Home Blog Page 157

‘കൊലയാളിയിൽ നിന്ന് മകൾ സമ്മാനം വാങ്ങില്ലെന്ന് രക്ഷിതാവ്’, ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പ്രതിഷേധം

കോഴിക്കോട്: ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പ്രതിഷേധം. കാലിക്കറ്റ് പെഡലേഴ്സ് സംഘടിപ്പിച്ച കിഡ്സ് സ്വിമ്മത്തോൺ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിനിടെയായിരുന്നു സംഭവം. മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട വാഹനാപകടക്കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ കയ്യിൽ നിന്ന് തന്റെ മകൾ സമ്മാനം വാങ്ങില്ലെന്ന് ഒരു കുട്ടിയുടെ രക്ഷിതാവ് പരസ്യമായി നിലപാടെടുക്കുകയായിരുന്നു.

Also Read: എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ; ഇസഡ് പ്ലസിൽ നിന്ന് ഇസഡിലേക്ക് മാറ്റി

“കൊലയാളിയിൽ നിന്ന് മകൾ സമ്മാനം സ്വീകരിക്കില്ല” എന്ന് രക്ഷിതാവ് പരസ്യമായി വ്യക്തമാക്കിയതോടെ ശ്രീറാം വെങ്കിട്ടരാമൻ സമ്മാനദാന ചടങ്ങിൽ നിന്ന് പിൻമാറി. തുടർന്ന് ചടങ്ങിലുണ്ടായിരുന്ന അസിസ്റ്റന്റ് കളക്ടറാണ് കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തത്.

ചെറൂട്ടി നഗർ സ്വിമ്മിങ് പൂളിലായിരുന്നു കിഡ്സ് സ്വിമ്മത്തോൺ മത്സരങ്ങൾ സംഘടിപ്പിച്ചത്. കാലിക്കറ്റ് ട്രൈത്തലോൺ മത്സരത്തിൽ പങ്കെടുക്കാനായി കോഴിക്കോട്ട് എത്തിയതായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ. അവിടെ വച്ച് മറ്റൊരു സ്വിമ്മിങ് മത്സരത്തിന്റെ സംഘാടകർ അദ്ദേഹത്തെ സമ്മാനദാനത്തിനായി ക്ഷണിക്കുകയായിരുന്നു. ഇതിനിടെയാണ് രക്ഷിതാവിന്റെ ഭാഗത്തുനിന്ന് പ്രതിഷേധമുണ്ടായത്.

പുത്തൂരിൽ അമിത വേഗതയിലെത്തിയ സ്വകാര്യ ബസുകൾ തമ്മിലിടിച്ച് നിരവധി പേർക്ക് പരുക്ക്

പുത്തൂർ. വെണ്ടാർ കല്ലുംമൂട്ടിൽ ബസ്സപകടം നിരവധി പേർക്ക് പരിക്ക്

കൊട്ടാരക്കരയ്ക്ക് വരികയായിരുന്ന സൊസൈറ്റി ബസിലേക്ക് കായംകുളത്തേക്ക് പോയ നിർമ്മല സ്വകാര്യബസ് ഇടിക്കുകയായിരുന്നു.

27 പേരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റുള്ളവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഗുരുതരമായി പരിക്ക് ഏറ്റ ഓമന, ശ്രീദേവി, സുരേഷ് എന്നീ യാത്രക്കാരെ മെഡിക്കൽ കോളേജിലും മറ്റ് സ്വകാര്യ ആശുപത്രിയിലേക്കും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്നും മാറ്റി.

സോസൈറ്റി ബസ് ഡ്രൈവർ അജയകുമാറിന്റെ കൈക്ക് പരിക്ക് ഏറ്റു.

ബസുകളുടെ അമിതവേഗമാണ് അപകട കാരണമെന്ന് പോലിസ് അറിയിച്ചു.

പുത്തൂർ പോലിസ് കേസെടുത്തു.

എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ; ഇസഡ് പ്ലസിൽ നിന്ന് ഇസഡിലേക്ക് മാറ്റി

ചെന്നൈ: തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ. ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് സ്റ്റാലിന്‍റെ സുരക്ഷ ഇസഡിലേക്ക് (Z) മാറ്റി. നേരത്തെ സുരക്ഷയ്ക്കായി ഉണ്ടായിരുന്ന പൊലീസുകാരുടെ എണ്ണം 54 ആയിരുന്നുവെങ്കിൽ ഇപ്പോഴത് 34 ആയി കുറച്ചു. ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവർ പങ്കെടുത്ത യോഗത്തിൽ ആണ് തീരുമാനം.

Also Read: ക്ഷേത്രങ്ങളില്‍ മോഷണം; ഭണ്ഡാരം തകർത്തും എടുത്ത് കൊണ്ടുപോയും കവർച്ച, അന്വേഷണം ആരംഭിച്ചു

ചീഫ് സെക്രട്ടറി സായ് കുമാർ, ഹോം സെക്രട്ടറി കെ മണിവസൻ, ഡിജിപി മഹേഷ് കുമാർ അഗർവാൾ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിൽ രഹസ്യാന്വേഷണ റിപ്പോർട്ടും സ്റ്റാലിന്റെ സുരക്ഷാ ആവശ്യങ്ങളും വിശദമായി പരിശോധിച്ചു. പുതുക്കിയ ക്രമീകരണമനുസരിച്ച് സ്റ്റാലിന് പൊലീസ് സുരക്ഷ തുടർന്നും ലഭിക്കും. അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന്റെ മുൻനിരയിലും പ്രധാന ഭാഗത്തും പിൻനിരയിലും പ്രത്യേക സുരക്ഷാ സംഘങ്ങൾ ഉണ്ടായിരിക്കും. യാത്രകളിലും പൊതുപരിപാടികളിലും പൈലറ്റ്, എസ്കോർട്ട്, ബാക്കപ്പ്, ക്ലോസ് പ്രൊട്ടക്ഷൻ വാഹനങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനം അദ്ദേഹത്തിനായി സജ്ജീകരിക്കും. ഇത് സുരക്ഷ പൂർണ്ണമായി പിൻവലിക്കലല്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ വിന്യാസത്തിൽ വരുത്തിയ മാറ്റം മാത്രമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

തമിഴ്‌നാട്ടിലെ വിഐപികൾക്കും വിവിഐപികൾക്കും നൽകുന്ന സുരക്ഷ ആറു മാസത്തിലൊരിക്കൽ അവലോകനം ചെയ്യാറുണ്ട്. രഹസ്യാന്വേഷണ റിപ്പോർട്ടുകൾ, ഭീഷണിയുടെ സ്വഭാവവും തീവ്രതയും, യാത്രാരീതികൾ എന്നിവ കണക്കിലെടുത്താണ് സുരക്ഷ കൂട്ടണോ, നിലനിർത്തണോ അതോ കുറയ്ക്കണോ എന്ന് തീരുമാനിക്കുന്നത്.

ഇന്നത്തെ ഒരു കോടി ഭാഗ്യം ആർക്ക്

സമൃദ്ധി ലോട്ടറി ഫലം

കൊല്ലത്ത് യുവാവിനൊപ്പം ഒന്നിച്ച് മുറിയെടുത്തു; തുടര്‍ന്ന് ഹോട്ടലിന്റെ കെട്ടിടത്തില്‍നിന്നും യുവതി ചാടി മരിച്ചു

