Home Blog Page 267

മലയാളഭാഷോത്സവം ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

വാളകം: കൊല്ലം സഹോദയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മലയാള ഭാഷോത്സവം വാളകം സെന്റ് മേരീസ് ബഥനി സെൻട്രൽ സ്കൂളിൽ പ്രശസ്ത കവിയും സാഹിത്യകാരനുമായ കുരീപ്പുഴ ശ്രീകുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 21 വിദ്യാലയങ്ങളിൽ നിന്നായി 900-ലധികം വിദ്യാർഥികളാണ് സർഗ്ഗവൈഭവം മാറ്റുരയ്ക്കാനായെത്തിയത്.

ചടങ്ങിൽ കൊല്ലം സഹോദയ പ്രസിഡന്റ് ഫാദർ ഡോ. ജി. എബ്രഹാം തലോത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഥനി സ്കൂൾ പ്രിൻസിപ്പൽ സാറാമ്മ മാത്യു പണിക്കർ സ്വാഗതവും സഹോദയ വൈസ് പ്രസിഡന്റ് ഡോ. ഏബ്രഹാം കരിക്കം, കെ. എം. മാത്യു, ഷിബു സക്കറിയാസ്, സിസ്റ്റർ നിഷ്ട എന്നിവർ ആശംസകളറിയിച്ചു. സർവോദയ സെൻട്രൽ വിദ്യാലയ ചാമ്പ്യന്മാരായപ്പോൾ, ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ഫസ്റ്റ് റണ്ണറപ്പായും മാർ ബസേലിയോസ് മരുതമൺപള്ളി സെക്കന്റ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു.
കാറ്റഗറി രണ്ട് ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ചാമ്പ്യന്മാരായി. യഥാക്രമം സെന്റ് ജോൺസ് സ്കൂൾ , സെന്റ് മേരീസ് ബഥനി സെൻട്രൽ സ്കൂൾ എന്നിവർ തുടർസ്ഥാനങ്ങൾ നേടി.


കാറ്റഗറി മൂന്നിൽ സെന്റ് ജോൺസ് അഞ്ചൽ സ്കൂൾ ഒന്നാം സ്ഥാനം നേടി. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ സെന്റ് ആൻസ് സ്കൂൾ ആയൂർ എന്നിവർ സ്വന്തമാക്കി.കാറ്റഗറി .നാലിൽ ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ചാമ്പ്യൻപട്ടം നേടി. യഥാക്രമം സെന്റ് ജോൺസ് സ്കൂൾ അഞ്ചൽ, കരിക്കം ഇന്റർനാഷണൽ സ്കൂൾ തൊട്ടടുത്ത സ്ഥാനങ്ങളിലെത്തി.


മത്സരങ്ങളിലുടനീളം മികച്ച മുന്നേറ്റം കാഴ്ചവച്ച് 282 പോയിന്റുകൾ നേടി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ശാസ്താംകോട്ട ഭാഷോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായി കിരീടം ചൂടി. യഥാക്രമം 246,208 എന്നീ പോയിന്റുകൾ നേടി സെന്റ് ജോൺസ് സ്കൂൾ രണ്ടാം സ്ഥാനവും സർവോദയ സെൻട്രൽ സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും ട്രോഫികളും ചടങ്ങിൽ വിതരണം ചെയ്തു. റവ. ഫാദർ അരുൺ ഏറത്ത് കൃതജ്ഞത രേഖപ്പെടുത്തിയതോടെ പ്രൗഢോജ്ജ്വലമായ അക്ഷരോത്സവത്തിന് സമാപനമായി.

