ചെന്നൈ: നടി അംബികാ നായര്‍ക്കും സഹോദരന്‍ മല്ലികാര്‍ജുനനും (അര്‍ജുന്‍ നായര്‍) എതിരെ പരാതി നല്‍കി മുതിര്‍ന്ന ചലച്ചിത്ര നടി രാധ. 46 കോടിയിലധികം രൂപയുടെ ചെക്കുകള്‍ അനധികൃതമായി മാറിയെടുക്കാന്‍ ഇരുവരും ശ്രമിച്ചെന്നാണ് രാധയുടെ പ്രധാന ആരോപണം. തങ്ങള്‍ ഒരുമിച്ചു താമസിച്ചിരുന്ന സമയത്ത് താന്‍ ഒപ്പിട്ടുവച്ചിരുന്ന അഞ്ച് ചെക്കുകള്‍ തട്ടിയെടുത്തെന്നാണ് രാധയുടെ പരാതി.
അടുത്തിടെ ഈ ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇത്രയും വലിയൊരു തുകയുടെ തട്ടിപ്പ് നടന്നതായി അറിയുന്നതെന്ന് രാധ പറയുന്നു. കുടുംബപരമായുള്ള സ്വര്‍ണം, വജ്രം ഉള്‍പ്പെടെയുള്ള ആഭരണശേഖരവുമായി ബന്ധപ്പെട്ട് ഇവര്‍ക്കിടെയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ പരാതി.
ഇന്നുരാവിലെ ചെന്നൈ പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തിയാണ് രാധ തന്റെ സഹോദരി അംബികയ്ക്കും സഹോദരന്‍ അര്‍ജുനും എതിരെ പരാതി നല്‍കിയിരിക്കുന്നത്. അംബികയും ഇവരുടെ സഹോദരന്‍ അര്‍ജുനും ചേര്‍ന്നാണ് ഈ തട്ടിപ്പ് നടത്തിയത് എന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതിയില്‍ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബിസിനസ്സ് അക്കൗണ്ടില്‍ നിന്നുള്ള ചെക്കുകളാണ് ഇരുവരും ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചത്. 2025 ജനുവരിയില്‍ അക്കൗണ്ടില്‍ പുതിയ ചെക്ക് ബുക്ക് നിലവില്‍ വന്നതിനാല്‍ പഴയ ചെക്കുകള്‍ അസാധുവായിരുന്നു. എന്നാല്‍, സെപ്റ്റംബര്‍ 17ന് അംബിക നായരുടെ പേരില്‍ സമര്‍പ്പിച്ച 5 പഴയ ചെക്കുകളെക്കുറിച്ച് ഐഡിബിഐ ബാങ്കില്‍ നിന്ന് ലഭിച്ച ഇമെയിലിലൂടെയാണ് രാധ വിവരമറിയുന്നത്. തുടര്‍ന്ന് രാധ ബാങ്കുമായി ബന്ധപ്പെട്ട് ഇടപാടുകള്‍ തടഞ്ഞുവെന്നും പരാതിയില്‍ പരാതിയില്‍ പറയുന്നു.
11 ലക്ഷം, 13.17 കോടി, 27.73 കോടി, 7 കോടി, 1.79 കോടി രൂപ വീതമുള്ള അഞ്ച് ചെക്കുകളാണ് ബാങ്കില്‍ സമര്‍പ്പിച്ചിരുന്നത്. ഈ ചെക്കുകളില്‍ തുകയും പേരും തീയതിയും എഴുതിച്ചേര്‍ത്തത് സഹോദരന്‍ മല്ലികാര്‍ജുനനാണെന്ന് രാധ ആരോപിക്കുന്നു. അര്‍ജുനെതിരെ വിദേശ നാണയ വിനിമയ നിരോധന നിയമപ്രകാരം കേസുകളുണ്ടെന്നും പിഴയടയ്ക്കാന്‍ കോടതി ഉത്തരവുണ്ടെന്നും പരാതിയില്‍ പറയുന്നു.
