Home Blog Page 269

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം; വി​ജ​യ് വി​ളി​ച്ച യോ​ഗം എം​പി​മാ​ർ ബ​ഹി​ഷ്ക​രി​ച്ചു

ചെ​ന്നൈ: മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ച​ർ​ച്ച ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ് വി​ളി​ച്ച സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ നി​ന്ന് പ്ര​മു​ഖ പാ​ർ​ട്ടി​ക​ൾ വി​ട്ടു​നി​ന്നു. ത​മി​ഴ്നാ​ട്ടി​ലെ 57 എം​പി​മാ​രി​ൽ 37 പേ​രും യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു. ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ പാ​ർ​ല​മെ​ന്‍റ് സീ​റ്റു​ക​ൾ കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ആ​ശ​ങ്ക​യ്ക്കി​ടെ ഒ​റ്റ​ക്കെ​ട്ടാ​യു​ള്ള നി​ല​പാ​ട് രൂ​പീ​ക​രി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി യോ​ഗം വി​ളി​ച്ച​ത്.

എ​ന്നാ​ൽ കാ​വേ​രി ജ​ല​പ്ര​ശ്ന​ത്തി​ൽ നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ത​ന്ത്ര​മാ​ണി​തെ​ന്ന് ആ​രോ​പി​ച്ചാ​ണ് പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ ഡി​എം​കെ​യും അ​ണ്ണാ ഡി​എം​കെ​യും യോ​ഗം ബ​ഹി​ഷ്ക​രി​ച്ച​ത്. ഡി​എം​കെ​യു​ടെ 30 എം​പി​മാ​രും അ​ണ്ണാ ഡി​എം​കെ​യു​ടെ നാ​ല് എം​പി​മാ​രും പി​എം​കെ, എം​എ​ൻ​എം ക​ക്ഷി​ക​ളു​ടെ ഓ​രോ എം​പി​മാ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ല.

കോ​ൺ​ഗ്ര​സി​ന്‍റെ 12 എം​പി​മാ​രും വി​സി​കെ, സി​പി​ഐ, സി​പി​എം എ​ന്നീ പാ​ർ​ട്ടി​ക​ളു​ടെ ര​ണ്ട് എം​പി​മാ​രും എം​ഡി​എം​കെ, മു​സ്‌​ലിം ലീ​ഗ് എ​ന്നീ പാ​ർ​ട്ടി​ക​ളു​ടെ ഓ​രോ എം​പി​മാ​രു​മാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗം അ​നാ​വ​ശ്യ​മാ​ണെ​ന്നും കാ​വേ​രി പ്ര​ശ്ന​ത്തി​ൽ​നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും ഡി​എം​കെ എം​പി ക​നി​മൊ​ഴി പ​റ​ഞ്ഞു.

ഇന്നത്തെ ഒരു കോടി ആർക്ക്, കാരുണ്യ ഫലം

കാരുണ്യ ലോട്ടറി ഫലം

കെ എസ് ആർ ടി സി ഡ്രൈവറും കണ്ടക്ടറും മരിച്ച ബിഡതി ബസ് അപകടത്തിൽ, അധികൃതരുടെ അനാസ്ഥവ്യക്തം

ബംഗളുരു. കെ എസ് ആർ ടി സി ഡ്രൈവറും കണ്ടക്ടറും മരിച്ച ബിഡതി ബസ് അപകടത്തിൽ, അധികൃതരുടെ അനാസ്ഥവ്യക്തം. കണ്ടക്ടർ തൊണ്ടയാട് സ്വദേശി അരുൺ, ഡ്രൈവർ വെള്ളയിൽ സ്വദേശി മിഥിലേഷ്. അപകടത്തിൽ പെട്ടത് കോഴിക്കോട് നിന്ന് രാത്രി 9:30ന് യാത്ര തിരിച്ച ഡീലക്സ് ബസ്. കോഴിക്കോട് ഡിപ്പോയുടെ ATC 129 ബസാണ് അപകടത്തിൽപ്പെട്ടത്