ട്രംപിന്റെ മരുമകന്‍ മൈക്കിള്‍ ബൂലോസ് കേരളത്തില്‍

കൊച്ചി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ മൈക്കിള്‍ ബൂലോസ് കേരളത്തില്‍. സംസ്ഥാനത്ത് എത്തിയ അദ്ദേഹം കൊച്ചിയിലെയും ആലപ്പുഴയിലെയും വിനോദ സഞ്ചാരകേന്ദ്രങ്ങളും സന്ദര്‍ശിച്ചു. ട്രംപിന്റെ മകള്‍ ടിഫാനി ട്രംപിന്റെ ഭര്‍ത്താവ് ആണ് മൈക്കിള്‍ ബൂലോസ്. ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രി വിഡി സതീശന്‍ ബൂലോസുമായി ചര്‍ച് നടത്തിയതായി വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും അത് അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം യുഎസ് അംബാസഡറുമായി മുഖ്യമന്ത്രി വീഡി സതീശന്‍ കൂടിക്കാഴ്ച നടത്തി. രാവിലെ പതിനൊന്നിനായിരുന്നു കൂടിക്കാഴ്ച.

ഇന്ത്യയിലെ യുഎസ് അംബാസഡര്‍ ഗോറു ബുലോസും വളരെ അടുത്ത സുഹൃത്തുക്കളാണ്. സുഹൃത്തിനെ കാണാനായാണ് അദ്ദേഹം ഇന്ത്യയില്‍ എത്തിയത്. ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന്റെ ഇന്ത്യന്‍ സന്ദര്‍ശനം. ഔദ്യോഗിക സന്ദര്‍ശനമായിരുന്നില്ലെന്നും വ്യക്തിപരമായ ആവശ്യത്തിനായാണ് ബുലോസ് എത്തിയതെന്നും യുഎസ് എംബസി വക്താക്കള്‍ അറിയിച്ചു.

ISRO Recruitment 2026: 92 സയന്റിസ്റ്റ്/എൻജിനീയർ ഒഴിവ്; ഗേറ്റ് സ്കോർ ഉള്ളവർക്ക് അപേക്ഷിക്കാം

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ഐ.എസ്.ആർ.ഒ. സയന്റിസ്റ്റ്/എൻജിനീയർ ‘SC’ തസ്തികയിലെ 92 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ എൻജിനീയറിങ് ശാഖകളിൽ ഒഴിവുകളുണ്ട്. ഗേറ്റ് സ്‌കോറുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി 2026 ഓഗസ്റ്റ് 17 ആണ്.

Also Read: ആർത്തവദിനങ്ങളിലെ വേദന കൂട്ടുന്ന 5 ഭക്ഷണശീലങ്ങൾ

പൊതുവിഭാഗത്തിൽപ്പെടുന്ന അപേക്ഷകർ അപേക്ഷാ ഫീസായി 250 രൂപ അടയ്ക്കണം. ഇന്റർവ്യൂവും ഗേറ്റ് സ്‌കോറും അടിസ്ഥാനമാക്കിയാണ് അന്തിമ റാങ്ക് പട്ടിക തയ്യാറാക്കുന്നത്.

ആർക്കൊക്കെ അപേക്ഷിക്കാം? (യോഗ്യതകൾ)

വിദ്യാഭ്യാസ യോഗ്യത: ബന്ധപ്പെട്ട എൻജിനീയറിങ് ശാഖയിൽ കുറഞ്ഞത് 65% മാർക്കോടെയോ 6.84 സി.ജി.പി.എ.-യോടെയോ ഉള്ള BE/B.Tech അല്ലെങ്കിൽ തത്തുല്യ ബിരുദം.

GATE സ്‌കോർ: GATE 2025 അല്ലെങ്കിൽ GATE 2026ൽ ബന്ധപ്പെട്ട വിഷയത്തിൽ സാധുവായ സ്‌കോർ ഉണ്ടായിരിക്കണം.

പ്രായപരിധി: 2026 ഓഗസ്റ്റ് 17 ലെ കണക്കനുസരിച്ച് അപേക്ഷകരുടെ പ്രായം 28 വയസ്സിൽ കവിയരുത്.

ഒഴിവുകളുടെ വിവരങ്ങൾ

വിഷയം ഒഴിവുകൾ
ഇലക്ട്രോണിക്സ് 34
മെക്കാനിക്കൽ 26
കമ്പ്യൂട്ടർ സയൻസ് 13
സിവിൽ 10
ഇലക്ട്രിക്കൽ 4
റെഫ്രിജറേഷൻ & എയർ കണ്ടീഷനിങ് 2
ആർക്കിടെക്ചർ 2
സിവിൽ (PRL – ഓട്ടോണമസ് ബോഡി) 1
ആകെ 92
അപേക്ഷിക്കേണ്ടത് എങ്ങനെ?
isro.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

Careers പേജിൽ നിന്ന് സയന്റിസ്റ്റ്/എൻജിനീയർ വിജ്ഞാപനം തുറക്കുക.

