26.7 C
Kollam
Saturday 3rd October, 2026 | 08:34:13 AM
Home News Breaking News എറണാകുളത്തെ സമ്പൂർണ്ണ സിപിഎം പരാജയം,വീണ്ടെടുപ്പ് പ്രയാസം ,പി രാജീവിനെതിരെ ഇന്നും വിമർശനം,മറുപടിയിൽ വികാരാധീനനായി പി രാജീവ്

എറണാകുളത്തെ സമ്പൂർണ്ണ സിപിഎം പരാജയം,വീണ്ടെടുപ്പ് പ്രയാസം ,പി രാജീവിനെതിരെ ഇന്നും വിമർശനം,മറുപടിയിൽ വികാരാധീനനായി പി രാജീവ്

Advertisement

എല്ലാക്കാലത്തും ജനങ്ങളെ പറ്റിക്കാൻ ആകില്ല,ജനങ്ങളുമായി അടുപ്പമില്ലാത്ത വരെ അവരും അടുപ്പിക്കില്ല

കൊച്ചി.എറണാകുളത്തെ സമ്പൂർണ്ണ പരാജയം: പി.രാജീവിനെതിരെ ഇന്നും വിമർശനമാവർത്തിച്ച് അംഗങ്ങൾ. സ്ഥാനാർത്ഥി നിർണ്ണയത്തിൽ കണ്ടത് അടിച്ചേൽപ്പിക്കലുകള്‍. സംസ്ഥാന കമ്മിറ്റി അംഗങ്ങളോടുപോലൂം വേണ്ടത്ര കൂടിയാലോചനകൾ നടത്തിയില്ല

ജില്ലയിലെ മന്ത്രി കളമശേരിയിലേക്ക് മാത്രമായി ചുരുങ്ങിയിട്ടും അവിടെ ജയിക്കാനായില്ലെന്നും ആക്ഷേപം മറുപടിയിൽ വികാരാധിനനായി പി രാജീവ്. “ജില്ലയിലെ തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും എന്റെ തലയിൽ കെട്ടിവയ്ക്കരുത്”

“ജില്ലയിൽ നിന്നുള്ള സെക്രട്ടറിയറ്റ് അംഗങ്ങൾക്കും, നേതൃത്വത്തിനും പരാജയത്തിൽ പങ്കുണ്ട്”. “വീഴ്ച സംഭവിച്ചിട്ടുണ്ടാകാം”.മുഖ്യമന്ത്രിക്കും, പാർട്ടി സെക്രട്ടറിക്കും ഇന്നും രൂക്ഷ വിമർശനം ഉയര്‍ന്നു

നേതൃത്വം തിരുത്തണം. പിണറായിയുടെ പ്രതിപക്ഷ നേതൃസ്ഥാനം തെറ്റായ സന്ദേശം. ആർക്കും ജനങ്ങളുമായി ബന്ധമില്ല. പ്രധാന നേതാക്കൾ ആവശ്യം കഴിഞ്ഞാൽ ജനത്തെ മറക്കുന്നു. നമുക്ക് നമ്മുടെ രീതിയും ശൈലിയും നഷ്ടമായി. എല്ലാവരും ആഡംബരത്തിൽ അഭിരമിക്കുന്നു. നേതാവ് എന്ന് പൊതുജനത്തെ കാണിക്കാൻ ഒരാളില്ല. എല്ലാവർക്കും അവരവരുടെ കാര്യം

എല്ലാക്കാലത്തും ജനങ്ങളെ പറ്റിക്കാൻ ആകില്ല. ജനങ്ങളുമായി അടുപ്പമില്ലാത്ത വരെ അവരും അടുപ്പിക്കില്ല. തിരഞ്ഞെടുപ്പ് പരാജയം നല്ല ഉദാഹരണം. വീണ്ടെടുപ്പ് പ്രയാസമാണെന്നും അംഗങ്ങൾ