കൊല്ലം: കൊല്ലത്തെ സ്വകാര്യ ഹോട്ടലിന്റെ കെട്ടിടത്തില്‍നിന്നു യുവതി ചാടി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്ത് കണിച്ചുകുളങ്ങര കവലയ്ക്കു സമീപം വിഷ്ണുനിവാസില്‍ നാഗപ്പന്റെ മകള്‍ വൃന്ദ(27)യാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറിന് കൊല്ലം നഗരത്തിലെ സ്വകാര്യ ഹോട്ടലിന്റെ മുകള്‍നിലയില്‍നിന്നു ചാടുകയായിരുന്നെന്ന് കൊല്ലം ഈസ്റ്റ് പോലീസ് പറഞ്ഞു. നിലത്തു വീണ യുവതി തത്ക്ഷണം മരിച്ചു.
വൃന്ദയും എറണാകുളം സ്വദേശിയായ യുവാവും ഈ മാസം 20-നാണ് ഹോട്ടലില്‍ മുറിയെടുത്തത്. ഇവര്‍ താമസിച്ചിരുന്ന മുറിയില്‍നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. യുവാവ് പോലീസ് നിരീക്ഷണത്തിലാണ്. ഇരുവരും കുറച്ചുനാളായി ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അമ്മ: ശശികല. സഹോദരങ്ങള്‍: വിഷ്ണു, വീണ.

ക്ഷേത്രങ്ങളില്‍ മോഷണം; ഭണ്ഡാരം തകർത്തും എടുത്ത് കൊണ്ടുപോയും കവർച്ച, അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: കുന്ദമംഗലത്ത് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം തകർത്ത് മോഷണം. പെരുവഴിക്കടവ് പള്ളിയറക്കൽ ഭഗവതി ക്ഷേത്രത്തിലും ചാത്തമംഗലം വെള്ളനൂർ കോട്ടോയിൽ പരദേവത ക്ഷേത്രത്തിലും ആണ് മോഷണം നടന്നത്.

Also Read: ഓണാവധിക്കാലത്ത് സര്‍വ്വകാല റെക്കോര്‍ഡ് വരുമാനവും യാത്രക്കാരുടെ വര്‍ദ്ധനവും രേഖപ്പെടുത്തി കെഎസ്ആര്‍ടിസി

സംഭവത്തെ തുടർന്ന്, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. പെരുവഴിക്കടവിൽ ഭണ്ഡാരം കുത്തിതുറന്നാണ് മേഷണം നടത്തിയതെങ്കില്‍ പള്ളിയറക്കലിൽ ഭണ്ഡാരം എടുത്ത്കൊണ്ടുപോവുകയായിരുന്നു.ത്രങ്ങളില്‍ മോഷണം; ഭണ്ഡാരം തകർത്തും എടുത്ത് കൊണ്ടുപോയും കവർച്ച, അന്വേഷണം ആരംഭിച്ചു

ഓണാവധിക്കാലത്ത് സര്‍വ്വകാല റെക്കോര്‍ഡ് വരുമാനവും യാത്രക്കാരുടെ വര്‍ദ്ധനവും രേഖപ്പെടുത്തി കെഎസ്ആര്‍ടിസി

