സമാനതകളില്ലാത്ത ചെറുത്ത് നിൽപാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചതെന്ന് വനം, വന്യജീവി -നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. ജീവനും ജീവിതവും രാജ്യത്തിനായി സമർപിച്ച അനേകരുടെ ത്യാഗത്തിന്റെ ഫലമായി ലഭിച്ചതാണ് സ്വാതന്ത്ര്യം – ആശ്രാമം മൈതാനത്ത് 80-മത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജനാധിപത്യവും മതേതരത്വവും മഹാവൃക്ഷ സമാനമായി രാജ്യത്ത് നിലനിൽക്കുന്നു.
പ്രകൃതിദുരന്തങ്ങൾ വിട്ടുപോയിട്ടില്ലാത്ത പശ്ചാത്തലത്തിലെ സ്വാതന്ത്യദിനത്തിലും ദുരന്തങ്ങൾക്കെതിരെ മുൻകരുതലെടുക്കുകയാണ്. വന്യമൃഗ ഭീഷണിയിൽ നിന്ന് സംരക്ഷണം ഒരുക്കാൻ ശ്രമങ്ങൾ തുടരുകയാണ്. ദുരന്തമുഖത്തേക്ക് സ്വമേധയാ രംഗത്ത് എത്തിക്കൊണ്ടിരിക്കുന്ന മത്സ്യ തൊഴിലാളികളിൽ പ്രതീക്ഷ അർപിക്കുകയാണ് നാട് എന്നും മന്ത്രി പറഞ്ഞു.
രാവിലെ ഒമ്പതിന് ഔദ്യോഗികപരിപാടിക്ക് തുടക്കമായി. മൈതാനത്തെത്തിയ മന്ത്രിയെ ജില്ലാ കലക്ടർ ആനി ജൂല തോമസ് സ്വീകരിച്ചു.
പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, സ്റ്റുഡന്റ് പോലീസ്, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ് ഉള്‍പ്പെടെ 23 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. ജിഎച്ച്എസ് പൂയപ്പള്ളി, ക്രിസ്തുരാജ് എച്ച്എസ്എസ്, എസ്പിസി കൊല്ലം, ഇൻഫാന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ എച്ച് എസ് എസ് എന്നിവയിലെ ബാന്‍ഡ് പ്ലറ്റൂണുകൾ പരേഡിന് മികവേകി.
ജില്ലാ പോലീസ് ആസ്ഥാനം റിസർവ് ഇൻസ്പെക്ടർ കെ മഹേഷ് പരേഡ് നയിച്ചു. ഡി.എച്ച്.ക്യു ക്യാമ്പിലെ സബ് ഇന്‍സ്‌പെക്ടര്‍ വി. ദിനേശായിരുന്നു സെക്കന്റ് ഇന്‍ കമാൻടന്റ്. പരേഡിൽ പങ്കെടുത്ത പ്ലറ്റൂണുകള്‍ക്ക് മന്ത്രി മെമെന്റോ സമ്മാനിച്ചു. സർക്കാർ ടി.ടി.ഐയിലെ സംഘത്തിന്റെ ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു. പൂർണമായും ഹരിതച്ചട്ടവും പാലിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
സിറ്റി പോലീസ് കമ്മിഷണർ ഹേമലത, റൂറൽ എസ് പി ഷാജി സുഗുണൻ എന്നിവരും അഭിവാദ്യം സ്വീകരിച്ചു.
