30.4 C
Kollam
Thursday 8th October, 2026 | 01:40:38 PM
Home News Breaking News എംഡിഎംഎ കലക്കി നല്‍കി, ഏറ്റവും വലിയ പീഡനം നടത്തിയത് ശരണ്യ

എംഡിഎംഎ കലക്കി നല്‍കി, ഏറ്റവും വലിയ പീഡനം നടത്തിയത് ശരണ്യ

കൊച്ചി: കളമശ്ശേരി സ്പാ കൂട്ടബലാത്സംഗക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി. പ്രതി ശരണ്യയും ക്രൂരമായ ലൈംഗിക അതിക്രമം നടത്തി. ലഹരി വലിക്കാനായി നല്‍കിയിട്ടുണ്ട്. എംഡിഎംഎ ശരീരത്തിനുള്ളില്‍ ചെന്നിട്ടുണ്ട്. കൂടാതെ വലിപ്പിച്ചിട്ടുമുണ്ട്. വെള്ളത്തില്‍ ലഹരി കലക്കി നല്‍കി. ഈ വെള്ളം കുടിച്ചശേഷം പിന്നെ എന്താണ് നടക്കുന്നത് എന്ന് അറിയില്ലെന്നും യുവതി പറഞ്ഞതായി ഭര്‍ത്താവ് വെളിപ്പെടുത്തി. കേസില്‍ രണ്ടു പ്രതികളെ കൂടി ഇനി പിടികൂടാനുണ്ട്.

യുവതി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു. കേസില്‍ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒന്നാം പ്രതിയുടെയും കൂട്ടാളികളുടേയും അഞ്ച് സ്പാ തിരിച്ചറിഞ്ഞു. അവയില്‍ പരിശോധന നടത്തി. അവ അടപ്പിക്കാനുള്ള നടപടി സ്വീകരിച്ചു വരികയാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

കേസില്‍ അറസ്റ്റിലായ സ്ത്രീയായ അമ്മു എന്ന ശരണ്യ ശശി ക്രൂരമായി ഉപദ്രവിച്ചുവെന്നാണ് യുവതി പറയുന്നത്. പ്രതികള്‍ക്ക് ഗുണ്ടാ ബന്ധം ഉണ്ടോയെന്നും വിശദമായി അന്വേഷിക്കുന്നുണ്ട്. ബലാത്സംഗം നടന്ന ലോഡ്ജിലേക്ക് പ്രതികള്‍ വിളിച്ചു വരുത്തിയ രണ്ടുപേരെ കൂടി പൊലീസ് അന്വേഷിച്ചു വരികയാണ്. പ്രതികള്‍ അനാശാസ്യത്തിന് ആളുകളെ പാകപ്പെടുത്തുന്നവരാണെന്ന് എസിപി ബിജോയ് ചന്ദ്രന്‍ പറഞ്ഞു.

ഇന്നലെ വയനാട്ടില്‍ നിന്നും അറസ്റ്റിലായ ശരണ്യ, സഞ്ജു എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. പ്രതികളെ കുറ്റകൃത്യം നടന്ന സ്ഥലങ്ങളിലെത്തിച്ച് പൊലീസ് തെളിവെടുക്കും. ജോലി ശരിയായി എന്നു പറഞ്ഞ് യുവതിയെ ലോഡ്ജിലേക്കു വിളിച്ചു വരുത്തിയത് ശരണ്യയാണ്. പീഡനം നടന്ന വട്ടേക്കുന്നത്തെ ലോഡ്ജ് അനാശാസ്യ പ്രവര്‍ത്തനങ്ങളും ലഹരിമരുന്നു കൈമാറ്റവും കൊണ്ടു കുപ്രസിദ്ധമായ ലോഡ്ജാണ്. പതിനഞ്ചോളം പ്രാവശ്യം ഇവിടെനിന്നു ലഹരിമരുന്നു പിടികൂടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here