തിരുവനന്തപുരം. ഓണാവധിക്കാലത്ത് സര്‍വ്വകാല റെക്കോര്‍ഡ് വരുമാനവും യാത്രക്കാരുടെ വര്‍ദ്ധനവും രേഖപ്പെടുത്തി കെഎസ്ആര്‍ടിസി. കാര്യക്ഷമമായി സര്‍വീസുകള്‍ ആസൂത്രണം ചെയ്തതും അധികമായി നിരത്തിലിറക്കിയ സ്‌പെഷ്യല്‍ സര്‍വീസുകളുമാണ് കോര്‍പ്പറേഷന് ചരിത്രനേട്ടം സമ്മാനിച്ചത്. ചതയം ദിനമായ വെള്ളിയാഴ്ച മാത്രം 8.07 കോടി രൂപയുടെ റെക്കോര്‍ഡ് കളക്ഷനാണ് കെഎസ്ആര്‍ടിസി നേടിയതെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ചതയം ദിനത്തില്‍ 3,787 ബസുകള്‍ സര്‍വീസ് നടത്തുകയും 12.78 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് 22,02,992 യാത്രക്കാര്‍ക്ക് യാത്രാസൗകര്യമൊരുക്കുകയും ചെയ്തു. ആകെ വരുമാനത്തില്‍ 2.30 കോടി രൂപ സ്ത്രീകള്‍ക്കായുള്ള ‘പ്രിയദര്‍ശിനി’ സൗജന്യ ടിക്കറ്റ് പദ്ധതി വഴിയാണ് ലഭിച്ചതെന്നും കോര്‍പ്പറേഷന്‍ വ്യക്തമാക്കി. ഓണ നാളുകളില്‍ ഓരോ ദിവസവും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന വരുമാനവും യാത്രക്കാരുടെ എണ്ണവുമാണ് രേഖപ്പെടുത്തിയത്. ഉത്രാട ദിനത്തില്‍ 21,45,267 പേര്‍ യാത്ര ചെയ്തപ്പോള്‍ 7,88,69,469 രൂപ വരുമാനമായി ലഭിച്ചു. ഇതില്‍ പ്രിയദര്‍ശിനി പദ്ധതി വഴിയുള്ള 2,04,31,007 രൂപയും ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന് 19,31,706 യാത്രക്കാരില്‍ നിന്ന് 7.57 കോടി രൂപയായിരുന്നു വരുമാനം.

തിരുവോണ ദിനത്തില്‍ 2,597 ബസുകള്‍ സര്‍വീസ് നടത്തി. 12,95,172 യാത്രക്കാരില്‍ നിന്നായി 4,77,14,150 രൂപയാണ് അന്ന് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം തിരുവോണത്തിന് 9,52,396 യാത്രക്കാരും 4.74 കോടി രൂപയുമായിരുന്നു കളക്ഷന്‍. അവിട്ടം ദിനത്തില്‍ 3,490 ബസുകള്‍ സര്‍വീസ് നടത്തിയപ്പോള്‍ 19,91,846 യാത്രക്കാരില്‍ നിന്നായി 7,01,71,004 രൂപ വരുമാനം ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇത് 17.81 ലക്ഷം യാത്രക്കാരും 6.15 കോടി രൂപയുമായിരുന്നു.

യാത്രാതിരക്ക് മുന്‍കൂട്ടി കണ്ട് കൂടുതല്‍ ബസുകള്‍ ഏകോപിപ്പിച്ചത് പൊതുജനങ്ങള്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കാന്‍ സഹായിച്ചു. അന്തര്‍സംസ്ഥാന റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയത് സ്വകാര്യ ബസുകളുടെ അമിത നിരക്ക് കൊള്ളയില്‍ നിന്ന് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമായി മാറി. തിരക്ക് ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സാധിച്ചത് പൊതുഗതാഗത സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം കൂടുതല്‍ ശക്തമാക്കിയതായും കെഎസ്ആര്‍ടിസി വ്യക്തമാക്കി

തെ​റ്റ് തി​രു​ത്താ​ൻ പാ​ർ​ട്ടി​ക്ക് താ​ൽ​പ​ര്യ​മി​ല്ല; പി​ണ​റാ​യി​ക്ക് ചു​ട്ട​മ​റു​പ​ടി​യു​മാ​യി വി കു​ഞ്ഞി​കൃ​ഷ്ണ​ൻ എം എൽ എ

