26.7 C
Kollam
Wednesday 30th September, 2026 | 05:11:39 AM
Home News Breaking News സ്വാതന്ത്ര്യ ദിനത്തിൽ സംസ്ഥാനത്ത് വിപുലമായ ആഘോഷ പരിപാടികൾ

സ്വാതന്ത്ര്യ ദിനത്തിൽ സംസ്ഥാനത്ത് വിപുലമായ ആഘോഷ പരിപാടികൾ

സ്വാതന്ത്ര്യ ദിനത്തിൽ സംസ്ഥാനത്ത് വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയ പതാക ഉയർത്തുന്നതോടെ സംസ്ഥാനത്തെ ഔദ്യോഗിക സ്വാതന്ത്ര ദിനാഘോഷ പരിപാടികൾ ആരംഭിക്കും. പിന്നാലെ ഭാരതീയ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്നുള്ള പുഷ്പവൃഷ്ടി ഉണ്ടാകും. വിവിധ സേനാവിഭാഗങ്ങൾ, അശ്വാരൂഢ സേന, എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും.

ശേഷം മുഖ്യമന്ത്രി സ്വാതന്ത്രദിന സന്ദേശം നൽകും. രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ ഉൾപ്പെടെയുള്ള വിവിധ പുരസ്കാരങ്ങളും മുഖ്യമന്ത്രി സമ്മാനിക്കും. മന്ത്രിമാർ അതത് ചുമതലയുള്ള ജില്ലകളിൽ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും സ്വയംഭരണ സ്ഥാപനങ്ങളിലും പതാക ഉയർത്തും