Apply ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.

ആവശ്യമായ വിവരങ്ങൾ നൽകി ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.

അപേക്ഷാ ഫീസ് (ബാധകമെങ്കിൽ) അടച്ച് ഫോം സമർപ്പിക്കുക.

അപേക്ഷാ ഫോമിന്റെ പകർപ്പ് ഭാവി ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

ശ്രദ്ധിക്കുക: ഇന്റർവ്യൂവിന് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് യാത്ര ചെയ്യുന്നതിനായി ഏറ്റവും കുറഞ്ഞ ദൂരത്തിന്റെ സ്ലീപ്പർ ക്ലാസ് ട്രെയിൻ യാത്രാബത്ത ഐഎസ്ആർഒ ചട്ടങ്ങൾ അനുസരിച്ച് അനുവദിക്കുന്നതാണ്.

ആർത്തവദിനങ്ങളിലെ വേദന കൂട്ടുന്ന 5 ഭക്ഷണശീലങ്ങൾ

ആർത്തവദിനങ്ങളിലെ വയറുവേദന, തളർച്ച, വയറ് വീർക്കൽ, മധുരത്തോടുള്ള അമിതാസക്തി എന്നിവ സാധാരണമാണെങ്കിലും, നാം അറിയാതെ വരുത്തുന്ന ചില ഭക്ഷണശീലങ്ങൾ ഈ ലക്ഷണങ്ങളെ കൂടുതൽ വഷളാക്കും. ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ.

അമിതമായ കഫീൻ ഉപയോഗം

ആർത്തവസമയത്ത് ഉണ്ടാകുന്ന തളർച്ച മാറ്റാൻ പലരും ചായയെയോ കാപ്പിയെയോ ആണ് ആശ്രയിക്കുന്നത്. എന്നാൽ അമിതമായ കഫീൻ ഉപയോഗം വയറുവേദനയും ക്ഷീണവും കൂട്ടുന്നു. കഫീനിൽ അടങ്ങിയിരിക്കുന്ന ടാന്നിനുകൾ ശരീരത്തിൽ അയൺ ആഗിരണം ചെയ്യുന്നത് തടസ്സപ്പെടുത്തുകയും രക്തക്കുഴലുകൾ ചുരുങ്ങാൻ കാരണമാകുകയും ചെയ്യാം.

കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ

ഹോർമോൺ അളവിലുണ്ടാകുന്ന പെട്ടെന്നുള്ള കുറവ് മാനസികാവസ്ഥയെ നല്ല രീതിയിൽ നിലനിർത്തുന്ന മസ്തിഷ്ക രാസവസ്തുക്കളുടെ കുറവിന് കാരണമാകുന്നു. ഈ സമയത്ത് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് കഠിനമായ മൂഡ് സ്വിങ്സിനും ഊർജ്ജക്കുറവിനും വഴിവയ്ക്കും.

മധുരത്തോടുള്ള അമിതാസക്തി

ആർത്തവസമയത്ത് മധുരത്തോട് താല്പര്യം തോന്നുന്നത് ശരീരത്തിന് മഗ്നീഷ്യം അടിയന്തരമായി ആവശ്യമാണ് എന്നതിന്റെ സൂചനയാണ്. എന്നാൽ ഇതിനായി പ്രോസസ്സ് ചെയ്ത ചോക്ലേറ്റുകൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്തുകയും മുഖക്കുരു വരാൻ കാരണമാകുകയും ചെയ്യും.

ദഹിക്കാത്ത ഭക്ഷണങ്ങൾ

ആർത്തവസമയത്ത് ചൂടുള്ളതും എളുപ്പത്തിൽ ദഹിക്കുന്നതുമായ പോഷകാഹാരങ്ങളാണ് ശരീരത്തിന് ആവശ്യം. വേവിക്കാത്ത പച്ചക്കറികളും തണുത്ത ഭക്ഷണങ്ങളും ദഹനപ്രക്രിയയ്ക്ക് കൂടുതൽ ഊർജ്ജം ആവശ്യമായി വരുത്തുകയും ഇത് വയറുവേദന വർദ്ധിപ്പിക്കുകയും ചെയ്യും.