മേയർ എ കെ ഹഫീസ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ലതാദേവി,സബ് കലക്ടർ അഖിൽ വി. മേനോൻ, ഡെപ്യൂട്ടി മേയർ ഡോ കരുമാലിൽ ഉദയാ സുകുമാരൻ, എഡിഎം എസ് സജീദ്, കൊല്ലം തഹസിൽദാർ എ.എസ്. അജിലാൽ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
സമാനതകളില്ലാത്ത ചെറുത്തുനിൽപ്പാണ് സ്വാതന്ത്ര്യം: മന്ത്രി ഷിബു ബേബി ജോൺ
മകൻ അച്ഛനെയും അമ്മയെയും കുത്തിക്കൊന്നു; പ്രതി ലഹരിക്ക് അടിമ
അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. ഇടുക്കി നെടുങ്കണ്ടത്ത് ആണ് സംഭവം. എഴുകുംവയലില്‍ പാറത്തറയില്‍ അപ്പച്ചന്‍ എന്നുവിളിക്കുന്ന ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ലഹരിക്ക് അടിമയാണെന്നും ഡീഅഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
കൊലപാതകത്തിനു പിന്നാലെ പ്രതി സുഹൃത്തിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സുഹൃത്ത് പള്ളി വികാരിയെ അറിയിക്കുകയും പിന്നാലെ നാട്ടുകാര്‍ ഉള്‍പ്പെടെ സംഭവ സ്ഥലത്ത് എത്തുകയും ചെയ്തു. ഈ സമയത്ത് പ്രതി അക്രമാസക്തനായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
നെടുങ്കണ്ടത്തു നിന്ന് എത്തിയ പൊലീസ് സംഘം ഇയാളെ കീഴ്‌പ്പെടുത്തി. വീട്ടിനകത്തു നടത്തിയ പരിശോധനയിലാണ് ദമ്പതികളെ വെട്ടേറ്റു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതിയുടെ കൈക്കും പരിക്കുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഇയാള്‍ക്ക് ചികിത്സ നല്‍കിയ ശേഷം ചോദ്യം ചെയ്യും. വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഫൊറന്‍സിക് സംഘം ഉള്‍പ്പെടെ ശനിയാഴ്ച രാവിലെ വീട്ടില്‍ എത്തിയ ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക.
പ്രതിമാസം ₹60,000 ശമ്പളം, NHAI-ൽ യങ് പ്രൊഫഷണൽ ഒഴിവുകൾ, സെപ്റ്റംബർ എട്ട് വരെ അപേക്ഷിക്കാം
നാഷണൽ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ.) ഹെഡ്ക്വാട്ടേഴ്സിലെ ലാൻഡ് അക്വിസിഷൻ ഡിവിഷനിലേക്ക് അപേക്ഷ ക്ഷണിച്ചു. യങ് പ്രൊഫഷണൽ (ലീഗൽ) തസ്തികകളിൽ കരാറടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്.
ഒഴിവുകളുടെ വിവരങ്ങൾ
ആകെ അഞ്ച് ഒഴിവുകളാണുള്ളത്. ഇതിൽ നാലെണ്ണം ജനറൽ വിഭാഗത്തിനും ഒരെണ്ണം ഒ.ബി.സി വിഭാഗത്തിനുമാണ്. കൂടാതെ, ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്കായി ഒരു സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.
യോഗ്യതയും പ്രായപരിധിയും
അംഗീകൃത സർവകലാശാലയിൽ നിന്നോ നാഷണൽ ലോ സ്കൂളിൽ നിന്നോ ലഭിച്ച നിയമ ബിരുദമാണ് അടിസ്ഥാന യോഗ്യത. ഒപ്പം ക്ലാറ്റ് പിജി യോഗ്യതയും നേടിയിരിക്കണം. അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതിയിലെ കണക്കനുസരിച്ച് പ്രായപരിധി 32 വയസ്സ് കവിയരുത്. കേന്ദ്ര സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവുകൾ ലഭിക്കുന്നതായിരിക്കും.
ശമ്പളവും കരാർ കാലാവധിയും
പ്രതിമാസം 60,000 രൂപ വേതനമായി ലഭിക്കും. സേവന മികവിന്റെ അടിസ്ഥാനത്തിൽ ഓരോ വർഷവും വേതനത്തിൽ 5% വർദ്ധനവുണ്ടാകും. പ്രാരംഭ കരാർ കാലാവധി രണ്ട് വർഷമാണ്, എന്നാൽ പ്രകടനവും ആവശ്യകതയും പരിഗണിച്ച് ഇത് പരമാവധി മൂന്ന് വർഷം വരെ നീട്ടി നൽകാം.
