തൃശൂർ: ദേശിയ പാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവിനെതിരെ ജനകീയ സമിതിയുടെ പ്രതിഷേധം. ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെയാണ് പ്രതിഷേധം നടക്കുന്നത്. പ്രതിഷേധക്കാർ ടോൾ ബൂത്ത് ഉപരോധിച്ചു. ജനകീയ സമിതിക്കാരെ സ്ഥലത്തുനിന്നും ബലംപ്രയോഗിച്ച് നീക്കുന്നതിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാരെ സ്ഥലത്തുനിന്നും നീക്കാനായി പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ദേശീയ പാതയുടെ പണി പൂർത്തിയാക്കാതെ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം.





