അയൺ അടങ്ങിയ ഭക്ഷണങ്ങൾ

ആർത്തവസമയത്ത് അമിതമായ തളർച്ചയും ക്ഷീണവും അനുഭവപ്പെടുന്നത് സാധാരണ കാര്യമായി തള്ളിക്കളയരുത്. ഇത് ശരീരം നൽകുന്ന മുന്നറിയിപ്പാണ്. രക്തസ്രാവം കാരണം ശരീരത്തിലെ അയൺ ശേഖരം ദിവസേന കുറയുന്നു.

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണം, ഫോണിനും നിരോധനം

ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണം. വിഐപി സന്ദർശനത്തിന് തലേന്ന് തന്നെ വിവരം അറിയിക്കണമെന്നാണ് പുതിയ തീരുമാനം. ക്ഷേത്രത്തിൽ എത്തുന്ന സമയവും ഒപ്പമുള്ളവരുടെ എണ്ണാവുന്ന അറിയിക്കണം. ക്ഷേത്രത്തിനുള്ളിൽ വീഡിയോ ചിത്രീകരണവും അനുവദിക്കില്ല.

Also Read: ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51-കാരന് വധശിക്ഷ

സിനിമാ താരങ്ങൾ, രാഷ്ട്രീയനേതാക്കൾ തുടങ്ങിയവർക്കും ബാധകമെന്ന് എന്ന് ദേവസ്വം വകുപ്പ് വ്യക്തമാക്കി. സാധാരണക്കാരായ ഭക്തർക്ക് തടസ്സം ഉണ്ടാകാതിരിക്കാനാണ് പുതിയ നിർദേശങ്ങളെന്ന് സർക്കാർ അറിയിച്ചു. ക്ഷേത്രത്തിനുള്ളിൽ ഫോൺ നിരോധിച്ചു. റീൽസ് ചിത്രീകരണം പരിധി കടന്നതോടെയാണ് നടപടി. ക്ഷേത്രത്തിനു പുറത്ത് ഫോൺ സൂക്ഷിക്കാൻ ക്രമീകരണം ഒരുക്കും. ഇതിനായി 5 രൂപ ഫീസ് നൽകണം. സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും. അതിനുമുൻപ് എല്ലാ ക്ഷേത്രങ്ങളും ക്രമീകരണം ഒരുക്കണമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

‘ഓർമ്മയിൽ ബാനർജി’ അനുസ്‌മരണവും പുരസ്‌കാര സമർപ്പണവും നാളെ ഭരണിക്കാവിൽ

ശാസ്‌താംകോട്ട:
പ്രശസ്‌ത നാടൻപാട്ട് കലാകാരനും ചിത്രകാരനുമായിരുന്ന പി.എസ് ബാനർജിയുടെ അഞ്ചാം ഓർമ്മദിനം നാളെ ‘ഓർമ്മയിൽ ബാനർജി’ എന്ന പേരിൽ നടക്കും. പി.എസ് ബാനർജി അക്കാദമി ഓഫ് ഫോക് ലോർ ആൻ്റ് ഫൈൻ ആർട്‌സ് ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.ഭരണിക്കാവ് തറവാട് ആഡിറ്റോറിയത്തിൽ വൈകിട്ട് 6ന് നടക്കുന്ന അനുസ്മരണ സമ്മേളനം സാംസ്‌കാരിക- ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. അക്കാദമി പ്രസിഡൻ്റ് ജി.സഞ്ജയ് പണിക്കർ അധ്യക്ഷനാകും.ചലച്ചിത്രതാരം സാജു നവോദയ (പാഷാണം ഷാജി) വിശിഷ്ടാതിഥി ആയിരിക്കും.കലാരംഗത്ത് മികവ് തെളിയിച്ചവർക്കായി ഏർപ്പെടുത്തിയ പി.എസ് ബാനർജി പുരസ്കാരം സി.ജെ കുട്ടപ്പന് കൊടിക്കുന്നിൽ സുരേഷ് എം.പി സമ്മാനിക്കും.എംഎൽഎമാരായ ഉല്ലാസ് കോവൂർ,സി.ആർ മഹേഷ് എന്നിവർ സമ്മാനദാനം നിർവഹിക്കും.നാടൻപാട്ടു ഗവേഷകൻ പുന്നപ്ര ജ്യോതികുമാർ അനുസ്‌മരണ പ്രഭാഷണം നടത്തും.അനുസ്മരണത്തിൻ്റെ ഭാഗമായി രാവിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന,ഉച്ചയ്ക്ക് 2 മുതൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം,3 മുതൽ നാടൻ പാട്ട് മത്സരം,5ന് ബാനർജിയുടെ പാട്ടുകളുടെ അവതരണവും സംഘടിപ്പിച്ചിട്ടുള്ളതായി ഭാരവാഹികളായ ജി.സഞ്ജയ് പണിക്കർ,ബിജു.ജി,ഗിരീഷ് ഗോപിനാഥ്,ജി.ശങ്കരൻ കുട്ടി,സി.കെ പ്രേം,മത്തായി സുനിൽ എന്നിവർ അറിയിച്ചു.

ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51-കാരന് വധശിക്ഷ

മുംബൈ: മഹാരാഷ്ട്രയിൽ 9 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51കാരന് വധശിക്ഷ. 2021 ൽ പാൽഘറിലാണ് സംഭവം. അതിക്രൂരമായ കൊലപാതകമെന്ന് കോടതി നിരീക്ഷിച്ചു. ആക്രമണം തടയാനെത്തിയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയെ ശിക്ഷിച്ചു.

Also Read: സഹസ്രയ്ക്ക് പിന്നാലെ സഹസ്രിക; 1001-ാമത്തെ കൺമണി എത്തിയത് കോഴിക്കോട്ടെ അമ്മത്തൊട്ടിലിൽ

അഞ്ചുവർഷം മുൻപ് പാൽഘറിലെ ദഹാനുവിലാണ് സംഭവം. സാധനങ്ങൾ വാങ്ങാൻ കടയിൽ പോവുകയായിരുന്ന ഒൻപതുകാരിയെ പ്രതി പ്രമോദ് രത്‌ന ഘോഷെ 10 രൂപകാട്ടി വിളിച്ചു. മിഠായി വാങ്ങിതരാമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ച ശേഷം ക്രൂരമായി പീഡിപ്പിച്ചു. ഇടയ്ക്കെപ്പോഴോ രക്ഷപ്പെട്ടു. അച്ഛനോട് എല്ലാം പറയുമെന്ന് പറഞ്ഞ് കരഞ്ഞോടിയ പെണ്‍കുട്ടിയെ ഇയാൾ പിന്തുട‍ർന്നു. സമീപത്തെ ഒരു വാട്ട‍ർടാങ്കിനു സമീപത്ത് വച്ച് ഇയാൾ അരിവാൾ കൊണ്ട് കുട്ടിയെ വെട്ടിവീഴ്ത്തി. ഇതുകണ്ടെത്തിയ ബൈക്ക് യാത്രികൻ ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും പ്രതി ഇയാളെയും വെട്ടി.

പുറത്തും കഴുത്തിനും വെട്ടേറ്റ ബൈക്ക് യാത്രികൻ ഓടി രക്ഷപ്പെട്ടു. കുട്ടിയുടെ ശരീരത്തിൽ 20 വേട്ടേറ്റു. കഴുത്തിനും മുഖത്തും നട്ടെല്ലിനും പരിക്കേറ്റ പെണ്‍കുട്ടി മരിച്ചു. വിചാരണവേളയിൽ 24 സാക്ഷികളെ വിസ്തരിച്ചു. ഹീനവും നിന്ദ്യവുമായ കൊലപാതകമെന്നും അപൂർവ്വങ്ങളിൽ അപൂർവമെന്നും കണ്ടെത്തിയ കോടതി പ്രതിക്ക് വധശിക്ഷയും 75000 രൂപ പിഴയും വിധിച്ചു.