തിരഞ്ഞെടുപ്പ് രീതി
പ്രത്യേക പരീക്ഷയോ അഭിമുഖമോ ഉണ്ടാകില്ല. ക്ലാറ്റ് പി.ജി. 2026-ൽ ലഭിച്ച സ്കോറിന്റെയും മെറിറ്റിന്റെയും അടിസ്ഥാനത്തിൽ മാത്രമായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
എൻ.എച്ച്.എ.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
അവസാന തീയതി: സെപ്റ്റംബർ 8, വൈകുന്നേരം 6:00 മണി വരെ. അപേക്ഷകൾ ഓൺലൈൻ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.
Also Read; രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ആറ് പച്ചക്കറികൾ
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ആറ് പച്ചക്കറികൾ
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമായി നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പ്രമേഹരോഗികളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം. പ്രമേഹരോഗികൾക്ക് കഴിക്കാൻ സുരക്ഷിതമായ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ഒരു മാർഗ്ഗമാണ് ‘ഗ്ലൈസെമിക് ഇൻഡക്സ്’ (Glycemic Index).
ഒരു പ്രത്യേക ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ എങ്ങനെ ബാധിക്കുന്നു എന്ന് അളക്കാൻ ഉപയോഗിക്കുന്ന ഒരു സൂചികയാണിത്. ഭക്ഷണത്തിലുള്ള കാർബോഹൈഡ്രേറ്റുകളെ ശരീരം എത്ര വേഗത്തിൽ ഗ്ലൂക്കോസ് ആയി മാറ്റുന്നു എന്ന് മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു.
പ്രമേഹരോഗികൾക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ജിഐ കുറഞ്ഞ പച്ചക്കറികൾ
ഭക്ഷണക്രമത്തിൽ ധാരാളം പച്ചക്കറികൾ ഉൾപ്പെടുത്തേണ്ടതുണ്ട്. ശരീരത്തിന് ഗുണകരമായ അവശ്യ പോഷകങ്ങളും നാരുകളും (fiber) ഇവയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് (GI) ഉള്ള പച്ചക്കറികൾ പ്രമേഹരോഗികളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്നതാണ്. പ്രമേഹരോഗികൾക്ക് തങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ജിഐ കുറഞ്ഞ പച്ചക്കറികൾ.
ബ്രൊക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാൻ സഹായിക്കുന്നു
സ്റ്റാർച്ച് അടങ്ങിയിട്ടില്ലാത്തതും വളരെ കുറഞ്ഞ അളവിൽ മാത്രം കാർബോഹൈഡ്രേറ്റ് അടങ്ങിയതുമായ ഒരു പച്ചക്കറിയാണ് ബ്രൊക്കോളി. ആരോഗ്യത്തിന് പലവിധത്തിൽ ഗുണകരമാകുന്ന അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ് ബ്രൊക്കോളി. ഇതിൽ കലോറിയും വളരെ കുറവാണ്. ഇതിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയും കുറഞ്ഞ അളവിൽ കാർബോഹൈഡ്രേറ്റും ധാരാളം നാരുകളും (fiber) ഉള്ളതിനാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാൻ സഹായിക്കുന്നു.
തക്കാളി പ്രമേഹരോഗികൾക്ക് ഗുണകരമാണ്
തക്കാളി പ്രമേഹരോഗികൾക്ക് ഗുണകരമാണ്. ഇവയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് (GI) ആണുള്ളത്. ഹൃദയാരോഗ്യത്തിനും തക്കാളി നല്ലതാണ്. വിവിധ വിഭവങ്ങളിൽ തക്കാളി ഉൾപ്പെടുത്താവുന്നതാണ്. ഇവ പച്ചയായോ പാകം ചെയ്തോ കഴിക്കാം.
