30.3 C
Kollam
Friday 18th September, 2026 | 02:30:39 PM
Home News National എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു…. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികള്‍ കസ്റ്റഡിയില്‍

എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു…. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികള്‍ കസ്റ്റഡിയില്‍

എട്ടു വയസ്സുകാരിയെ മൂന്ന് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. തെക്കന്‍ ഡല്‍ഹിയിലെ ഓഖ്ലയിലാണ് ദാരുണസംഭവം നടന്നത്. വീടിനടുത്തുള്ള ഗോഡൗണിലേക്ക് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയായിരുന്നു പീഡനം. സംഭവത്തില്‍ 12ഉം 13ഉം വയസുള്ള മൂന്ന് ആണ്‍കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇക്കഴിഞ്ഞ 12,13 തിയതികളില്‍ പകല്‍ സമയത്താണ് സംഭവം നടന്നത്. വഴിയില്‍വച്ച് കണ്ട കുട്ടിയെ പരിചയപ്പെട്ട ശേഷം പ്രലോഭിപ്പിച്ച് ഓഖ്ല ഫേസ് ടുവിലെ ഗോഡൗണിലെത്തിക്കുകയായിരുന്നു. ഇതിനു ശേഷം ഇവര്‍ ചേര്‍ന്ന് പെണ്‍കുട്ടിയുടെ അടിവസ്ത്രം ഊരിമാറ്റിയതായും പീഡിപ്പിച്ചതായും പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കി.

മാര്‍ച്ച് 14-നാണ് വിവരം പൊലീസ് അറിയുന്നത്. ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എയിംസില്‍ നടത്തിയ വൈദ്യപരിശോധനയില്‍ കുട്ടി ലൈംഗികപീഡനത്തിന് ഇരയായതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കേസിന്റെ ഗൗരവം പരിഗണിച്ച് അന്വേഷണസംഘത്തില്‍ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയേയും ഉള്‍പ്പെടുത്തി.

പോക്‌സോ നിയമം, ഭാരതീയ ന്യായ സംഹിത എന്നിവ പ്രകാരം എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്തു.