സഹസ്രയ്ക്ക് പിന്നാലെ സഹസ്രിക; 1001-ാമത്തെ കൺമണി എത്തിയത് കോഴിക്കോട്ടെ അമ്മത്തൊട്ടിലിൽ

കോഴിക്കോട്: കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലുകളിൽ 1001-ാമത്തെ കുഞ്ഞ് കൂടി എത്തിച്ചേർന്നു. 2002-ൽ തിരുവനന്തപുരത്ത് തുടങ്ങിയ അമ്മത്തൊട്ടിലിൽ ചൊവ്വാഴ്ച പുലർച്ചെ ആയിരാമത്തെ അതിഥി “സഹസ്ര” എത്തിയതിന് പിന്നാലെയാണ്, ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിൽ വീണ്ടുമൊരു കാൽപ്പെരുമാറ്റം.

Also Read: രാജ്യത്തിന്റെ ചരിത്രം തിരുത്താൻ മുസ്ലിം ലീഗ് ശ്രമിക്കേണ്ടെന്ന് രാജീവ് ചന്ദ്രശേഖർ; സവർക്കർ ചോദ്യ വിവാ​ദത്തിൽ പ്രതികരണം

കഴിഞ്ഞ ഓഗസ്റ്റിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത ഈ അമ്മത്തൊട്ടിലിൽ എത്തുന്ന 11-ാമത്തെ കുഞ്ഞാണ് ഈ പെൺകുഞ്ഞ്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ രണ്ട് മാസം പ്രായവും 4.200 കി.ഗ്രാം ഭാരവുമുള്ള കുരുന്നിനെ അമ്മത്തൊട്ടിലിൽ കണ്ടെത്തുകയായിരുന്നു. ആയിരാമത്തെ കുഞ്ഞായ “സഹസ്ര” യുടെ പിൻഗാമിക്ക് “സഹസ്രിക” എന്ന് നാമകരണം ചെയ്തതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജിഎൽ. അരുൺ ഗോപി അറിയിച്ചു. ഈ വർഷം അമ്മത്തൊട്ടിലുകളിലെത്തുന്ന 13-ാമത്തെ കുഞ്ഞും ആറാമത്തെ പെൺകുഞ്ഞുമാണ് “സഹസ്രിക”. കഴിഞ്ഞ ജൂൺ 4-ന് “ഹരിതാംശ്” എന്ന ആൺകുഞ്ഞിനെ ഇവിടെ ലഭിച്ചിരുന്നു.

അലാറം മുഴങ്ങി, കരുതലോടെ ഏറ്റെടുത്തു

കുഞ്ഞ് അമ്മത്തൊട്ടിലിലെത്തിയ ഉടൻ തൊട്ടിലിനോട് ചേർന്നുള്ള ബീച്ച് ആശുപത്രി നഴ്സിംഗ് സ്റ്റേഷനിൽ അലാറം മുഴങ്ങി. നിമിഷങ്ങൾക്കുള്ളിൽ നഴ്സിംഗ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുഞ്ഞിനെ ഏറ്റെടുത്ത് ഇന്റൻസീവ് കെയർ യൂണിറ്റിലേക്ക് മാറ്റി. ഡോക്ടർമാരുടെ പ്രാഥമിക പരിശോധനയിൽ പൂർണ്ണ ആരോഗ്യവതിയാണ് കുഞ്ഞെന്ന് കണ്ടെത്തി.

കുഞ്ഞിനെ സന്ദർശിക്കാൻ ഉടൻ തന്നെ സംസ്ഥാന ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി മീര ദർശക്, കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പിൽ എന്നിവർ ബീച്ച് ആശുപത്രിയിലെത്തി ആരോഗ്യസ്ഥിതി വിലയിരുത്തി. അനാഥത്വത്തിന്റെ ഇരുട്ടിലേക്ക് വീഴുമായിരുന്ന കുഞ്ഞുങ്ങളെ സംരക്ഷിച്ച്, പരിചരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് സംസ്ഥാന ശിശുക്ഷേമ സമിതി അമ്മത്തൊട്ടിൽ പദ്ധതി നടപ്പാക്കുന്നത്. “സഹസ്രിക” യുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കുന്നതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ ഉടൻ തന്നെ സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് അഡ്വ. ജി.എൽ. അരുൺ ഗോപി അറിയിച്ചു