നടി അംബിക 46 കോടി രൂപ തട്ടി; ചെക്ക് കേസുമായി സഹോദരി രാധ
പ്രിയദര്‍ശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: നാളെ നടക്കുന്ന പ്രിയദർശിനി പദ്ധതിയിൽ സാരി വിതരണം പരിപാടിയിൽ ഇല്ലെന്ന് ഗതാഗതമന്ത്രി സി.പി ജോൺ. ആഘോഷപരിപാടി മാത്രം നടത്താനാണ് നിർദേശമെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്നും മന്ത്രി പ്രതികരിച്ചു. കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി നൂറ് ദിവസം തികയ്ക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും വനിതകൾക്ക് സാരി വിതരണമുണ്ടാകുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നത്.
ഓരോ ഡിപ്പോയിലും 15 സാരികൾ വീതമാണ് നൽകുകയെന്നായിരുന്നു നേരത്തെ പുറത്തുവരുന്ന വിവരം. ഇതിന് പിന്നാലെയാണ് സാരീവിതരണം പരിപാടിയുടെ ഭാഗമല്ലെന്ന് മന്ത്രി തന്നെയും സ്ഥിരീകരിച്ചിരിക്കുന്നത്.
രാവിലെ 10ന് തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ നടക്കുന്ന ചടങ്ങ് മന്ത്രി സി.പി. ജോണ്‍ ദ്ഘാടനം നിര്‍വഹിക്കും. പ്രിയദര്‍ശിനി പദ്ധതി മികച്ച രീതിയില്‍ മുന്നോട്ടുപോകുകയാണെന്നും നിലവില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമാണ് പദ്ധതി നടപ്പാക്കുന്നതെന്നും ഈ രീതിയില്‍ തന്നെ പദ്ധതി തുടരാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
ട്രെയിനിന്റെ വാതില്‍പ്പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ താഴേക്കു വീണ് കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം
ട്രെയിനിന്റെ വാതില്‍പ്പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ താഴേക്കു വീണ് കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം. കൊല്ലം പുല്ലാമല സ്വദേശി രാഹുല്‍(18) ആണ് മരിച്ചത്. കൊച്ചി പൊന്നുരുന്നിക്കു സമീപം റെയില്‍വേ ട്രാക്കിനരികിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കണ്ണൂരില്‍നിന്ന് കൊല്ലത്തേക്കു പോകുകയായിരുന്ന മലബാര്‍ എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു രാഹുല്‍. അതിവേഗം സഞ്ചരിക്കുന്ന ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തില്‍ താഴേക്കു വീണാണ് അപകടമുണ്ടായതെന്നാണ് നിഗമനം.
രാഹുലിനൊപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് കായംകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് രാഹുലിനെ ട്രെയിനില്‍ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് സുഹൃത്ത് വിവരം കായംകുളം റെയില്‍വേ പൊലീസിനെ അറിയിച്ചു. റെയില്‍വേ പൊലീസ് ഉടന്‍തന്നെ മറ്റു സ്റ്റേഷനുകളിലേക്ക് സന്ദേശം കൈമാറി. ഇതിനിടെയാണ് പൊന്നുരുന്നി ഭാഗത്ത് റെയില്‍വേ ട്രാക്കിനു സമീപം മൃതദേഹം കിടക്കുന്നതായി നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുന്നത്.
വിവരമറിഞ്ഞ് കടവന്ത്ര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ബന്ധുക്കള്‍ കൊച്ചിയിലെത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുനല്‍കും. സംഭവത്തില്‍ കടവന്ത്ര പൊലീസും റെയില്‍വേ പൊലീസും അന്വേഷണം ആരംഭിച്ചു.
ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു
ദുബായ്: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (76) അന്തരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. ദുബായ് ഭരണാധികാരിയുടെ കാര്യാലയമാണ് മരണവിവരം അറിയിച്ചത്.