രണ്ടുപേർ മരിച്ചു, നാല് പേരുടെ പരിക്ക് ഗുരുതരം. പരിക്കേറ്റവരെ രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിലും ബിഡതി കെമ്പണ്ണാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്നുള്ള ഉദ്യോഗസ്ഥർ കർണാടകയിലേക്ക് പുറപ്പെടും

അപകടത്തിന് കാരണം ചട്ടങ്ങൾ പാലിക്കാത്തത് എന്ന് ആരോപണം. ബസിൽ ഉണ്ടായിരുന്നത് ഒരു ഡ്രൈവർ മാത്രം. മിഥിലേഷ് കെ എസ് ആർ ടിയിലെ താൽകാലിക ഡ്രൈവർ. 5 മണിക്കൂറിൽ കൂടുതൽ ദൂരമുള്ള റൂട്ടിൽ ഡ്രൈവർ കം കണ്ടക്ടർ ഉണ്ടായിരുന്നില്ല

മിഥിലേഷ് മൈസൂരിൽ നിന്ന് എത്തിയത് ഇന്നലെ രാവിലെ

വനിതാ ഡ്രൈവറുടെ കീഴിൽ ജോലി ചെയ്യില്ലെന്ന നിലപാടുമായി ഹരിതകർമസേന,കോട്ടൂരില്‍ വിവാദം

കോഴിക്കോട്. വനിതാ ഡ്രൈവറുടെ കീഴിൽ ജോലി ചെയ്യില്ലെന്ന നിലപാടുമായി ഹരിതകർമസേന.കോഴിക്കോട് കോട്ടൂർ പഞ്ചായത്തിലാണ് വനിതാ ഡ്രൈവറുടെ നിയമനത്തിനെതിരെ ഹരിതകർമസേനയുടെ സമരം.
ഒരാഴ്ചയായി 36 അംഗങ്ങൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്

കോട്ടൂർ പഞ്ചായത് രണ്ടാഴ്ച മുൻപാണ് വാകയാട് സ്വദേശി രന്യയെ ഹരിതകർമസേനയുടെ വാഹനത്തിന്റെ ഡ്രൈവറായി നിയമിച്ചത്.എന്നാൽ രന്യയ്ക്ക് ആവശ്യമായ ഡ്രൈവിങ് പരിചയമില്ലെന്നാണ് ഹരിതകർമസേനാംഗങ്ങളുടെ ആരോപണം.വാഹനം ഓടിക്കുന്നത് തങ്ങളുടെ ജീവന് അപകടമുണ്ടാക്കുമെന്നും ഇവർ പറയുന്നു.ഡ്രൈവറെ മാറ്റാതെ ജോലി ചെയ്യില്ലെന്ന് ഹരിത കർമ്മ സേന

മൂന്ന് ദിവസം ഹരിതകർമസേനയുടെ വാഹനം ഓടിച്ചിട്ടും അപകടമൊന്നും ഉണ്ടായിട്ടില്ലെന്നാണ് രന്യ പറയുന്നത്.
ജോലി ചെയ്യാനുള്ള തന്റെ അവകാശം നിഷേധിക്കുകയാണെന്നും രന്യ ആരോപിക്കുന്നു

അതേസമയം നിയമനം പൂർണമായും ചട്ടങ്ങൾ പാലിച്ചാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് .നിയമനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
ഹരിതകർമസേനയുടെ സമരം തുടരുന്നതോടെ പഞ്ചായത്തിലെ മാലിന്യ ശേഖരണവും ശുചീകരണ പ്രവർത്തനങ്ങളും ബാധിച്ചിരിക്കുകയാണ്

ഉന്നതിവേണ്ട, ഇനി ഊരുതന്നെ മതി

ന്യൂഡല്‍ഹി: ആദിവാസി ഊരുകളുടെ പേര് ‘ഉന്നതി’ എന്നാക്കിയത് മാറ്റുന്നു. പഴയ പേര് തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചത് ഊര് മൂപ്പന്‍മാരുടെ അഭ്യര്‍ഥന മാനിച്ചാണെന്ന് പട്ടികജാതി-പട്ടികവര്‍ഗ വികസന മന്ത്രി കെ എ തുളസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പിണറായി സര്‍ക്കാരാണ് സംസ്ഥാനത്തെ ആദിവാസി ഊരുകളുടെ പേര് ഉന്നതി എന്നാക്കിയത്. വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ബ്രാന്റിങിന്റെ ഭാഗമാണ് പേരുമാറ്റം. ഈ തീരുമാനത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഊര് മൂപ്പന്മാരും ആദിവാസി സംഘടനകളും സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു.