രാജ്യത്തിന്റെ ചരിത്രം തിരുത്താൻ മുസ്ലിം ലീഗ് ശ്രമിക്കേണ്ടെന്ന് രാജീവ് ചന്ദ്രശേഖർ; സവർക്കർ ചോദ്യ വിവാ​ദത്തിൽ പ്രതികരണം

കൊച്ചി: സ്വാതന്ത്ര്യസമര ക്വിസ് മത്സര ചോദ്യ വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ. വി.ഡി. സവർക്കറെക്കുറിച്ചുള്ള ചോദ്യമാണ് വിവാ​ദത്തിലായത്. രാജ്യത്തിന്റെ ചരിത്രം തിരുത്താൻ മുസ്ലിം ലീഗ് ശ്രമിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Also Read: വി.ഡി സർവർക്കറെപ്പറ്റി ചോദ്യം, LP സ്കൂൾ വിദ്യാർഥികൾക്ക് ക്വിസ് മത്സരം നടത്തിയതിൽ വിവാദം

ലീഗ് വിദ്യാഭ്യാസ മേഖലയിൽ എന്തെങ്കിലും ഗൂഢാലോചന നടത്തിയാൽ ബിജെപി പ്രതികരിക്കും. നാടിന്റെ ചരിത്രം തീരുമാനിക്കേണ്ടത് ലീഗ് അല്ലെന്നും‌ സവർക്കറെ ഇഷ്ടമില്ലെങ്കിൽ ടിപ്പു സുൽത്താന്റെ പുസ്തകം വായിക്കട്ടെ എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ചരിത്രമെന്തെന്ന് ഓരോരുത്തർക്കും അറിയാമെന്നും നാടിന്റെ ചരിത്രം തീരുമാനിക്കേണ്ടത് മുസ്ലിം ലീഗല്ലെന്നും അദ്ദേഹം പറഞ്ഞു.

വന്ദേമാതരം പൂർണമായി ചൊല്ലേണ്ടതില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതുവരെ വന്ദേമാതരം പൂർണമായി ചൊല്ലിയിട്ടില്ല. കോൺഗ്രസിൻ്റെയും യുപിഎയുടെയും പരിപാടികളിൽ വന്ദേ മാതരത്തിൻ്റെ ആദ്യ ഭാഗം മാത്രമാണ് ആലപിച്ചിരുന്നത്. അതുതന്നെയാണ് തങ്ങളുടെ നയമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും പാടണമെന്നുള്ള ചീഫ് സെക്രട്ടറിയുടെ സർക്കുലറിനെച്ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി.

ബിഷപ്പ് എംഎംസിഎസ്പിഎം ഹൈസ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

ശാസ്താംകോട്ട:ശാസ്താംകോട്ട ബിഷപ്പ് എംഎംസിഎസ്പിഎം ഹൈസ്കൂളിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.ഉല്ലാസ് കോവൂർ എംഎൽഎ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻ്റ് ജി.ബാബുക്കുട്ടൻ അധ്യക്ഷത വഹിച്ചു.കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദിവന്നാസിയോസ്  അനുഗ്രഹ പ്രഭാഷണം നടത്തീ.

സുവർണ്ണജൂബിലി
കർമ്മപദ്ധതികൾ സോളമൻ രാജു വിശദീകരിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം എം.അരവിന്ദ്,അഡ്മിനിസ്ട്രേറ്റർ ഫാ.സാംജി.ടി.ജോർജ്,പ്രിൻസിപ്പാൾ സി.അന്നമ്മ,സുധി എം.രാജൻ,ബിന്ദു.പി.എബ്രഹാം,ഷീബാ കുരുവിള,ജെമി മാത്യു,ടി.ജി നിഥിൻ,ലിന്റോ ജോർജ്,കൺവീനർ കെ.എസ്.ഗിരിജാകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.പൂർവ്വ  വിദ്യാർത്ഥികൾ
കലാ പരിപാടികൾ അവതരിപ്പിച്ചു.