ഷെയ്ഖ് അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ദുബായില്‍ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതല്‍ ദുഃഖാചരണ കാലയളവില്‍ ദുബായിലെ ദേശീയപതാകകള്‍ പകുതി താഴ്ത്തിക്കെട്ടും.
സഹോദരന്റെ വിയോഗത്തില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അനുശോചനം രേഖപ്പെടുത്തി. ”ഞങ്ങളുടെ കണ്‍മുന്നില്‍നിന്ന് മറഞ്ഞെങ്കിലും പ്രാര്‍ഥനകളിലും ഹൃദയങ്ങളിലും അങ്ങ് എന്നും ഉണ്ടാകും” എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിനെയും അല്‍ മക്തൂം കുടുംബത്തെയും അനുശോചനം അറിയിച്ചു. ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദിന്റെ നേട്ടങ്ങളും രാജ്യത്തിനായുള്ള സംഭാവനകളും ഓര്‍മയില്‍ നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അനുശോചനം രേഖപ്പെടുത്തി. ഷെയ്ഖ് അഹമ്മദ് ഹൃദയങ്ങളിലും ഓര്‍മകളിലും പ്രാര്‍ഥനകളിലും എന്നും നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ദുബായ് പൊലീസിന്റെയും പബ്ലിക് സെക്യൂരിറ്റിയുടെയും ഡെപ്യൂട്ടി ചെയര്‍മാനായും അല്‍ വസല്‍ സ്‌പോര്‍ട്‌സ് ക്ലബ് ചെയര്‍മാനായും ഷെയ്ഖ് അഹമ്മദ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
തൃശൂർ കൂർക്കഞ്ചേരിയിൽ വീടിന്റെ വാതിൽ തകർത്തു 55 പവൻ കവർന്നു
തൃശൂർ. കൂർക്കഞ്ചേരിയിൽ വൻ കവർച്ച. അടച്ചിട്ട വീടിന്റെ വാതിൽ തകർത്തു 55 പവൻ കവർന്നു.കൂർക്കഞ്ചേരി സ്വദേശി ഹസൻ അലിയുടെ വീട്ടിലാണ് കവർച്ച നടന്നത്. മകന്റെ ഓപ്പറേഷനുമായി ബന്ധപ്പെട്ട് ഹസൻ അലിയും കുടുംബവും കുടുംബവും ഒരാഴ്ചയായി എറണാകുളത്ത് ആയിരുന്നു
ഇന്ന് രാവിലെ കുറുക്കഞ്ചേരിയിലെ വീട്ടിലെത്തിയപ്പോഴാണ് ഹസ്സൻ അലി മോഷണവിവരം അറിയുന്നത്. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ സ്കോഡും നെടുപുഴ പോലീസും ചേർന്ന് അന്വേഷണം ഊർജിതമാക്കി. പുലർച്ച ഒന്നരയോടെ ഒരാൾ മതിൽ ചാടി കടക്കുന്നത് വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്
വിരലടയാള വിദഗ്ധരും ഡോക്സ് കോഡും ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തും
PSC പരീക്ഷ ക്രമക്കേടിൽ അംഗങ്ങള്‍ ക്രൈംബ്രാഞ്ച് ആ സ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നൽകും
തിരുവനന്തപുരം. PSC പരീക്ഷ ക്രമക്കേടിൽ അംഗങ്ങളെ ചോദ്യം ചെയ്യാൻ ഉറച്ച് എസ് ഐ ടി. ക്രൈംബ്രാഞ്ച് ആ സ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നൽകും. അതേസമയം ക്രൈംബ്രാഞ്ച് നിലപാടിനെതിരെ പി എസ് സി സമർപ്പിച്ച ഹർജി നാളെ ഹൈക്കോടതി പരിഗണിച്ചേക്കും
( ആസൂത്രണ ബോർഡ് ചീഫ് തസ്തികളിലേക്കുള്ള പരീക്ഷയുടെ ഓൺലൈൻ മൂല്യനിർണയത്തിൽ PSC യിലെ ഉന്നത ഉദ്യോഗസ്ഥരുടെ ക്രമക്കേട് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ബോർഡ് അംഗങ്ങളെയും ചെയർമാനെയും അടക്കം ചോദ്യം ചെയ്യാൻ എസ് ഐ ടി തീരുമാനിച്ചത്. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിൽ ഗൂഢാലോചന ഉണ്ടോ എന്നാണ് അന്വേഷണം.