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എം​എ​ൽ​എ. പി​ണ​റാ​യി​യു​ടെ സ്വ​രം ഭീ​ഷ​ണി​യു​ടേ​താ​ണെ​ന്നും തെ​റ്റു​ക​ൾ തി​രു​ത്താ​ൻ സി​പി​എം നേ​തൃ​ത്വം ത​യാ​റാ​ക​ണ​മെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ പി​ണ​റാ​യി ശ​ക്ത​മാ​യ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​നു മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​യ്യ​ന്നൂ​രി​ലും ത​ളി​പ്പ​റ​മ്പി​ലും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ പാ​ളി​ച്ച പ​റ്റി​യെ​ന്ന് കേ​ന്ദ്ര ക​മ്മി​റ്റി വ​രെ മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​തി​നെ വെ​ല്ലു​വി​ളി​ക്കു​ന്ന രീ​തി​യാ​ണ് പി​ണ​റാ​യി സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും സ​മാ​ന​മാ​യ സ​മീ​പ​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മാ​സ​പ്പ​ടി കേ​സ് പോ​ലു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന വി​ശ​ദീ​ക​ര​ണം പി​ണ​റാ​യി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ അ​ത്ത​രം വി​ഷ​യ​ങ്ങ​ളൊ​ന്നും പ്ര​സം​ഗ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചി​ല്ലെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ കു​റ്റ​പ്പെ​ടു​ത്തി.

താ​ൻ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് പ​യ്യ​ന്നൂ​രി​ൽ വി​ജ​യി​ച്ച​തെ​ന്ന ആ​രോ​പ​ണ​ത്തെ​യും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. ഇ​ത്ര​യ​ധി​കം ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ എ​നി​ക്ക് ക​ഴി​ഞ്ഞെ​ങ്കി​ൽ പി​ന്നെ എ​ന്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​മാ​ണ് സി​പി​എം ന​ട​ത്തി​യ​ത്? എ​ന്നാ​യി​രു​ന്നു കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ചോ​ദ്യം. ഇ​പ്പോ​ഴും ഭീ​ഷ​ണി​യു​ടെ സ്വ​ര​ത്തി​ൽ മു​ന്നോ​ട്ടു​പോ​കാ​നാ​ണ് സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം.

തെ​റ്റു​ക​ൾ തി​രു​ത്താ​ൻ നേ​തൃ​ത്വ​ത്തി​ന് താ​ൽ​പ​ര്യ​മി​ല്ലെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം പാ​ർ​ട്ടി​യു​ടെ ഭാ​ഗ​മാ​യി​നി​ന്ന് പാ​ർ​ട്ടി​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ ആ​രോ​പി​ച്ച​ത്. ഒ​രു ക​മ്യൂ​ണി​സ്റ്റു​കാ​ര​ൻ ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളെ​ല്ലാം കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി.

ഇ​തോ​ടെ ആ​ളു​ക​ൾ സം​ശ​യാ​ലു​ക്ക​ളാ​യെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. ആ​ര് തെ​റ്റ് ചെ​യ്താ​ലും സി​പി​എം ന​ട​പ​ടി​യെ​ടു​ക്കും. പാ​ർ​ട്ടി​ക്കെ​തി​രെ നീ​ങ്ങി​യാ​ൽ ആ​രാ​ണെ​ന്ന് നോ​ക്കി​ല്ലെ​ന്നും പി​ണ​റാ​യി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. പാ​ർ​ട്ടി​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച കു​ഞ്ഞി​കൃ​ഷ്ണ​ൻ ശ​ത്രു​വി​ന്‍റെ കൈ​യി​ലെ കോ​ടാ​ലി​യാ​യി മാ​റി​യെ​ന്നും പി​ണ​റാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു.

