീതം വിഷ്ണു വിജയ്. എഡിറ്റിങ് ആകാശ് ജോസഫ് വർഗീസ്. ഗാനരചന വിനായക് ശശികുമാർ. ബെന്നി കട്ടപ്പന, ജോസ് വിജയ് എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. റിച്ചാർഡാണ് പ്രൊഡക്ഷൻ കൺട്രോളർ. കലാസംവിധാനം ആഷിക് എസ്.