കരുനാഗപ്പള്ളി: തൊടിയൂർ പഞ്ചായത്തിൽ കല്ലേലിഭാഗം വില്ലേജിൽ കാര്യാടി എന്നസ്ഥലത്തുള്ള പ്രീയമാനസം വീട്ടിൽ അനിരുദ്ധൻ മകൻ അനീഷ് എന്നയാളെ കൊണ്ട് 1 പവൻ തൂക്കം വരുന്ന മുക്കുപണ്ടത്തിൽതീർത്ത വള സ്വർണ വളയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 18.03.2026 തീയ്യതി കാരൂർകടവിലുള്ള കൈരളി ഫൈനാസിയേഴ്സിൽ പണയം വെപ്പിച്ച് 92,000 രൂപ തട്ടിയെടുത്ത് ഒളിവിൽ പോയ പ്രതി തൊടിയൂർ മുഴങ്ങോടി മുറിസുധീർ മൻസിലിൽ നിന്ന് ടി സ്ഥലത്ത് ഹാദി വില്ലയിൽ താമസം തൻസീറി(41)നെയാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കരുനാഗപ്പള്ളി എസിപി വിനോദ് കുമാറിന്റെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി സർക്കിൾ ഇൻസ്പേക്ടർ ഗോപകുമാർ ജി യുടെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ആഷിഖ്, എസ്ഐ മാരായ അജി ജോസ്, എ എസ് ഐ റിലേഷ് ബാബു, എസ് സി പി ഓ മാരായ, രതീഷ്, മനോജ്, രാജേഷ് കുമാർ, ശരൺ തോമസ് എന്നിവരടങ്ങിയ സംഘമാണ് ഒളിവിൽ പോയ പ്രതിയെ പിടികൂടിയത്.


