അവശ്യ വിറ്റാമിനുകളും ധാതുക്കളും സംയുക്തങ്ങളും അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്
അവശ്യ വിറ്റാമിനുകളും ധാതുക്കളും സംയുക്തങ്ങളും അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ഇതിൽ കലോറി കുറവാണെങ്കിലും, പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഏറ്റവും ആരോഗ്യകരമായ ഇലക്കറികളിൽ ഒന്നാണ് പാലക്ക് ചീര
ഏറ്റവും ആരോഗ്യകരമായ ഇലക്കറികളിൽ ഒന്നാണ് പാലക്ക് ചീര. പ്രമേഹരോഗികൾക്കും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഗുണകരമാണ്. സാലഡുകൾ, സൂപ്പുകൾ, സാൻഡ്‌വിച്ചുകൾ, മറ്റ് വിഭവങ്ങൾ എന്നിവയിൽ ചീര ഉൾപ്പെടുത്താം. വേവിച്ച ചീരയും നിങ്ങളുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാവുന്നതാണ്.
ക്യാരറ്റിൽ പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്
ജിഐ കുറഞ്ഞ പച്ചക്കറിയാണ് ക്യാരറ്റ്. ക്യാരറ്റിൽ പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ക്യാരറ്റ് സുരക്ഷിതവും ആരോഗ്യകരവുമായ ഒരു ഭക്ഷണമാണ്. കാരണം, ഇതിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉയർന്ന അളവിൽ നാരുകളും (fiber) ഉണ്ട്.
‘പൊതു ഇടങ്ങൾ സ്ത്രീകൾക്ക് കൂടി അവകാശപ്പെട്ടത്’; സ്വാതന്ത്ര്യദിനത്തലേന്ന് തലസ്ഥാനത്ത് വനിതകളുടെ ഫ്രീഡം വാക്ക്, പങ്കുചേർന്ന് മുഖ്യമന്ത്രിയും
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തലേന്ന് തലസ്ഥാനത്ത് രാത്രിനടത്തവുമായി വനിതകൾ. സംസ്ഥാന സർക്കാരിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ രാത്രിനടത്തം മുഖ്യമന്ത്രി വി ഡി സതീശൻ ആണ് ഫ്ലാഗ് ഓഫ് ചെയ്തത്. സ്ത്രീകളുടെ ഒത്തുചേരൽ സമൂഹത്തിന് വലിയ സന്ദേശമാണ് നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകൾക്ക് ഏത് സമയവും സുരക്ഷിതമായി നടക്കാനുള്ള അന്തരീക്ഷം കേരളത്തിൽ ഉണ്ടാക്കി അതൊരു മോഡലാക്കി മാറ്റുകയാണ് ലക്ഷ്യം. സാമൂഹിക സാമ്പത്തിക വികസനത്തിൽ സ്ത്രീകൾക്കും പങ്കാളികളാകാം എന്ന സന്ദേശം കൂടിയാണ് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് നടന്ന ഫ്രീഡം വാക്കിൽ സെക്രട്ടറിയേറ്റ് വരെ മുഖ്യമന്ത്രിയും വനിതകൾക്കൊപ്പം നടന്നു. വനിതകൾ നടത്തിയ കളരിപ്പയറ്റടക്കം മുഖ്യമന്ത്രി വീക്ഷിച്ചു.
സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് ‘റിസർജ് – സേഫ് വിമൺ, സേഫ് കേരള’ എന്ന പേരിൽ വനിതാ സംഗമം നടന്നത്. 9:30ന് ആരംഭിച്ച രാത്രിനടത്തം തിരുവനന്തപുരം എംജി റോഡിൽ യൂണിവേഴ്സിറ്റി ജങ്ഷൻ മുതൽ ആയുർവേദ കോളേജ് ജങ്ഷൻ വരെ നടന്നു. മന്ത്രിമാരായ ബിന്ദു കൃഷ്ണ, കെ എ തുളസി, തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ ജി എസ് ആശാനാഥ്, വാർഡ് കൗൺസിലർ ഉൾപ്പെടെ ഉള്ളവർ പങ്കെടുത്തു.