ഭാര്യ കാമുകനൊപ്പം കിടപ്പുമുറിയിൽ.. ഇരുവരെയും വസ്ത്രം ധരിക്കാൻ പോലും അനുവദിക്കാതെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച് ഭർത്താവും നാട്ടുകാരും

ഝാൻസി: ഭാര്യയെ കാമുകനൊപ്പം കിടപ്പുമുറിയിൽ കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച് ഭർത്താവും നാട്ടുകാരും. ഉത്തർപ്രദേശിലെ ഝാൻസിയിൽ ചിരാഗാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഓഗസ്റ്റ് 23നാണ് നാടകീയ സംഭവം നടന്നത്.
തലാബ്പുര മൊഹല്ല സ്വദേശിയായ രാജേഷ് പ്രജാപതി വീട്ടിലെത്തിയപ്പോഴാണ് ഭാര്യ അഭിലാഷയെയും യുവാവിനെയും കിടപ്പുമുറിയിൽ കണ്ടെത്തിയത്. വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ സംശയം തോന്നിയ രാജേഷ് മേൽക്കൂര വഴിയാണ് വീടിനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് ഇരുവരെയും കട്ടിലിൽ കണ്ടെത്തുകയായിരുന്നു.
വിവരം അറിയിച്ചതിനെ തുടർന്ന് അയൽക്കാരും നാട്ടുകാരും സ്ഥലത്തെത്തി. തുടർന്ന് യുവാവിനെയും അഭിലാഷയെയും വസ്ത്രം ധരിക്കാൻ പോലും അനുവദിക്കാതെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതായാണ് റിപ്പോർട്ട്. യുവാവ് അഭിലാഷയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തുന്നതിന്റെയും ഇരുവരും പരസ്പരം മാല അണിയിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ജൂൺ 24നായിരുന്നു രാജേഷിന്റെയും അഭിലാഷയുടെയും വിവാഹം. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ തന്നെ ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്നുവെന്ന് രാജേഷ് ആരോപിച്ചു. രാത്രിയിൽ ഉറക്കഗുളിക നൽകി ഉറക്കിയ ശേഷം അഭിലാഷ കാമുകനുമായി ഫോണിൽ സംസാരിച്ചിരുന്നതായും രാജേഷ് ആരോപിച്ചു.
ഓഗസ്റ്റ് 19ന് വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ കാണാതായതോടെയാണ് സംശയം ശക്തമായത്. ഇതേക്കുറിച്ച് ഭാര്യയോട് ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും പിന്നീട് നടത്തിയ പരിശോധനയിൽ ചില ആഭരണങ്ങൾ ഭാര്യ കാമുകന് നൽകിയതായി മനസ്സിലായെന്നും രാജേഷ് പറയുന്നു.
സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി യുവതിയെയും യുവാവിനെയും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

പുത്തൂര്‍ ചുങ്കത്തറ മുക്കില്‍ സ്വകാര്യ ബസുകള്‍ നേര്‍ക്കു നേര്‍കൂട്ടിഇടിച്ചു നിരവധി പേര്‍ക്ക് പരുക്കേറ്റു

പുത്തൂർ : പുത്തൂര്‍ ചുങ്കത്തറ മുക്കില്‍ സ്വകാര്യ ബസുകള്‍ നേര്‍ക്കു നേര്‍കൂട്ടിഇടിച്ചു നിരവധി പേര്‍ക്ക് പരുക്കേറ്റു. കൊട്ടാരക്കര നിന്നും ചാരുമൂടിന് പോയ SMS ബസും ഭരണിക്കാവിൽ നിന്നും കൊട്ടാരക്കരയ്ക്ക് വന്ന സൊസൈറ്റി ബസും തമ്മിൽ നേർക്കുനേർ കൂട്ടി ഇടിക്കുകയായിരുന്നു. സൊസൈറ്റി ബസ് സമീപത്തെ കടയുടെ പാര്‍ശ്വ ഭിത്തിയിലും ഇടിച്ചു കയറി.

പുത്തൂരിൽ ബിവറേജിന് സമീപം ചുങ്കത്തറ ജംഗ്ഷനിൽ വച്ചാണ് അപകടം ഉണ്ടായത്. നിരവധി പേർക്ക് പരുക്കുണ്ട്. പരുക്കേറ്റവരെ വിവിധ ആശുപത്രിളിലേക്ക് ആംബുലന്‍സുകളില്‍ മാറ്റി. പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു.