കരുനാഗപ്പള്ളി. ചർക്ക തിരിച്ചും നൂൽനൂറ്റും മഹാത്മാഗാന്ധിയുടെ ജീവിതം മനസ്സിൽ ഉറപ്പിച്ചും പുതുതലമുറയിലെ കുട്ടികൾ.കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി പീസ് ഫൗണ്ടേഷൻ, സബർമതി ഗ്രന്ഥശാല എന്നിവയുടെ സഹകരണത്തോടെ ജോൺ എഫ് കെന്നഡി മെമ്മോറിയൽ സ്കൂളിൽ ഗാന്ധി ജീവചരിത്ര ചിത്രപ്രദർശനം, വിവിധ ചർക്കകളുടെ പ്രദർശനം,ഗാന്ധി സാഹിത്യകൃതികളുടെ പ്രദർശനം,കലാ മത്സരങ്ങൾ എന്നിവ ഗാന്ധി കലോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.
ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ് കലോത്സവം ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ മുഖ്യാതിഥിയായിരുന്നു. ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി ജി. ആർ. കൃഷ്ണകുമാർ, സ്കൂൾ ഹെഡ്‌മിസ്ട്രെസ് മീരാ സിറിൽ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ജി. മഞ്ജുകുട്ടൻ,സബർമതി ഗ്രന്ഥശാല ഭാരവാഹികളായ വി.ആർ ഹരികൃഷ്ണൻ,നയൻതാര,ബിന്ദു വേണുഗോപാൽ എന്നിവർ സംസാരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വിദ്യാലയങ്ങളിൽ നിന്നായി നൂറിലേറെ കുട്ടികൾ ഗാന്ധി കലോത്സവത്തിൽ പങ്കെടുത്തു.



