കേരളീയ സ്ത്രീകൾ ശാക്തീകരിക്കപ്പെട്ടെങ്കിലും ഇന്നും സ്ത്രീകൾക്ക് അന്യമായ പൊതു ഇടങ്ങളുണ്ടെന്നും രാത്രിയെന്നോ പകലെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാ പൊതു ഇടങ്ങളും സ്ത്രീകൾക്ക് കൂടി അവകാശപ്പെട്ടതാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി സ്ത്രീകളുടെ കൂട്ടായ്മ സമൂഹത്തിൽ ഉയർന്നുവരേണ്ടതുണ്ടെന്ന് മന്ത്രി കെ എ തുളസി പറഞ്ഞു.
കപ്പലിൽ നിന്ന് ഞാറക്കൽ സ്വദേശിയെ കാണാതായ സംഭവം; തെരച്ചിൽ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം
കൊച്ചി: സൗത്ത് ആഫ്രിക്കയില്‍ നിന്ന് സിംഗപൂരിലേക്ക് പോയ കപ്പലില്‍ നിന്ന് യുവാവിനെ കാണാതായ സംഭവത്തിൽ തെരച്ചിൽ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. ബുധനാഴ്ചയാണ് എറണാകുളം ഞാറക്കൽ സ്വദേശി ഷിന്റോൺ ബെന്നിയെ കാണാതായതായി കുടുംബത്തിന് വിവരം ലഭിച്ചത്.
മുംബൈ ആസ്ഥാനമായ എംഒഎൽ ഷിപ്പിങ് കമ്പനിയുടെ കപ്പലിലെ ഡെക്ക് ഓഫീസർ ട്രെയിനിയായിരുന്നു കാണാതായ ഷിന്റോൺ. സൗത്ത് ആഫ്രിക്കയില്‍ നിന്ന് സിംഗപൂരിലേക്ക് പോയ കപ്പലില്‍ നിന്നാണ് ഷിന്റോണിനെ കാണാതായത്. മുംബൈ ആസ്ഥാനമായ എംഒഎല്‍ ഷിപ്പിങ് കമ്പനിയുടെ വിക്ടോറിസ് എയ്സ് കപ്പലിലെ ഡെക്ക് ഓഫീസർ ട്രെയിനിയാണ് ഷിന്റോൺ. ഇന്നലെയാണ് ഷിന്റോണിനെ കാണാനില്ലെന്ന വിവരം കമ്പനി ബന്ധുക്കളെ അറിയിച്ചത്.
കെ രഞ്ജിത്തിന് പൊലീസ് മെഡല്‍
ശാസ്താംകോട്ട. മുഖ്യമന്ത്രിയുടെ വീശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലിന് സബ്ഇന്‍സ്പെക്ടര്‍ കെ രഞ്ജിത് അര്‍ഹനായി. കോട്ടയം ടെലികമ്യൂണിക്കേഷന്‍ ആന്‍റ് ടെക്നോളജി സബ് യൂണിറ്റിലെ ഉദ്യോഗസ്ഥനായ രഞ്ജിത് കൊല്ലം ശാസ്താംകോട്ട വേങ്ങ ശാസ്തവിഹാറില്‍ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെയും ശ്രീദേവി പിള്ളയുടെയും മകനാണ്
ഭാര്യ. രമ്യകൃഷ്ണൻ(അധ്യാപിക, SCVUPS, മൈനാഗപ്പള്ളി )
മക്കൾ പാർവതി ആർ കൃഷ്ണ, അർജുൻ ആർ കൃഷ്ണ
മഴയും കാറ്റും താപനിലയും ഇനി കൃത്യതയിൽ അറിയാം, കേരളത്തിൽ 51 ഓട്ടോമാറ്റിക് വെതെർ സ്റ്റേഷനുകൾ കൂടി സ്ഥാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഐഐറ്റി റോപാറുമായി സഹകരിച്ചു കൊണ്ട് കേരളത്തിൽ 51 ഓട്ടോമാറ്റിക് കാലാവസ്ഥ മാപിനികൾ സ്ഥാപിച്ചു. സംസ്ഥാനത്തെ ദുരന്ത സാധ്യത നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി മുഖ്യമന്ത്രിയുടെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്.
പൊതുവിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള തിരഞ്ഞെടുത്ത സ്കൂളുകളിലാണ് പ്രധാനമായും ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചത്. ദുരന്ത സാധ്യത കൂടിയ പ്രദേശങ്ങൾ, നിലവിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണ സംവിധാനങ്ങൾ കുറവുള്ള മേഖലകൾ എന്നിവിടങ്ങളിലെ സ്കൂളുകളിലാണ് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചത്. ഐഐറ്റി റോപലെ കൃഷിയുമായി ബന്ധപ്പെട്ട സെന്റർ ഫോർ എക്‌സെലെൻസ് ഇൻ AI (Annam.ai) യുടെ നേതൃത്വത്തിലാണ് പദ്ധതി പൂർത്തീകരിച്ചത്.
ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ വഴി മഴ, കാറ്റ്, താപനില, ഹ്യൂമിഡിറ്റി തുടങ്ങിയവ സംബന്ധിച്ചുള്ള തത്സമയ വിവരങ്ങൾ ലഭ്യമാക്കാൻ സാധിക്കും. പ്രസ്തുത വിവരങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ദുരന്ത സാധ്യത മുന്നറിയിപ്പ് സംവിധാനത്തിൽ ഉൾചേർക്കുകയും പ്രദേശത്തെ തത്സമയ ദിനാവസ്ഥ വിവരങ്ങൾ സർക്കാരിന്റെ എല്ലാ സംവിധാനങ്ങളിലും എത്തുന്നതിനു സഹായകവുമാകും. കേന്ദ്ര കാലാവസ്ഥ വകുപ്പിനും വിവരങ്ങൾ തത്സമയം കൈമാറും. കൂടാതെ സ്കൂളിനും തദ്ദേശ സ്ഥാപനങ്ങൾക്കും രക്ഷാസേനകളായ പോലീസ്, ഫയർ സംവിധാനങ്ങൾക്കും ലഭ്യമാക്കുന്നതാണ്. സ്കൂളിന് പഠന പ്രവർത്തനങ്ങൾക്ക് ഡാറ്റ ഉപയോഗപ്പെടുത്താവുന്നതുമാണ്.
നിലവിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 150 ഓളം ഓട്ടോമാറ്റിക് കാലാവസ്ഥ മാപിനികളും മഴ മാപിനികളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. കൃഷി മന്ത്രാലയത്തിന്റെ ‘വിൻഡ്സ്’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഓട്ടോമാറ്റിക് മാപിനികളുടെ ബൃഹത്തായ ഒരു ശൃംഖല തന്നെ തയ്യാറായി വരുന്നുണ്ട്. വയനാട് ജില്ലക്കായി പ്രത്യേക ദുരന്ത സാധ്യത നിരീക്ഷണ സംവിധാനം സ്ഥാപിക്കാൻ സർക്കാർ ദുരന്ത പ്രതിരോധ നിധിയിൽ നിന്ന് പ്രത്യേക ഫണ്ട് അനുവദിച്ച് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
രാജ്യം ആഘോഷത്തിൽ, ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു
ന്യൂഡൽഹി: 80ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാക ഉയർത്തി. ധീരസ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച് തുടങ്ങിയത്.