ഡോ. എസ്.ശ്രീകുമാർ,എസ് എ സെയ്ഫ്, അബ്ദുൽ സമദ് വി ടി കെ, CK ഷാജിത്,ഡോ സ്റ്റാനി തോമസ് എന്നിവർക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഭരണഘടന പരിരക്ഷ വാദമുയർത്തി അംഗങ്ങൾ ചോദ്യംചെയ്യലിന് ഹാജരായില്ല. എസ് ഐ ടിക്ക് കിട്ടിയ നിയമപദേശം അനുസരിച്ച് അംഗങ്ങൾക്കോ ചെയർമാനോ പ്രത്യേക പരിരക്ഷയില്ല. തുടർന്നാണ് വീണ്ടും നോട്ടീസ് നൽകാൻ തീരുമാനിച്ചത്. ഇത്തവണ സെക്രട്ടറിക്കും നോട്ടീസ് നൽകും. അതേസമയം ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി മൊഴി നൽകാൻ ഇല്ലെന്നും പി എസ് സിയിൽ എത്തിയാൽ മുടി നൽകാൻ തയ്യാർ ആണെന്നും ആണ് പിഎസ്സിയുടെ നിലപാട്. നിയമവഴിക്ക് നീങ്ങി കാര്യങ്ങൾ അനുകൂലമാക്കാൻ ആണ് പിഎസ്സിയുടെനീക്കം.
ട്രെയിനിൽ നിന്ന് വീണ് 18 കാരനായ കൊല്ലം സ്വദേശി മരിച്ചു
എറണാകുളം. പൊന്നുരുന്നിയിൽ ട്രെയിനിൽ നിന്ന് വീണ് 18 കാരൻ മരിച്ചു.കൊല്ലം സ്വദേശി രാഹുൽ ആർഎസ് ആണ് മരിച്ചത്.പുലർച്ചെ മൂന്നര മണിയോടെ ആയിരുന്നു അപകടം.മലബാർ എക്സ്പ്രസിൽ കണ്ണൂരിൽ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്നു
മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ. അസ്വാഭാവിക മരണത്തിന് കടവന്ത്ര പോലീസ് കേസ് എടുത്തു
പോലീസുകാരെ ചുടുകട്ട കൊണ്ട് തലയ്ക്കടിച്ചു, സ്ത്രീകൾ ചേർന്ന് എസ്ഐ അടക്കമുള്ളവരെ ഇടിക്കുകയും കടിക്കുകയും ചെയ്തു…കൊല്ലത്ത് വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന് നേരെ ആക്രമണം
കരുനാഗപ്പള്ളി: വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തിന് നേരെ യുവതികളടക്കമുള്ള നാലംഗ സംഘത്തിന്റെ ആക്രമണം. ഡിവൈഎസ്പി സ്ക്വാഡിലെ പൊലീസുകാർക്കുനേരെയുണ്ടായ ആക്രമണത്തിൽ എസ്ഐ ജിനു സാരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ജെറിൻ, രേഷ്മ, രമ്യ, ഹർഷ എന്നിവരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
വധശ്രമക്കേസിലെ പ്രതി ജെറിൻ കരുനാഗപ്പള്ളിയിലുണ്ടെന്ന വിവരത്തെത്തുടർന്നാണ് ഡിവൈഎസ്പി സ്ക്വാഡിലെ പൊലീസ് സംഘം സ്ഥലത്തെത്തിയത്. വീട്ടിൽ ജെറിനും മൂന്ന് സ്ത്രീകളുമായിരുന്നു ഉണ്ടായിരുന്നത്. തങ്ങൾ പൊലീസുകാരാണെന്ന് അറിയിച്ചെങ്കിലും സംഘം ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പോലീസുകാരെ ചുടുകട്ട കൊണ്ട് തലയ്ക്കടിക്കുകയും, സ്ത്രീകൾ ചേർന്ന് എസ്ഐ അടക്കമുള്ളവരെ ഇടിക്കുകയും കടിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ പോലീസുകാരെത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ദളിത് യുവാവിനെ മർദിച്ച സംഭവം: ശാസ്താംകോട്ട സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ
പത്തനംതിട്ട: അടൂരിലെ ദളിത് യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച സംഭവത്തിൽ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഗ്രേഡ് എസ്‌ഐ ആർ. ശ്രീകുമാറിനെയും സിപിഒ വിപിൻ കുമാറിനെയുമാണ് ആദ്യഘട്ട നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്തത്. കൂടുതൽ പൊലീസുകാർക്കെതിരെ അടുത്തഘട്ടത്തിൽ നടപടി സ്വീകരിക്കും. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. പത്തനംതിട്ട എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പോക്സോ കേസിൽ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസ് സംഘമാണ് 23-കാരനെ കാറിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചതെന്നാണ് പരാതി. അനിയനെ കണ്ടെത്താനെന്ന പേരിലാണ് യുവാവിനെ പൊലീസ് സംഘം വാഹനത്തിൽ കയറ്റിയത്. വിവിധ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്നതിനിടെ ജനനേന്ദ്രിയം ഉൾപ്പെടെയുള്ള ശരീരഭാഗങ്ങളിൽ ക്രൂരമായി മർദിച്ചെന്നും പരാതിയുണ്ട്.
സഹോദരനുമൊത്ത് കളിച്ചുകൊണ്ടിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കൈവിരല്‍ തെരുവുനായ കടിച്ചെടുത്തു
തിരുവനന്തപുരം: വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ സഹോദരനുമൊത്ത് കളിച്ചുകൊണ്ടിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കൈവിരല്‍ തെരുവുനായ കടിച്ചെടുത്തു. പുളിമാത്ത് പഞ്ചായത്തിലെ കൊടുവഴന്നൂര്‍ മൊട്ടലുവിള ചാരുവിളവീട്ടില്‍ രാജുവിന്റേയും അഞ്ജുവിന്റേയും മൂത്ത മകന്‍ ശരണിനാണ് (11) വലത് കൈയിലെ മോതിര വിരലിന്റെ പകുതി ഭാഗം നഷ്ടമായത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമ്മയുടെ സഹോദരന്റെ ഓട്ടോറിക്ഷയില്‍ ഇരുന്ന് അനുജന്‍ വരുണുമൊത്ത് കളിക്കുകയായിരുന്നു ശരണ്‍. ഓട്ടോറിക്ഷയില്‍ നിന്നു ഇറങ്ങിയ വരുണാണ് തെരുവുനായ വരുന്നത് കണ്ടത്. നായയെ കണ്ട് ഭയന്ന കുട്ടി ചേട്ടനോട് വിവരം പറഞ്ഞ് ഓടിമാറി.
അതിനിടെ ഓട്ടോയില്‍ നിന്നു ഇറങ്ങിയ ശരണിന്റെ തുടയില്‍ നായ കടിച്ചു. നിലവിളിച്ച് നായയെ ആട്ടിപ്പായിക്കുന്നതിനിടെ മുന്നോട്ടു നീങ്ങിയ നായ തിരികെ വന്ന് കൈവിരലും കടിച്ചെടുക്കുകയായിരുന്നു. മുറിഞ്ഞു പോയ വിരല്‍ഭാഗം കണ്ടെത്താനായില്ല.





