തങ്ങളുടെ പാരമ്പര്യത്തിന്റേയും സംസ്‌കാരത്തിന്റേയും അവിഭാജ്യ ഘടകമാണ് ഊര് എന്ന് മൂപ്പന്‍മാര്‍ സര്‍ക്കാരിനെ അറിയിച്ചു. പേരുമാറ്റം ആദിവാസി സമൂഹത്തിന്റെ ആത്മാഭിമാനത്തിനും സ്വത്വത്തിനും കോട്ടം തട്ടിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദം പരിഗണിച്ചാണ് സര്‍ക്കാര്‍ പഴയ പേര് തിരികെ നല്‍കാന്‍ തീരുമാനിച്ചതെന്ന് തുളസി പറഞ്ഞു. ആദിവാസി സമൂഹങ്ങളുടെ ആത്മാഭിമാനവും സംസ്‌കാരവും സംരക്ഷിച്ചു കൊണ്ട് തന്നെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും. വികസനം എന്നത് പേര് മാറ്റുന്നത് മാത്രമല്ല. അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതും അടിസ്ഥാന സൗകര്യങ്ങള്‍ എത്തിക്കുന്നതുമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഊര് മൂപ്പന് പ്രത്യേക അംഗീകാരം നല്‍കുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലാണ്. മൂപ്പനെ അംഗീകരിക്കുക ഒരു പ്രദേശത്തിന്റെ പ്രതിനിധി എന്ന നിലയിലാണ്. ആ പദവിയിലുള്ളവരുടെ അഭിപ്രായങ്ങളെ സര്‍ക്കാര്‍ കേള്‍ക്കും.

കെ രാധാകൃഷ്ണന്‍ പട്ടികജാതി പട്ടിക വര്‍ഗ വികസന മന്ത്രിയായിരിക്കെയാണ്, പട്ടിക ജാതിക്കാര്‍ കൂടുതലായി കഴിയുന്ന സ്ഥലങ്ങളുടെ പേരിനൊപ്പം കോളനി എന്ന് ഉപയോഗിക്കുന്നതിനു പകരം നഗര്‍ എന്നാക്കിയത്. ഇതിനൊപ്പം പട്ടിക വര്‍ഗക്കാരുടെ (ആദിവാസി) വാസസ്ഥാനങ്ങളുടെ ഊര് എന്ന പേര് ഉന്നതി എന്നും ആക്കിയിരുന്നു.

അർജ്ജുൻ ആയങ്കി ഉടൻ വലയിലാകുമെന്ന് സൂചന;ആയങ്കി ബന്ധമുള്ള 5 പേർ തിരുവനന്തപുരത്ത് കസ്റ്റഡിയിൽ

തിരുവനന്തപുരം: ക്രിമിനൽ കേസുകളിലെ പ്രതിയായ അർജ്ജുൻ ആയങ്കി ഉടൻ പിടിയിലാകുമെന്ന് സൂചന. ഇയാളെ ഏത് നിമഷവും അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്. കർണ്ണാടകയിലേക്ക് കടന്നു എന്ന പ്രചരണം തള്ളിയ പോലീസ് ഇയാളുമായി ബന്ധമുള്ള 5 പേരെ തിരുവനന്തപുരത്ത് കസ്റ്റഡിയിലെടുത്തു. തുമ്പ, തമ്പാനൂർ പൊലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഷൈജു, ഷാ, ശങ്കു, വെങ്കിടേഷ്, സംഗീത സുരേഷ്, ആദിത്യൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്താകെ അർജുൻ ആയങ്കിക്കെതിരെ 23 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം, വ്യാപകമായ തെരച്ചിലിനിടയിലും അർജുൻ ആയങ്കിയിലേക്ക് എത്താനാകാതെ കുഴങ്ങുകയാണ് പൊലീസ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കിക്കായി സമീപ ജില്ലകളിലും വിവിധ അതിർത്തികളിലും പൊലീസ് വ്യാപക തെരച്ചിലാണ് നടത്തിവരുന്നത്.

ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം: മരണം 97 ആയി, കേദാർനാഥ് യാത്ര നിർത്തി

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശക്തമായ മഴ തുടരുന്നതിനാൽ വിവിധ സംസ്ഥാനങ്ങളിൽ പ്രളയവും മണ്ണിടിച്ചിലും രൂക്ഷമായി. അസമിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 97 ആയി ഉയർന്നു.

ഉത്തരാഖണ്ഡിൽ കനത്ത മഴ കാരണം കേദാർനാഥ് തീർത്ഥാടനം താൽക്കാലികമായി നിർത്തിവെച്ചു. ദൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കൂടി റെഡ് അലർട്ട് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ അസമിൽ 24 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് മരണസംഖ്യ 97 ആയത്. ബ്രഹ്മപുത്രയും അനുബന്ധ നദികളും കരകവിഞ്ഞൊഴുകുകയാണ്. യമുനയുടെ പത്തുലക്ഷത്തിലധികം ക്യുസെക്സ് ജലം ഡൽഹിയിലേക്ക് എത്തുന്നതിനാൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

നിരവധി ഗ്രാമങ്ങളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. സാധാരണ ജീവിതം സ്തംഭിച്ചു. ദൽഹിയും സമീപ ജില്ലകളും നഗരങ്ങളും അതീവ ജാഗ്രതയിലാണ്.

ഇതിനിടെ വൻ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് കേദാർനാഥ് ഹൈവേയിൽ ഗതാഗതം പൂർണ്ണമായും നിലച്ചു. ഇതോടെ കേദാർനാഥ് തീർത്ഥാടനം താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. തീർത്ഥാടകരോടും പ്രദേശവാസികളോടും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഹരിയാന, ദൽഹി, നോയിഡ, ഫരീദാബാദ് മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. വടക്കൻ ദൽഹിയിലെ യമുനപ്പുറത്തെ വെള്ളക്കെട്ടിനിടയിൽ റോഡ് തകർന്നു കടന്നുപോകുന്നതിനിടെ മൂന്ന് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു.

അതേസമയം, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ബീഹാർ, പശ്ചിമ ബംഗാൾ, ഗുജറാത്ത്, നാഗാലാൻഡ് എന്നിവിടങ്ങളിലും കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചു.

കേരളത്തെ കണ്ണീരിലാഴ്ത്തിയ പുത്തുമല ദുരന്തത്തിന്‌ ഇന്ന് ഏഴാണ്ട്‌

കൽപ്പറ്റ: മല പൊട്ടിയൊഴുകി പുത്തുമല ഇല്ലാതായി. 17 മനുഷ്യജീവൻ പൊലിഞ്ഞു. 18 ദിവസം നീണ്ട തിരച്ചിലിൽ 12 മൃതദേഹം കണ്ടെടുത്തു. അഞ്ചുപേരെ പുഴയൊഴുക്കി. ചാലിയാർവരെ നീണ്ട തിരച്ചിലിലും ഇവരെ കണ്ടെത്താനായില്ല. കേരളത്തെ കണ്ണീരിലാഴ്‌ത്തിയ പുത്തുമല ഉരുൾദുരന്തിന് ഇന്ന് ഏഴാണ്ട്‌.

2019 ആഗസ്‌ത്‌ എട്ടിനാണ്‌ പുത്തുമല ഇല്ലാതായത്‌. ദുരന്തത്തിൽ 103 വീടും ഹെക്ടർകണക്കിന്‌ കൃഷിയും നശിച്ചു. തുടർച്ചയായി രണ്ടുദിനം അതിതീവ്ര മഴപെയ്​തു. ഒരുപകൽ നീണ്ട പരിശ്രമത്തിലൂടെ പ്രദേശത്തെ കുടുംബങ്ങളെ ഒഴിപ്പിച്ചു. അന്ന്​ വൈകിട്ട്​ നാലിന്​ പുത്തുമല ഉരുളെടുത്തു. വളർത്തുമൃഗങ്ങളെ നോക്കാനും സാധനങ്ങൾ എടുക്കാനുമായി വീട്ടിലേക്കെത്തിയവരായിരുന്നു ഉരുൾ കൊണ്ടുപോയവരിൽ അധികവും.

ഓരോകുടുംബത്തിനും സർക്കാർ പതിനായിരം രൂപവീതം അടിയന്തര സഹായം നൽകി. 53 കുടുംബങ്ങളെ ആറുമാസം വാടകയ്‌ക്ക്‌ താമസിപ്പിച്ചു. വീടൊന്നിന്‌ മാസം മൂവായിരം രൂപ വാടക നൽകി. പുനരധിവാസത്തിന്‌ സർക്കാർ 10 ലക്ഷം രൂപവീതം അനുവദിച്ചു. മേപ്പാടി പൂത്തക്കൊല്ലിയിൽ ഏഴേക്കർ സ്വകാര്യ ട്രസ്​റ്റ്​ നൽകി. സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ 53 വീടുകൾ നിർമിച്ചു.
ദുരന്തത്തിന്റെ ഓർമ മായുംമുമ്പാണ്​ 2024ൽ പുഞ്ചിരിമട്ടം പൊട്ടി മുണ്ടക്കൈയും ചൂരൽമലയും ഒലിച്ചുപോയത്​​. 298 ജീവനുകൾ പുന്നപ്പുഴ കൊണ്ടുപോയി

വടകരയിൽ അധ്യാപികമാർ പ്രതികളായ ലഹരിക്കേസ്; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

കോഴിക്കോട്: വടകരയിൽ അധ്യാപികമാർ പ്രതികളായ ലഹരിക്കേസിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ച് പൊലീസ്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി പേർ കൂടി പിടിയിലാകുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. മംഗളൂരു, ബെംഗളൂരു എന്നിവിടങ്ങളിലെ വൻ ലഹരിസംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.
റിമാൻഡിൽ കഴിയുന്ന പ്രതി കീർത്തനയുടെ ഫോണിൽനിന്ന് അന്വേഷണസംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് പൊലീസ് പറയുന്നത്. ഫോണിൽനിന്ന് ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട ചാറ്റുകളും കണ്ടെത്തിയിട്ടുണ്ട്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസിലെ മുഴുവൻ പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും പൊലീസ് നീക്കം നടത്തുന്നുണ്ട്.
കീർത്തനയുടെ ബാങ്ക് അക്കൗണ്ടിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടെ 15 ലക്ഷം രൂപയുടെ ഇടപാട് നടന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇടപാടുകളുടെ വിശദാംശങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസും എക്സൈസും രജിസ്റ്റർ ചെയ്ത എംഡിഎംഎ കേസുകളിലെ പ്രതികളുമായി ഇവർ സാമ്പത്തിക ഇടപാടുകൾ നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ലഹരി ഇടപാടുമായി ബന്ധപ്പെട്ട ചിലർ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ കഴിയുന്നതായും അന്വേഷണസംഘം കണ്ടെത്തി. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുകയാണ്.
തനിക്ക് കേസിൽ പങ്കില്ലെന്നും ബാങ്ക് അക്കൗണ്ട് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും കീർത്തന കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, കീർത്തനയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചതെന്നാണ് സൂചന.
കുട്ടികളെ ഉപയോഗിച്ച് ലഹരി വിൽപ്പന നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ കീർത്തനയെ വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയുടെ പകർപ്പിലും നിർണായക വിവരങ്ങളുണ്ട്. പ്രതികൾ തമ്മിൽ ലക്ഷക്കണക്കിന് രൂപയുടെ ഗൂഗിൾ പേ ഇടപാടുകൾ നടന്നതായും അപേക്ഷയിൽ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചുവരെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കേസിൽ കീർത്തന ഉൾപ്പെടെ മൂന്ന് അധ്യാപികമാരും ജിജിൽ, സഫ്വാൻ എന്നീ യുവാക്കളുമാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്.

നിരാഹാര സമരം അവസാനിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ പിന്തുണ തേടി,അനുകൂല പ്രതികരണം ലഭിച്ചില്ലെന്ന് ,സോനം വാങ്ചുക്

ന്യൂഡല്‍ഹി: തന്റെ 26 ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പിന്തുണ തേടിയെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ലെന്ന വെളിപ്പെടുത്തലുമായി പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്. രാഹുല്‍ ഗാന്ധിയുടെ കൈകളില്‍ നിന്ന് നാരങ്ങാവെള്ളം കുടിച്ച് സമരം അവസാനിപ്പിക്കാനായിരുന്നു താനും ഭാര്യ ഗീതാഞ്ജലി ആങ്‌മോയും ആഗ്രഹിച്ചിരുന്നതെന്നും എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് നല്ലൊരു പ്രതികരണം ഉണ്ടായില്ലെന്നും വാങ്ചുക് തുറന്നടിച്ചു.രാഹുല്‍ ഗാന്ധിക്കെതിരെ പിന്നീട് വിമര്‍ശനം ഉന്നയിച്ച ഭാര്യ ഗീതാഞ്ജലിയെ പിന്തുണച്ചുകൊണ്ടാണ് വാങ്ചുക് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

‘എന്റെ സമരം രാഹുല്‍ ഗാന്ധിയെക്കൊണ്ട് അവസാനിപ്പിക്കാനാണ് ഗീതാഞ്ജലി ആത്മാര്‍ത്ഥമായി ശ്രമിച്ചത്. അവര്‍ രാഹുലിന് എതിരായിരുന്നില്ല. എന്നാല്‍ പ്രതികരണം നിരാശാജനകമായിരുന്നു. തുടര്‍ന്നാണ് അവര്‍ പരസ്യമായി രംഗത്തുവന്നത്,’ വാങ്ചുക് പറഞ്ഞു.

തന്റെ സമരം അവസാനിപ്പിക്കുന്ന നിമിഷത്തില്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കളും വിദ്യാര്‍ത്ഥി പ്രതിനിധികളും ഒരുമിച്ചുണ്ടാകണമെന്നാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്ന് വാങ്ചുക് വ്യക്തമാക്കി. എന്നാല്‍ ജന്തര്‍മന്തറില്‍ നടന്ന സമരത്തില്‍ പ്രതിപക്ഷ നേതാക്കള്‍ വളരെ വൈകിയാണ് എത്തിയത്. അര്‍ദ്ധരാത്രിയോടെ കേന്ദ്രമന്ത്രിമാര്‍ എത്തിയപ്പോള്‍, താന്‍ സമരം അവസാനിപ്പിക്കുന്ന വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ എല്ലാ പാര്‍ട്ടി നേതാക്കളുമായുള്ള ചിത്രങ്ങള്‍ പുറത്തുവിടാവൂ എന്ന് താന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇന്റലിജന്‍സ് ബ്യൂറോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഈ ധാരണയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രകടനം നടത്താനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ ചോദ്യം ചെയ്തതോടെയാണ് ഗീതാഞ്ജലിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം ശക്തമായത്. ബിജെപിക്കും ഹിന്ദുത്വ ഗ്രൂപ്പുകള്‍ക്കും എതിരെ തങ്ങള്‍ നാലോ അഞ്ചോ തവണ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപി പ്രൊഫൈലുകള്‍ പ്രതികരിച്ചില്ല. അതേസമയം കോണ്‍ഗ്രസ് വ്യവസ്ഥിതി തന്നെയും ഭാര്യയെയും ക്രൂരമായി ട്രോളാന്‍ തുടങ്ങി. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സങ്കുചിതമായ സമീപനത്തില്‍ വലിയ നിരാശയുണ്ടെന്ന് വാങ്ചുക് വ്യക്തമാക്കി. ഒരു ജനകീയ സമരത്തോട് കൂടുതല്‍ വിശാലമായ കാഴ്ചപ്പാടോടെ പ്രതിപക്ഷം നിലപാട് സ്വീകരിക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.