Also Read: കൈക്കൂലി വാങ്ങിയ അസിസ്റ്റന്‍റ് ലേബർ ഓഫീസർ വിജിലൻസ് പിടിയിൽ
എല്ലാ മനസുകളിലും വന്ദേമാതരം മുഴങ്ങുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പുത്തൻ പ്രതീക്ഷകളുമായി നാം മുന്നേറുകയാണ്. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള യാത്രയിലാണ് നാം. ആ യാത്ര സഫലമാകും, സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകും. വികസിത ഭാരതം 2047ലേക്ക് ഇനിയും ഏറെ ലക്ഷ്യങ്ങളുണ്ട്. വലിയ നേട്ടങ്ങള്‍ സാക്ഷാത്കരിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 12 വർഷമായി ദൃഢനിശ്ചയത്തോടെ നാം പ്രവർത്തിക്കുന്നു. ദുർബലമായ സമ്പദ് വ്യവസ്ഥയിൽ നിന്ന് ലോകശക്തിയായി നാം മാറി. സാങ്കേതിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായി. ഡിജിറ്റൽ രംഗത്തും മുന്നേറ്റമുണ്ടായി. ദാരിദ്ര്യനിർമ്മാർജനമെന്ന ലക്ഷ്യവും വിജയം കാണുന്നു. കാലഹരണപ്പെട്ട നിയമങ്ങൾ തള്ളിക്കളഞ്ഞു. നിയമവ്യവസ്ഥ ശക്തവും സുതാര്യവുമാക്കി. അടിസ്ഥാന സൗകര്യങ്ങൾ എല്ലാവർക്കുമെന്ന ലക്ഷ്യം സാക്ഷാത്ക്കരിച്ചു. സ്വയംപര്യാപ്തത പൂർണ അർത്ഥത്തിൽ യാഥാർത്ഥ്യമാകണം. അതിനായി നമ്മുടെ കാര്യക്ഷമത വർധിപ്പിക്കണം. മറ്റുള്ള രാജ്യങ്ങളെ ആശ്രയിക്കാത്ത സാഹചര്യം ഇവിടെയുണ്ടാകണം. ഡിജിറ്റൽ ഇടപാടുകൾ കഴിഞ്ഞ 12 വർഷത്തിനിടെ എത്രയോ മടങ്ങ് കൂടി. സെമികണ്ടക്ടർ മേഖലയിലും വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞു. ഇൻ്റർനെറ്റ് ഉപഭോക്താക്കളുടെ എണ്ണം നാലിരട്ടിയായി. മൂന്ന് സെമികണ്ടക്ടർ പ്ലാൻ്റുകൾ യാഥാർത്ഥ്യമാക്കി. ആണവോർജ മേഖലയിലും ഇന്ത്യ സ്വന്തം ശക്തി നേടിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യ ദിനത്തിൽ സംസ്ഥാനത്ത് വിപുലമായ ആഘോഷ പരിപാടികൾ
സ്വാതന്ത്ര്യ ദിനത്തിൽ സംസ്ഥാനത്ത് വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയ പതാക ഉയർത്തുന്നതോടെ സംസ്ഥാനത്തെ ഔദ്യോഗിക സ്വാതന്ത്ര ദിനാഘോഷ പരിപാടികൾ ആരംഭിക്കും. പിന്നാലെ ഭാരതീയ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്നുള്ള പുഷ്പവൃഷ്ടി ഉണ്ടാകും. വിവിധ സേനാവിഭാഗങ്ങൾ, അശ്വാരൂഢ സേന, എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും.
ശേഷം മുഖ്യമന്ത്രി സ്വാതന്ത്രദിന സന്ദേശം നൽകും. രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ ഉൾപ്പെടെയുള്ള വിവിധ പുരസ്കാരങ്ങളും മുഖ്യമന്ത്രി സമ്മാനിക്കും. മന്ത്രിമാർ അതത് ചുമതലയുള്ള ജില്ലകളിൽ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും സ്വയംഭരണ സ്ഥാപനങ്ങളിലും പതാക ഉയർത്തും






































