27.6 C
Kollam
Friday 2nd October, 2026 | 07:49:54 PM
Home Lifestyle Jobs റെയിൽവേയിൽ 3993 ജൂനിയർ എൻജിനിയർ, എസ്.ബി.ഐ.യിൽ 9124 ജൂനിയർ അസോസിയേറ്റ് ഒഴിവ്

റെയിൽവേയിൽ 3993 ജൂനിയർ എൻജിനിയർ, എസ്.ബി.ഐ.യിൽ 9124 ജൂനിയർ അസോസിയേറ്റ് ഒഴിവ്

Advertisement

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളിലായി (ആർ.ആർ.ബി.) നിലവിൽ 3993 ഒഴിവുണ്ട്. ഇതിൽ 101 ഒഴിവ് തിരുവനന്തപുരം ആർ.ആർ.ബി.യിലാണ്. എൻജിനീയറിങ് ഡിപ്ലോമ/ ഡിഗ്രിക്കാർക്കാണ് അവസരം.

Also Read: കൊളസ്ട്രോൾ കുറയ്ക്കണോ? ഈ 3 ശീലങ്ങൾ ഒഴിവാക്കിക്കോളു; വിദഗ്ധർ പറയുന്നു

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ എൻജിനീയർ/ ഓഫീസർ തസ്തികകളിലെ 470 ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഡിഗ്രി/ ഡിപ്ലോമ/ പി.ജി. യോഗ്യതയുള്ളവർക്ക് ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 9124 ജൂനിയർ അസോസിയേറ്റ് തസ്തികയിലെ 9124 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചതാണ് ഈയാഴ്ചയിലെ മറ്റൊരു പ്രധാന തൊഴിൽവിജ്ഞാപനം. തമിഴ്‌നാട്, കർണാടക ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലാണ് ഒഴിവ്.